Latest Updates
-
ഓണസദ്യയ്ക്കിടയിലും മേക്കപ്പ് മങ്ങാതെ തിളങ്ങണോ? ഈ 10 മിനിറ്റ് ബ്യൂട്ടി ഹാക്ക് പരീക്ഷിക്കൂ -
തിരുവോണം 2026: നിങ്ങളുടെ രാശിക്ക് ഭാഗ്യം കൊണ്ടുവരുന്ന നിറവും നമ്പറും ഇതാ; ആഘോഷം ഗംഭീരമാക്കാൻ ചില വഴികൾ -
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം
ചാണക്യനീതി: പാപത്തില്‍ പങ്കാളിയാകും, ജീവിതം ഗതികിട്ടാതെ അലയും; ഇവരെ ഒരിക്കലും നിന്ദിക്കരുത്
മനുഷ്യ ജീവിതത്തിലെ എല്ലാ കാര്യങ്ങളെക്കുറിച്ചും ഗഹനമായ അറിവുള്ള ആളായിരുന്നു ചാണക്യന്. അദ്ദേഹം രചിച്ച ചാണക്യനീതി ഇന്നും ശ്രദ്ധേയമായി നിലനില്ക്കുന്നു. ചാണക്യന്റെ വാക്കുകള്‍ പിന്തുടരുന്നതിലൂടെ ഒരാള്‍ക്ക് എന്തും നേടാനും അവന്റെ ജീവിതം വളരെ എളുപ്പമാക്കാനും കഴിയും. വിവിധ ശാസ്ത്രങ്ങളില്‍ നിന്ന് ചാണക്യന് തിരഞ്ഞെടുത്തതായി പറയപ്പെടുന്ന പഴഞ്ചൊല്ലുകളുടെ ഒരു ശേഖരമാണ് ചാണക്യനീതി. ജീവിതത്തില്‍ വിജയിക്കാനായി ചാണക്യന് നിര്‍ദേശിക്കുന്ന ചില വഴികളുണ്ട്.
ഇവ നിങ്ങള്‍ പിന്തുടരുകയാണെങ്കില് തീര്‍ച്ചയായും നിങ്ങളുടെ ജീവിതത്തില്‍ നിന്ന് പ്രതിസന്ധികളെ തരണം ചെയ്ത് സന്തോഷകരമായ ഒരു ജീവിതം നിങ്ങള്‍ക്ക് നേടാനാകും. ചാണക്യന് തന്റെ നീതിശാസ്ത്രത്തിലെ ഏഴാം അധ്യായത്തിലെ ആറാം ശ്ലോകത്തില്‍, ഒരിക്കലും അപമാനിക്കാന്‍ പാടില്ലാത്ത ഏഴ് പേരെക്കുറിച്ച് പറയുന്നുണ്ട്. ഇവരെ അപമാനിക്കുന്നതിലൂടെ നിങ്ങള്‍ പാപത്തിന്റെ പങ്കാളികളാകും. നിങ്ങളുടെ ജീവിതം കഷ്ടതകളിലേക്ക് കൂപ്പുകുത്തി വീഴും.

അഗ്നി
ഹിന്ദുമതത്തില്‍ അഗ്നിയെ ഒരു ദൈവമായി കണക്കാക്കുന്നു. അഗ്നിയില്ലാതെ ഒരു ശുഭകാര്യവും ആരംഭിക്കുന്നില്ല. അത്തരമൊരു സാഹചര്യത്തില്‍ തീയിലോ അഗ്നികുണ്ഡത്തിലോ കാലുകുത്തുന്നത് പാപമായി കണക്കാക്കപ്പെടുന്നു. ഇത് ദൈവത്തോടുള്ള അവഹേളനമായി കണക്കാക്കപ്പെടുന്നു. അത്തരമൊരു തെറ്റ് ചെയ്യുന്നതിലൂടെ, ഒരു വ്യക്തി പാപത്തിന്റെ പങ്കാളിയാകുന്നുവെന്ന് ചാണക്യന് പറയുന്നു.

ബ്രാഹ്മണന്
മംഗള കര്‍മ്മങ്ങള്‍ ചെയ്യുന്നത് ഒരു ബ്രാഹ്മണന് മാത്രമാണ്. ഒരാളുടെ മരണശേഷവും. ഒരു ബ്രാഹ്മണ സദ്യ സംഘടിപ്പിക്കുന്നത് വരെ മരിച്ചയാളുടെ ആത്മാവിന് ശാന്തി ലഭിക്കില്ല. അതുകൊണ്ടാണ് ബ്രാഹ്മണരെ പൂജായോഗ്യരായി കണക്കാക്കുന്നത്. അവരെ ഒരിക്കലും അപമാനിക്കരുത്. അവരുടെ പാദങ്ങളില്‍ തൊട്ട് അനുഗ്രഹം നേടണമെന്നും ചാണക്യന് പറയുന്നു.

