Latest Updates
-
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ചാണക്യനീതി: ജീവിതവിജയത്തിലേക്കുള്ള ആദ്യപടി, മഹത്തരം ഈ ചാണക്യതന്ത്രങ്ങള്‍
മഹാപണ്ഡിതനും തന്ത്രജ്ഞനുമായിരുന്നു ആചാര്യ ചാണക്യന്. അദ്ദേഹത്തിന്റെ നയങ്ങള്‍ ഇന്നും ജനങ്ങളെ ജീവിതത്തില്‍ മുന്നോട്ട് നയിക്കുന്നു. ചാണക്യനീതിയില്‍ മനുഷ്യജീവിതവുമായി ബന്ധപ്പെട്ട പല പ്രധാന കാര്യങ്ങളും അദ്ദേഹം പരാമര്‍ശിച്ചിട്ടുണ്ട്. ചാണക്യ നീതിയില്‍, ചാണക്യന് സന്തോഷകരമായ ജീവിതത്തിനായി പല രഹസ്യങ്ങളും പറഞ്ഞിട്ടുണ്ട്. ഈ നയങ്ങളിലൂടെ ഒരു വ്യക്തിക്ക് തന്റെ ജീവിതം മെച്ചപ്പെടുത്താന്‍ കഴിയും.
മതം-അധര്‍മ്മം, കര്‍മ്മം, പാപം-പുണ്യങ്ങള്‍ എന്നിവ കൂടാതെ, ചാണക്യന് തന്റെ നയത്തില്‍ വിജയത്തിനായി നിരവധി മന്ത്രങ്ങളും നല്‍കിയിട്ടുണ്ട്. നിങ്ങള്‍ക്കും ജീവിതത്തില്‍ വിജയിക്കണമെങ്കില്‍ ചാണക്യന്റെ ഈ വാക്കുകള്‍ തീര്‍ച്ചയായും പിന്തുടരുക. ചാണക്യന്റെ തത്വങ്ങളും ആശയങ്ങളും സ്വീകരിക്കുന്നതിലൂടെ, നിങ്ങള്‍ക്ക് വളരെ വേഗം വിജയം നേടാനാകും. ജീവിത വിജയത്തിനായി ചാണക്യന് നല്കുന്ന ചില പാഠങ്ങള്‍ ഇതാ.

മറ്റുള്ളവരുടെ തെറ്റില്‍ നിന്ന് പഠിക്കുക
ചാണക്യന്റെ അഭിപ്രായത്തില്‍ ജീവിതത്തില്‍ വിജയിക്കണമെങ്കില്‍, സ്വന്തം തെറ്റുകളില്‍ നിന്ന് മാത്രമല്ല, മറ്റുള്ളവരുടെ തെറ്റുകളില്‍ നിന്നും നിങ്ങള്‍ പഠിക്കണം. മറ്റുള്ളവരുടെ തെറ്റുകളില്‍ നിന്ന് പഠിക്കാതെ സ്വയം പരീക്ഷണം നടത്തുന്ന വ്യക്തി പുരോഗതിക്കായി ഒരുപാട് കഷ്ടപ്പെടേണ്ടിവരുമെന്ന് ചാണക്യന് പറയുന്നു.
ഭാഗ്യത്തെ മാത്രം ആശ്രയിക്കരുത്
ഒരാള്‍ വിധിയെ മാത്രം ആശ്രയിച്ച് ഒരിക്കലും ജീവിക്കരുത്. മറിച്ച്, ജീവിതത്തില്‍ വിജയിക്കാനായി കഠിനാധ്വാനം ചെയ്യണം. തങ്ങളുടെ ലക്ഷ്യങ്ങളില്‍ ഉറച്ചുനില്‍ക്കുകയും ഏറ്റവും പ്രയാസകരമായ സാഹചര്യങ്ങളില്‍ പോലും കഠിനാധ്വാനം ചെയ്യുകയും ചെയ്യുന്നവരെ ഭാഗ്യം അനുകൂലിക്കുമെന്ന് ചാണക്യന് പറയുന്നു.
