Latest Updates
-
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം -
ചന്ദ്രൻ ധനു രാശിയിലേക്ക്: ഇന്നത്തെ ഗ്രഹനിലയിൽ വരാനിരിക്കുന്ന അപ്രതീക്ഷിത മാറ്റങ്ങൾ -
രാജയോഗം തെളിയുമോ? ഏപ്രിൽ 9-ലെ ഈ മാറ്റം ഞെട്ടിക്കും! -
രവി യോഗം: ഇന്നത്തെ ഈ സമയം നിങ്ങളുടെ ഭാഗ്യം മാറ്റുമോ? -
രാശിഫലം ഏപ്രിൽ 9: കരിയറിൽ വൻ കുതിപ്പ്, ഈ 3 രാശിക്കാർക്ക് ധനയോഗം -
നക്ഷത്രഫലം 2026 ഏപ്രിൽ 9: ജീവിതത്തിൽ വരാനിരിക്കുന്ന അപ്രതീക്ഷിത മാറ്റങ്ങൾ ഇവരോ? -
രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ -
രാശിഫലം: ഇന്ന് ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ, ജീവിതത്തിൽ വൻ മാറ്റങ്ങൾ -
വേനൽച്ചൂട് കടുക്കുന്നു; ശരീരത്തെ തണുപ്പിക്കാൻ ഈ പാനീയങ്ങൾ പരീക്ഷിക്കൂ -
ബുധൻ വക്രഗതി അവസാനിക്കുന്നു: ഡിജിറ്റൽ ഇടപാടുകളിലും യാത്രകളിലും വൻ മാറ്റം
ചാണക്യനീതി; ഇത്തരക്കാരുടെ കൂടെ സഹവാസം പാടില്ല; ജീവനെടുക്കാന്‍ വരെ മടിക്കില്ല
മഹാനായ തത്ത്വചിന്തകനും രാഷ്ട്രതന്ത്രജ്ഞനുമായിരുന്നു ചാണക്യന്. മൗര്യ ചക്രവര്‍ത്തിയായ ചന്ദ്രഗുപ്തന്റെ രാഷ്ട്രീയ തന്ത്രജ്ഞനും ഉപദേശകനുമായിരുന്ന കൗടില്യന് എന്നറിയപ്പെടുന്ന ചാണക്യന്. വിവിധ വിഷയങ്ങളെക്കുറിച്ചുള്ള ചാണക്യന്റെ അപാരമായ അറിവ് വളരെ പ്രശസ്തമാണ്. ബുദ്ധിരാക്ഷസനായ അദ്ദേഹം കൗടില്യന്, വിഷ്ണുഗുപ്തന് എന്നീ പേരുകളിലും അറിയപ്പെടുന്നു. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ജീവിച്ചിരുന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ ഇന്നും പ്രസക്തിയുള്ളതാണ്. ഒരു വ്യക്തിയുടെ ജീവിതത്തിലെ പല കാര്യങ്ങളെക്കുറിച്ചുമുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകള്‍ വളരെ പ്രസിദ്ധമാണ്. അതിനാലാണ് ചാണക്യനീതി ഇന്നും ശ്രദ്ധേയമായി നിലനില്ക്കുന്നതും. അദ്ദേഹത്തിന്റെ പഴഞ്ചൊല്ലുകളുടെയും അറിവിന്റെയും സമാഹാരമാണ് ചാണക്യ നീതി.
ചാണക്യന്റെ വാക്കുകള്‍ പിന്തുടരുന്ന ഒരാള്‍ക്ക് തന്റെ ജീവിതത്തിലെ പല പ്രശ്നങ്ങളില്‍ നിന്നും മുക്തി നേടാന്‍ കഴിയുമെന്ന് പറയപ്പെടുന്നു. ഇന്നത്തെ വേഗതയേറിയതും മത്സരാധിഷ്ഠിതവുമായ ലോകത്ത്, നമ്മുടെ ദൈനംദിന ജീവിതത്തില്‍ നാം ഇടപഴകുന്ന ആളുകളെക്കുറിച്ച് നാമെല്ലാവരും ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങളുടെ ജീവിതത്തില്‍ നിന്ന് നാല് തരം ആളുകളെക്കുറിച്ച് ജാഗ്രത പാലിക്കാന്‍ അദ്ദേഹം ആളുകളെ ഉപദേശിക്കുന്നു. തക്കസമയത്ത് ഇത്തരക്കാരെ തിരിച്ചറിഞ്ഞില്ലെങ്കില്‍ അവര്‍ നിങ്ങളുടെ ജീവിതത്തെ കുഴപ്പത്തിലാക്കും. അവരോടൊപ്പമുള്ള ജീവിതം ഒരുവന്റെ മരണത്തെ ക്ഷണിക്കുന്നതിന് തുല്യമാണെന്ന് ചാണക്യന് പറയുന്നു.

