Latest Updates
-
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ തെറ്റുകൾ തിരുത്തിയില്ലെങ്കിൽ പണി പാളും! -
കത്തുന്ന വെയിലിൽ തളരരുത്; ശരീരത്തിന് കുളിർമയേകാൻ ഈ നാടൻ പാനീയങ്ങൾ പരീക്ഷിക്കൂ! -
മെയ് മാസത്തിലെ കാലാവസ്ഥാ മാറ്റം; ഗർഭിണികളും പിസിഒഎസ് ഉള്ളവരും അറിയാൻ ഞെട്ടിക്കുന്ന കാര്യങ്ങൾ! -
ഇന്റർമിറ്റന്റ് ഫാസ്റ്റിംഗോ അതോ ക്രാഷ് ഡയറ്റോ? വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഏതാണ് നല്ലത്? -
ഉത്തരേന്ത്യയിൽ കാലാവസ്ഥാ മാറ്റം: കടുത്ത ചൂടിനും മഴയ്ക്കുമിടയിൽ വർക്കൗട്ട് ചെയ്യുന്നവർക്ക് എന്ത് സംഭവിക്കും? -
കത്തുന്ന വെയിലത്ത് ചർമ്മം കരിഞ്ഞുപോകുമോ? റെക്കോർഡ് ചൂടിനെ പ്രതിരോധിക്കാൻ ഈ കരുതലുകൾ മതി -
നാൽപതിലും തൃഷയുടെ ഈ ചുറുചുറുക്ക്; ആരും കൊതിക്കുന്ന ഫിറ്റ്നസിന് പിന്നിലെ ആ രഹസ്യം ഇതാണ് -
2026 മെയ് 6: ഗ്രഹനിലയില്‍ വമ്പന്‍ മാറ്റം; ഈ രാശിക്കാര്‍ക്ക് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ടാകും -
മൂലം നക്ഷത്രത്തിന്റെ പിടിയിൽ ഇന്ന്; ഈ സമയങ്ങളിൽ പണം നിക്ഷേപിച്ചാൽ വരാനിരിക്കുന്നത് വൻ നേട്ടം! -
ഐപിഎൽ ആവേശത്തിനിടയിൽ ഭാഗ്യം തെളിയുന്നത് ആർക്ക്? ഈ 4 രാശിക്കാർക്ക് ഇന്ന് ധനയോഗം
ചാണക്യനീതി: ദാമ്പത്യം എന്നും പുതുമയോടെ സൂക്ഷിക്കാം; ഭാര്യാഭര്ത്താക്കന്മാര് ഈ 8 കാര്യം പതിവാക്കണം
Chanakya Niti: പ്രശസ്തനായ സാമ്പത്തിക ശാസ്ത്രജ്ഞനായിരുന്നു ചാണക്യന്. ബുദ്ധിമാനും വിദഗ്ദ്ധനുമായ രാഷ്ട്രീയക്കാരനായിരുന്നു അദ്ദേഹം. തന്റെ നയങ്ങളിലൂടെ അദ്ദേഹം ഒരു വ്യക്തിക്ക് വിജയം നേടാനുള്ള എല്ലാ വഴികളും കാണിച്ചുകൊടുത്തിട്ടുണ്ട്. ചാണക്യ തന്ത്രം ലോകമെമ്പാടും പ്രസിദ്ധമാണ്. ഇത്തന്നെക്കാലത്തും ഇത് വളരെ പ്രാധാന്യത്തോടെ ആളുകള്‍ കാണുന്നു.
വ്യക്തിജീവിതം, ജോലി, ബിസിനസ്സ്, ബന്ധങ്ങള്‍, സൗഹൃദം, ശത്രു തുടങ്ങിയ ജീവിതത്തിന്റെ വിവിധ വശങ്ങളെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകള്‍ അദ്ദേഹം തന്റെ ചാണക്യനീതിയില്‍ പങ്കുവെച്ചിട്ടുണ്ട്. ചാണക്യന്റെ നയങ്ങള്‍ അല്പം കഠിനമാണെങ്കിലും അദ്ദേഹം പറഞ്ഞ പല കാര്യങ്ങളും ജീവിതത്തില്‍ ഏതെങ്കിലും വിധത്തില്‍ അല്ലെങ്കില്‍ മറ്റെന്തെങ്കിലും നിങ്ങളെ മാറ്റിയെടുക്കു. ഭാര്യാഭര്ത്താക്കന്മാര് തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പല കാര്യങ്ങളും ചാണക്യന് പറഞ്ഞിട്ടുണ്ട്.

