Latest Updates
-
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം -
2026 തുലാം സംക്രാന്തി: പുണ്യകാലം പകൽ തന്നെ; ദാനധർമ്മങ്ങൾക്കും പൂജകൾക്കും ശ്രദ്ധിക്കേണ്ട കൃത്യമായ സമയം ഇതാ -
തുലാം സംക്രാന്തി 2026: പുണ്യകാല മുഹൂർത്തങ്ങൾ അറിയാം, ദാനധർമ്മങ്ങൾക്ക് ഉചിതമായ സമയം ഇതാണ്! -
ഒക്ടോബർ 16-ലെ അപൂർവ്വ രവി യോഗം: പുതിയ തുടക്കങ്ങൾക്ക് ശുഭസമയം, ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
വിജയദശമിയിൽ ബന്ധുവീടുകളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ; ദമ്പതികൾക്ക് ഉപകരിക്കുന്ന ചില ടിപ്സ്
ചാണക്യനീതി: ജീവിതത്തില് ഭാഗ്യം കൊണ്ട് മാത്രം ലഭിക്കുന്ന 5 കാര്യങ്ങള്, തലവര മാറ്റാനാവില്ല
പൗരാണിക ഭാരതം കണ്ട ഏറ്റവും മികച്ച നയതന്ത്രജ്ഞനായി ചാണക്യനെ കണക്കാക്കപ്പെടുന്നു. ചാണക്യന് തന്റെ ചിന്തകളെല്ലാം ചാണക്യനീതി എന്ന ഗ്രന്ഥത്തില് എഴുതിവച്ചിട്ടുണ്ട്. മനുഷ്യജീവിതത്തെ ബാധിക്കുന്ന പല പ്രധാന വിഷയങ്ങളും ചാണക്യ നീതിയില് ഉള്പ്പെടുത്തിയിട്ടുണ്ട്. ഒരു വ്യക്തിക്ക് തന്റെ ജീവിതത്തില് എങ്ങനെ വിജയിക്കാമെന്നും മികവുറ്റതാക്കാമെന്നും ചാണക്യ നീതിയില് വിശദമായി വിവരിച്ചിട്ടുണ്ട്.
രാഷ്ട്രീയത്തില് മാത്രമല്ല തന്ത്രം, യുദ്ധം, സാമ്പത്തിക ശാസ്ത്രം എന്നിവയെക്കുറിച്ചും ചാണക്യന് അഗാധമായ അറിവുണ്ടായിരുന്നു. ചാണക്യന്റെ നയങ്ങള് ഇന്നുത്തെക്കാലത്തും പ്രസക്തമാണ്. പലരും ഇത് പിന്തുടരുന്നുമുണ്ട്. ചാണക്യനീതിയില് പറഞ്ഞ കാര്യങ്ങള് പിന്തുടരുന്നതിലൂടെ ഒരു വ്യക്തിക്ക് ജീവിതത്തിലെ നിരവധി പ്രശ്നങ്ങള് ഒഴിവാക്കാനും സന്തോഷകരമായ ജീവിതം നയിക്കാനും സാധിക്കും.

