Latest Updates
-
2026 സെപ്റ്റംബർ 7 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ; സാമ്പത്തിക നേട്ടങ്ങൾക്കും അവസരം! -
2026 സെപ്റ്റംബർ 7: നിങ്ങളുടെ ജന്മസംഖ്യ പ്രകാരം ഇന്നത്തെ ഭാഗ്യനിറവും ദിശയും ഇതാ -
ചന്ദ്ര-മംഗള യോഗം 2026: സെപ്റ്റംബർ 7-ന് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടങ്ങൾ ഉറപ്പ്! -
സെപ്റ്റംബർ 7-ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
കനത്ത മഴ മുന്നറിയിപ്പ്: ചർമ്മവും മുടിയും ഫംഗസ് ബാധയിൽ നിന്ന് രക്ഷിക്കാൻ ഈ മുൻകരുതലുകൾ മതി -
വീട്ടിൽ ചൂൽ വെക്കാൻ ശരിയായ ദിശ ഏതാണ്? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ ദാരിദ്ര്യം വരാം -
ബുധൻ കന്നി രാശിയിലേക്ക്: ഔദ്യോഗിക രേഖകളും ഡിജിറ്റൽ കാര്യങ്ങളും കൃത്യമാക്കാൻ സുവർണ്ണാവസരം -
വീട്ടിൽ മണി പ്ലാന്റ് വെക്കുമ്പോൾ ഈ 6 തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് ഇതാണ് -
സ്വർണ്ണവില കുറഞ്ഞു! വീട്ടിൽ ഐശ്വര്യം നിറയാൻ ലോക്കർ എവിടെ വെക്കണം? അറിയേണ്ട വാസ്തു ടിപ്സ് -
കേരളത്തിൽ കടുത്ത ചൂടും യുവി രശ്മികളും; പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ചാണക്യനീതി; ഒരാളെ ബുദ്ധിമാനാക്കുന്നത് ഈ 5 ഗുണങ്ങള്‍, സ്ഥാനമാനങ്ങള്‍ തേടിവരും
പ്രശസ്ത പണ്ഡിതന്, മികച്ച നയതന്ത്രജ്ഞന്, വിദഗ്ധ തന്ത്രജ്ഞന്‍ എന്നീ നിലകളില്‍ ലോകമെമ്പാടും അറിയപ്പെടുന്ന ഒരു വ്യക്തിയാണ് ചാണക്യന്. ബി.സി മൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന മഹാനായ വ്യക്തിയാണ് ചാണക്യന്. മിക്കവാറും എല്ലാ വിഷയങ്ങളിലും അദ്ദേഹത്തിന് ആഴത്തിലുള്ള ധാരണയുണ്ടായിരുന്നു. ചാണക്യന്റെ തന്ത്രങ്ങളാണ് ചന്ദ്രഗുപ്ത മൗര്യനെ ചക്രവര്‍ത്തിയാക്കി മാറ്റിയത്. ചാണക്യന്റെ നയങ്ങള്‍ ഇന്നത്തെ കാലത്തും പ്രസക്തമാണെന്ന് കരുതപ്പെടുന്നു. കേള്‍ക്കാന്‍ ബുദ്ധിമുട്ടായി തോന്നുമെങ്കിലും, ഒരാള്‍ ഒരിക്കല്‍ ചാണക്യന്റെ നയങ്ങള്‍ ജീവിതത്തില്‍ സ്വീകരിച്ചാല്‍, അവര്‍ക്ക് സന്തോഷമുള്ള ഒരു ജീവിതം കൈവരുന്നു.
ചാണക്യന്റെ അനുഭവങ്ങളുടെ സമാഹാരമാണ് ചാണക്യ നീതി. അതില്‍ ഒരു മനുഷ്യന് തന്റെ ജീവിതത്തില്‍ സ്വീകരിക്കേണ്ട കാര്യങ്ങളും നയങ്ങളും പരാമര്‍ശിച്ചിട്ടുണ്ട്. ചാണക്യ നയം പിന്തുടര്ന്ന് നിരവധി ആളുകള്‍ ലോകത്ത് വലിയ സ്ഥാനങ്ങള്‍ നേടിയിട്ടുണ്ട്. സന്തോഷകരമായ ജീവിതവും വിജയകരമായ കരിയറും ഉണ്ടാക്കുന്നതിനെക്കുറിച്ചുള്ള പ്രധാന വിവരങ്ങള്‍ ചാണക്യ നീതിയില്‍ ലഭിക്കും. ചാണക്യന് പറയുന്നത് ഒരു വ്യക്തിയില്‍ ഉള്ള 5 ഗുണങ്ങള്‍ അവനെ ബുദ്ധിമാനാക്കുന്നു എന്നാണ്. അത്തരം ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

