Latest Updates
-
വേനൽച്ചൂട് കടുക്കുന്നു; ശരീരത്തെ തണുപ്പിക്കാൻ ഈ പാനീയങ്ങൾ പരീക്ഷിക്കൂ -
ബുധൻ വക്രഗതി അവസാനിക്കുന്നു: ഡിജിറ്റൽ ഇടപാടുകളിലും യാത്രകളിലും വൻ മാറ്റം -
രവിയോഗം ഇന്ന്; ജീവിതത്തിലെ തടസ്സങ്ങൾ നീക്കാൻ ഈ വഴി നോക്കൂ -
രാശിഫലം 2026 ഏപ്രിൽ 8: ഈ രാശിക്കാർക്ക് ഇന്ന് ധനയോഗം -
മൂലം നക്ഷത്രം: ഏപ്രിൽ 8-ലെ ഈ മാറ്റങ്ങൾ ശ്രദ്ധിക്കുമോ? -
രാശിഫലം: ഏപ്രിൽ 8-ന് നിങ്ങളുടെ ജീവിതം മാറ്റിമറിക്കുന്ന മാറ്റങ്ങൾ -
മുംബൈ ചൂട്: വയറുവേദനയിൽ നിന്ന് രക്ഷനേടാൻ ഈ വഴികൾ -
പിസിഒഎസ് ലക്ഷണങ്ങൾ അവഗണിക്കുന്നുവോ? ഈ മാറ്റങ്ങൾ അത്ഭുതം സൃഷ്ടിക്കും! -
തടി കുറയ്ക്കാൻ ഇൻജക്ഷനുകൾക്ക് പിന്നാലെയാണോ? അറിയണം ഈ വലിയ അപകടം -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ശ്രദ്ധിക്കേണ്ടവര്‍ ഇവര്‍
ചാണക്യനീതി: ലക്ഷ്മീദേവിയെ അകറ്റും, അതിദാരിദ്ര്യത്തിലേക്ക് വീഴും; ഈ മോശം ശീലം ആപത്ത്
സമ്പന്നനാകുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്. അങ്ങനെ ജീവിതം സുഖകരമായി കടന്നുപോകും. ഒന്നിനും ഒരു കുറവും ഉണ്ടാകില്ല. എന്നാല്‍ പലപ്പോഴും ഒരാള്‍ അറിഞ്ഞോ അറിയാതെയോ ചെയ്യുന്ന ചില തെറ്റുകള്‍ ഒരു വ്യക്തിയെ ധനികനാകുന്നതില് നിന്ന് തടയുന്നു. ചാണക്യനീതിയില്‍ അത്തരം ചില ശീലങ്ങളെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. അത്തരം ശീലങ്ങളില്‍ നിന്ന് ഒരു വ്യക്തി ഉടനടി വിട്ടുനില്‍ക്കണം. അല്ലാത്തപക്ഷം സമ്പന്നനാകാനുള്ള സ്വപ്നം ഒരിക്കലും നിറവേറ്റാന്‍ കഴിയില്ല. മറിച്ച്, ഈ ശീലങ്ങള്‍ കാരണം കുടുംബവും കുഴപ്പത്തിലായേക്കാം. നിങ്ങള്‍ ചെയ്യുന്ന ഈ തെറ്റുകള്‍ നിങ്ങളെ ദരിദ്രനാക്കുമെന്ന് ചാണക്യന് പറയുന്നു.
കഠിനാധ്വാനം ചെയ്ത് ഫലം നേടുന്ന ചിലരുണ്ട്, എന്നിട്ടും അവര്‍ വെറുംകൈയോടെ തുടരുന്നു. അവരുടെ ദുശ്ശീലങ്ങളാണ് ഇതിനെല്ലാം പിന്നില്‍. ശീലങ്ങള്‍ കൊണ്ടാണ് മനുഷ്യന് എല്ലാം ആയിത്തീരുന്നതും നശിപ്പിക്കുന്നതും. ഒരു വ്യക്തി സമ്പത്തിനെ ബഹുമാനിക്കുന്നില്ലെങ്കില്‍, പണം അവനില്‍ നിലനില്‍ക്കില്ല. അത്തരമൊരു സാഹചര്യത്തില്‍, ഒരു ധനികന് പോലും ദരിദ്രനാകാന്‍ അധിക സമയം എടുക്കില്ല. ഒരു വ്യക്തി ദരിദ്രനാകുന്ന അത്തരം ചില കാര്യങ്ങള്‍ ചാണക്യന് തന്റെ നയങ്ങളില്‍ പരാമര്‍ശിച്ചിട്ടുണ്ട്. അത് എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

എച്ചില്‍പാത്രം
രാത്രിയില്‍ ഒരിക്കലും എച്ചില് പാത്രങ്ങള്‍ കഴുകാതെ വയ്ക്കരുത്. എച്ചില് പാത്രങ്ങള്‍ ഒരുരാത്രി മുഴുവന്‍ അടുക്കളയില്‍ വയ്ക്കുന്നത് ചെയ്യുന്നത് ലക്ഷ്മീദേവിയെ അപ്രീതിപ്പെടുത്തുന്നു. ഇങ്ങനെ ചെയ്യുന്നതിലൂടെ കുടുംബത്തില്‍ ദാരിദ്ര്യം വരുന്നു. എത്ര അധ്വാനിച്ചാലും അത്തരം വീട്ടില്‍ പണം നിലനില്‍ക്കില്ല.
