Latest Updates
-
2026 ജൂൺ 22: സരസ്വതി യോഗത്തിന്റെ കരുത്തിൽ ഭാഗ്യം തെളിയുന്ന നക്ഷത്രങ്ങൾ; ഇന്നത്തെ രാശിഫലം അറിയാം -
ബുധന്റെ രാശിമാറ്റം: ഈ രാശിക്കാർക്ക് കരിയറിൽ വൻ കുതിപ്പ്, സരസ്വതി യോഗത്തിന്റെ അത്ഭുത ഫലങ്ങൾ അറിയാം! -
ഫാദേഴ്സ് ഡേ ആഘോഷിക്കാം ഫിറ്റ്നസോടെ: അച്ഛന്മാർക്കായി 20 മിനിറ്റ് വർക്കൗട്ടും സ്പെഷ്യൽ ബ്രഞ്ച് ടിപ്സും! -
മഴക്കാലത്ത് മുടി കൊഴിച്ചിലും പരുപരുപ്പും അലട്ടുന്നുണ്ടോ? തിളക്കമുള്ള മുടിക്കായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
കേരളത്തിൽ കനത്ത മഴ: ഷിഗെല്ലയും എലിപ്പനിയും പടരുന്നു; ഈ മുൻകരുതലുകൾ എടുത്തില്ലെങ്കിൽ അപകടം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ഉറക്കം കെടുത്തുന്നുണ്ടോ? പുരുഷന്മാരുടെ ആരോഗ്യവും ടെസ്റ്റോസ്റ്റിറോൺ അളവും സംരക്ഷിക്കാൻ ഈ രാത്രി ശീലങ്ങൾ പരീക്ഷിക്കൂ -
നീറ്റ് പരീക്ഷാ ഹാളിൽ പിസിഒഎസ് അസ്വസ്ഥതകളാണോ? ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതാൻ ഈ മുൻകരുതലുകൾ ശ്രദ്ധിക്കൂ -
സമ്മർ സോൾസ്റ്റിസ്: ഈ വർഷത്തെ ഏറ്റവും ദൈർഘ്യമേറിയ പകൽ; വണ്ണം കുറയ്ക്കാൻ ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ് ഇങ്ങനെ പരീക്ഷിക്കൂ! -
മഴയത്ത് പുറത്തിറങ്ങുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കൂ; ചർമ്മവും കണ്ണും സുരക്ഷിതമാക്കാൻ ഇതാ ചില വഴികൾ -
അന്താരാഷ്ട്ര യോഗാ ദിനം: കരീനയും കീർത്തിയും പിന്തുടരുന്ന ഈ 12 മിനിറ്റ് വർക്കൗട്ട് ശീലമാക്കിയാൽ മാറ്റം ഉറപ്പ്!
ചാണക്യനീതി: എപ്പോഴും കഷ്ടപ്പാട്, ഈ 6 തരം ആളുകള്‍ ഒരിക്കലും സമ്പന്നരാകില്ല
Chanakya Niti: ചാണക്യനീതി ശാസ്ത്രത്തില്‍ മനുഷ്യരുടെ ക്ഷേമത്തിനായി നിരവധി കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. അവ പിന്തുടരുന്നതിലൂടെ ഒരു വ്യക്തിക്ക് വിജയത്തിന്റെ ഉയരങ്ങള്‍ തൊടാന്‍ സാധിക്കുന്നു. ചാണക്യന്റെ അറിവിന്റെയും അനുഭവത്തിന്റെയും ഒരു ശേഖരമാണ് ചാണക്യനീതി. ഇത് ജനങ്ങള്‍ക്ക് അവരുടെ നല്ല ജീവിതത്തിനായി അത്യധികം പ്രയോജനകരമാണ്. ഓരോ വ്യക്തിയുടെയും ജീവിതത്തില്‍ പണം ഒരു പ്രധാന പങ്ക് വഹിക്കുന്നു. പണമില്ലാത്തവനെ ഈ സമൂഹം നിസ്സാരമായി കാണുന്നതാണ് പതിവ്.