ഗുരു
ഗുരുവാണ് നമ്മുടെ മുഴുവന്‍ ജീവിതത്തിന്റെയും സ്രഷ്ടാവ്, അവര്‍ നമ്മുടെ ജീവിതത്തെ ശരിയായ പാതയിലേക്ക് കൊണ്ടുപോകുന്നു. ഒരു അധ്യാപകന് നിങ്ങളുടെ ഭാവി കെട്ടിപ്പടുക്കുന്നു. നിങ്ങള്‍ക്ക് ശരിയായ പാത കാട്ടിത്തരുന്നു. അങ്ങനെയുള്ള ഒരു അധ്യാപകനെ നിങ്ങള്‍ ഒരിക്കലും അപമാനിക്കാന്‍ പാടില്ല. അവരെ ആദരിക്കുകയും അനുഗ്രഹങ്ങള്‍ നേടുകയും ചെയ്യുക. ഗുരുവിനെ ബഹുമാനിക്കാത്തവര്‍ ജീവിതത്തില്‍ ഒരിക്കലും നന്നാവില്ലെന്ന് ചാണക്യന് പറയുന്നു.

കന്യക
കന്യകയായ പെണ്‍കുട്ടികളെ ദേവതയായി കണക്കാക്കുന്നു. ഒരിക്കലും പെണ്‍കുട്ടികളെ അപമാനിക്കരുത്. ദുഷിച്ച കണ്ണോടെ അവരെ നോക്കരുത്. ഇങ്ങനെ ചെയ്യുന്നവന് പാപത്തില്‍ പങ്കാളിയാകുന്നുവെന്ന് ചാണക്യന് പറയുന്നു. എല്ലാ പെണ്‍കുട്ടികളെയും ബഹുമാനിക്കാന്‍ പഠിക്കുക.

പ്രായമായവര്‍
പ്രായമായവരാണ് നമ്മുടെ വീടിന്റെ സൗന്ദര്യം. അവരെ ഒരിക്കലും അപമാനിക്കരുത്. ഇന്ന് നമ്മള് എന്താണോ, അതെല്ലാം വീട്ടിലെ മുതിര്‍ന്നവരുടെ പരിചരണം കൊണ്ട് മാത്രമാണ്. നിങ്ങളുടെ മുതിര്‍ന്നവരെ എപ്പോഴും ബഹുമാനിക്കുക. മുതിര്‍ന്നവരുടെ ആശിര്‍വാദം ഉണ്ടെങ്കില്‍, നിങ്ങളുടെ ജീവിതത്തിലെ ഏത് വലിയ പ്രശ്നവും ഒഴിവാക്കാനാകും. മുതിര്‍ന്നവരുടെ അനുഗ്രഹം നേടുന്നതിലൂടെ നിങ്ങളുടെ കുടുംബത്തില്‍ ആശ്വര്യം വര്‍ധിക്കുന്നു.

പശു
ഹിന്ദു മതത്തില്‍ പശുവിനെ ഗോമാതാവ് എന്നാണ് വിളിക്കുന്നത്. മുപ്പത്തിമുക്കോടി ദേവന്മാരുടെ വാസസ്ഥലമായാണ് പശുവിനെ കണക്കാക്കുന്നത്. പശുവിനെ കാലുകൊണ്ട് ചവിട്ടിയാല്‍ അത് പാപമായി കണക്കാക്കപ്പെടുന്നു. പശുവിനെ നിങ്ങള്‍ പരിപാലിക്കുക. ഇത് നിങ്ങളുടെ കുടുംബത്തില്‍ സന്തോഷവും സമൃദ്ധിയും നല്കുന്നു.

കുട്ടികള്‍
കുട്ടികള്‍ വളരെ നിഷ്കളങ്കരാണ്. ഓരോ കുട്ടിയും ദൈവത്തിന്റെ രൂപമാണെന്ന് പറയപ്പെടുന്നു. അവരുടെ മനസ്സ് ദൈവത്തെപ്പോലെ ശാന്തമാണ്. മനസ്സ് പുഷ്പം പോലെ മൃദുലമാണ്. എന്ത് പറഞ്ഞാലും ചെയ്താലും ആരെയും ദ്രോഹിക്കാന്‍ അവര്‍ക്ക് ഒരിക്കലും ഉദ്ദേശ്യമില്ല. അങ്ങനെയുള്ള കുട്ടിയെ ദൈവത്തെപ്പോലെ കാണുകയും സ്നേഹം നല്‍കുകയും വേണം. ഈശ്വരസ്വരൂപനായി കരുതി കുട്ടികളെ നിങ്ങള്‍ ബഹുമാനിക്കുയും സ്നേഹിക്കുകയും വേണം.



Click it and Unblock the Notifications