സ്ത്രീകളെ അപമാനിക്കുന്നത്
ചാണക്യനീതിയുടെ അഭിപ്രായത്തില്‍, സ്ത്രീകളെ അപമാനിക്കുകയും ഭാര്യയെ ബഹുമാനിക്കാതിരിക്കുകയും ചെയ്യുന്നവരുടെ വീട്ടില്‍ ലക്ഷ്മി ദേവി ഒരിക്കലും വസിക്കുന്നില്ല. അതിനാല്‍, നിങ്ങള്‍ക്ക് പണമുണ്ടാകണമെങ്കില്‍ സ്ത്രീകളെ ബഹുമാനിക്കുക.
മറ്റുള്ളവരെ അപമാനിക്കുന്നത്
മറ്റുള്ളവരെ അധിക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്യുന്ന ആളുകള്‍ക്ക് ജീവിതത്തില്‍ പണക്ഷാമം നേരിടേണ്ടിവരും. മറ്റുള്ളവരെ അപമാനിക്കുന്ന ആളുകള്‍ പണക്കാരാണെങ്കില്‍ പോലും, അവരുടെ ദുശ്ശീലം കാരണം അവര്‍ ദരിദ്രരാകാന്‍ അധികനാള്‍ വേണ്ടിവരില്ല. അഹങ്കാരവും വഞ്ചനയും ഒരു വ്യക്തിയെ നശിപ്പിക്കുന്ന ശീലങ്ങളാണ്.
ഇവ ദാനം ചെയ്യുന്നത്
വൈകുന്നേരമോ രാത്രിയോ ആര്‍ക്കെങ്കിലും മോര്, തൈര്, അച്ചാര്‍ തുടങ്ങിയ പുളിച്ച സാധനങ്ങള്‍ ദാനം ചെയ്യുന്നത് ലക്ഷ്മീദേവിയെ വീട്ടില്‍ നിന്ന് തിരിച്ചയക്കും. കൂടാതെ, വൈകുന്നേരം നിങ്ങള്‍ ആര്‍ക്കും ഉപ്പും ദാനം ചെയ്യരുത്. ലക്ഷ്മീദേവി നിങ്ങളുടെ വീട് വിട്ട് പോകും.
പരുഷമായി സംസാരിക്കുന്നത്
പരുഷമായോ അല്ലെങ്കില്‍ കയ്പോടെയോ സംസാരിക്കുന്ന ആളുകളില്‍ ലക്ഷ്മിദേവി ഒരിക്കലും സംതൃപ്തരായിരിക്കില്ല. അതുകൊണ്ട് എപ്പോഴും നിങ്ങള്‍ മധുരമായി സംസാരിക്കണം. എല്ലാവരോടും മധുരമായി സംസാരിക്കുന്നത് വളരെ നല്ല ശീലമാണ്. കയ്പേറിയ സംസാരം മൂലം ഒരു വ്യക്തിയുടെ ബന്ധം വഷളാകുക മാത്രമല്ല അവന് ദരിദ്രനായിത്തീരുകയും ചെയ്യുന്നുവെന്ന് ചാണക്യനീതിയില്‍ പറയുന്നു.
സൂര്യോദയത്തിന് ശേഷം ഉറങ്ങുന്നത്
സൂര്യോദയത്തിനു ശേഷം ഒരിക്കലും ഉറങ്ങാന്‍ പാടില്ലെന്ന് ചാണക്യന് പറയുന്നു. വേദങ്ങളില്‍ പോലും, സൂര്യോദയത്തിന് ശേഷം ഉറങ്ങുന്നത് നിഷിധമായി കണക്കാക്കുന്നു. കാരണം ഇത് ദേവീദേവന്മാരെ ആരാധിക്കാനുള്ള സമയമാണ്. ഈ സമയത്ത് ഉറങ്ങുന്നവര്‍ക്ക് ലക്ഷ്മിദേവി ഒരിക്കലും അനുഗ്രഹം നല്‍കില്ല.
പണം പാഴാക്കുന്നത്
സമ്പത്ത് വര്‍ദ്ധിപ്പിക്കാന്‍ എപ്പോഴും പരിശ്രമിക്കണമെന്ന് ചാണക്യന് പറയുന്നു. ഇതിനുള്ള ഏറ്റവും നല്ല മാര്‍ഗം നിക്ഷേപമാണ്. എന്നാല്‍ ചിലര്‍ സമ്പാദ്യം ശ്രദ്ധിക്കാതെ പണം വെള്ളം പോലെ പാഴാക്കുന്നു. ആവശ്യമില്ലാത്ത സമയത്തും അനാവശ്യമായി പണം ചെലവഴിക്കുന്നു. ഇത്തരക്കാരോട് ലക്ഷ്മി ദേവി ദേഷ്യപ്പെടുന്നു. ഇത്തരക്കാരുടെ പക്കല്‍ പണം അധികകാലം നിലനില്‍ക്കില്ല.
പണത്തിന്റെ ദുരുപയോഗം
കുടുംബത്തെ പരിപാലിക്കുന്നതിനൊപ്പം നിങ്ങള്‍ പണം എപ്പോഴും നല്ല പ്രവൃത്തികള്‍ക്കായി ഉപയോഗിക്കണം. അതുപോലെ ജീവകാരുണ്യ പ്രവൃത്തികളും ചെയ്യുക. അത്തരം ആളുകളുടെ കുടുംബം എപ്പോഴും തഴച്ചുവളരുന്നു. എന്നാല്‍ പണം തെറ്റായ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നവരോ പണത്തിന്റെ അടിസ്ഥാനത്തില്‍ മറ്റുള്ളവര്‍ക്ക് ദോഷം ചെയ്യുന്നവരോ, എത്ര പണമുണ്ടെങ്കിലും ഒരു ദിവസം അത് പാഴായിപ്പോകും. ഇത്തരക്കാര്‍ക്ക് ജീവിതത്തില്‍ തീര്‍ച്ചയായും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരും.



Click it and Unblock the Notifications