കുടുംബത്തോടും ഭാര്യയോടും ഒപ്പം സന്തോഷിക്കുന്ന ഒരു വ്യക്തിക്ക് ഏത് മേഖലയിലും വിജയം നേടുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമല്ലെന്ന് ചാണക്യന് പറയുന്നു. പോസിറ്റീവ് ചിന്തകള്‍ വിജയത്തില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. സന്തോഷകരമായ ദാമ്പത്യജീവിതം കാരണം, മനുഷ്യ മനസ്സ് ശാന്തവും പോസിറ്റീവ് ചിന്തകളാല്‍ നിറഞ്ഞതുമാകുന്നു.
ചാണക്യന്റെ അഭിപ്രായത്തില്‍, ദാമ്പത്യജീവിതം പിരിമുറുക്കവും സങ്കടവും കഷ്ടപ്പാടും നിറഞ്ഞ ഒരു വ്യക്തിക്ക് എത്ര കഴിവുള്ളവനാണെങ്കിലും അവന് ജീവിതത്തില്‍ എപ്പോഴും നിരാശയും സങ്കടവും ഉണ്ടാകും. അത്തരക്കാര്‍ക്ക് അവരുടെ കഴിവും അറിവും പൂര്‍ണ്ണമായി പ്രയോജനപ്പെടുത്താനും കഴിയില്ല. അതുകൊണ്ട് ജീവിതത്തില്‍ വിജയിക്കണമെങ്കില്‍ ആദ്യം ദാമ്പത്യ ജീവിതം സന്തോഷകരമാക്കാന്‍ ശ്രമിക്കണം.

ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ബന്ധം ലോകത്തിലെ ഏറ്റവും ശക്തമായ ബന്ധങ്ങളില്‍ ഒന്നാണ്. ഈ ബന്ധത്തില്‍ ചില കാര്യങ്ങള്‍ ഒരിക്കലും വളരാന്‍ അനുവദിക്കരുതെന്ന് ചാണക്യന് പറയുന്നു. ഭാര്യാഭര്ത്താക്കന്മാരുടെ ബന്ധം എങ്ങനെ ദൃഢമാക്കാമെന്നും ദാമ്പത്യ ജീവിതത്തില്‍ ഏറ്റവുമധികം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്നും അറിയാമോ? ചാണക്യന് പറഞ്ഞ അത്തരം ചില കാര്യങ്ങള്‍ ഇതാ.

വഞ്ചന പാടില്ല
ചാണക്യന്റെ അഭിപ്രായത്തില്‍, ഏതൊരു ബന്ധത്തിന്റെയും ആദ്യ ഘടകം സ്നേഹമാണ്. സ്നേഹം അര്‍പ്പണബോധത്തെ ഉണര്‍ത്തുന്നു. ഭാര്യാഭര്ത്താക്കന്മാര് തമ്മിലുള്ള ബന്ധത്തില്‍ ഈ രണ്ടു കാര്യങ്ങളും വളരെ പ്രധാനമാണ്. ചാണക്യന് പറയുന്നതനുസരിച്ച്, പ്രണയത്തില്‍ ഒരിക്കലും വഞ്ചന പാടില്ല.
ഭാര്യാഭര്ത്താക്കന്മാര് തമ്മിലുള്ള ബന്ധം ഏറ്റവും പവിത്രമായ ബന്ധങ്ങളില്‍ ഒന്നായി കണക്കാക്കപ്പെടുന്നു. ഈ ബന്ധത്തില്‍ നുണകള്‍ക്കും സ്ഥാനമില്ല, അതിനാല്‍ അവ ഒഴിവാക്കണം. നിങ്ങളുടെ ബന്ധത്തില്‍ എത്രത്തോളം സത്യസന്ധതയുണ്ടോ അത്രത്തോളം ശക്തവും അഭേദ്യവും ആയിരിക്കും ഭാര്യാഭര്ത്താക്കന്മാര് തമ്മിലുള്ള ബന്ധം.

