Latest Updates
-
ഭദ്രപദ പൗർണ്ണമി ശ്രാദ്ധം ഇന്ന്: കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? അണുബാധ തടയാൻ ഈ കാര്യങ്ങൾ മറക്കരുത് -
മൂന്നാം ട്രൈമസ്റ്ററിലും സാമന്തയുടെ വർക്കൗട്ട്; ഗർഭിണികൾക്ക് ഇത് സുരക്ഷിതമോ? അറിയേണ്ടതെല്ലാം -
പിതൃപക്ഷം 2026: സെപ്റ്റംബർ 27 മുതൽ; ഈ ദിവസങ്ങളിൽ പുതിയ തുടക്കങ്ങൾ വേണ്ട, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആടൽ യോഗം ഇന്ന്: ഈ കാര്യങ്ങൾ ഒഴിവാക്കിയില്ലെങ്കിൽ പണി പാളും, ശ്രദ്ധിക്കേണ്ട സമയക്രമം ഇതാ -
ബുധന്റെ തുലാം രാശിസംക്രമണം: ഈ 4 രാശിക്കാർക്ക് വൻ നേട്ടം, ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം -
ഗർഭനിരോധന മാർഗ്ഗങ്ങൾ തേടുകയാണോ? സർക്കാർ സൗകര്യങ്ങളും സുരക്ഷയും അറിയേണ്ടതെല്ലാം -
സെപ്റ്റംബർ 26 നക്ഷത്രഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? ശുഭമുഹൂർത്തവും പരിഹാരങ്ങളും അറിയാം -
അരങ്ങൊഴിഞ്ഞ സൂര്യ കൃഷ്ണമൂർത്തി: 6:45-ന്റെ ആ കൃത്യനിഷ്ഠ ഇനി ഓർമ്മ മാത്രം -
2026 സെപ്റ്റംബർ 25: ഇന്നത്തെ രാശിഫലവും ശുഭമുഹൂർത്തങ്ങളും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ദിവസം അനുകൂലമാക്കാം!
ചാണക്യനീതി; സമ്പത്ത് ചൊരിയും ലക്ഷ്മീദേവി; ദേവിയെ വീട്ടില്‍ കുടിയിരുത്താന്‍ ചാണക്യതന്ത്രം
ലോകത്തിലെ ഏറ്റവും മികച്ച പണ്ഡിതന്മാരില് ഒരാളായിരുന്നു ചാണക്യന്. തന്റെ അറിവും അനുഭവപരിചയവും ഉപയോഗിച്ച് അദ്ദേഹം മനുഷ്യക്ഷേമത്തിനായി ചാണക്യനീതി എന്ന ഗ്രന്ഥം രചിച്ചിട്ടുണ്ട്. ജീവിതവുമായി ബന്ധപ്പെട്ട മിക്കവാറും എല്ലാ പ്രധാന പ്രശ്നങ്ങളെയും കുറിച്ച് ചാണക്യന് തന്റെ നീതി ശാസ്ത്രത്തില്‍ പറഞ്ഞിട്ടുണ്ട്. ഒരു വ്യക്തി തന്റെ ജീവിതത്തില്‍ ചാണക്യനീതിയിലെ തത്വങ്ങള്‍ സ്വീകരിക്കുകയാണെങ്കില്‍, ജീവിതത്തെക്കുറിച്ചുള്ള അവരുടെ കാഴ്ചപ്പാട് തന്നെ മാറും.
ചാണക്യന്റെ അഭിപ്രായത്തില്‍, ഓരോ വ്യക്തിക്കും ജീവിതത്തില്‍ വിജയിക്കാന്‍ സഹായിക്കുന്ന ചില ഗുണങ്ങള്‍ ഉണ്ടായിരിക്കണം. എന്നിരുന്നാലും, ഇന്നത്തെ കാലത്ത് ആളുകള്‍ നല്ല ഗുണങ്ങള്‍ക്ക് പകരം കൂടുതല്‍ മോശം ശീലങ്ങളാണ് സ്വീകരിക്കുന്നത്. നല്ല ചില ശീലങ്ങള്‍ നിങ്ങള്‍ പാലിക്കുന്നതിലൂടെ ലക്ഷ്മി ദേവി എപ്പോഴും നിങ്ങളുടെ വീട്ടില്‍ തന്നെ വസിക്കും. നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും ഐശ്വര്യവും കളിയാടും. ചാണക്യനീതിയില്‍ പറയുന്ന അത്തരം ചില ശീലങ്ങള്‍ ഇതാ.

ഭക്ഷണത്തോടുള്ള ബഹുമാനം
ചാണക്യന്റെ അഭിപ്രായത്തില്‍ ആളുകള്‍ എപ്പോഴും ഭക്ഷണത്തെ ബഹുമാനിക്കണം. അത്തരമൊരു വീട്ടില്‍ എപ്പോഴും ലക്ഷ്മീദേവി വസിക്കും. ലക്ഷ്മീദേവി ഒരിക്കലും അവരോട് ദേഷ്യപ്പെടില്ല. അത്തരമൊരു വീട്ടില്‍ പണത്തിന് ഒരു കുറവുമുണ്ടാകുകയുമില്ല.
ജ്ഞാനികളോടുള്ള ബഹുമാനം
അറിവുള്ളവര്‍ എപ്പോഴും ബഹുമാനിക്കപ്പെടുമെന്ന് ചാണക്യന് തന്റെ നീതി ശാസ്ത്രത്തില്‍ പറഞ്ഞിട്ടുണ്ട്. അത്തരം ഇടങ്ങളില്‍ ലക്ഷ്മീദേവി എപ്പോഴും കുടികൊള്ളുന്നു. അതിനാല്‍ ഓരോ വ്യക്തിയും അറിവുള്ള വ്യക്തിയെയും അവന്റെ അറിവിനെയും എപ്പോഴും ബഹുമാനിക്കണം. അറിവുള്ള ഒരു വ്യക്തി എപ്പോഴും ശരിയായ പാത പിന്തുടരാന് മറ്റുള്ളവരെ പ്രേരിപ്പിക്കുന്നുവെന്നും ചാണക്യന് പറയുന്നു.