എല്ലാവര്ക്കും പണം ലഭിക്കാന്‍ ആഗ്രഹിക്കുന്നു. ഓരോ വ്യക്തിയും പണത്തിനായി കഠിനാധ്വാനം ചെയ്യുന്നു. ചാണക്യന് തന്റെ ചാണക്യ നീതിയില്‍ സമ്പത്തുമായി ബന്ധപ്പെട്ട പല കാര്യങ്ങളും പരാമര്‍ശിച്ചിട്ടുണ്ട്. ഒരിക്കലും സമ്പന്നനാകാന്‍ കഴിയാത്ത ചില ആളുകളെക്കുറിച്ച് ചാണക്യനീതിയിലെ ഒരു വാക്യത്തിലൂടെ അദ്ദേഹം പറയുന്നുണ്ട്. ആരൊക്കെയാണ് ഈ 6 തരം ആളുകള്‍ എന്ന് നമുക്ക് നോക്കാം.

മുഷിഞ്ഞ വസ്ത്രം ധരിക്കുന്നവര്‍
ചുചൈലിനം ദന്തമലോപധാരിണം ബഹവാസിനം നിഷ്തുരഭാഷിണം ച
സൂര്യോദയേ ചാസ്തമിതേ ശയനം വിമുഞ്ചതിശ്രീര്യദി ചക്രപാണി
ചാണക്യന് പറയുന്നത്, മുഷിഞ്ഞതും വൃത്തികെട്ടതുമായ വസ്ത്രം ധരിക്കുന്ന ആളുകളുടെ വീട്ടില്‍ ലക്ഷ്മിദേവി ഒരിക്കലും വസിക്കില്ല എന്നാണ്. എപ്പോഴും വൃത്തിഹീനമായി ജീവിക്കുന്നവര്‍ക്കും ശുചിത്വം പാലിക്കാത്തവര്‍ക്കും ലക്ഷ്മി ദേവിയുടെ അനുഗ്രഹം ഉണ്ടാകില്ല. സമൂഹത്തിലെ മറ്റ് ആളുകള്‍ ഇത്തരക്കാരെ വിലമതിക്കില്ല. ഇവര്‍ക്ക് ജീവിതത്തില്‍ എല്ലാ വിധത്തിലും അപമാനം നേരിടേണ്ടിവരികയും ചെയ്യുന്നു.
പല്ല് വൃത്തിയാക്കാതെ നടക്കുന്നവര്‍
പല്ല് വൃത്തിയാക്കാത്ത, അതായത് പല്ല് തേക്കാത്ത ഒരാള്‍ക്ക് ദാരിദ്ര്യം നേരിടേണ്ടിവരുമെന്ന് ചാണക്യന് പറയുന്നു. ലക്ഷ്മീ ദേവി അത്തരക്കാരെ തിരിഞ്ഞു നോക്കുക പോലുമില്ല. അതേസമയം, പതിവായി പല്ല് തേക്കുന്നവരിലും പല്ലുകള്‍ വൃത്തിയായി സൂക്ഷിക്കുന്നവരിലും ലക്ഷ്മിയുടെ കൃപ എപ്പോഴും നിലനില്‍ക്കുന്നുവെന്നും ചാണക്യന് പറയുന്നു.

ആവശ്യത്തിലധികം ഭക്ഷണം കഴിക്കുന്നവര്‍
ചാണക്യന്റെ അഭിപ്രായത്തില്‍, ആവശ്യത്തില്‍ കൂടുതല്‍ ഭക്ഷണം കഴിക്കുന്ന ഒരാള്‍ക്ക് ഒരിക്കലും സമ്പന്നനാകാന്‍ കഴിയില്ല. അതോടൊപ്പം, ആവശ്യത്തിലധികം ഭക്ഷണം കഴിക്കുന്ന ഒരാള്‍ ഒരിക്കലും ആരോഗ്യവാനുമായിരിക്കില്ല. ഇതുണ്ടാക്കുന്ന കഷ്ടപ്പാടും ബുദ്ധിമുട്ടുമാണ് മനുഷ്യനെ ദാരിദ്ര്യത്തിലേക്ക് നയിക്കുന്നത്.
