Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
Chanakya Niti: ഭര്‍ത്താവിന്റെ മനം കവരുന്ന ഭാര്യ, ദാമ്പത്യത്തിന്റെ വിജയരഹസ്യം
Chanakya Niti: ചാണക്യ നയങ്ങളെ ജീവിതത്തിന്റെ കണ്ണാടി എന്ന് വിളിക്കുന്നു. അതുകൊണ്ടാണ് ചാണക്യന്റെ വാക്കുകള്‍ നടപ്പിലാക്കുന്നവന് ജീവിതത്തില്‍ വിജയിക്കുകയും എല്ലാ ബന്ധങ്ങളും മികച്ച രീതിയില്‍ നിലനിര്‍ത്തുകയും ചെയ്യുന്നത്. ചാണക്യന് തന്റെ ചാണക്യനീതിയില്‍ ജീവിതത്തിന്റെ മിക്കവാറും എല്ലാ വശങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്നുണ്ട്. ചാണക്യ നീതിയില്‍ ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചു ചില കാര്യങ്ങള്‍ പറയുന്നുണ്ട്. ഭാര്യാഭര്ത്താക്കന്മാര് തമ്മിലുള്ള ബന്ധം വളരെ പവിത്രമായ ബന്ധമാണെന്ന് പറയപ്പെടുന്നു, അത് ഒരു ജന്മം മാത്രമല്ല ഏഴ് ജന്മം വരെ നിലനില്ക്കുന്നു.
ഭാര്യയും ഭര്‍ത്താവും പരസ്പര പൂരകങ്ങളാണെന്ന് ചാണക്യന് പറയുന്നു. രണ്ടും ഒരു രഥത്തിന്റെ രണ്ടു ചക്രങ്ങള്‍ പോലെയാണ്. എന്തെങ്കിലും തകരാറ് കാരണം ഒരു ചക്രം ഇളകിയാല്‍ രഥത്തിന് മറ്റേ ചക്രത്തിലൂടെ മാത്രം മുന്നോട്ട് നീങ്ങാന്‍ കഴിയില്ല. അതുപോലെ, ഭാര്യയോ ഭര്‍ത്താവോ ദാമ്പത്യബന്ധത്തില്‍ പ്രശ്നമുണ്ടാക്കിയാല്‍ ആ കുടുംബം ശിഥിലമാകാന്‍ തുടങ്ങുന്നു. ഒരു കുടുംബത്തിന്റെ സന്തോഷവും സമാധാനവും ഭാര്യാഭര്ത്താക്കന്മാര് തമ്മിലുള്ള ധാരണയിലും സൗഹാര്‍ദ്ദപരമായ ബന്ധത്തിലും നിലനില്‍ക്കുന്നുവെന്ന് ചാണക്യന് പറയുന്നു.

ഭാര്യാഭര്ത്താക്കന്മാര് തമ്മിലുള്ള ബന്ധം സൗഹാര്‍ദ്ദപരമായിരിക്കണം. ദമ്പതികള്‍ പരസ്പരം ആശയവിനിമയം ഇല്ലാത്ത, ഏകോപനം ഇല്ലാത്ത വീട്ടില്‍ ലക്ഷ്മി ദേവി വസിക്കില്ല. അതിനാല്‍, സന്തോഷകരമായ ദാമ്പത്യജീവിതത്തിന് ഓരോ ഭാര്യാഭര്ത്താക്കന്മാരും ചാണക്യന് പറഞ്ഞ ഈ കാര്യങ്ങള്‍ മനസ്സില്‍ സൂക്ഷിക്കണം.
പരസ്പരം ബഹുമാനിക്കുക
ഭാര്യാഭര്ത്താക്കന്മാര് തമ്മിലുള്ള ബന്ധത്തില്‍ ഇരുവരും തുല്യരാണ്. രണ്ടുപേരും തമ്മിലുള്ള പ്രായവ്യത്യാസം എന്തുതന്നെയായാലും ആരും ചെറുതോ വലുതോ അല്ല. ഭാര്യയും ഭര്‍ത്താവും പരസ്പരം ബഹുമാനിക്കണമെന്ന് ചാണക്യന് പറയുന്നു. കാരണം, പങ്കാളികള്‍ തമ്മില്‍ ബഹുമാനമുള്ള ബന്ധമാണ് ഏറ്റവും മനോഹരം. ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങളുടെ ബന്ധവും ദൃഢമാകും.
ക്ഷമ
ചാണക്യന്റെ അഭിപ്രായത്തില്‍, ഭാര്യാഭര്ത്താക്കന്മാര് ക്ഷമ പാലിക്കുന്നത് ദാമ്പത്യ ജീവിതത്തിന്റെ വിജയത്തിന് വളരെ പ്രധാനമാണ്. ജീവിതത്തില്‍ എന്ത് സാഹചര്യമുണ്ടായാലും ക്ഷമയോടെ രണ്ടുപേരും മോശമായ സമയങ്ങളെ അഭിമുഖീകരിച്ച് മുന്നോട്ട് പോകണം. പ്രതികൂലസാഹചര്യങ്ങളില്‍ സംയമനം പാലിക്കാതെ മുന്നോട്ടുപോകുന്ന ഭാര്യാഭര്ത്താക്കന്മാര് തമ്മിലുള്ള ബന്ധം പെട്ടെന്ന് വഷളാകുമെന്നും ചാണക്യന് പറയുന്നു.
അഹംഭാവം പാടില്ല
ദാമ്പത്യ ബന്ധത്തില്‍ ഒരിക്കലും പങ്കാളികള്‍ തമ്മില്‍ ഈഗോ പാടില്ല. ഭാര്യയും ഭര്‍ത്താവും എല്ലാ ജോലികളും ഒരുമിച്ച് ചെയ്യണം. നിങ്ങളുടെ ബന്ധത്തില്‍ അഹംഭാവമോ അഹങ്കാരമോ പോലുള്ള വികാരങ്ങളില്‍ നിന്ന് അകന്നു നില്‍ക്കുകയും വേണം. പങ്കാളികള്‍ തമ്മില്‍ ഈഗോ വളര്‍ന്നുതുടങ്ങിയാല്‍ അത് ബന്ധം തകരുന്നതിന്റെ വക്കിലെത്തുകയും ചെയ്യുന്നു.
വ്യക്തിപരമായ കാര്യങ്ങള്‍ പങ്കുവയ്ക്കരുത്
ഭാര്യാഭര്ത്താക്കന്മാര്ക്കിടയില് പല തരത്തിലുള്ള കാര്യങ്ങള്‍ സംഭവിക്കാറുണ്ട്. എന്നാല്‍ നിങ്ങളുടെ ഉള്ളില്‍ തന്നെ സൂക്ഷിക്കേണ്ട ചില കാര്യങ്ങളുണ്ട്. ശക്തവും സന്തുഷ്ടവുമായ ദാമ്പത്യ ജീവിതത്തിന്, ഭാര്യാഭര്ത്താക്കന്മാര് തങ്ങളുടെ വ്യക്തിപരമായ കാര്യങ്ങള്‍ മൂന്നാമതൊരാളുമായി പങ്കിടരുതെന്ന് ചാണക്യന് പറയുന്നു.



Click it and Unblock the Notifications
