Latest Updates
-
ദീപാവലിയിലെ ബുധാദിത്യ യോഗം: ഈ കാര്യങ്ങളിൽ ജാഗ്രത പാലിച്ചില്ലെങ്കിൽ പണി പാളും! -
ദീപാവലി ദിനം: വീടിന്റെ പ്രധാന കവാടത്തിൽ ഈ തെറ്റുകൾ വരുത്തരുത്, ഐശ്വര്യത്തിന് വാസ്തു ടിപ്സ് -
2026 ഗോവർദ്ധന പൂജ: നവംബർ 9-നോ 10-നോ? ആശയക്കുഴപ്പം തീർക്കാൻ ഇതാ കൃത്യമായ വഴി -
ചന്ദ്രൻ വൃശ്ചിക രാശിയിലേക്ക്: ഈ മാറ്റം നിങ്ങളുടെ ജീവിതത്തെ എങ്ങനെ ബാധിക്കും? -
കാളിപൂജ 2026: നിശിത കാലം കൃത്യമായി അറിയാം; പൂജയ്ക്കും ആഘോഷങ്ങൾക്കും ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ദീപാവലിയിലെ സർവാർഥ സിദ്ധി യോഗം: അബദ്ധങ്ങൾ ഒഴിവാക്കാം, ശ്രദ്ധിക്കേണ്ട സുപ്രധാന കാര്യങ്ങൾ ഇതാ -
നവംബർ 12-ന് ചൊവ്വയുടെ രാശിമാറ്റം: ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ അറിയാം -
ദീപാവലിയിലെ ആയുഷ്മാൻ യോഗം: ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഭാഗ്യം കൂടെയുണ്ടാകും, അറിയേണ്ടതെല്ലാം -
ലക്ഷ്മി പൂജ: ആഘോഷങ്ങൾക്കിടയിൽ സുരക്ഷയും കരുതലും മറക്കരുത്; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ദീപാവലി രാശിഫലം 2026: ഇന്ന് ഭാഗ്യം തെളിയുന്ന 5 രാശികൾ, നിങ്ങളുടെ രാശി ഇതിലുണ്ടോ?
ദരിദ്രനായി ജനിച്ചാലും പണക്കാരനായി ജീവിക്കാം, സമ്പന്നതയിലേക്ക് നയിക്കുന്ന ചാണക്യതന്ത്രങ്ങള്‍
Chanakya Niti: മൗര്യ രാജവംശത്തിലെ രാഷ്ട്രീയ ഗുരുവായിരുന്നു ആചാര്യ ചാണക്യന്. തത്ത്വചിന്ത ഗുരു, രാഷ്ട്രീയ വിദഗ്ധന്‍, മികച്ച സാമ്പത്തിക വിദഗ്ധന്‍, ധാര്‍മ്മിക നയതന്ത്രജ്ഞന് എന്നീ നിലകളില്‍ പ്രശസ്തനായ വ്യക്തിയാണ് അദ്ദേഹം. ജീവിതം, ബിസിനസ്സ്, സാമൂഹിക ജീവിതം, ധാര്‍മ്മികത, സമ്പദ്വ്യവസ്ഥ തുടങ്ങി നിരവധി കാര്യങ്ങളെക്കുറിച്ച് ചാണക്യന് തന്റെ ചാണക്യനീതിയില്‍ നിരവധി കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. ചാണക്യനീതിയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ പാലിക്കുന്നതിലൂടെ ഒരു വ്യക്തിയുടെ ജീവിതം സന്തോഷകരവും വിജയകരവുമാകുന്നു.
ജീവിതത്തില്‍ ഒരിക്കലും സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ ആഗ്രഹിക്കാത്തവര്‍, സാമ്പത്തിക വിജയം നേടുന്നതിനായി ചാണക്യന്റെ ചില നിര്‍ദ്ദേശങ്ങള്‍ പാലിക്കണം. ചാണക്യന്റെ ചിന്തകളും തത്വങ്ങളും കൊണ്ട് ഒരു വ്യക്തിക്ക് ജീവിതത്തിലെ എല്ലാ വെല്ലുവിളികളെയും അതിജീവിച്ച് വിജയത്തിന്റെ പാതയില്‍ മുന്നേറാന്‍ കഴിയും. നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെ ശക്തിപ്പെടുത്താന്‍ സഹായിക്കുന്ന ചാണക്യന്റെ ചില നയങ്ങള്‍ ഇതാ.

പണം യോഗ്യരായ ആളുകള്‍ക്ക് മാത്രം നല്‍കുക
നിങ്ങളുടെ പണം അര്‍ഹരായ ആളുകള്‍ക്ക് മാത്രം നല്‍കുക. അര്‍ഹതയില്ലാത്ത ആര്‍ക്കും ഒരിക്കലും പണം നല്‍കരുത് എന്ന് ആചാര്യ ചാണക്യന് പറയുന്നത്. നിങ്ങള്‍ ആര്‍ക്ക് പണം നല്കിയാലും അത് നല്ല രീതിയില്‍ ഉപയോഗിക്കുന്നുവെന്ന് ഉറപ്പാക്കുക. കൂടാതെ, നിങ്ങളുടെ പണം നിങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിനെ ആശ്രയിച്ചിരിക്കും നിങ്ങളുടെ സമ്പത്ത്.
