Latest Updates
-
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; ശനിദോഷം മാറാൻ വഴിയിതാ -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; ചിലര്‍ക്ക് പണച്ചെലവ് കൂടും -
2026 ഏപ്രിൽ 2: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും -
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക്
ചാണക്യനീതി: ദാമ്പത്യത്തിലും പ്രണത്തിലും ജയിക്കാന്‍ പുരുഷന് വേണം ഈ 6 ഗുണം
ചാണക്യനെ ഒരു മികച്ച നയതന്ത്രജ്ഞനായി കണക്കാക്കപ്പെടുന്നു. ജീവിതവുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും അദ്ദേഹം തന്റെ നീതി ശാസ്ത്രത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ജീവിതം വിജയകരമാക്കാന്‍ നയങ്ങള്‍ നല്കുമ്പോള്, ഒരു വ്യക്തിയുടെ ജീവിതത്തില്‍ തടസ്സങ്ങള്‍ സൃഷ്ടിക്കുന്ന കാര്യങ്ങളും അദ്ദേഹം വിവരിച്ചിട്ടുണ്ട്. സ്നേഹവും ദാമ്പത്യ ബന്ധവും മനുഷ്യജീവിതത്തില്‍ വളരെ പ്രധാനപ്പെട്ടതും പവിത്രമായി കണക്കാക്കപ്പെടുന്നു. ഓരോ വ്യക്തിയും അവരുടെ തൊഴില്‍ മേഖലയിലും ദാമ്പത്യ ബന്ധത്തിലും വിജയിക്കണമെന്ന് ആഗ്രഹിക്കുന്നു. അതിനായി അവര്‍ നിരവധി ശ്രമങ്ങളും നടത്തുന്നു. ബന്ധങ്ങളെ സംബന്ധിച്ച് ചാണക്യന് തന്റെ ചാണക്യനീതിയില്‍ പല കാര്യങ്ങളും പറഞ്ഞിട്ടുണ്ട്.
ഒരു വ്യക്തി തന്റെ പ്രൊഫഷണല്‍ ജീവിതത്തിലോ സാമൂഹിക ജീവിതത്തിലോ വിജയിച്ചിട്ടുണ്ടെങ്കില്‍, അതിനര്‍ത്ഥം അവന് പ്രണയത്തിലും വിവാഹ ജീവിതത്തിലും വിജയിച്ചുവെന്നല്ല. പ്രണയത്തില്‍ വിജയിക്കുന്നതിന്, ഒരു വ്യക്തിയുടെ ഉള്ളില്‍ ചില പ്രത്യേക ഗുണങ്ങള്‍ ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണെന്ന് ചാണക്യന് പറയുന്നു. പുരുഷന്മാരുടെ ചില ഗുണങ്ങളുണ്ട്, അത് പിന്തുടരുന്നതിലൂടെ ഒരു പുരുഷന് ഒരിക്കലും പ്രണയത്തില്‍ പരാജയപ്പെടില്ലെന്നും അയാള്‍ക്ക് പങ്കാളിയില്‍ നിന്ന് സന്തോഷം ലഭിക്കുന്നുവെന്നും ചാണക്യന് പറയുന്നു. ചാണക്യന്റെ അഭിപ്രായത്തില്‍, ഒരു കാമുകനോ ഭര്‍ത്താവിനോ ഈ 6 ഗുണങ്ങള്‍ ഉണ്ടാകണമെന്ന് പറയുന്നു. എങ്കില്‍ മാത്രമേ നിങ്ങളുടെ പ്രണയത്തിലും ദാമ്പത്യത്തിലും നിങ്ങള്‍ക്ക് വിജയം ലഭിക്കുകയുള്ളൂ. ചാണക്യന് പറയുന്ന അത്തരം ചില ഗുണങ്ങള്‍ ഇതാ.

വിശ്വാസം
വിശ്വാസമാണ് സ്നേഹത്തിന്റെ അടിസ്ഥാനം. ഒരു ബന്ധത്തില്‍ വിശ്വാസമില്ലെങ്കില്‍, അത് അധികകാലം നിലനില്‍ക്കില്ല. ജീവിത പങ്കാളിക്ക് അവരുടേതായ രീതിയില്‍ ജീവിക്കാന്‍ സ്വാതന്ത്ര്യം നല്‍കുന്നവരുടെ ബന്ധം എല്ലായ്പ്പോഴും വിജയകരമായിരിക്കും. എല്ലാ ബന്ധങ്ങളിലും സ്നേഹത്തോടൊപ്പം വിശ്വാസവും ഉണ്ടായിരിക്കണമെന്ന് ചാണക്യന് പറയുന്നു. പ്രത്യേകിച്ച് പ്രണയത്തിലും ദാമ്പത്യ ബന്ധത്തിലും ഇത് പ്രധാനമാണ്. ഭാര്യയിലല്ലാതെ മറ്റൊരു സ്ത്രീയിലും ആകൃഷ്ടനാകാത്ത ഒരു പുരുഷന്റെ ബന്ധം വളരെക്കാലം നീണ്ടുനില്‍ക്കുമെന്ന് ചാണക്യന് പറയുന്നു.

