Latest Updates
-
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
30 കിലോ കുറച്ചു, ബിഗ് ബോസ് 20-ൽ തരംഗമായി കുശാൽ തൻവർ; ആ രഹസ്യം ഇതാ! -
2026 സെപ്റ്റംബർ 11: ഇന്നത്തെ രാഹുകാലം അറിയാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ! -
ചന്ദ്രദർശനം 2026: ഇന്ന് ആകാശത്ത് അത്ഭുതം കാണാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
ശുക്രൻ ചോതി നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭയോഗവും അഭിജിത്ത് മുഹൂർത്തവും; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
ഗണേശ ചതുർത്ഥി 2026: ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
2026 സെപ്റ്റംബർ 11 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ നക്ഷത്രം ഇതിലുണ്ടോ? -
ഇന്നത്തെ രാശിഫലം: 12 രാശിക്കും കരിയറും പ്രണയവും എങ്ങനെ? അറിയാം ഈ കാര്യങ്ങൾ -
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക!
ഈ പെണ്ഗുണങ്ങള് ഏത് പുരുഷനേയും മോഹിപ്പിക്കും: ആണിന് മേല്‍ പെണ്‍മികവ് കാണിക്കും 4 സ്വഭാവം
ചാണക്യ നീതി പ്രകാരം പല വിധത്തിലുള്ള മാറ്റങ്ങള്‍ പ്രാചീന കാലത്ത് സംഭവിച്ചിട്ടുണ്ട്. ഇപ്പോഴും ചാണക്യന്റെ നീതി ശാസ്ത്രത്തിന് വളരെയധികം പ്രാധാന്യമാണ് ഉള്ളത്. പലപ്പോഴും തന്റെ നീതി ശാസ്ത്രത്തില്‍ ജീവിതത്തെക്കുറിച്ചും സമ്പത്തിനെക്കുറിച്ചും ദാമ്പത്യ ജീവിതത്തെക്കുറിച്ചും ജോലിയെക്കുറിച്ചും മനുഷ്യജീവിതത്തില്‍ സംഭവിക്കുന്ന ഓരോ മാറ്റങ്ങളെക്കുറിച്ചും ചാണക്യന് വിശദമാക്കിയിട്ടുണ്ട്. പലരും ആധുനിക ജീവിതത്തിലും ഇതേ കാര്യം തന്നെ പിന്തുടര്ന്ന് വരുന്നവരും ഉണ്ട്. ചാണക്യ നീതി പ്രകാരം ജീവിതത്തില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ എന്നത് പലരും പ്രധാനപ്പെട്ടവയായി കണക്കാക്കുന്നു.
പുരുഷന്റേയും സ്ത്രീയുടേയും സ്വഭാവ സവിശേഷതകളെക്കുറിച്ചും ജീവിതത്തില്‍ സംഭവിക്കാനിടയുള്ള മാറ്റങ്ങളെക്കുറിച്ചും എല്ലാം ചാണക്യന് വെളിപ്പെടുത്തിയിട്ടുണ്ട്. നീതി ശാസ്ത്ര പ്രകാരം എപ്പോഴും സ്ത്രീകളെ പുരുഷനില്‍ നിന്ന് വേറിട്ട് നിര്‍ത്തുന്ന ചില സ്വഭാവ സവിശേഷതകള്‍ ഉണ്ട്. ഇത് തന്നെയാണ് സ്ത്രീകളിലേക്ക് പുരുഷന്മാര് ആകര്‍ഷിക്കപ്പെടുന്നതിന് പിന്നിലെ കാരണം എന്നും ചാണക്യന് വ്യക്തമാക്കുന്നു. ചാണക്യന്റെ അഭിപ്രായത്തില്‍, സ്വഭാവത്തിന്റെ കാര്യത്തില്‍ സ്ത്രീകള്‍ പുരുഷന്മാരേക്കാള് മികച്ച് നില്ക്കുന്നു. എന്തൊക്കെ ഗുണങ്ങളാണ് ഇതിന് പിന്നിലായി ചാണക്യന് നീതി ശാസ്ത്രത്തില്‍ വിശദീകരിക്കുന്നത് എന്ന് നോക്കാം.

സ്ത്രീകള്‍ക്ക് വിശപ്പ് കൂടുതല്‍ പക്ഷേ സഹിക്കാം
സ്ത്രീകള്‍ക്ക് അവരുടെ വിശപ്പ് സഹിക്കാന്‍ കഴിയും എന്നാണ് ചാണക്യന് പറയുന്നത്. എന്നാല്‍ അതുപോലെ തന്നെ പുരുഷന്മാരെ അപേക്ഷിച്ച് ഇവര്‍ക്ക് വിശപ്പ് കൂടുതലുമായിരിക്കും. അതുകൊണ്ട് തന്നെയാണ് ഇവര്‍ എപ്പോഴും നല്ല ശരീരത്തോടെ ഇരിക്കുന്നതെന്നാണ് ചാണക്യന് പറയുന്നത്. പുരുഷന്മാരേക്കാള് കൂടുതല്‍ അധ്വാനിക്കുന്നത് എപ്പോഴും സ്ത്രീകള്‍ തന്നെയാണ്. കൂടുതല്‍ ജോലി ചെയ്യുകയും അതുപോലെ തന്നെ കൂടുതല്‍ സമയം സജീവമായിരിക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ് ഇവര്‍ക്ക് പെട്ടെന്ന് വിശക്കുന്നത് എന്നാണ് ചാണക്യന് പറയുന്നത്. എന്നാല്‍ ഏത് വിശപ്പും സഹിക്കുന്നതിനും ഇവര്‍ക്ക് സാധിക്കുന്നു എന്നും ചാണക്യന് തന്റെ നീതി ശാസ്ത്രത്തില്‍ വ്യക്തമാക്കുന്നു.
