Latest Updates
-
പൂജാമുറിയിലെ തീപിടുത്തം: ഈ തെറ്റുകൾ വരുത്തരുത്, കുടുംബത്തിന്റെ സുരക്ഷ ഉറപ്പാക്കാം -
ഗ്ലാസ് സ്കിൻ മോഹം വേണ്ട, ഇന്ത്യൻ കാലാവസ്ഥയിൽ ചർമ്മം തിളങ്ങാൻ ഈ ലളിത വഴികൾ മതി -
ഗജകേസരി യോഗം: സെപ്റ്റംബർ 8-ന് ചന്ദ്രനും വ്യാഴവും ഒന്നിക്കുമ്പോൾ നിങ്ങളുടെ രാശിക്ക് എന്ത് സംഭവിക്കും? -
തടി കുറയ്ക്കാൻ ഒസെംപിക് മരുന്ന് തേടുകയാണോ? സോഷ്യൽ മീഡിയയിലെ ട്രെൻഡല്ല, ജീവൻ അപകടത്തിലാകും! -
2026 സെപ്റ്റംബർ 6: ഇന്നത്തെ രാഹുകാലം, ഗുളികകാലം, യമകണ്ടം സമയങ്ങൾ; പ്രധാന കാര്യങ്ങൾ തുടങ്ങും മുൻപ് ശ്രദ്ധിക്കൂ! -
ബുധൻ കന്നി രാശിയിലേക്ക്: ഈ 48 മണിക്കൂർ നിങ്ങളുടെ ജീവിതത്തിൽ നിർണ്ണായകമാകും! -
സെപ്റ്റംബർ 7-ന് ചന്ദ്രൻ കർക്കടകത്തിലേക്ക്: ഈ രാശിക്കാർക്ക് ഭാഗ്യകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
സെപ്റ്റംബർ 6 സിദ്ധി യോഗം: രാവിലെ 9:45 വരെ മാത്രം; ഇന്നത്തെ ശുഭകാര്യങ്ങൾക്കും പണമിടപാടുകൾക്കും ശ്രദ്ധിക്കേണ്ടതെന്ത്? -
സെപ്റ്റംബർ 6-12: ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
2026 സെപ്റ്റംബർ 6 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടങ്ങൾ ആർക്കൊക്കെ?
ചാണക്യനീതി; സന്തോഷവും സമാധാനവും നശിക്കും, ജീവിതം താറുമാറാകും; ഈ 5 കാര്യങ്ങളാണ് പ്രശ്നം
അറിവിന്റെ ഒരു നിറകുടമാണ് ചാണക്യന്. അദ്ദേഹത്തിന്റെ ചിന്തകള്‍ ഇരുട്ടിലേക്ക് പോകുന്ന ഏതൊരു വ്യക്തിയെയും വെളിച്ചത്തിലേക്ക് നയിക്കുന്നു. ജീവിതത്തില്‍ ചാണക്യന്റെ നയങ്ങള്‍ ശരിയായി പാലിച്ചാല്‍ ഒരു വ്യക്തിക്ക് എല്ലാ പ്രതിസന്ധികളെയും തരണം ചെയ്യാന്‍ കഴിയും. ജീവിതത്തിലെ പ്രതിസന്ധികള്‍ മറികടക്കാന്‍ ചാണക്യന്റെ നയങ്ങള്‍ വളരെ പ്രയോജനപ്രദമാണെന്ന് വിശ്വസിക്കുന്നു.
ജീവിതം എപ്പോഴും സന്തോഷം നിറഞ്ഞതായിരിക്കണമെന്നാണ് ഓരോ വ്യക്തിയും ആഗ്രഹിക്കുന്നത്. എന്നാല്‍, മനുഷ്യന്റെ സന്തോഷവും സമാധാനവും അപഹരിക്കുന്ന ചില കാര്യങ്ങളെക്കുറിച്ച് ചാണക്യനീതിയില്‍ പറഞ്ഞിട്ടുണ്ട്. ഇത്തരക്കാര്‍ക്ക് ഒരിക്കലും സന്തോഷമായിരിക്കാന്‍ കഴിയില്ല. അവരുടെ ഉള്ള് നീറിപ്പുകഞ്ഞുകൊണ്ടിരിക്കും. അത്തരം കാരണങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