ബഹുമാനം
സ്ത്രീ-പുരുഷ ബന്ധം വിജയകരമാക്കുന്നതില്‍ ബഹുമാനത്തിന് പ്രധാന പങ്കുണ്ടെന്ന് ചാണക്യന് പറയുന്നു. സ്ത്രീകളെ ബഹുമാനിക്കാന്‍ അറിയാവുന്ന പുരുഷന്മാരുടെ പ്രണയവും വിവാഹ ബന്ധവും ദീര്‍ഘകാലം നിലനില്ക്കുന്നു. പുരുഷന്മാരിലെ ഈ ഗുണം കണ്ട് ഏതൊരു സ്ത്രീയും സന്തോഷിക്കും. നിങ്ങളുടെ ഭാര്യയെയായാലും പ്രണയിനിയെയായാലും അവര്‍ക്ക് അവര്‍ഹിക്കുന്ന ബഹുമാനം നല്‍കുക. സ്ത്രീകളെ ബഹുമാനിക്കാത്തപ്പോള്‍, അവരുടെ മനസ്സില്‍ സ്വന്തം സുരക്ഷയെക്കുറിച്ചുള്ള ചോദ്യങ്ങളും ഉയരുന്നു. അതുമൂലം ബന്ധങ്ങള്‍ ദുര്‍ബലമാകുന്നു.

സംരക്ഷണം
ചാണക്യന്റെ അഭിപ്രായത്തില്‍, സംരക്ഷണം നല്കുന്ന പുരുഷന്മാരെ സ്ത്രീകള്‍ ഒരിക്കലും ഉപേക്ഷിക്കില്ല. ദാമ്പത്യത്തിലായാലും പ്രണത്തിലായാലും നിങ്ങള്‍ ഇക്കാര്യം ഓര്‍ത്തുവയ്ക്കുക. കാരണം, സ്ത്രീകള്‍ പുരുഷനില്‍ അവര്‍ക്ക് സുരക്ഷിതത്വം നല്കുന്ന ഒരു വ്യക്തിയെ കണ്ടെത്തുന്നു. അത്തരക്കാര്‍ക്ക് എല്ലായ്പ്പോഴും സ്ത്രീകളെ പരിപാലിക്കാനും സംരക്ഷിക്കാനും കഴിയും. അത്തരമൊരു സാഹചര്യത്തില്‍, സ്ത്രീകള്‍ക്ക് സുരക്ഷിതത്വബോധം ലഭിക്കുമ്പോള്‍, നിങ്ങളുടെ ബന്ധം ദീര്‍ഘകാലം നിലനില്ക്കുകയും ചെയ്യുന്നു.

സംതൃപ്തി
ഒരു ബന്ധത്തില്‍ ഈ ഗുണമാണ് ഏറ്റവും പ്രധാനമെന്ന് ചാണക്യന് പറയുന്നു. ഭാര്യയെയോ കാമുകിയെയോ പൂര്‍ണ്ണമായി തൃപ്തിപ്പെടുത്തുന്ന ഒരു പുരുഷനില്‍ സ്ത്രീകള്‍ എപ്പോഴും സന്തുഷ്ടരായിരിക്കും. പുരുഷന്മാരെപ്പോലെ, സ്ത്രീകള്‍ക്കും ധാരാളം ലൈംഗികാഭിലാഷങ്ങളുണ്ട്. അത് നിറവേറ്റേണ്ടത് പുരുഷന്റെ ഉത്തരവാദിത്തമാണ്.

സത്യസന്ധത
ഏതൊരു ബന്ധത്തിലും സത്യസന്ധത വളരെ പ്രധാനമാണ്. പ്രണയത്തിന്റെ കാര്യമായാലം ദാമ്പത്യത്തിന്റെ കാര്യമായാലും തികഞ്ഞ സത്യസന്ധത പുലര്‍ത്തുന്ന വ്യക്തികള്‍ വിജയിക്കുമെന്ന് ചാണക്യന് പറയുന്നു. സ്നേഹത്തില്‍ പണത്തിന്റെയും സമ്പത്തിന്റെയും പദവിയുടെയും അഹങ്കാരം ഒരിക്കലും കാണിക്കാത്ത വ്യക്തികളുടെ ബന്ധം ദീര്‍ഘകാലം നിലനില്ക്കും. പ്രണയത്തില്‍ സ്ത്രീയും പുരുഷനും തുല്യരാണെന്നും ചാണക്യന് പറയുന്നു.

വഞ്ചന പാടില്ല
കാമുകിയെയോ ഭാര്യയെയോ അല്ലാതെ മറ്റൊരു സ്ത്രീയെയും കാമത്തിന്റെ വീക്ഷണകോണില്‍ നോക്കാത്ത പുരുഷന് തികഞ്ഞ പുരുഷനാണ്. അത്തരം പുരുഷന്മാരെ സ്ത്രീകള്‍ ഹൃദയത്തില്‍ നിന്ന് സ്നേഹിക്കുന്നു. ഒരു പുരുഷന്റെ ഈ സ്വഭാവം കാരണം, സ്ത്രീകളുടെ മനസ്സില്‍ വിശ്വാസം ഉടലെടുക്കുന്നു. അത് അവരുടെ ബന്ധത്തിലും ദൃശ്യമാകുന്നു. അതിനാല്‍ ഒരു സ്നേഹ ബന്ധത്തില്‍ ഒരിക്കലും വഞ്ചന കാണിക്കാന്‍ പാടില്ല.



Click it and Unblock the Notifications