മറ്റുള്ളവരോട് മോശമായി പെരുമാറുന്നവര്‍
കയ്പേറിയ വാക്കുകള്‍ സംസാരിക്കുന്ന ആളുകള്‍ക്കും ഒരിക്കലും പണക്കാരനാകാന്‍ കഴിയില്ലെന്ന് ചാണക്യന് പറയുന്നു. സംസാരം കൊണ്ട് മറ്റുള്ളവരെ വേദനിപ്പിക്കുന്ന ഒരു വ്യക്തിയുടെ അടുത്ത് ലക്ഷ്മി ദേവി ഒരിക്കലും നില്‍ക്കില്ല. അത്തരമൊരു വ്യക്തിക്ക് ലക്ഷ്മീ ദേവിയുടെ കൃപയും നഷ്ടപ്പെടുന്നു. ഇത്തരം ആളുകള്‍ക്ക് സുഹൃത്തുക്കളുണ്ടാകില്ല. അവര്‍ അവരുടെ പെരുമാറ്റത്തിലൂടെയും കയ്പേറിയ വാക്കുകളിലൂടെയും എല്ലാവരേയും ശത്രുക്കളാക്കുന്നു.

സദാസമയവും ഉറങ്ങുന്നവര്‍
സദാസമയവും ഉറങ്ങുന്ന ഒരു വ്യക്തിക്ക് ലക്ഷ്മി ദേവിയുടെ കൃപ ഉണ്ടാവില്ലെന്ന് ചാണക്യന് പറയുന്നു. ചാണക്യന്റെ അഭിപ്രായത്തില്‍, സൂര്യോദയം മുതല്‍ സൂര്യാസ്തമയ സമയം വരെ ഉറങ്ങുന്ന ഒരാളില്‍ ലക്ഷ്മീകൃപ നിലനില്‍ക്കില്ല. ആവശ്യത്തിലധികം ഉറങ്ങുന്നത് മനുഷ്യര്‍ക്ക് ഹാനികരമാണ്.
തെറ്റായ വഴിയില്‍ സമ്പാദിക്കുന്നവര്‍
പണം സമ്പാദിക്കുന്നതിനും വരുമാനം നേടുന്നതിനുമായി അനീതിയോ, തന്ത്രമോ, സത്യസന്ധമല്ലാത്തതോ ആയ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നവര്‍ക്ക് അധികനാള്‍ സമ്പന്നരായി തുടരാനാവില്ലെന്ന് ചാണക്യന് പറയുന്നു. ഇത്തരക്കാര്‍ക്ക് പെട്ടെന്നുതന്നെ അവരുടെ പണം നഷ്ടപ്പെടും.

പണം സമ്പാദിക്കാന്‍ ചെയ്യേണ്ടത്- നല്ല വഴിയിലൂടെ പണം സമ്പാദിക്കുക
നിങ്ങള്‍ക്ക് പണം സമ്പാദിക്കാനായി നിങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. ലക്ഷ്യങ്ങളില്ലാത്ത ഒരു വ്യക്തിക്ക് ഒരിക്കലും വിജയിക്കാനോ സമ്പന്നനോ ആകാന്‍ കഴിയില്ല. പണം ശരിയായ രീതിയില്‍ സമ്പാദിക്കണമെന്ന് ചാണക്യന് പറയുന്നു. അധാര്മ്മികതയില് സമ്പാദിച്ച പണം ഇന്നല്ലെങ്കില്‍ നാളെ നിങ്ങളില്‍ നിന്ന് പോകുമെന്ന് ഉറപ്പാണ്.
