Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
സ്നേഹത്തിന്റെ നൂലിഴകളില്‍ കോര്‍ത്ത ബന്ധം; ഭാര്യാഭര്‍തൃ ബന്ധം ദൃഢമാക്കാന്‍ ചാണക്യതന്ത്രങ്ങള്‍
ആചാര്യ ചാണക്യന്റെ നയങ്ങള്‍ വളരെ പ്രശസ്തമാണ്. അത് ഓരോ വ്യക്തിക്കും അവരുടെ ജീവിതത്തില്‍ ഒരു വഴികാട്ടിയായി പ്രവര്‍ത്തിക്കുന്നു. പൗരാണിക ഭാരതത്തില്‍ ജീവിച്ച ഒരു വലിയ സാമ്പത്തിക ശാസ്ത്രജ്ഞനും വിദ്യാഭ്യാസ വിചക്ഷണനും ഉപദേഷ്ടാവും തത്ത്വചിന്തകനും നയതന്ത്രജ്ഞനും രാഷ്ട്രതന്ത്രജ്ഞനുമൊക്കെയായിരുന്നു ചാണക്യന്.
ചാണക്യന്റെ നയങ്ങളെ ജീവിതത്തിന്റെ കണ്ണാടി എന്ന് വിളിക്കുന്നു. ചാണക്യന്റെ നയങ്ങള്‍ ഒരു മനുഷ്യന്റെ ജീവിതത്തിന്റെ മിക്കവാറും എല്ലാ വശങ്ങളിലേക്കും വെളിച്ചം വീശുന്നു. ചാണക്യ നിതിയുടെ അഭിപ്രായത്തില്‍, ഒരു വ്യക്തി വിജയിക്കുന്നതില്‍ നല്ല ബന്ധങ്ങള്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. നല്ല ബന്ധമുള്ള ഒരു വ്യക്തി എല്ലാ സാഹചര്യങ്ങളെയും എളുപ്പത്തില്‍ തരണം ചെയ്യുന്നു. ഏതൊരു വ്യക്തിക്കും ജീവിതത്തില്‍ നല്ല ബന്ധങ്ങള്‍ വളരെ പ്രധാനമാണ്. ചാണക്യ നീതിയില്‍ ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും പറയുന്നുണ്ട്. ഭാര്യാ ഭര്‍തൃ ബന്ധം പവിത്രമായി കാത്തുസൂക്ഷിക്കാന്‍ ചാണക്യന് ചില തന്ത്രങ്ങള്‍ പറയുന്നു. അത് എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

മര്യാദ പാലിക്കുക
ചാണക്യനീതി പ്രകാരം, സന്തുഷ്ടകരമായ ദാമ്പത്യബന്ധത്തിന് പ്രധാനമാണ് മര്യാദശീലം. നിങ്ങളുടെ സംസാരത്തില്‍ എപ്പോഴും മാധുര്യവും പെരുമാറ്റത്തില്‍ വിനയവും കാത്തുസൂക്ഷിക്കുക. അത്തരം വ്യക്തികള്‍ എല്ലാവരുടെയും ഹൃദയം കീഴടക്കുന്നവരാണ്. അതിനാല്‍ നിങ്ങളുടെ സംസാരത്തിലും പെരുമാറ്റത്തിലും എല്ലായ്പ്പോഴും മര്യാദ പുലര്‍ത്തുക.
അഹന്ത ഒഴിവാക്കുക
പല പ്രശ്നങ്ങളെയും വിളിച്ചുവരുത്തുന്ന ഒരു വിപത്താണ് അഹന്ത. ശക്തമായ ഒരു ബന്ധത്തില്‍ പോലും വിള്ളല്‍ വീഴാന്‍ കെല്പുള്ള സ്വഭാവമാണിത്. പങ്കാളിയില്‍ ആര്‍ക്കെങ്കിലും അഹന്ത വന്നാല്‍ ആം ബന്ധം വഷളാകാന്‍ തുടങ്ങുന്നു. ചാണക്യ നിതിയുടെ അഭിപ്രായത്തില്‍, നിങ്ങളുടെ ബന്ധങ്ങളില്‍ ഒരിക്കലും ഈഗോ പാടില്ല. അഹന്ത ഒഴിവാക്കി നിര്‍ത്തിയാല്‍ നിങ്ങള്‍ക്ക് സന്തുഷ്ടകരമായ ദാമ്പത്യജീവിതം എക്കാലവും നയിക്കാനാകും.