താമസിക്കുന്ന സ്ഥലം
നിങ്ങള്‍ താമസിക്കുന്ന സ്ഥലം നല്ലതല്ലെങ്കില്‍ അവിടെ വസിക്കരുതെന്ന് ചാണക്യന് പറയുന്നു. കാരണം അത്തരം സ്ഥലങ്ങളില്‍ താമസിക്കുന്നത് ഒരു വ്യക്തിക്ക് ജീവിതത്തില്‍ അപകടകങ്ങള്‍ നല്‍കും. നഷ്ടം മാത്രമേ ജീവിതത്തില്‍ ഉണ്ടാകുകയുള്ളൂ. നിങ്ങളുടെ കുട്ടിയുടെ ഭാവിയെയും ഇത് ദോഷകരമായി ബാധിക്കും.
തെറ്റ് ചെയ്തവരെ സഹായിക്കരുത്
ചാണക്യന്റെ അഭിപ്രായത്തില്‍, തെറ്റില്‍ ഏര്‍പ്പെടുന്ന ഒരാളെ സഹായിക്കുന്നത് അനീതിയായി കണക്കാക്കപ്പെടുന്നു. അത്തരം വ്യക്തികളുമായുള്ള കൂട്ടുകെട്ട് ഒരു മനുഷ്യനെ നശിപ്പിക്കുന്നു. ഒരു നല്ല മനുഷ്യന് പോലും ഇത്തരക്കാരുടെ കൂട്ടുകെട്ടില്‍ അകപ്പെട്ട് മോശമാകുന്നു. അതുകൊണ്ട് തന്നെ, തെറ്റ് ചെയ്തവരെ നിങ്ങള്‍ ഒരിക്കലും സഹായിക്കരുതെന്ന് ചാണക്യന് പറയുന്നു.

മോശം ഭക്ഷണം
ഒരിക്കലും നിങ്ങള്‍ ഹാനികരമായ ഭക്ഷണം കഴിക്കരുത്. ജീവിതത്തിന് ഭക്ഷണം എത്ര ആവശ്യമാണോ, അതുപോലെ പ്രധാനമാണ് നിങ്ങള്‍ കഴിക്കുന്ന ഭക്ഷണരീതിയും. മോശം ഭക്ഷണം ആരോഗ്യത്തെ നശിപ്പിക്കും. ആരോഗ്യം ശരിയല്ലെങ്കില്‍ നിങ്ങള്‍ക്ക് ഒരു ജോലിയും ചെയ്യാന്‍ കഴിയില്ല. രോഗങ്ങളുടെ പിടിയില്‍ അകപ്പെട്ട് നിങ്ങളുടെ ജീവിതം തന്നെ നശിക്കും.
ഭാര്യയുടെ സ്വഭാവം
ഭാര്യ നല്ലവളാണെങ്കില്‍ ജീവിതം വിജയകരമാകും. അവളുടെ പെരുമാറ്റം മോശമാണെങ്കില്‍, അവള് ദുരുദ്ദേശ്യത്തോടെ പെരുമാറുന്ന സ്ത്രീയാണെങ്കില്‍ നിങ്ങള്‍ക്ക് ജീവിതത്തില്‍ ബുദ്ധിമുട്ട് വര്‍ദ്ധിക്കും. ഇത്തരക്കാര്‍ ഉള്ളില്‍ നീറിപ്പുകഞ്ഞുകൊണ്ടിരിക്കുകയായിരിക്കും, ദാമ്പത്യജീവിതം എപ്പോഴും തര്‍ക്കങ്ങളില്‍ അകപ്പെടുകയും ചെയ്യും.

