Latest Updates
-
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ -
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ്
ചാണക്യനീതി: ഗതികേടിന്റെ അങ്ങേയറ്റം, മരണത്തോളം വേദന നല്‍കും ഈ ജീവിതാവസ്ഥകള്‍
ഒരു വ്യക്തിയുടെ ജീവിതം ലളിതവും സുന്ദരവുമാക്കാന് ആവശ്യമായ ചാണക്യന് തന്റെ ചാണക്യനീതിയില്‍ പറഞ്ഞിട്ടുണ്ട്. പുരാതന കാലത്ത് രചിച്ച ചാണക്യനീതിയിലെ നയങ്ങള്‍ ഇന്നത്തെക്കാലത്തും വളരെ പ്രസക്തമാണ്. ഒരു വ്യക്തി തന്റെ ജീവിതത്തില്‍ ചാണക്യന്റെ നയങ്ങള്‍ സ്വീകരിക്കുകയാണെങ്കില്‍, അവര്‍ക്ക് ഒരിക്കലും മോശം സമയം നേരിടേണ്ടിവരില്ലെന്ന് പറയുന്നു.
ജീവിതത്തിന്റെ ഓരോ സാഹചര്യവും ചാണക്യന് തന്റെ നയങ്ങളില്‍ വിശദീകരിച്ചിട്ടുണ്ട്. ഇന്ന് നിങ്ങളോട് പറയാന്‍ പോകുന്നത് അത്തരം ചില കാര്യങ്ങളാണ്. ചാണക്യയുടെ അഭിപ്രായത്തില്‍, ഒരു വ്യക്തിക്ക് മരണത്തിന് തുല്യമായ ചില ജീവിത സാഹചര്യങ്ങള്‍ നേരിടേണ്ടിവരുന്നുണ്ട്. ഇത്തരം അവസ്ഥ മരണത്തിന് തുല്യമാണെന്ന് ചാണക്യന് പറയുന്നു.

ജീവിതപങ്കാളി വാര്‍ദ്ധക്യത്തില്‍ മരിക്കുന്നത്
ചാണക്യന്റെ അഭിപ്രായത്തില്‍ ഒരു വ്യക്തിക്ക് വാര്‍ദ്ധക്യത്തില്‍ തന്റെ ജീവിത പങ്കാളിയുടെ പിന്തുണ ഏറ്റവും ആവശ്യമാണ്. ഇത്തരമൊരു സാഹചര്യത്തില്‍ രണ്ടുപേരില്‍ ഒരാള്‍ മരിച്ചാല്‍ ഇതിലും വലിയ ദുഃഖം വേറെയില്ല. വാര്‍ദ്ധക്യത്തില്‍ ഒരാളുടെ ഭാര്യ അവരെ വിട്ടുപോകുന്നത് വളരെ വേദനാജനകമായ അവസ്ഥയാണ്. ഒരു സ്ത്രീക്ക് പുരുഷനില്ലാതെ സമയം ചെലവഴിക്കാനാകും. എന്നാല്‍, ഒരു പുരുഷന് സ്ത്രീ ഇല്ലാതെ ജീവിക്കാന്‍ കഴിയില്ലെന്ന് ചാണക്യന് പറയുന്നു.
സമ്പാദ്യം നഷ്ടപ്പെടുന്നത്
ഒരാളുടെ മുഴുവന്‍ സമ്പത്തും അവന്റെ കൈകളില്‍ നിന്ന് വഴുതിപോകുകയാണെങ്കില്, ഇതിനേക്കാള്‍ മോശമായ മറ്റൊന്നും ഉണ്ടാകില്ലെന്ന് ചാണക്യന് പറയുന്നു. ഒരു വ്യക്തി തന്റെ ജീവിതകാലം മുഴുവന്‍ കഠിനാധ്വാനം ചെയ്ത് പണം സമ്പാദിക്കുന്നു. അങ്ങനെ കഠിനാധ്വാനം ചെയ്ത് സമാഹരിച്ച സമ്പാദ്യമെല്ലാം മറ്റൊരാളുടെ കൈകളിലേക്ക് പോയാല്‍, ആ വ്യക്തി സാമ്പത്തികമായി നശിച്ചുപോകും. അത്തരമൊരു സാഹചര്യത്തില്‍ അയാള്‍ക്ക് നിരവധി പ്രശ്നങ്ങള്‍ നേരിടേണ്ടിവരും. സ്വന്തം കുടുംബത്തിന്റെയും ജീവിതം നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടാകും.
മറ്റുള്ളവരുടെ കീഴില്‍ പണിയെടുക്കുന്നത്
സ്വയം കഠിനാധ്വാനം ചെയ്ത് ജീവിതം ചെലവഴിക്കുന്നവര്‍ നല്ല ജീവിതം നയിക്കുമെന്ന് ചാണക്യന് പറയുന്നു. മറുവശത്ത്, മറ്റുള്ളവരുടെ കീഴില്‍ ജീവിക്കുന്നവര്‍, അവര്‍ നല്കുന്ന ഭക്ഷണം മാത്രം കഴിച്ച് മറ്റുള്ളവരുടെ പിന്തുണയോടെ ജീവിതം നയിക്കുന്നവര്‍.. അത്തരക്കാരുടെ ജീവിതം നരകതുല്യമാണ്. അത്തരം ആളുകള്‍ക്ക് ഒരിക്കലും സന്തോഷം അനുഭവിക്കാന്‍ കഴിയില്ല.
ഭാര്യ ഇല്ലാതെ ജീവിക്കുന്നത്
വിവാഹ ജീവിതത്തിന്റെ രണ്ട് ചക്രങ്ങള്‍ പോലെയാണ് ഭാര്യാ-ഭര്‍തൃ ബന്ധം. ഒരു ചക്രം തകരുകയോ കേടാകുകയോ ചെയ്താല്‍ ആ വാഹനം അധികകാലം ഓടില്ല. ഭാര്യയില്ലാത്ത ജീവിതം മരണത്തിന് തുല്യമാണെന്ന് ചാണക്യന് പറയുന്നു.

