Latest Updates
-
മുംബൈ മഴക്കാലം: കുടിവെള്ളം സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
അക്ഷയ് കുമാറിന്റെ 12 മിനിറ്റ് യോഗാ റുട്ടീൻ: തിരക്കുള്ള പുരുഷന്മാർക്ക് ഫിറ്റ്നസ് നിലനിർത്താൻ ഇനി എളുപ്പവഴികൾ -
മുംബൈ മഴക്കാലം: ഗർഭിണികൾ യാത്ര ചെയ്യുമ്പോൾ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്! -
മഴയത്ത് ജിമ്മിൽ പോകാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് 12 മിനിറ്റിൽ ഫിറ്റാകാം, ഒപ്പം ഭക്ഷണശീലങ്ങളും! -
മൺസൂൺ മഴയും ഈർപ്പവും ചർമ്മത്തെ തളർത്തുന്നുണ്ടോ? ഫ്രഷ് ആയിരിക്കാൻ ഈ 'സ്വെറ്റ്-പ്രൂഫ്' കിറ്റ് നിർബന്ധം -
ചന്ദ്രൻ തുലാം രാശിയിലേക്ക്: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു! -
2026 ജൂൺ 22: ഈ 5 രാശിക്കാർക്ക് ഇന്ന് രാജയോഗം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
തിങ്കളാഴ്ച ഈ 5 രാശിക്കാർക്ക് ഭാഗ്യദിനം: തൊഴിലിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടങ്ങൾ, അറിയേണ്ടതെല്ലാം -
2026 ജൂൺ 22: സരസ്വതി യോഗത്തിന്റെ കരുത്തിൽ ഭാഗ്യം തെളിയുന്ന നക്ഷത്രങ്ങൾ; ഇന്നത്തെ രാശിഫലം അറിയാം -
ബുധന്റെ രാശിമാറ്റം: ഈ രാശിക്കാർക്ക് കരിയറിൽ വൻ കുതിപ്പ്, സരസ്വതി യോഗത്തിന്റെ അത്ഭുത ഫലങ്ങൾ അറിയാം!
ചാണക്യനീതി; വിധിയെ മറികടക്കാനാവില്ല; ഈ 4 കാര്യങ്ങള്‍ ജനനത്തിനു മുന്നേ നിശ്ചയിക്കപ്പെട്ടത്
മികച്ച സാമ്പത്തിക ശാസ്ത്രജ്ഞനും നയതന്ത്രജ്ഞനുമായിരുന്നു ചാണക്യന്. അദ്ദേഹത്തിന്റെ നയങ്ങളുടെ ബലത്തിലാണ് ഒരു സാധാരണക്കാരനായിരുന്ന ചന്ദ്രഗുപ്ത മൗര്യന് ചക്രവര്‍ത്തിയായി മാറിയത്. മൗര്യ രാജവംശത്തിന്റെ സ്ഥാപനത്തിന് അടിത്തറയിട്ടത് ചാണക്യനാണ്. ചാണക്യനെ കൗടില്യ എന്നും വിഷ്ണുഗുപ്തന് എന്നും വിളിക്കുന്നു. ചാണക്യന്റെ നയങ്ങള്‍ ഇന്നത്തെക്കാലത്തും പ്രസക്തമാണ്. ഇന്നും ആളുകള്‍ ചാണക്യന്റെ നയങ്ങള്‍ പിന്തുടരുന്നു.
അദ്ദേഹം നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. ഇവയില്‍ സാമ്പത്തിക ശാസ്ത്രവും ചാണക്യനീതിയുമാണ് പ്രധാനം. സാമ്പത്തിക ശാസ്ത്രവും ചാണക്യനീതിയും ഇന്നത്തെക്കാലത്തും പ്രസക്തമാണ്. ഭാഗ്യം കൊണ്ട് നമുക്ക് ലഭിക്കുന്ന കാര്യങ്ങളെക്കുറിച്ചും ആചാര്യന് വിശദമായി പറഞ്ഞിട്ടുണ്ട്. ചാണക്യന്റെ അഭിപ്രായത്തില്‍, അമ്മയുടെ ഗര്‍ഭപാത്രത്തില്‍ ആയിരിക്കുമ്പോള്‍ തന്നെ മനുഷ്യന്റെ വിധി എഴുതപ്പെടുന്നു. ഒരു വ്യക്തിക്ക് അവന് ആഗ്രഹിച്ചാലും അത് മാറ്റാന്‍ കഴിയില്ല. ഒരു വ്യക്തിയുടെ ജനനത്തിനു മുമ്പുതന്നെ ചില കാര്യങ്ങള്‍ നിര്‍ണ്ണയിക്കപ്പെടുന്നു. ആ കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