ലക്ഷ്യബോധം
ഒരു ജോലി ആരംഭിക്കുന്നതിന് മുമ്പ്, സ്വയം മൂന്ന് ചോദ്യങ്ങള്‍ ചോദിക്കുക. എന്തുകൊണ്ടാണ് ഇത് ചെയ്യുന്നത്, അത് എന്ത് ഫലം നല്‍കും, അതില്‍ വിജയിക്കും. നിങ്ങള്‍ ആഴത്തില്‍ ചിന്തിക്കുകയും ഈ ചോദ്യങ്ങള്‍ക്ക് തൃപ്തികരമായ ഉത്തരം കണ്ടെത്തുകയും ചെയ്താല്‍ മാത്രം ആ ജോലിയുമായി മുന്നോട്ട് പോകുക. ലക്ഷ്യമില്ലാതെ ചെയ്യുന്ന ജോലികളില്‍ നിങ്ങള്‍ക്ക് ഒരിക്കലും വിജയിക്കാനാവില്ല.
നിക്ഷേപം തുടരുക
നിങ്ങള്‍ ഒരു ജോലി ആരംഭിച്ചുകഴിഞ്ഞാല്‍, അത് പാതിവഴിയില്‍ ഉപേക്ഷിക്കരുത്. പരാജയ ഭയം നിങ്ങളെ കീഴടക്കാന്‍ അനുവദിക്കരുത്, കഠിനാധ്വാനം ചെയ്യുക. നിങ്ങള്‍ക്ക് തീര്‍ച്ചയായും വിജയം ലഭിക്കും. സത്യസന്ധമായി ജോലി ചെയ്യുന്നവരാണ് ഏറ്റവും സന്തോഷമുള്ളവര്‍ എന്ന് ചാണക്യന് പറയുന്നു.
അമിതമായി ആഗ്രഹിക്കരുത്
അമിത സൗന്ദര്യത്താല്‍ സീതയെ രാവണന് തട്ടിക്കൊണ്ടുപോയി, അമിതമായ അഹങ്കാരത്താല്‍ രാവണനെ രാമന് വധിച്ചു, അമിതമായ ദാനധര്‍മ്മം കാരണം മഹാബലി രാജാവ് പ്രശ്നത്തില്‍ അകപ്പെട്ടു. അതിനാല്‍, എന്തിലും അധികമായാല്‍ അത് ദോഷമാണ്. അമിതമായി എന്തെങ്കിലും ആഗ്രഹിക്കുന്നത് ഒഴിവാക്കുക. ഇതുമൂലം ജീവിതത്തില്‍ പല പ്രശ്നങ്ങളും നേരിടേണ്ടി വന്നേക്കുമെന്ന് ചാണക്യന് പറയുന്നു.
ശരിയായ വഴിയിലൂടെ സമ്പാദിക്കുക
പണം എപ്പോഴും ശരിയായ രീതിയില്‍ സമ്പാദിക്കണം. കാരണം തെറ്റായ രീതിയില്‍ സമ്പാദിക്കുന്ന പണം കുറച്ച് സമയത്തേക്ക് മാത്രമേ നിലനില്‍ക്കൂ. അധാര്‍മ്മിക മാര്‍ഗങ്ങളിലൂടെ സമ്പാദിക്കുന്ന പണം ജീവിതത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കും. ചാണക്യന് പറയുന്നതനുസരിച്ച്, അധാര്‍മ്മിക മാര്‍ഗങ്ങളിലൂടെ സമ്പാദിക്കുന്ന പണം വളരെ വേഗം നിങ്ങളുടെ കൈകളില്‍ നിന്ന് നശിക്കും. അത്തരം പണത്തിന്റെ ആയുസ്സ് പത്ത് വര്‍ഷം മാത്രമാണ്. ഈ 10 വര്‍ഷത്തിനുള്ളില്‍ നിങ്ങളുടെ കയ്യില്‍ നിന്ന് പണം വെള്ളം പോലെ ഒഴുകിപ്പോകും. അതിനാല്‍, കഠിനാധ്വാനത്തിലൂടെയും സത്യസന്ധതയിലൂടെയും പണം സമ്പാദിക്കണം.
കഠിനാധ്വാനം
ചാണക്യനീതി അനുസരിച്ച്, കഠിനാധ്വാനവും അര്‍പ്പണബോധവും ഒരുവനെ പണം സമ്പാദിക്കുന്നതില്‍ വിജയത്തിലേക്ക് നയിക്കുന്നു, അത്തരം കഠിനാധ്വാനികള്‍ക്ക് ജീവിതത്തില്‍ ഒരിക്കലും പണത്തിനും സന്തോഷത്തിനും സ്വത്തിനും ഒരു കുറവും ഉണ്ടാകില്ല. ഒരു വ്യക്തി പണവും സമ്പത്തും കൊണ്ട് സമ്പന്നനാകുന്നത് അവന്റെ നല്ല ഗുണങ്ങളാലാണെന്ന് ചാണക്യന് പറയുന്നു.
ആസ്തി ആരോടും പറയരുത്
നിങ്ങളുടെ ആസ്തി ആരോടും പറയരുത്. ഭാവിയില്‍ ഏതെങ്കിലും ഇടപാട് മൂലം നിങ്ങള്‍ക്ക് എന്തെങ്കിലും നഷ്ടം ഉണ്ടായാല്‍ അത് ആരോടും പറയരുത്. നിങ്ങളോട് എത്ര അടുപ്പം പുലര്ത്തുന്നവരായാല് പോലും ഈ കാര്യങ്ങള്‍ എപ്പോഴും രഹസ്യമായി സൂക്ഷിക്കുക.



Click it and Unblock the Notifications