പലപ്രാവശ്യം നമ്മള് ഒരുപാട് ശ്രമിച്ചാലും ചില കാര്യങ്ങളില് നമ്മള് ആഗ്രഹിക്കുന്ന ഫലങ്ങള് ലഭിക്കുന്നില്ല. അതിനുള്ള പ്രധാന കാരണം നമ്മുടെ ഭാഗ്യം നമ്മുടെ പക്ഷത്തല്ല എന്നതാണ്. ഭാഗ്യം കൊണ്ട് മാത്രം നമുക്ക് ലഭിക്കുന്ന ചില കാര്യങ്ങളുണ്ട്. ചാണക്യന്റെ അഭിപ്രായത്തില്, ചില കാര്യങ്ങള് ജനനത്തിനുമുമ്പ് തന്നെ അമ്മയുടെ ഗര്ഭപാത്രത്തില് വച്ച് തീരുമാനിക്കപ്പെടുന്നു. അത്തരമൊരു സാഹചര്യത്തില്, ഒരു വ്യക്തിയുടെ വിധി ജനനത്തിനുമുമ്പ് തീരുമാനിക്കപ്പെടുന്നു.
ജീവിതകാലത്ത് എന്തൊക്കെ എത്രയൊക്കെ അളവില് ലഭിക്കണമെന്ന് മുന്നേതന്നെ ഒരു വ്യക്തിയുടെ വിധിയില് എഴുതപ്പെട്ടിട്ടുണ്ട്. ചാണക്യന്റെ അഭിപ്രായത്തില്, ഒരു വ്യക്തിയുടെ ജനനത്തിനു മുമ്പുതന്നെ വിധിയില് എഴുതിയിരിക്കുന്ന കാര്യങ്ങള് ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.
ആയുസ്സ്
ചാണക്യന്റെ അഭിപ്രായത്തില്, ഒരു വ്യക്തിയുടെ ആയുസ്സ് അവന്റെ ജനനത്തിനു മുമ്പുതന്നെ നിശ്ചയിച്ചിട്ടുണ്ട്. കുഞ്ഞ് അമ്മയുടെ വയറ്റില് വളരുമ്പോള് തന്നെ അതിന്റെ പ്രായം രേഖപ്പെടുത്തുന്നു. ആര് എത്ര ശ്രമിച്ചാലും, എത്ര പണം ചെലവഴിച്ചാലും അവന്റെ എഴുതപ്പെട്ട ആയുസ്സ് മാറ്റാന് ആര്ക്കും സാധിക്കില്ല.

കര്മ്മം
ചാണക്യന്റെ അഭിപ്രായത്തില്, ഒരു വ്യക്തി ചെയ്യുന്ന ഏതൊരു പ്രവൃത്തിയും മുന്കൂട്ടി നിശ്ചയിച്ചതാണ്. അവന്റെ ജീവിതത്തില് വരുന്ന എല്ലാ പ്രവൃത്തികളും ഇതിനകം എഴുതപ്പെട്ടിട്ടുണ്ട്. അത് അവന് ആഗ്രഹിച്ചാലും മാറ്റാന് സാധിക്കില്ല.
സമ്പത്ത്
ഒരു മനുഷ്യന് അവന്റെ ജീവിതകാലത്ത് എന്ത് സമ്പത്ത് ഉണ്ടായിരിക്കണമെന്നുള്ളതും മുന്കൂട്ടി നിശ്ചയിക്കപ്പെട്ടതാണെന്ന് ചാണക്യന് പറയുന്നു. ഒരു വ്യക്തി എത്ര ശ്രമിച്ചാലും, എത്രമാത്രം പരിശ്രമിച്ചാലും അയാള്ക്ക് അവന്റെ വിധിയില് പറഞ്ഞ അത്രയും മാത്രമേ ലഭിക്കുന്നുള്ളൂ. അവന് എത്ര ആഗ്രഹിച്ചാലും അതില് കൂടുതല് നേടാനും സാധിക്കില്ല.

വിദ്യ
അറിവും മുന്കൂട്ടി എഴുതിയിട്ടുണ്ട്. ഒരാള് എത്ര പണം മുടക്കിയാലും അറിവ് ലഭിക്കില്ല. വിദ്യ അത്തരത്തിലുള്ള ഒരു സമ്പത്താണ്, അത് അധ്വാനം കൊണ്ടോ സമ്പത്ത് കൊണ്ടോ നേടാനാകില്ല. ഒരാള്ക്ക് അവന്റെ വിധിയില് എഴുതിയിരിക്കുന്നത്ര അറിവ് മാത്രമേ ലഭിക്കുകയുള്ളൂ എന്ന് ചാണക്യന് പറയുന്നു.
മരണം
ആര്ക്കും നിഷേധിക്കാനാവാത്ത ഒരു സത്യമാണ് മരണം. മനുഷ്യജീവിതത്തിലെ ഏറ്റവും പ്രയാസമേറിയതും വലുതുമായ സത്യമാണ് മരണം. ഒരാള്ക്ക് അത് വാങ്ങാനും വില്ക്കാനും കഴിയില്ല. അത് വരുമ്പോള് അതില് നിന്ന് രക്ഷപ്പെടാനും കഴിയില്ല. ഒരാളുടെ മരണം അയാളുടെ ജനനത്തിനു മുന്നേ തന്നെ എഴുതപ്പെട്ടിട്ടുണ്ടെന്ന് ചാണക്യന് പറയുന്നു.



Click it and Unblock the Notifications