സ്ത്രീകള്‍ക്ക് ധൈര്യം കൂടുതലാണ്
ചാണക്യന് പറയുന്നത് പുരുഷനെ അപേക്ഷിച്ച് നോക്കുമ്പോള്‍ സ്ത്രീകള്‍ വളരെയധികം ധൈര്യശാലികളാണ് എന്നതാണ്. പുരുഷന്മാരേക്കാള് കൂടുതല്‍ എന്തും നേരിടുന്നതിനുള്ള കഴിവ് സ്ത്രീകള്‍ക്കുണ്ട്. കൂടാതെ അവരുടെ ജീവന് പോലും പണയപ്പെടുത്തിയാണ് പലപ്പോഴും കുടുംബത്തിന് വേണ്ടി ഒരു സ്ത്രീ കഷ്ടപ്പെടുന്നത്. അത് മാത്രമല്ല പുരുഷന്മാരേക്കാള് കൂടുതല്‍ സാമൂഹിക വെല്ലുവിളികളും സ്ത്രീകള്‍ അനുഭവിക്കുന്നു എന്നാണ് ചാണക്യന് പറയുന്നത്. ഇത്തരക്കാരെ പലപ്പോവും പുരുഷന് ബഹുമാനത്തോടെ കാണുന്നു.
സ്ത്രീകള്‍ മാനസികമായി ശക്തരാണ്
സ്ത്രീകള്‍ മാനസികമായി വളരെയധികം ശക്തരായിരിക്കും. പ്രത്യേകിച്ച് പുരുഷന്മാരേക്കാള് ഏത് പ്രശ്നത്തേയും ഏത് പ്രതിസന്ധി ഘട്ടത്തേയും തരണം ചെയ്യുന്നതിനും മുന്നോട്ട് പോവുന്നതിനും സ്ത്രീകള്‍ക്ക് സാധിക്കുന്നു എന്നാണ് ചാണക്യന് പറയുന്നത്. അതുകൊണ്ട് തന്നെ ഏത് പ്രശ്നത്തേയും വളരെ ശാന്തമായി സ്ത്രീകള്‍ക്ക് കൈകാര്യം ചെയ്യാന്‍ സാധിക്കുന്നു. മാത്രമല്ല വ്യക്തിത്വത്തിന്റെ കാര്യത്തിലും അവര്‍ പുരുഷന്മാരേക്കാള് ഒരു പടി മുന്നിലാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം പ്രധാനപ്പെട്ടതായി ചാണക്യന് കണക്കാക്കുന്നു. അത് തന്റെ നീതി ശാസ്ത്രത്തില്‍ വ്യക്തമാക്കുകയും ചെയ്യുന്നു.
സ്ത്രീകള്‍ കൂടുതല്‍ ബുദ്ധിയുള്ളവരാണ്
പൊതുവേ പുരുഷനെ അപേക്ഷിച്ച് സ്ത്രീകള്‍ക്ക് ബുദ്ധി കൂടുതലാണ് എന്നാണ് ചാണക്യന് പറയുന്നത്. പലപ്പോഴും ഇവര്‍ക്ക് നാലിരട്ടി ബുദ്ധിയുണ്ട് എന്നതാണ് സ്ത്രീകളെ കുറിച്ച് നീതിശാസ്ത്രത്തില്‍ വ്യക്തമാക്കുന്നത്. ഇത് കൂടാതെ സാമാന്യബുദ്ധിയുടെ കാര്യത്തിലും പുരുഷന്മാരേക്കാള് സ്ത്രീകള്‍ തന്നെയാണ് മുന്നില്‍. അതുകൊണ്ടാണ് ഏത് ബുദ്ധിമുട്ടുള്ള സാഹചര്യത്തേയും പുരുഷനെക്കാള്‍ നല്ല രീതിയില്‍ സ്ത്രീകള്‍ കൈകാര്യം ചെയ്യുന്നതും. കൂടാതെ ഏത് പ്രശ്നത്തേയും ചിന്തിച്ച് കൈകാര്യം ചെയ്ത് പരിഹാരം കാണാന്‍ സ്ത്രീകള്‍ എപ്പോഴും ശ്രമിക്കുന്നു.



Click it and Unblock the Notifications