വിഡ്ഢിയായ പുത്രന്
മകന് വിഡ്ഢിയാണെങ്കില്‍ മാതാപിതാക്കളുടെ ജീവിതം ദുരിതപൂര്‍ണമാകുമെന്ന് ചാണക്യന് അഭിപ്രായപ്പെടുന്നു. തെറ്റായ പ്രവൃത്തികളില്‍ മുഴുകുന്ന മൂഢനായ മകന് എപ്പോഴും കുഴപ്പങ്ങള്‍ സൃഷ്ടിക്കുമെന്ന് അദ്ദേഹം പറയുന്നു.
സന്തോഷകരമായ ജീവിതത്തിന് വഴിയിത്
നിങ്ങള്‍ക്ക് പണമുള്ളിടത്തോളം കാലം നിങ്ങള്‍ക്ക് എല്ലായിടത്തും ബഹുമാനം ലഭിക്കും. എന്നാല്‍ പണത്തിന്റെ അഭാവം ഉണ്ടാകുമ്പോള്‍, നിങ്ങള്‍ക്ക് മറ്റുള്ളവരുടെ പിന്തുണയും ബഹുമാനവും ലഭിക്കില്ലെന്ന് ചാണക്യന് പറയുന്നു. നിങ്ങളുടെ വാര്‍ദ്ധക്യ കാലത്തിലായിരിക്കുമ്പോള് ഈ സങ്കടം കൂടുതല്‍ വര്‍ദ്ധിക്കുന്നു. അതുകൊണ്ട് എപ്പോഴും പണം നന്നായി ഉപയോഗിക്കണമെന്ന് ചാണക്യന് പറയുന്നു. പണമുണ്ടെങ്കില്‍ വാര്‍ദ്ധക്യത്തില്‍ ആരുടെ മുന്നിലും കൈനീട്ടേണ്ടി വരില്ല.

അച്ചടക്കം
അച്ചടക്കത്തില്‍ നിന്നാണ് ആത്മവിശ്വാസം ഉണ്ടാകുന്നത്. എല്ലാ ജോലികളും കൃത്യസമയത്ത് ചെയ്യുന്നവര്‍ക്കും അച്ചടക്കത്തോടെ ദിനചര്യകള്‍ ചെയ്യുന്നവര്‍ക്കും ആരെയും ആശ്രയിക്കേണ്ടിവരില്ലെന്ന് ചാണക്യന് പറയുന്നു. അത്തരക്കാര്‍ അവരുടെ എല്ലാ ലക്ഷ്യങ്ങളും കൈവരിക്കുന്നു.
ചാണക്യന്റെ അഭിപ്രായത്തില്‍, ഒരു വ്യക്തിക്ക് തന്റെ ജോലി ശരിയായ സമയത്തും ശരിയായ രീതിയിലും ആദ്യം മുതല്‍ ചെയ്യുന്ന ശീലമുണ്ടെങ്കില്‍, അയാള്‍ക്ക് വാര്‍ദ്ധക്യത്തില്‍ കഷ്ടപ്പെടേണ്ടിവരില്ല. ഭക്ഷണം കഴിക്കുക, ഉറങ്ങുക, ഒരു നിശ്ചിത സമയത്ത് ഉണരുക, വ്യായാമം ചെയ്യുക, എല്ലാ ജോലികളും ഒരു നിശ്ചിത സമയക്രമത്തില്‍ ചെയ്യുക എന്നിങ്ങനെയുള്ള കാര്യങ്ങള്‍ പ്രധാനമാണ്.

സഹായം
ഒരു വ്യക്തി നിസ്വാര്‍ത്ഥമായി ഒരാളെ സഹായിക്കുമ്പോള്‍, അവര്‍ ജീവിതത്തില്‍ ഒരിക്കലും ദുഃഖിതനും അസ്വസ്ഥനുമായിരിക്കില്ലെന്ന് ചാണക്യന് പറയുന്നു. ദാനവും ദയയുമാണ് ഏറ്റവും വലിയ മതം. ഇന്നത്തെ നിങ്ങളുടെ സഹായം നിങ്ങളുടെ നാളെയെ രൂപപ്പെടുത്തുന്നു.



Click it and Unblock the Notifications