പ്രതിസന്ധികളില്‍ സംയമനം പാലിക്കുക
പ്രയാസകരമായ, കഷ്ടപ്പാടുള്ള സമയങ്ങളില്‍ പോലും സ്വയം നിയന്ത്രിക്കുന്ന വ്യക്തിയെ ബുദ്ധിമാന് എന്ന് വിളിക്കുന്നുവെന്ന് ചാണക്യന് പറയുന്നു. കാരണം പ്രതിസന്ധി ഘട്ടങ്ങളില്‍ തിടുക്കത്തില്‍ എടുക്കുന്ന തീരുമാനങ്ങള്‍ നിങ്ങളെ പിന്നീട് ബുദ്ധിമുട്ടിക്കും. അതുകൊണ്ട്, ഒരു പ്രതിസന്ധി ഉണ്ടാകുമ്പോള്‍ നിങ്ങളുടെ അധികാരങ്ങള്‍ ദുരുപയോഗം ചെയ്യാതെ സ്വയം സംയമനം പാലിച്ച് പ്രശ്നത്തില്‍ നിന്ന് രക്ഷപ്പെടുന്നതിനുള്ള തീരുമാനങ്ങള്‍ എടുക്കുക.

തെറ്റുകള്‍ ചെയ്യാതിരിക്കുക
ചാണക്യന്റെ നയമനുസരിച്ച്, ഒരു വ്യക്തി എപ്പോഴും തെറ്റുകളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് പറയുന്നു. സല്‍കര്‍മ്മങ്ങള്‍ ചെയ്യുകയും തെറ്റായ പ്രവൃത്തികളില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്യുന്ന വ്യക്തിയെ ബുദ്ധിമാന് എന്ന് വിളിക്കുന്നു. അതുകൊണ്ട് ഒരു വ്യക്തി എപ്പോഴും തെറ്റായ പ്രവൃത്തികളില്‍ നിന്നും വിവാദങ്ങളില്‍ നിന്നും അകലം പാലിക്കേണ്ടതാണ്.

പദ്ധതികള്‍ രഹസ്യമായി സൂക്ഷിക്കുക
ഭാവി പദ്ധതികള്‍ രഹസ്യമായി സൂക്ഷിക്കുന്ന വ്യക്തിയാണ് ജ്ഞാനി എന്ന് ചാണക്യന് പറയുന്നു. കാരണം എന്തെങ്കിലും ഒരു പ്രവൃത്തി തീരുംമുമ്പ് അതിനെക്കുറിച്ച് മറ്റുള്ളവരെ അറിയിച്ചാല്‍ ആ പ്രവൃത്തി തടസ്സപ്പെടാന്‍ സാധ്യതയുണ്ട്. ചാണക്യന്റെ അഭിപ്രായത്തില്‍, ഒരു വ്യക്തി തന്റെ പദ്ധതികള്‍ എപ്പോഴും വിജയം കാണുന്നതുവരെ രഹസ്യമായി സൂക്ഷിക്കേണ്ടതാണ്.

ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിക്കാതിരിക്കുക
എല്ലാ സമയത്തും തന്റെ ലക്ഷ്യം നേടുന്നതിനായി പ്രവര്‍ത്തിക്കുകയും ഏത് പ്രതിബന്ധങ്ങളെയും ഭയമില്ലാതെ മറികടക്കാന്‍ കഴിവുള്ളവനുമാണ് ബുദ്ധിമാനായ വ്യക്തി എന്ന് ചാണക്യന് പറയുന്നു. ലക്ഷ്യത്തിലെത്താന്‍ സമയമോ സന്ദര്‍ഭമോ നോക്കാതെ അധ്വാനിക്കുന്ന വ്യക്തികള്‍ വിജയം കൈവരിക്കാന്‍ അധികം സമയമെടുക്കില്ലെന്നും ചാണക്യന് പറയുന്നു.

ഭക്തി
ആത്മീയ പാത പിന്തുടരുന്ന വ്യക്തി വിവേകത്തോടെയും സംയമനത്തോടെയും പ്രവര്‍ത്തിക്കുന്നതിനാല്‍ അവര്‍ എപ്പോഴും ജ്ഞാനികളായിരിക്കുമെന്ന് ചാണക്യന് പറയുന്നു. അതിനാല്‍ ഒരാള്‍ എപ്പോഴും ആത്മീയ പാത പിന്തുടരണമെന്ന് ചാണക്യന് പറയുന്നു. അത്തരമൊരു വ്യക്തിയെ ബുദ്ധിമാന് എന്ന് വിളിക്കുന്നു.



Click it and Unblock the Notifications

