Latest Updates
-
വീട്ടിൽ അക്വേറിയം വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ടത് -
ഫ്രണ്ട്ഷിപ്പ് ഡേയ്ക്ക് ചെടികൾ സമ്മാനിക്കുമ്പോൾ ശ്രദ്ധിക്കൂ; വാസ്തു പ്രകാരം ഈ ചെടികൾ ഭാഗ്യം കൊണ്ടുവരും -
ശ്രാവണ മാസത്തിൽ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വീട്ടിൽ ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും നിറയ്ക്കാം! -
കൊൽക്കത്തയിൽ കനത്ത മഴ; ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
ചൊവ്വ മിഥുനം രാശിയിലേക്ക്: കരിയറിൽ വൻ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ഗ്രഹസംഗമം: പ്രണയത്തിലും പണമിടപാടിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കുക! -
ജൂലൈ 30: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം; ഈ ശുഭമുഹൂർത്തങ്ങൾ വഴിമാറും -
ജൂലൈ 30: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും സന്തോഷവും തേടിയെത്തും! -
കുംഭക്കൂറിൽ ചന്ദ്രൻ: 2026 ജൂലൈ 30-ന് ഈ നക്ഷത്രക്കാർക്ക് രാജയോഗം, ശുഭമുഹൂർത്തങ്ങൾ അറിയാം! -
2026 ജൂലൈ 29 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട മുഹൂർത്തങ്ങൾ ഇതാ
ചാണക്യനീതി: മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തര്‍, മാന്യനെ തിരിച്ചറിയാന്‍ 7 ഗുണങ്ങള്‍
ഒരു മികച്ച ഉപദേശകനായിരുന്നു ആചാര്യ ചാണക്യന്. ലോകത്തിലെ ഏറ്റവും മികച്ച പണ്ഡിതന്മാരില് ഒരാളായി അദ്ദേഹത്തെ കണക്കാക്കപ്പെടുന്നു. മനുഷ്യജീവിതവുമായി ബന്ധപ്പെട്ട പല കാര്യങ്ങളും പരാമര്‍ശിക്കുന്ന ഒരു നീതിശാസ്ത്രം അദ്ദേഹം രചിച്ചിട്ടുണ്ട്. ചിട്ടയായ രീതിയില്‍ ജീവിതം സന്തോഷകരവും ലക്ഷ്യപൂര്ണ്ണവുമാക്കാന് നിരവധി നിര്‍ദ്ദേശങ്ങള്‍ ചാണക്യനീതിയില്‍ നല്‍കിയിട്ടുണ്ട്. ജീവിതത്തില്‍ നിങ്ങള്‍ ചാണക്യന്റെ നയങ്ങള്‍ സ്വീകരിക്കുകയാണെങ്കില്‍, ജീവിതത്തോടുള്ള നിങ്ങളുടെ കാഴ്ചപ്പാട് തന്നെ മാറും.
ചാണക്യനീതിയില്‍ ഒരു വ്യക്തിയുടെ ഗുണങ്ങളെക്കുറിച്ച് ചാണക്യന് പരാമര്‍ശിച്ചിട്ടുണ്ട്. ചില ഗുണങ്ങള്‍ നിങ്ങളെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നു എന്ന് അദ്ദേഹം വിശ്വസിക്കുന്നു. അതിനാല്‍, ഒരു വ്യക്തിക്ക് സദ്ഗുണമുള്ളവനായിരിക്കേണ്ടത് വളരെ പ്രധാനമാണ്. ചാണക്യനീതി പ്രകാരം ഒരു വ്യക്തിയെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാക്കുന്ന 7 ഗുണങ്ങള്‍ ഇവയാണ്.

ദാനം ചെയ്യുന്നവര്‍
ആചാര്യ ചാണക്യന്റെ അഭിപ്രായത്തില്‍, ഒരു വ്യക്തിക്ക് ദാനം ചെയ്യാനുള്ള മനസുണ്ടെങ്കില്‍ അവന് എപ്പോഴും സന്തോഷകരമായ ജീവിതം നയിക്കുന്നു. വാസ്തവത്തില്‍, ദാനം ചെയ്യുന്നതിലൂടെ, ഒരു വ്യക്തി അവന്റെ ദുഷ്കര്‍മ്മങ്ങളെ നശിപ്പിച്ചു കളയുന്നു. കൂടാതെ, അവന് സത്കര്മങ്ങളുടെ ഫലം നേടുന്നു. അതുകൊണ്ട് എപ്പോഴും ദാനം ചെയ്യണമെന്ന് ചാണക്യന് പറയുന്നു.
വേദങ്ങളെക്കുറിച്ചുള്ള അറിവ്
ആചാര്യ ചാണക്യന്റെ അഭിപ്രായത്തില്‍, വേദങ്ങളില്‍ അറിവുള്ള ഒരു വ്യക്തിയുടെ സ്വത്വം സമൂഹത്തില്‍ വ്യത്യസ്തമായിരിക്കും. അത്തരക്കാര്‍ വളരെ മാന്യനായിരിക്കും. ഇവര്‍ ഒരിക്കലും ജീവിതത്തില്‍ തെറ്റായ വഴിയില്‍ പോകില്ല. അവര്‍ ജീവിതത്തിന്റെ മൂല്യം മറ്റുള്ളവര്‍ക്ക് മനസ്സിലാക്കിക്കൊടുക്കുന്നു.