സംശയരഹിതമായ ബന്ധം
ചാണക്യ നീതി അനുസരിച്ച് നിങ്ങളുടെ ബന്ധത്തില്‍ ഒരിക്കലും സംശയം പാടില്ല. ഒരു ബന്ധത്തെ ദുര്‍ബലപ്പെടുത്തുന്നതില്‍ സംശയത്തിന് അസാധാരണമായ പങ്കുണ്ട്. ഇത് തെറ്റിദ്ധാരണയിലേക്ക് നയിക്കുന്നു, തുടര്‍ന്ന് ഇത് നിങ്ങളുടെ ജീവിതത്തില്‍ നെഗറ്റീവ് എനര്‍ജി സൃഷ്ടിക്കാന്‍ തുടങ്ങുന്നു. സംശയം ഉടലെടുത്താല്‍ പെട്ടെന്ന് ദൂരീകരിക്കപ്പെടില്ലെന്നാണ് പറയപ്പെടുന്നത്. ബന്ധങ്ങളില്‍ പക്വത ഉണ്ടാകണം. ഭാര്യാഭര്ത്താക്കന്മാര് തമ്മിലുള്ള പരസ്പര വിശ്വാസത്തിന് മാത്രമേ സംശയം എന്ന വിഷത്തെ നശിപ്പിക്കാന്‍ കഴിയൂ.

ഈഗോ ഇല്ലാത്ത ജീവിതം
ദാമ്പത്യ ജീവിതത്തില്‍ ഭാര്യാഭര്ത്താക്കന്മാര് തമ്മിലുള്ള സ്നേഹം ഇല്ലാതാക്കുന്ന ശത്രുവാണ് അഹന്ത എന്ന് ചാണക്യ നീതിയില്‍ പറയുന്നു. ദാമ്പത്യബന്ധത്തെ അത് നശിപ്പിക്കുന്നു. അതുകൊണ്ട് ഭാര്യയും ഭര്‍ത്താവും എപ്പോഴും അഹന്തയില്‍ നിന്ന് അകന്നു നില്‍ക്കണം. ഭാര്യാഭര്ത്താക്കന്മാരുടെ ബന്ധത്തില്‍ ഒരിക്കലും ഈഗോയ്ക്ക് ഇടം നല്‍കരുത്.

നുണകള്‍ക്ക് സ്ഥാനമില്ലാത്ത ബന്ധം
ചാണക്യന്റെ അഭിപ്രായത്തില്‍, ദാമ്പത്യ ജീവിതത്തില്‍ സന്തോഷകരമായിരിക്കണമെങ്കില് ഒരിക്കലും നിങ്ങളുടെ ബന്ധത്തില്‍ നുണകള്‍ക്ക് ഇടം നല്‍കരുത്. നുണകള്‍ ഭാര്യാഭര്ത്താക്കന്മാര് തമ്മിലുള്ള ബന്ധം ദുര്‍ബലപ്പെടുത്തും. അതുകൊണ്ട് ഭാര്യാഭര്ത്താക്കന്മാര് നുണകളില്‍ നിന്ന് അകന്നു നില്‍ക്കണം. ഭാര്യാഭര്ത്താക്കന്മാര് തമ്മിലുള്ള ബന്ധം വളരെ പവിത്രമായി കണക്കാക്കപ്പെടുന്നു. പരസ്പര ധാരണയിലൂടെയും യോജിപ്പിലൂടെയും മാത്രമേ ഇത് നേടാനാകൂ എന്ന് ചാണക്യന് പറയുന്നു.