പരസ്പര ബഹുമാനം
ഭാര്യാഭര്ത്താക്കന്മാര് തമ്മില്‍ എപ്പോഴും പരസ്പരം ബഹുമാനം കാത്തുസൂക്ഷിക്കണം. എങ്കില്‍ മാത്രമേ ദാമ്പത്യബന്ധത്തില്‍ മഹത്വം ഉണ്ടാകൂ. എല്ലാ ബന്ധങ്ങളിലും മാന്യത കാത്തുസൂക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. കോപത്താല്‍ മറ്റൊരാളെ അപമാനിക്കാന്‍ ശ്രമിക്കരുത്. നിങ്ങളുടെ പങ്കാളിയെ നിങ്ങള്‍ ബഹുമാനിക്കുന്നില്ലെങ്കില്‍, ആ ബന്ധം അധികകാലം നിലനില്‍ക്കില്ല. മറ്റുള്ളവരെ ബഹുമാനിക്കുന്ന വ്യക്തികള്‍ക്ക് എല്ലാവരുടെയും സഹകരണം ലഭിക്കുന്നു.
വിശ്വാസം
ഏതൊരു ബന്ധത്തിന്റെയും അടിസ്ഥാനം വിശ്വാസമാണെന്ന് ചാണക്യന് പറയുന്നു. ഒരു ബന്ധം വിശ്വാസത്തില്‍ അധിഷ്ഠിതമാണ്. ഭാര്യാഭര്ത്താക്കന്മാര് തമ്മിലുള്ള ബന്ധം വളരെ ലോലമാണ്. ഭര്‍ത്താവും ഭാര്യയുമാണെങ്കിലും കാമുകീകാമുകന്മാരാണെങ്കിലും പരസ്പര ബന്ധം ശക്തിപ്പെടുത്താന്‍ വിശ്വാസം പ്രധാനമാണ്. പങ്കാളികള്‍ തമ്മില്‍ അചഞ്ചലമായ വിശ്വാസമുണ്ടെങ്കില്‍, ജീവിതത്തിലെ ഏത് പ്രതിസന്ധികളെയും എളുപ്പത്തില്‍ നേരിടാന്‍ അവര്‍ക്ക് കഴിയും. നേരെമറിച്ച്, ബന്ധത്തില്‍ വിശ്വാസക്കുറവുണ്ടാകാന്‍ തുടങ്ങിയാല്‍ ആ ബന്ധം തല്‍ക്ഷണം തകരും.
കോപം പാടില്ല
കോപം ഒരു വ്യക്തിയെ ദോഷകരമായി ബാധിക്കും. കോപം എന്ന വികാരം, ഒരു വ്യക്തിയുടെ എല്ലാ ബന്ധങ്ങളും നശിക്കുന്നതിന് കാരണമായി കണക്കാക്കപ്പെടുന്നു. ഭാര്യാഭര്ത്താക്കന്മാരില് ആര്‍ക്കെങ്കിലും ദേഷ്യം ഉണ്ടെങ്കില്‍ ദാമ്പത്യജീവിതത്തില്‍ ഒരിക്കലും സമാധാനം ഉണ്ടാകില്ല. അത്തരമൊരു സാഹചര്യത്തില്‍, സംഘര്‍ഷ സാഹചര്യങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ദാമ്പത്യ ജീവിതം ദുര്‍ബലമാവുകയും ചെയ്യുന്നു.
മൂന്നാമതൊരാളെ ഇടപെടുത്താതിരിക്കുക
നിങ്ങളുടെ ദാമ്പത്യ ജീവിതം മെച്ചപ്പെടുത്താന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നിങ്ങളുടെ രഹസ്യങ്ങള്‍ നിങ്ങള്‍ക്കൊപ്പം തന്നെ സൂക്ഷിക്കുന്നതാണ് നല്ലത്. നിങ്ങളുടെ ബന്ധത്തില്‍ മൂന്നാമതൊരാളെ ഉള്‍പ്പെടുത്തിയാല്‍, നിങ്ങള്‍ തമ്മിലുള്ള പ്രശ്നം വഷളാകും. അതിനാല്‍ ഭാര്യാഭര്‍തൃ ബന്ധത്തിനിടയില്‍ മൂന്നാമതൊരു വ്യക്തിയെ ഒരിക്കലും കടന്നുവരാന്‍ വിടാതിരിക്കുക.



Click it and Unblock the Notifications