വഞ്ചകിയായ ഭാര്യ
ഭര്‍ത്താവിനെ ചതിക്കുകയോ അന്യപുരുഷന്മാരെക്കുറിച്ച് ചിന്തിക്കുകയോ ചെയ്യുന്ന ഭാര്യ, ശരീരത്തില്‍ തറച്ച ഒരു മുള്ള് പോലെയാണ്. അത്തരം സ്ത്രീകള്‍ ഭര്‍ത്താവിനെ ഒറ്റിക്കൊടുക്കാനും കുടുംബത്തിന് അപമാനം വരുത്താനും വരെ മടിക്കില്ല. അങ്ങനെയുള്ള ഭാര്യയോടൊത്ത് ജീവിച്ച് നരകയാതന അനുഭവിക്കുന്നതിലും നല്ലത് അവരെ ഉപേക്ഷിക്കുന്നതാണെന്ന് ചാണക്യന് പറയുന്നു. അത്തരം സ്ത്രീകളോടൊത്തുള്ള ജീവിതം നിങ്ങള്‍ക്ക് നരകതുല്യവും ദുസ്സഹവുമായിരിക്കും.

വഞ്ചകനായ സേവകന്
യജമാനന്റെ കല്‍പ്പനകള്‍ അനുസരിക്കാത്ത അല്ലെങ്കില്‍ അവരെ കൊള്ളയടിക്കാന്‍ തുടങ്ങുന്ന ഒരു വേലക്കാരന്, പൊട്ടിത്തെറിക്കാന്‍ കാത്തിരിക്കുന്ന ബോംബ് പോലെയാണ്. അത്തരം ഒരു സേവകന് തന്റെ യജമാനന്റെ വിശ്വാസത്തെ വഞ്ചിക്കുന്നവരാണ്. അവര്‍ അവരുടെ ആവശ്യത്തിനായി നിങ്ങളുടെ ജീവനെടുക്കാന്‍ വരെ മടിച്ചേക്കില്ല. അതിനാല്‍, നിങ്ങളുടെ സേവകരുടെ വിശ്വാസ്യത പരിശോധിച്ചതിനു ശേഷം മാത്രം അവരെ കൂടെ താമസിപ്പിക്കുക.

വ്യാജ സുഹൃത്ത്
പ്രയാസകരമായ സമയങ്ങളില്‍ നിങ്ങളോടൊപ്പം നില്ക്കുന്നവനാണ് യഥാര്‍ത്ഥ സുഹൃത്ത്. മറുവശത്ത്, ഒരു വ്യാജ സുഹൃത്ത് നിങ്ങളെ മുതലെടുക്കുകയും നിങ്ങളുടെ വിശ്വാസത്തെ വഞ്ചിക്കുകയും ചെയ്യും. നിങ്ങളെ ദ്രോഹിക്കുന്ന, പിന്നില്‍ നിന്ന് കുത്തുന്ന തന്ത്രശാലിയായ സുഹൃത്തുക്കളില്‍ നിന്ന് അകന്നു നില്ക്കാന് ചാണക്യന് ഉപദേശിക്കുന്നു.