അറിവ്
ഒരു വ്യക്തിയുടെ ഏറ്റവും വലിയ സുഹൃത്താണ് അറിവ് എന്ന് ചാണക്യന് പറയുന്നു. അറിവ് മാത്രമാണ് ഒരു വ്യക്തിയെ അവസാന നിമിഷം വരെ പിന്തുണയ്ക്കുന്നത്. അറിവിന്റെ ശക്തിയില്‍, ഒരു വ്യക്തിക്ക് അവന്റെ ജീവിതത്തിലെ എല്ലാ ദുര്‍ഘടമായ സാഹചര്യങ്ങളെയും മറികടക്കാന്‍ കഴിയും.
പ്രതികൂല സാഹചര്യങ്ങള്‍
പ്രതികൂല സാഹചര്യങ്ങള്‍ ഒരു മനുഷ്യന് അവന്റെ ജീവിതത്തില്‍ ഒരു പാഠം നല്കുന്നു. ഈ സമയത്ത് ഒരു വ്യക്തിയെ യഥാര്‍ത്ഥ സുഹൃത്തുക്കളെയും യഥാര്‍ത്ഥ ആശ്രിതരെയും യഥാര്‍ത്ഥ ബന്ധങ്ങളെയും തിരിച്ചറിയാന്‍ സാധിക്കുന്നു. സാഹചര്യങ്ങള്‍ അനുകൂലമല്ലെങ്കിലും, തന്റെ കഴിവുകള്‍ ശരിയായി വിലയിരുത്തുന്ന ഒരു വ്യക്തിക്ക് അവന്റെ ലക്ഷ്യം നേടാന്‍ കഴിയും.
പ്രതികൂല സാഹചര്യങ്ങളില്‍ നിന്ന് പഠിച്ച പാഠങ്ങള്‍
കഷ്ടപ്പാടും പ്രതികൂല സമയവുമാണ് മനുഷ്യന് യഥാര്‍ത്ഥ ജീവിത പാഠങ്ങള്‍ നല്‍കുന്നതെന്ന് ചാണക്യന് പറയുന്നു. പ്രതികൂല സമയങ്ങളില്‍ മാത്രമാണ് ഒരു വ്യക്തിക്ക് തന്റെ ജീവിതത്തിന്റെ യഥാര്‍ത്ഥ അനുഭവം ലഭിക്കുന്നത്. ശരിയും തെറ്റും തമ്മില്‍ വേര്‍തിരിച്ചറിയാന്‍ ഒരു വ്യക്തിയെ പഠിപ്പിക്കുന്നത് പ്രതികൂല കാലമാണ്. പ്രതിസന്ധികളും പ്രതികൂല സാഹചര്യങ്ങളും നേരിടുമ്പോള്‍ ക്ഷമയോടെ മുന്നോട്ട് പോകുന്ന വ്യക്തി ജീവിതത്തില്‍ വിജയിക്കുന്നുവെന്നും ചാണക്യന് പറയുന്നു.
പരാജയം
ചാണക്യന്റെ അഭിപ്രായത്തില്‍, തോല്‍വി എന്നത് ഒരു വ്യക്തിക്ക് ജീവിതത്തില്‍ ശരിയായ പാഠം നല്കുന്നു, അതിനാല്‍ ഒരാള്‍ ഒരിക്കലും പരാജയത്തെ ഭയപ്പെടരുത്, എന്നാല്‍ നിങ്ങള്‍ എന്ത് തെറ്റുകള്‍ വരുത്തി എന്ന് തിരിച്ചറിയുക. അതിലൂടെ അവര്‍ മെച്ചപ്പെടുകയും പൂര്‍ണ്ണ ഊര്‍ജ്ജത്തോടെ ലക്ഷ്യം കൈവരിക്കാന്‍ മുന്നോട്ട് പോകുകയും വേണം. പരാജിതന്റെ ഉപദേശവും എപ്പോഴും ശ്രദ്ധാപൂര്‍വ്വം ശ്രദ്ധിക്കണം. നിങ്ങള്‍ക്ക് അറിയാത്ത വിവരങ്ങള്‍ ചിലപ്പോള്‍ അയാള്‍ നിങ്ങളോട് പറയും.
