Latest Updates
-
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ചാണക്യനീതി: എപ്പോഴും സങ്കടം, പ്രശ്നത്തില്‍ നിന്ന് മോചനമില്ലാതെ ജീവിക്കുന്നവര്‍
മികച്ച ഒരു രാഷ്ട്രതന്ത്രജ്ഞനും നയതന്ത്രജ്ഞനുമായിരുന്നു ആചാര്യ ചാണക്യന്. അദ്ദേഹത്തെ വിഷ്ണുഗുപ്തന് എന്നും കൗടില്യന് എന്നും വിളിക്കുന്നു. മൗര്യ സാമ്രാജ്യത്തിന്റെ വികാസത്തില്‍ ആചാര്യ ചാണക്യന് ഒരു പ്രധാന പങ്ക് വഹിച്ചിരുന്നു. അദ്ദേഹത്തിന്റെ ചിന്തകളും പാഠങ്ങളും ഇന്നത്തെക്കാലത്തും പ്രസക്തമാണ്. ചാണക്യന്റെ നയങ്ങള്‍ വളരെ പ്രധാനപ്പെട്ടതായി കണക്കാക്കപ്പെടുന്നു. അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ ഒരിക്കലും തെറ്റാണെന്ന് തെളിയിക്കപ്പെട്ടിട്ടില്ലെന്നാണ് പറയപ്പെടുന്നത്. നിങ്ങള്‍ക്ക് ജീവിതത്തില്‍ വിജയിക്കണമെങ്കില്‍, ചാണക്യന് നിര്‍ദ്ദേശിക്കുന്ന നയങ്ങള്‍ നിങ്ങള്‍ക്ക് പിന്തുടരാം.
അദ്ദേഹം നല്കുന്ന ഓരോ നയങ്ങളും ഒരു മനുഷ്യനെ ജീവിത ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ പ്രചോദിപ്പിക്കുന്നു. ഈ കാര്യങ്ങള്‍ മനസ്സില്‍ വെച്ചാല്‍ പല വിധത്തിലുള്ള പ്രശ്നങ്ങളില്‍ നിന്നും നിങ്ങള്‍ക്ക് രക്ഷപ്പെടാന്‍ കഴിയും. ഇന്നത്തെക്കാലത്തും ആളുകള്‍ ചാണക്യനീതി പിന്തുടരുന്നതിന്റെ കാരണം ഇതാണ്. ആചാര്യ ചാണക്യന് തന്റെ നീതിശാസ്ത്രത്തില്‍, ജീവിതത്തിലുടനീളം സന്തുഷ്ടരായി തുടരുന്ന ആളുകളെക്കുറിച്ച് പറയുന്നുണ്ട്. ഈ ആളുകള്‍ എപ്പോഴും അസന്തുഷ്ടരായിരിക്കും. ചാണക്യനീതി പ്രകാരം എപ്പോഴും വിഷമിക്കുകയും സങ്കടപ്പെടുകയും ചെയ്യുന്ന ചില ആളുകള്‍ ഇവരാണ്. അവര്‍ക്ക് ഒരിക്കലും ജീവിതത്തില്‍ പുരോഗതി പ്രാപിക്കാന്‍ കഴിയില്ല.

അയോഗ്യരായ സന്താനങ്ങളുള്ളവര്‍
ആചാര്യ ചാണക്യന്റെ അഭിപ്രായത്തില്‍, അയോഗ്യനായ മകനോ മകളോ ഉള്ളവരുടെ മാതാപിതാക്കള്‍ ദുഃഖിതരും അസ്വസ്ഥരുമായി തുടരുന്നു. അവര്‍ക്ക് എന്നും സമൂഹത്തില്‍ തല കുനിച്ച് നടക്കേണ്ടി വരും. മാത്രമല്ല, അവരുടെ ജീവിതകാലം മുഴുവന്‍ മക്കളെക്കുറിച്ച് ആകുലപ്പെടുകയും ചെയ്യേണ്ടതായി വരും. മാതാപിതാക്കളും അവരുടെ ജീവിതത്തിലുടനീളം മക്കളുടെ മോശം പെരുമാറ്റത്താല്‍ അസന്തുഷ്ടരായിരിക്കും. അത്തരക്കാര്‍ക്ക് ജീവിതത്തില്‍ ഒരിക്കലും പുരോഗതി കൈവരിക്കാനും കഴിയില്ല.
