Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ചാണക്യനീതി: ഭാവി ദാരിദ്ര്യം നിറഞ്ഞത്, അതിലേക്ക് വിരല്‍ചൂണ്ടുന്നത് വീട്ടിലെ ഈ ലക്ഷണങ്ങള്‍
ധാര്‍മ്മികത, സാമ്പത്തിക ശാസ്ത്രം തുടങ്ങി ജീവിതത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് നിരവധി കാര്യങ്ങള്‍ ചാണക്യന് എഴുതിയിട്ടുണ്ട്. ചാണക്യനെ സാമ്പത്തിക, രാഷ്ട്രീയ, രാഷ്ട്രീയ വിദഗ്ധനായി കണക്കാക്കുന്നു. തന്റെ തത്ത്വങ്ങളുടെ ശക്തിയാല്‍ അദ്ദേഹം ചന്ദ്രഗുപ്തനെ മൗര്യ സാമ്രാജ്യത്തിന്റെ മഹത്തായ ചക്രവര്‍ത്തിയാക്കി മാറ്റി. ജീവിതത്തില്‍ സന്തോഷമുണ്ടെങ്കില്‍ തീര്‍ച്ചയായും ദുഃഖവും വരുമെന്ന് പറയുന്നു. സമയം എല്ലായ്പ്പോഴും ഒരുപോലെയായിരിക്കില്ല. എന്നാല്‍ ഈ നല്ലതും ചീത്തയുമായ സമയങ്ങള്‍ വരുന്നതിന് മുമ്പ് നമുക്ക് തീര്‍ച്ചയായും ചില സിഗ്നലുകള്‍ ലഭിക്കും.
എന്നാല്‍ പലപ്പോഴും ഈ അടയാളങ്ങള്‍ ആരുംതന്നെ മനസ്സിലാക്കുകയോ ശ്രദ്ധിക്കുകയോ ചെയ്യുന്നില്ല. മോശം സമയം വരുമ്പോള്‍ ലഭിക്കുന്ന ചില സൂചനകളെക്കുറിച്ച് ചാണക്യന് തന്റെ ചാണക്യനീതിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഇവ ശ്രദ്ധിച്ചാല്‍ വരാനിരിക്കുന്ന സാമ്പത്തികവും ശാരീരികവും മാനസികവുമായ പല പ്രശ്നങ്ങളും നിങ്ങള്‍ക്ക് ഒഴിവാക്കാനാകും. ചാണക്യന്റെ അഭിപ്രായത്തില്‍ മോശം സമയം വരുംമുമ്പ് കാണുന്ന ചില ലക്ഷണങ്ങള്‍ ഇവയാണ്.
തുളസി ചെടി ഉണങ്ങുന്നത്
ഹിന്ദുമതം അനുസരിച്ച് തുളസി ചെടി ഒരു പുണ്യ സസ്യമായി കണക്കാക്കപ്പെടുന്നു. ഇത് സന്തോഷത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമായി കണക്കാക്കപ്പെടുന്നു. തുളസിചെടി പല വീടുകളിലും ദേവതയായി ആരാധിക്കപ്പെടുന്നു. മതിയായ പരിചരണത്തിനുശേഷവും നിങ്ങളുടെ വീട്ടിലെ തുളസി ചെടി ഉണങ്ങാന്‍ തുടങ്ങിയാല്‍, അത് വരാനിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയുടെ ലക്ഷണമായി കണക്കാക്കുമെന്ന് ചാണക്യന് പറയുന്നു. അതുകൊണ്ട് വീട്ടില്‍ വളരുന്ന തുളസി ചെടി ഉണങ്ങാന്‍ അനുവദിക്കരുത്. എന്നിരുന്നാലും, ചിലപ്പോള്‍ ചെടി ഉണങ്ങുന്നത് വെള്ളത്തിന്റെ അഭാവം, തണുത്ത കാലാവസ്ഥ തുടങ്ങിയ കാരണങ്ങളാകാം എന്നതും ശ്രദ്ധിക്കേണ്ടതാണ്.
വീട്ടില്‍ പതിവായി കലഹങ്ങള്‍
പ്രത്യേകിച്ച് കാരണങ്ങളൊന്നും ഇല്ലാതെ തന്നെ നിങ്ങളുടെ വീട്ടില്‍ നിരന്തരമായ അസ്വസ്ഥതകളും തര്‍ക്കങ്ങളും നടക്കുന്നുവെങ്കില്‍, അത് വരാനിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയുടെ സൂചനയായിരിക്കാം. ഗ്രഹദോഷമോ വാസ്തുദോഷമോ പോലുള്ള പ്രശ്നങ്ങള്‍ പോലും ഇതിന് കാരണമാകുമെന്ന് ചാണക്യന് പറയുന്നു.