ആയുസ്സ്
ഒരു മനുഷ്യന് ജനിച്ചതിനുശേഷം ആ ശരീരത്തില്‍ അവന് എത്ര സമയം ഈ ഭൂമിയില്‍ ചെലവഴിക്കണം എന്ന കാര്യം മുന്‍കൂട്ടി തീരുമാനിക്കപ്പെട്ടതാണെന്ന് ചാണക്യന് പറയുന്നു. അതായത്, ആ വ്യക്തിയുടെ ആയുസ്സ് മുന്‍കൂട്ടി തീരുമാനിക്കപ്പെട്ടതാണ്. ഇതിനായി ഒരു വ്യക്തി നിശ്ചിത സമയത്ത് ജനിക്കുന്നു. ലൗകിക സുഖദുഃഖങ്ങള്‍ അനുഭവിച്ച ശേഷം ഒരു നിശ്ചിത തീയതിയില്‍ മരിക്കുന്നു. ഈ ഭൂമിയില്‍ അവന്റെ ജീവിതം എത്ര ശ്രമിച്ചാലും വിധിയെ മറികടന്ന് കൂട്ടാനോ കുറയ്ക്കാനോ കഴിയില്ല.

കര്‍മ്മം
നല്ലതോ ചീത്തയോ, നിങ്ങള്‍ ചെയ്ത പ്രവര്‍ത്തികള്‍ക്കുള്ള ഫലം എന്താണെങ്കിലും നിങ്ങള്‍ക്ക് തിരിച്ചുകിട്ടുമെന്ന് ചാണക്യന് പറയുന്നു. കര്‍മ്മങ്ങള്‍ക്കനുസൃതമായി ഒരു വ്യക്തിയുടെ വിധിയും ജീവിതത്തില്‍ നിര്‍ണ്ണയിക്കപ്പെടുന്നു. നിങ്ങളുടെ ജീവിതത്തിലെ സന്തോഷവും അസന്തുഷ്ടിയും നിങ്ങളുടെ മുന്‍കാല കര്‍മ്മങ്ങളുടെ ഫലമാണെന്ന് ചാണക്യന് പറയുന്നു. വര്‍ത്തമാനകാലത്ത് ജീവിച്ച് നിങ്ങള്‍ക്ക് നിങ്ങളുടെ കര്‍മ്മം മെച്ചപ്പെടുത്താനാകും. എന്നാല്‍ മുന്‍കാലങ്ങളിലെ കര്‍മ്മത്തിന്റെ കണക്ക് നിങ്ങള്‍ക്ക് മാറ്റാന്‍ കഴിയില്ല. നിങ്ങളുടെ ഈ ജന്മത്തിലെ സന്തോഷവും ദുഖവുമെല്ലാം നിങ്ങളുടെ ജനനത്തിനും മുന്നേ തന്നെ എഴുതിവച്ചിരിക്കുന്നുവെന്ന് ചാണക്യന് വിശ്വസിക്കുന്നു.

സമ്പത്ത്
ഒരു വ്യക്തിക്ക് അവന്റെ ജീവിതത്തില്‍ എത്ര പണം സമ്പാദിക്കാനാകും, എത്രമാത്രം വിദ്യാഭ്യാസം നേടും എന്നത് അവന്റെ വിധിയില്‍ എഴുതിയിട്ടുണ്ടെന്ന് ചാണക്യന് വിശ്വസിക്കുന്നു. നിങ്ങള്‍ അതില്‍ കൂടുതലായി എന്തു നേടാന്‍ ശ്രമിച്ചാലും എല്ലായ്പ്പോഴും നിരാശയായിരിക്കും ഫലം. നിങ്ങള്‍ക്ക് വിധിയെ മാറ്റാന്‍ കഴിയില്ലെന്ന് ചാണക്യന് പറയുന്നു.

മരണം
ഒരു വ്യക്തി ജനിക്കുന്ന ദിവസം തന്നെ അവന്റെ മരണ തീയതിയും സ്ഥലവും സമയവുമെല്ലാം തീരുമാനിക്കപ്പെട്ടിട്ടുണ്ടെന്ന് ചാണക്യന് പറയുന്നു. മരണം ഒഴിവാക്കാന്‍ അനന്തമായ പ്രയത്നങ്ങള്‍ നടത്തിക്കൊണ്ടേയിരിക്കുന്നു, അതുമൂലം മറ്റുള്ളവരെയും വേദനിപ്പിച്ചുകൊണ്ടിരിക്കുന്നു. ഒരു പ്രത്യേക സമയത്ത് എല്ലാവര്ക്കും ഈ ലോകം വിട്ടുപോകേണ്ടി വരുമെന്ന് ചാണക്യന് പറഞ്ഞു. നിങ്ങള്‍ക്കോ നിങ്ങളുടെ സ്വന്തക്കാര്‍ക്കോ മരണത്തെ തടയാന്‍ കഴിയില്ല.



Click it and Unblock the Notifications