സഹോദരങ്ങളില്‍ നിന്നുള്ള അപമാനം
ഈ ലോകത്ത് മാതാപിതാക്കളും ജീവിതപങ്കാളിയും കഴിഞ്ഞാല്‍, ഒരാള്‍ തന്റേതായി കരുതുന്ന ഒരേയൊരു വ്യക്തി അവന്റെ സഹോദരീസഹോദരന്മാരാണ്. സഹോദരന്മാരാല് അപമാനിക്കപ്പെടുമ്പോള്‍ ആര്‍ക്കും അത് സഹിക്കാനാവില്ല. സഹോദരീസഹോദരന്മാരാല്‍ അപമാനിക്കപ്പെടുക എന്നത് അത്യന്തം വേദനാജനകമായ കാര്യമാണ്. തങ്ങളുടെ സഹോദരങ്ങളില്‍ നിന്ന് ലഭിക്കുന്ന അപമാനം ഒരിക്കലും മറക്കാന്‍ കഴിയില്ല.
കടക്കെണിയിലായ ജീവിതം
കടബാധ്യതയുള്ള ഒരു വ്യക്തി കടം തിരിച്ചടയ്ക്കാന്‍ കഴിയാതെ നിരന്തരം കഷ്ടപ്പെടുന്നു. അത്തരമൊരു വ്യക്തിക്ക് എല്ലായ്പ്പോഴും ജീവിതം ഒരു ഭാരമായി അനുഭവപ്പെടുന്നു.
ദുഷ്ടരും സ്വാര്‍ത്ഥരുമായ ആളുകള്‍ക്കിടയിലുള്ള ജീവിതം
ദുഷ്ടന്മാരുടെയും സ്വാര്ത്ഥരുടെയും ഇടയില്‍ ജീവിക്കാന്‍ ആരും ഇഷ്ടപ്പെടുന്നില്ല. ആത്മാര്‍ത്ഥവും യഥാര്‍ത്ഥവുമായ ഹൃദയത്തോടെ സ്നേഹിക്കുന്ന ആളുകളുടെ സഹവാസം ഓരോ വ്യക്തിയും ആഗ്രഹിക്കുന്നു. ദുഷ്ടന്മാരുടെയും സ്വാര്ത്ഥരുടെയും ഇടയില്‍ ജീവിക്കുന്ന ജീവിതം നരിപ്പോടില്‍ ജീവിക്കുന്നതുപോലെയാണെന്ന് ചാണക്യന് തന്റെ ചാണക്യ നീതിയില്‍ പറയുന്നു.
ദരിദ്രനായി ജീവിക്കുന്നത്
ഒരാളുടെ വിധിയില്‍ ദാരിദ്ര്യം എഴുതപ്പെട്ടിട്ടുണ്ടെങ്കില്‍, അത് മാറ്റാന്‍ ആര്‍ക്കും കഴിയില്ല. ദാരിദ്ര്യത്തില്‍ ജീവിക്കുന്നത് തീയില്ലാതെ എരിയുന്നതുപോലെയാണ്. അത്തരമൊരു സാഹചര്യത്തില്‍, ഒരു വ്യക്തിക്ക് ദാരിദ്ര്യത്തോടെ ജീവിക്കാനല്ലാെ മറ്റൊന്നും ചെയ്യാന്‍ കഴിയില്ല.



Click it and Unblock the Notifications