പാമ്പ്
എപ്പോള്‍ വേണമെങ്കിലും തിരിഞ്ഞുകൊത്താവുന്ന മാരക ജീവിയാണ് പാമ്പ്. പാമ്പുകളുള്ള സ്ഥലത്ത് താമസിക്കുന്നത് മരണത്തെ ക്ഷണിച്ചുവരുത്തുന്നതിന് തുല്യമാണ്. പാമ്പുകളെ കുറിച്ച് ജാഗ്രത പാലിക്കണമെന്നും അവ കാണപ്പെടാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ ഒഴിവാക്കണമെന്നും ചാണക്യന് മുന്നറിയിപ്പ് നല്കുന്നു.

വ്യാജന്മാര്
തങ്ങളുടെ യഥാര്‍ത്ഥ സ്വഭാവം മറ്റുള്ളവര്‍ക്ക് മുന്നില്‍ മറച്ചുവെക്കുന്ന ധാരാളം ആളുകള്‍ ഉണ്ട്. അത്തരം ആളുകള്‍ മറ്റുള്ളവരുടെ മുന്നില്‍ അങ്ങേയറ്റം സത്യസന്ധരായിരിക്കും. എന്നാല്‍ അവസരം കിട്ടുമ്പോള്‍ നിങ്ങളെക്കുറിച്ച് മോശമായി സംസാരിക്കുന്നവരുമാണ്. ഇത്തരക്കാരെ ജീവിതത്തില്‍ അടുപ്പിക്കരുതെന്ന് ചാണക്യന് പറയുന്നു. രണ്ട് വ്യത്യസ്ത വ്യക്തിത്വങ്ങളുള്ള ആളുകള്‍ ഏറ്റവും നികൃഷ്ടരാണെന്ന് ചാണക്യന് പറയുന്നു. ഇത്തരക്കാര്‍ നിങ്ങളുടെ മുന്പില് മധുരമായി സംസാരിക്കുകയും നിങ്ങളുടെ പുറകില്‍ നിങ്ങളെ കുറിച്ച് കിംവദന്തികള്‍ പ്രചരിപ്പിക്കുകയും ചെയ്യും. ഇത്തരക്കാരുമായുള്ള സഹവാസം ഒഴിവാക്കണമെന്നും ചാണക്യന് പറയുന്നു.

തിന്മ ചെയ്യുന്നവര്‍
ജീവിതത്തില്‍ തിന്മകള് ചെയ്യുന്ന ആളുകള്‍ ധാരാളമുണ്ട്. ഇത്തരക്കാര്‍ ജീവിതത്തില്‍ വിശ്വാസയോഗ്യരല്ലെന്ന് ചാണക്യന് പറയുന്നു. അവര്‍ പരുഷരും ദുഷ്ടരുമാണ്. അങ്ങനെയുള്ളവരുടെ വീട്ടില്‍ ഒരിക്കലും ആതിഥ്യമരുളരുതെന്ന് ചാണക്യന് പറയുന്നു.

നിങ്ങളെ മുതലെടുക്കുന്നവര്‍
ആപത്തില്‍ സഹായിക്കുന്നവനാണ് യഥാര്‍ത്ഥ സുഹൃത്ത് എന്ന് പറയുന്നു. വിശ്വസിക്കാന്‍ യോഗ്യരാണെന്ന് നിങ്ങള്‍ക്ക് ബോധ്യമുള്ള ആളുകളെ മാത്രമേ നിങ്ങള്‍ അടുപ്പിക്കാവൂ. എന്നാല്‍, നിങ്ങളെ മുതലെടുക്കാന്‍ ശ്രമിക്കുന്നവരുമായുള്ള സഹവാസം നിങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്. കാരണം അവരുടെ സ്വാര്‍ത്ഥ ലാഭത്തിനായി അവര്‍ നിങ്ങളെ അപകടത്തിലേക്ക് തള്ളി വിടാന്‍ വരെ മടിച്ചേക്കില്ല.



Click it and Unblock the Notifications