കഠിനാദ്ധ്വാനം
കഠിനാധ്വാനത്തോടെയും അര്‍പ്പണബോധത്തോടെയും തന്റെ ജോലി പൂര്‍ത്തിയാക്കുന്ന ഒരാള്‍ക്ക് എല്ലായ്പ്പോഴും നല്ല ഫലം ലഭിക്കും. ഒരു വ്യക്തിക്ക് തന്റെ കഠിനാധ്വാനം കൊണ്ട് താന്‍ ആഗ്രഹിക്കുന്നതെന്തും നേടാന്‍ കഴിയുമെന്ന് ചാണക്യന് പറയുന്നു. കഠിനാധ്വാനം ചെയ്യുന്ന വ്യക്തിക്ക് സമൂഹത്തില്‍ ബഹുമാനവും ലഭിക്കുന്നു.
സത്യസന്ധന്
സൗഹൃദത്തിലും ജോലിയിലും ബന്ധങ്ങളിലും സത്യസന്ധത പുലര്‍ത്തുന്ന ഒരു വ്യക്തി വളരെ മാന്യനായിരിക്കുമെന്ന് ചാണക്യന് പറയുന്നു. എല്ലാവര്ക്കും ഉണ്ടായിരിക്കേണ്ട വളരെ പ്രധാനപ്പെട്ട ഒരു ഗുണമാണിത്. അങ്ങനെയുള്ളവരില്‍ ദൈവം പോലും പ്രസാദിക്കുന്നു. ആചാര്യ ചാണക്യന്റെ അഭിപ്രായത്തില്‍ ഒരു വ്യക്തി എപ്പോഴും സത്യസന്ധനായിരിക്കണം. ഇത് സമൂഹത്തില്‍ അവന്റെ ബഹുമാനവും വര്‍ദ്ധിപ്പിക്കുന്നു. സത്യസന്ധതയാണ് സുന്ദരമായ ജീവിതത്തിലേക്കുള്ള വഴി.
ക്ഷമാശീലം
ആചാര്യ ചാണക്യന്റെ അഭിപ്രായത്തില്‍, ഒരു വ്യക്തിയുടെ ഏറ്റവും പ്രധാനപ്പെട്ട ഗുണമാണ് ക്ഷമ. പല സന്ദര്‍ഭങ്ങളിലും ക്ഷമ ഒരു അനുഗ്രഹമായിരിക്കും. ക്ഷമയുള്ള ഒരു വ്യക്തി ഏത് സാഹചര്യത്തിലും ശരിയായി ചിന്തിക്കുകയും തീരുമാനങ്ങള്‍ എടുക്കുകയും സാഹചര്യത്തെ എളുപ്പത്തില്‍ മറികടക്കുകയും ചെയ്യുന്നു. പ്രതികൂല സാഹചര്യങ്ങളില്‍ കടല്‍ പോലും ചിലപ്പോള്‍ തീരം വിഴുങ്ങുന്നു, ആളുകളെ ദുരിതത്തിലാക്കുന്നു. പക്ഷേ, സഹിഷ്ണുതയുള്ളവര്‍ പ്രതികൂല സാഹചര്യങ്ങളിലും അവന് ക്ഷമ കൈവിടുന്നില്ല. ഈ ഗുണം വിജയത്തിലേക്കുള്ള വഴിയാണ്.
ഗൗരവം
ഏത് സാഹചര്യം വന്നാലും അതിന്റെ ഗൗരവം മനസ്സിലാക്കണം, ഒന്നും അവഗണിക്കരുത്. ഒരാള്‍ തന്റെ ഗൗരവം നിലനിര്‍ത്തണമെന്ന് ചാണക്യന് പറയുന്നു. ഒരു മോശം സാഹചര്യം നിങ്ങളുടെ മുന്നില്‍ വന്നാല്‍ പോലും നിങ്ങളുടെ ഗൗരവം കൈവിടരുതെന്ന് ചാണക്യന് പറയുന്നു. മാന്യന്മാരെ അവരുടെ സ്വഭാവവും ഗൗരവവും പെരുമാറ്റവും കൊണ്ട് തിരിച്ചറിയാനാകുന്നു.
ഉത്തരവാദിത്തം
തന്റെ കുടുംബത്തിന്റെ ഉത്തരവാദിത്തം നിസ്വാര്‍ത്ഥമായും കാര്യക്ഷമമായും ചെയ്യുന്ന ഒരു വ്യക്തിയെ മാന്യന് എന്ന് വിളിക്കുന്നു. സമൂഹത്തില്‍ അവര്‍ക്ക് നല്ല അംഗീകാരവും ലഭിക്കുമെന്ന് ആചാര്യ ചാണക്യന് പറയുന്നു.



Click it and Unblock the Notifications