കടത്തിലകപ്പെട്ടവര്
ആചാര്യ ചാണക്യന്റെ നയങ്ങള്‍ അനുസരിച്ച്, കടബാധ്യതയുള്ള ആളുകള്‍ എപ്പോഴും അസ്വസ്ഥരായിരിക്കും. അവരുടെ കുടുംബാംഗങ്ങളും എപ്പോഴും അസന്തുഷ്ടരായിരിക്കും. അവരുടെ ജീവിതം മുഴുവന്‍ അവര്‍ കടം തിരിച്ചടയ്ക്കാന്‍ ചെലവഴിക്കുന്നു. കടബാധ്യതയുള്ളതിനാല്‍ അവര്‍ക്ക് ജീവിതത്തില്‍ ഒരിക്കലും വിജയിക്കാനും കഴിയില്ല.
മോശം സ്ത്രീകളുള്ള വീട്
ചാണക്യ നീതിയുടെ അഭിപ്രായത്തില്‍, സ്ത്രീകളുടെ പെരുമാറ്റം നല്ലതല്ലാത്ത വീടുകളിലെ ആളുകള്‍ എപ്പോഴും ദുഃഖിതരും അസ്വസ്ഥരുമായിരിക്കും. ആ വീട്ടിലെ ആളുകള്‍ക്ക് എന്നും സമൂഹത്തില്‍ തലകുനിച്ച് നടക്കേണ്ടിവരും. കൂടാതെ ജീവിതത്തിലുടനീളം മാനഹാനിയും നേരിടേണ്ടിവരും. അത്തരം വീടുകളിലെ ആളുകള്‍ എപ്പോഴും അസന്തുഷ്ടരായിരിക്കും.
കള്ളം പറയുന്നവര്‍
കള്ളം പറയുന്ന സ്ത്രീകളെയും കള്ളത്തരം കാണിക്കുന്ന സ്ത്രീകളെയും വിവാഹം കഴിക്കരുതെന്ന് ചാണക്യനീതിയില്‍ പറയുന്നു. പതിവായി കള്ളം പറയുന്ന ഒരു സ്ത്രീ തന്റെ ഭര്‍ത്താവിനെതിരെയും ഇത് ഉപയോഗിക്കും. അത്തരം സ്ത്രീകള്‍ കുടുംബത്തെ തകര്‍ക്കാന്‍ പോലും തുനിയുമെന്നും ചാണക്യന് പറയുന്നു. അതിനാല്‍ ഒരു പുരുഷന് അത്തരമൊരു സ്ത്രീയെ ഒരിക്കലും വിവാഹം കഴിക്കരുത്.
വിശ്വാസവഞ്ചന കാണിക്കുന്നവര്‍
കുടുംബത്തോട് വിശ്വാസ വഞ്ചന കാണിക്കുന്ന ഒരു സ്ത്രീയെ ഒരിക്കലും വിശ്വസിക്കാന്‍ പാടില്ല. അവള് ഭര്‍ത്താവിനോടും അവിശ്വസ്തത കാണിച്ചേക്കാം. വിശ്വസ്തയല്ലാത്ത ഒരു സ്ത്രീയെ ഒരിക്കലും വിവാഹം കഴിക്കരുതെന്ന് ചാണക്യന് ഉപദേശിക്കുന്നു. ഇത്തരം സ്ത്രീകളെ വിവാഹം കഴിച്ചാല്‍ ഭാവിജീവിതത്തില്‍ അവള് ഭര്‍ത്താവിനെ ചതിക്കുകയും നിങ്ങളുടെ ദാമ്പത്യത്തെ നശിപ്പിക്കുകയും ചെയ്യും.



Click it and Unblock the Notifications