വീട്ടില്‍ ചില്ല് പാത്രം ഉടയുന്നത്
ചാണക്യന്റെ അഭിപ്രായത്തില്‍, നിങ്ങളുടെ വീട്ടില്‍ ആവര്‍ത്തിച്ച് എന്തെങ്കിലും ചില്ലോ ചില്ല് പാത്രങ്ങളോ പൊട്ടുന്നത് വരാനിരിക്കുന്ന സാമ്പത്തിക നഷ്ടത്തിന്റെ സൂചനയായിരിക്കാം എന്നാണ്. ഇത് നിങ്ങളുടെ വീട്ടിലേക്ക് വരുന്ന ദാരിദ്ര്യത്തെയും സൂചിപ്പിക്കുന്നു.
ആരാധനയോ, പൂജയോ നടത്താതിരിക്കുന്നത്
ആരാധനയില്ലാത്തിടത്ത് സന്തോഷവും സമൃദ്ധിയും ഉണ്ടാകില്ലെന്ന് ചാണക്യന് വിശ്വസിക്കുന്നു. ആരാധനയുടെ അഭാവം വരാനിരിക്കുന്ന സാമ്പത്തിക പ്രശ്നങ്ങളുടെ സൂചനയാണെന്ന് അദ്ദേഹം പറയുന്നു. പൂജ നടക്കാത്ത വീടുകളില്‍ ലക്ഷ്മീ കോപം ഉണ്ടാകുമെന്നാണ് പറയപ്പെടുന്നത്. എന്നാല്‍, പതിവായി ആരാധനയും പൂജയുമെല്ലാം നടത്തുന്ന വീട്ടില്‍ നല്ല അന്തരീക്ഷം വരുന്നു. പോസിറ്റീവ് സ്ഥലങ്ങള്‍ മാത്രമേ ലക്ഷ്മി ദേവി ഇഷ്ടപ്പെടുന്നുള്ളൂ.
പ്രായമായവരെ അനാദരിക്കുന്നത്
മുതിര്‍ന്നവരെ ബഹുമാനിക്കുക എന്നത് ഇന്ത്യന്‍ സംസ്കാരത്തിന്റെ അടിസ്ഥാന ഘടകമാണ്. മുതിര്‍ന്നവരോട് അനാദരവ് കാണിക്കുന്നത് വരാനിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയുടെ സൂചനയാണെന്ന് ചാണക്യന് വിശ്വസിക്കുന്നു. മുതിര്‍ന്നവരോട് അനാദരവോടെ പെരുമാറുന്നവര്‍ക്ക് ജീവിതത്തില്‍ ഒരിക്കലും യഥാര്‍ത്ഥ സന്തോഷം ലഭിക്കില്ലെന്ന് അദ്ദേഹം പറയുന്നു. മുതിര്‍ന്നവരെയും അതിഥികളെയും ബഹുമാനിക്കാത്തവരുടെ വീട് ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തുന്നു. അതിനാല്‍, മുതിര്‍ന്നവരോടും അതിഥികളോടും എപ്പോഴും നന്നായി പെരുമാറുക.
സാമ്പത്തിക ഭദ്രതയ്ക്ക് ചാണക്യന്റെ തന്ത്രങ്ങള്‍
പണം വെള്ളം പോലെ ചെലവഴിക്കുകയും കഷ്ടകാലങ്ങളിലേക്ക് പണം സ്വരുക്കൂട്ടി വയ്ക്കാതിരിക്കുകയും ചെയ്യുന്ന വ്യക്തിയെ ചാണക്യന് വിഡ്ഢി എന്ന് വിളിക്കുന്നു. ഏതൊരു വ്യക്തിക്ക് ജീവിതത്തില്‍ ചില കഷ്ടതകള്‍ നേരിടേണ്ടി വന്നേക്കാം. ബുദ്ധിമുട്ടുള്ള സമയങ്ങളിലേക്കായി പണം ലാഭിച്ച് വയ്ക്കുന്ന വ്യക്തിയെ ബുദ്ധിമാന് എന്ന് വിളിക്കുന്നു. ചാണക്യന് പറയുന്നതനുസരിച്ച്, ലക്ഷ്യമില്ലാതെ ആര്‍ക്കും പണം സമ്പാദിക്കാനാവില്ല.

പണം സമ്പാദിക്കുന്നതില്‍, ലക്ഷ്യം ഒരു വ്യക്തിയെ വളരെയധികം സഹായിക്കുന്നു. പണം ലാഭിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം ചെലവ് നിയന്ത്രിക്കുക എന്നതാണ്. ചാണക്യന്റെ അഭിപ്രായത്തില്‍, ഒരു പാത്രത്തിലെ വെള്ളം സൂക്ഷിച്ചുവച്ചാല്‍ അത് മോശമാകുന്നത് പോലെ, കുമിഞ്ഞുകൂടിയ പണം ഉപയോഗിച്ചില്ലെങ്കില്‍ കുറച്ച് കാലത്തിനുശേഷം അതിന് ഒരു വിലയുമില്ല. അതുകൊണ്ട് പണം നിക്ഷേപമായി ഉപയോഗിക്കണം.



Click it and Unblock the Notifications