കോപം പാടില്ല
കോപം ഒരു വ്യക്തിയെ ദോഷകരമായി ബാധിക്കും. കോപം എന്ന വികാരം, ഒരു വ്യക്തിയുടെ എല്ലാ ബന്ധങ്ങളും നശിക്കുന്നതിന് കാരണമായി കണക്കാക്കപ്പെടുന്നു. ഭാര്യാഭര്ത്താക്കന്മാരില് ആര്‍ക്കെങ്കിലും ദേഷ്യം ഉണ്ടെങ്കില്‍ ദാമ്പത്യജീവിതത്തില്‍ ഒരിക്കലും സമാധാനം ഉണ്ടാകില്ല. അത്തരമൊരു സാഹചര്യത്തില്‍, സംഘര്‍ഷ സാഹചര്യങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ദാമ്പത്യ ജീവിതം ദുര്‍ബലമാവുകയും ചെയ്യുന്നു.

ബഹുമാനം
ചാണക്യനീതി അനുസരിച്ച് ബഹുമാനവും സഹവര്‍ത്തിത്വവുമാണ് ഏതൊരു ശക്തവും ദീര്‍ഘവുമായ ബന്ധത്തിന്റെ മുഖമുദ്ര. ഏതൊരു ബന്ധത്തിലും ബഹുമാനവും മാന്യതയും ഇല്ലെങ്കില്‍, ആ ബന്ധം നിറമില്ലാത്തതായിത്തീരുന്നു, ആ ബന്ധത്തിലെ സന്തോഷം വളരെ പെട്ടെന്ന് അവസാനിക്കുന്നു. എല്ലാ ബന്ധങ്ങള്‍ക്കും അതിന്റേതായ പരിമിതികളുണ്ട്.
ആരും ഈ പരിധി കവിയരുതെന്നും ചാണക്യന് ഉപദേശിക്കുന്നു. ഭാര്യാഭര്ത്താക്കന്മാര് തമ്മിലുള്ള ബന്ധം ദൃഢമാകുന്നത് അവര്‍ക്കിടയില്‍ സ്നേഹവും ആദരവും ഉണ്ടാകുമ്പോഴാണ്. അതുകൊണ്ട് ഭാര്യാഭര്ത്താക്കന്മാര് എപ്പോഴും പരസ്പരം ബഹുമാനിക്കണമെന്ന് ചാണക്യനീതിയില്‍ പറയുന്നു.

സംയമനം
ചാണക്യന്റെ അഭിപ്രായത്തില്‍ ജീവിതത്തില്‍ നിങ്ങള്‍ക്ക് നിരവധി സാഹചര്യങ്ങള്‍ നേരിടേണ്ടിവരുന്നു. എന്നാല്‍ എല്ലാ സാഹചര്യങ്ങളിലും സംയമനത്തോടെ പ്രവര്‍ത്തിക്കുന്നവരുടെ ജീവിതം എപ്പോഴും വിജയകരമാകും. സന്തോഷകരമായ ജീവിതം നയിക്കാന്‍ ഭാര്യയും ഭര്‍ത്താവും സംയമനം പാലിക്കണമെന്ന് ചാണക്യന് പറഞ്ഞിട്ടുണ്ട്.

മൂന്നാമതൊരാളെ ഇടപെടുത്തരുത്
ഭാര്യയും ഭര്‍ത്താവും തങ്ങളുടെ വ്യക്തിപരമായ കാര്യങ്ങള്‍ മറ്റുള്ളവരുമായി ഒരു തരത്തിലും പങ്കുവെക്കരുതെന്നാണ് ചാണക്യന് തന്റെ ചാണക്യനീതിയില്‍ പറഞ്ഞിട്ടുണ്ട്. അതിനാല്‍ ഭാര്യയും ഭര്‍ത്താവും ഇത് ശ്രദ്ധിക്കണം. വ്യക്തിപരമായ കാര്യങ്ങള്‍ മൂന്നാമതൊരാളോട് പറയരുത്. തങ്ങളുടെ വാക്കുകള്‍ മൂന്നാമതൊരാളുമായി പങ്കുവെച്ചാല്‍, ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴുന്നു.



Click it and Unblock the Notifications