ധര്‍മ്മം
ചാണക്യന്റെ അഭിപ്രായത്തില്‍ ധര്‍മ്മം മനുഷ്യന്റെ ഏറ്റവും നല്ല സുഹൃത്താണ്. ധര്‍മ്മം ഒരു വ്യക്തിയെ ശരിയായ പാത മാത്രമേ കാണിക്കുന്നുള്ളൂ, അതിലൂടെ ഒരു വ്യക്തി തന്റെ ജീവിതം വിജയകരവും അര്ത്ഥവത്തായതുമാക്കുന്നു. ധര്‍മ്മത്തെ പിന്തുടരുന്ന ഒരാള്‍ക്ക് എല്ലായിടത്തും ബഹുമാനം ലഭിക്കുന്നു. ഒരു വ്യക്തി തന്റെ ജീവിതത്തില്‍ എന്തുതരം പ്രവൃത്തികള്‍ ചെയ്താലും മരണാനന്തരം അതേ രീതിയില്‍ ഓര്‍മിക്കപ്പെടുന്നുവെന്ന് ചാണക്യന് പറയുന്നു.
നിങ്ങളുടെ രഹസ്യങ്ങള്‍ ആരുമായും പങ്കിടരുത്
ചാണക്യ നീതിയില്‍ നിന്നുള്ള ഏറ്റവും പ്രധാനപ്പെട്ട ജീവിത പാഠമാണിത്. ഒരിക്കലും നിങ്ങളുടെ രഹസ്യങ്ങള്‍ ആരോടും വെളിപ്പെടുത്തരുത്, കാരണം ഇത് നിങ്ങള്‍ക്ക് എതിരായി ആരൊക്കെ ഉപയോഗിക്കുമെന്ന് നിങ്ങള്‍ക്കറിയില്ല. ഒരു സാഹചര്യത്തിലും നിങ്ങളുടെ ബലഹീനതകളോ ശക്തിയോ ആരോടും പങ്കിടരുതെന്ന് അദ്ദേഹം പറയുന്നു. അതിലൂടെ നിങ്ങളുടെ ബലഹീനതകളെ ആക്രമിക്കാന്‍ ആര്‍ക്കും കഴിയില്ല, നിങ്ങളുടെ ശക്തികളെ ഒരു തരത്തിലും കബളിപ്പിക്കാന്‍ ആര്‍ക്കും കഴിയില്ല.
മൂന്ന് ചോദ്യങ്ങള്‍ സ്വയം ചോദിക്കുക
നിങ്ങള്‍ ഒരു പ്രവൃത്തി ആരംഭിക്കുന്നതിന് മുമ്പ്, എല്ലായ്പ്പോഴും സ്വയം മൂന്ന് ചോദ്യങ്ങള്‍ സ്വയം ചോദിക്കുക - ഞാനെന്തിനാണ് ഇത് ചെയ്യുന്നു, ഫലങ്ങള്‍ എന്തായിരിക്കാം, ഞാന്‍ വിജയിക്കുമോ? നിങ്ങള്‍ ആഴത്തില്‍ ചിന്തിക്കുകയും ഈ ചോദ്യങ്ങള്‍ക്ക് തൃപ്തികരമായ ഉത്തരം കണ്ടെത്തുകയും ചെയ്യുമ്പോള്‍ മാത്രം മുന്നോട്ട് പോകുക. ഏതെങ്കിലും പ്രവൃത്തി ആരംഭിക്കുന്നതിനോ ഏതെങ്കിലും തന്ത്രം നടപ്പിലാക്കുന്നതിനോ അല്ലെങ്കില്‍ ഏതെങ്കിലും പദ്ധതി ആരംഭിക്കുന്നതിനോ മുമ്പ്, നിങ്ങളുടെ വിജയത്തിന്റെയും പരാജയത്തിന്റെയും സാധ്യതകള്‍ മനസിലാക്കുന്നതിനായി നിങ്ങള്‍ എല്ലായ്പ്പോഴും ഈ ചോദ്യങ്ങളിലൂടെ കടന്നുപോകണം.
വിനയം
ഒരു വ്യക്തിയുടെ മികച്ച ജീവിതത്തിനായുള്ള പാഠം എന്താണെന്ന് ചാണക്യന് പറയുന്നു - നിങ്ങള്‍ക്ക് കഴിയുന്നത്ര വിനയാന്വിതനായിരിക്കണം. നിങ്ങളുടെ വിനയം ചില സമയങ്ങളില്‍ നിങ്ങളുടെ ശത്രുക്കളെ ദുര്‍ബലപ്പെടുത്തിയേക്കാം, അത് എല്ലായ്പ്പോഴും നിങ്ങളെ ആത്മനിയന്ത്രണത്തില്‍ നിലനിര്‍ത്തുകയും ഒരേ സമയം നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുകയും ചെയ്യും.



Click it and Unblock the Notifications