ദാനം ചെയ്യുക
ചാണക്യന്റെ അഭിപ്രായത്തില്‍, ക്ഷേത്രത്തില്‍ കാലാകാലങ്ങളില്‍ ദക്ഷിണ അര്‍പ്പിക്കുന്നത് ഭഗവാന്റെ കൃപയും സമ്പത്തും വര്‍ദ്ധിപ്പിക്കും. ഇതിലൂടെ നിങ്ങളുടെ വീട്ടില്‍ ദാരിദ്ര്യം വളരില്ല. എന്നാല്‍ അമിതമായ ദാനം ദോഷം ചെയ്യുമെന്നും ഓര്‍ക്കുക. എല്ലായ്പ്പോഴും നിങ്ങളുടെ പരിധിക്കുള്ളില്‍ നിന്ന് മാത്രം ദാനം ചെയ്യുക. നിങ്ങളുടെ പരിധിക്കുള്ളില്‍ നിന്നുകൊണ്ട് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിലൂടെ ഒരു വ്യക്തിയുടെ പണം ഇരട്ടിയാകാന്‍ തുടങ്ങുന്നു.

ഈ ആളുകളോടൊപ്പം വസിക്കുക
നിങ്ങള്‍ക്ക് പണം വേണമെങ്കില്‍ സമ്പന്നരായ വ്യാപാരികള്‍, വിദ്യാസമ്പന്നരായ ബ്രാഹ്മണര്‍, സൈനികര്‍, നദികള്‍, വൈദ്യന്മാര് തുടങ്ങി എല്ലാ തൊഴില്‍ മാര്‍ഗങ്ങളും ഉള്ളിടത്ത് താമസിക്കണമെന്ന് ചാണക്യന് പറയുന്നു. അല്ലെങ്കില്‍ നിങ്ങള്‍ ഇത്തരക്കാരുമായി സൗഹൃദം പുലര്‍ത്തണം. വിദ്യാസമ്പന്നരും സദ്വൃത്തരുമായ ആളുകള്‍ താമസിക്കുന്നിടത്താണ് നാം ജീവിച്ചിരുന്നതെങ്കില്‍ നമ്മുടെ ജീവിതവും അവരുടെ ജീവിതം പോലെ സമ്പന്നമായിരിക്കും.
ഭാവിയില്‍ ശ്രദ്ധിക്കുക
വിജയികളും സമ്പന്നരും സമ്പാദ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. നല്ല സമയങ്ങളില്‍ പണം ലാഭിക്കണം, കാരണം ദാരിദ്ര്യത്തിന്റെ കാലത്ത് എല്ലാവരും നിങ്ങളെ ഉപേക്ഷിക്കുമ്പോള്‍ ഈ സമ്പാദ്യം മാത്രമേ കൂടെയുണ്ടാകൂ. അതുകൊണ്ട് ഭാവിയിലേക്കായി സമ്പാദ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ചാണക്യന് പറയുന്നു.
ആത്മാഭിമാനമുള്ളവരായിരിക്കുക
ആത്മാഭിമാനം ഒരു വ്യക്തിയുടെ മൂലധനമാണെന്ന് പറയപ്പെടുന്നു, അത് ഒരിക്കലും വാങ്ങാന്‍ കഴിയില്ല. ഒരു വ്യക്തിക്ക് പണം സമ്പാദിക്കാനാകും, എന്നാല്‍ ആത്മാഭിമാനം നേടുന്നത് വളരെ ബുദ്ധിമുട്ടാണ്. നഷ്ടപ്പെട്ട പണം തിരികെ ലഭിക്കുമെന്ന് പറയപ്പെടുന്നു, എന്നാല്‍ ആത്മാഭിമാനം നേടുന്നത് പണം സമ്പാദിക്കുന്നതിനേക്കാള്‍ വളരെ ബുദ്ധിമുട്ടാണ്. ആത്മാഭിമാനം നിറഞ്ഞ മനുഷ്യന് പണത്തിന് അടിമയായ മനുഷ്യനെക്കാള്‍ സമ്പന്നനാണെന്ന് ചാണക്യന് പറയുന്നു.



Click it and Unblock the Notifications