ബന്ധങ്ങളെ ബഹുമാനിക്കുക
ചാണക്യന് പറയുന്നതനുസരിച്ച്, ഏറ്റവും പ്രയാസകരമായ സാഹചര്യങ്ങളില്‍ പോലും ഭാര്യാഭര്ത്താക്കന്മാര് പരസ്പരം സ്നേഹത്തോടെയും ബഹുമാനത്തോടെയും ജീവിക്കുന്ന കുടുംബത്തില്‍ എപ്പോഴും ഐശ്വര്യമുണ്ടാകും. ആ വീട്ടില്‍ എപ്പോഴും സന്തോഷവും സമാധാനവും സമൃദ്ധിയും ഉണ്ടാകും. അത്തരം സ്ഥലങ്ങളില്‍ ലക്ഷ്മീദേവി എക്കാലവും നിലകൊള്ളുന്നു. എന്നാല്‍ ഭാര്യാഭര്ത്താക്കന്മാര് പരസ്പരം ബഹുമാനിക്കാത്ത, എപ്പോഴും വഴക്കുകള്‍ ഉണ്ടാകുന്ന വീട്ടില്‍ സമ്പത്തിന്റെ ദേവത ഒരിക്കലും വസിക്കില്ല.
കലയോടുള്ള ബഹുമാനം
കലയെ ബഹുമാനിക്കുന്നവരുടെ വീട്ടില്‍ സമ്പത്തിന്റെ ദേവത കുടികൊള്ളുമെന്ന് ചാണക്യന് തന്റെ നീതി ശാസ്ത്രത്തില്‍ പറഞ്ഞിട്ടുണ്ട്. നിങ്ങളുടെ കുടുംബത്തിലെ ആര്‍ക്കെങ്കിലും സംഗീതം, നൃത്തം അല്ലെങ്കില്‍ ഏതെങ്കിലും ക്രിയേറ്റീവ് ജോലിയില്‍ താല്‍പ്പര്യമുണ്ടെങ്കില്‍, അവരെ അതില്‍ പ്രോത്സാഹിപ്പിക്കുക. ലക്ഷ്മീ ദേവിയുടെ അനുഗ്രഹത്താല്‍ കുടുംബാംഗങ്ങള്‍ക്ക് ഒരിക്കലും പണത്തിന് ക്ഷാമം നേരിടേണ്ടിവരില്ല.
മുതിര്‍ന്നവരോടുള്ള ബഹുമാനം
മുതിര്‍ന്നവരെ ബഹുമാനിക്കുന്ന ഭവനത്തില്‍ ലക്ഷ്മീദേവി വസിക്കുമെന്ന് ആചാര്യ ചാണക്യന് പറഞ്ഞിട്ടുണ്ട്. സമ്പത്തിന്റെ ദേവത അത്തരം ഭവനത്തില്‍ എത്തുന്നു. അത്തരം കുടുംബത്തിന് ഒരിക്കലും പണത്തിന്റെ ക്ഷാമം നേരിടേണ്ടിവരില്ല.
ഇവിടെ ലക്ഷീദേവി വസിക്കില്ല
ആചാര്യ ചാണക്യന്റെ അഭിപ്രായത്തില്‍, എപ്പോഴും വഴക്കിന്റെ അന്തരീക്ഷമുള്ള ഒരു വീട്ടില്‍ ലക്ഷ്മീദേവി ഒരിക്കലും താമസിക്കില്ല. അത്തരമൊരു സാഹചര്യത്തില്‍, നിങ്ങളുടെ വീട്ടില്‍ ലക്ഷ്മീ ദേവി വസിക്കണമെങ്കില്‍, ഇതിനായി നിങ്ങള്‍ വീടിന്റെ അന്തരീക്ഷം മെച്ചപ്പെടുത്തേണ്ടതുണ്ട്.
ഒട്ടും ശുചിത്വം പാലിക്കാത്തവരുടെയും നല്ല വസ്ത്രം ധരിക്കാത്തവരുടെയും വീടുകളില്‍ ലക്ഷ്മി ദേവി താമസിക്കാറില്ല. കാരണം ലക്ഷ്മി ദേവിക്ക് വൃത്തിയുള്ള സ്ഥലങ്ങളില്‍ മാത്രം വസിക്കാനാണ് ഇഷ്ടം. അതിനാല്‍, നിങ്ങളുടെ വീടിന്റെ വൃത്തിയും വ്യക്തിഗത ശുചിത്വവും ശ്രദ്ധിക്കുക.
ആവശ്യത്തിലധികം ഭക്ഷണം കഴിക്കുന്നവരുടെ വീട്ടില്‍ ലക്ഷ്മീദേവി വസിക്കാറില്ലെന്ന് ചാണക്യന് പറയുന്നു. കൂടാതെ, സൂര്യോദയത്തിന് മുമ്പ് എഴുന്നേല്ക്കാത്തവരുടെയും സൂര്യാസ്തമയത്തിന് ശേഷം ഉറങ്ങുന്നവരുടെയും വീട്ടില്‍ ലക്ഷ്മി ദേവി വസിക്കില്ല. ഇവര്‍ക്ക് സാമ്പത്തിക പ്രശ്നങ്ങള്‍ നേരിടേണ്ടിവരുമെന്നും ചാണക്യ നീതിയില്‍ പറയുന്നു.



Click it and Unblock the Notifications
