Latest Updates
-
വിജയദശമി 2026: വിദ്യാരംഭത്തിനും ശുഭകാര്യങ്ങൾക്കും കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തങ്ങൾ ഇതാ -
ദസറ അവധി: ഇന്ന് ബാങ്കുകൾക്ക് അവധി; ഡിജിറ്റൽ ഇടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം -
വിജയാദശമിയിൽ രാജയോഗം: ആപ്പുകളില്ലാതെ സ്വന്തം ജാതകം പരിശോധിക്കാം, ഈ ലളിത വഴികൾ പരീക്ഷിക്കൂ -
ഡൽഹിയിൽ വായുമലിനീകരണം കൂടുന്നു; യാത്രക്കാർ ചർമ്മവും കണ്ണും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിജയദശമിയിൽ ചൂല് മാറ്റാൻ ഒരുങ്ങുകയാണോ? വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
വിദ്യാരംഭം: കുട്ടികളുടെ പഠനമുറി വാസ്തുപ്രകാരം ഒരുക്കാം; വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
വിജയദശമി രാത്രിയിലെ ഗജകേസരിയോഗം: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയമോ? അറിയേണ്ടതെല്ലാം -
തുലാ രാശിയിൽ അപൂർവ്വ ബുധാദിത്യ യോഗം: ഇന്നത്തെ ദിവസം പേപ്പർവർക്കുകൾക്കും ബുക്കിംഗുകൾക്കും എന്ത് പ്രത്യേകത? -
രാവണ ദഹനം: പുകയേറ്റ് കണ്ണും ചർമ്മവും തകരാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
കേരളത്തിൽ കനത്ത മഴ: 7 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർക്ക് ജാഗ്രതാ നിർദേശം
ചാണക്യനീതി: നായയുടെ ഈ ഗുണങ്ങള്‍ പുരുഷനിലുമുണ്ട്, സ്ത്രീകള്‍ക്ക് ഏറെ ഇഷ്ടം
പൗരാണിക ഭാരതം കണ്ട മികച്ച സാമ്പത്തിക ശാസ്ത്രജ്ഞനും തത്ത്വചിന്തകനുമാണ് ചാണക്യന്. സാമ്പത്തിക ശാസ്ത്രം, രാഷ്ട്രീയം, നയതന്ത്രം എന്നിവയ്ക്ക് പുറമെ, ഇന്നത്തെ സമൂഹത്തില്‍ ഇപ്പോഴും പ്രസക്തമായ നിരവധി പ്രായോഗിക പാഠങ്ങള്‍ ചാണക്യന് വിശദീകരിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ആശയങ്ങളും നിഗൂഢമായ പ്രഭാഷണങ്ങളും ഇന്നത്തെ സമൂഹത്തിന് വളരെയേറെ ഉപയോഗപ്രദമാണ്. ചാണക്യന് തന്റെ നീതി ശാസ്ത്രത്തില്‍ സ്ത്രീകള്‍, പുരുഷന്മാര്, മുതിര്‍ന്നവര്‍, കുട്ടികള്‍ തുടങ്ങി സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും വേണ്ടിയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും പഠിപ്പിക്കുകയും ചെയ്തു.
ചാണക്യനീതിയിലെ നയങ്ങള്‍ ജീവിതത്തെക്കുറിച്ച് നമ്മെ ഒരുപാട് കാര്യങ്ങള്‍ പഠിപ്പിക്കുന്നുണ്ട്. അതിലൊന്നാണ് ആണ്-പെണ് ബന്ധം. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ചാണക്യന് ഇതുമായി ബന്ധപ്പെട്ട പല പ്രധാന കാര്യങ്ങളും ചാണക്യനീതിയില്‍ സൂചിപ്പിച്ചിരുന്നു. ജീവിതത്തിന്റെ എല്ലാ ഭാഗങ്ങളും ചാണക്യനീതിയില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. സ്ത്രീകള്‍ ഒരു പുരുഷനില്‍ ചില മൃഗഗുണങ്ങള് ഇഷ്ടപ്പെടുന്നുണ്ടെന്ന് ചാണക്യന് പറയുന്നു. ഒരു നായയുടെ അഞ്ച് ഗുണങ്ങള്‍ ഒരു പുരുഷനുണ്ടെങ്കില്‍, അവന്റെ ഭാര്യ എപ്പോഴും അവനില്‍ സംതൃപ്തയായിരിക്കുമെന്ന് ചാണക്യന് പറയുന്നു. ചാണക്യന്റെ നീതിശാസ്ത്രത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ പിന്തുടരുന്നതിലൂടെ നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ സന്തോഷം നിറയ്ക്കാന്‍ സാധിക്കും.

ഏത് അവസ്ഥയിലും സംതൃപ്തനായിരിക്കുക
ചാണക്യന്റെ നീതി ശാസ്ത്രം അനുസരിച്ച്, ഒരു മനുഷ്യന് കഴിയുന്നത്ര കഠിനാധ്വാനം ചെയ്യണം. അതേസമയം, ഒരു നായ അതിന് കൊടുക്കുന്ന ഭക്ഷണത്തില്‍ സംതൃപ്തനാകുന്നതുപോലെ, ഒരാള്‍ തനിക്ക് ലഭിക്കുന്ന പണം കൊണ്ട് എപ്പോഴും സംതൃപ്തനായിരിക്കണം. അതുപോലെ, ഒരു മനുഷ്യന് കഠിനാധ്വാനത്തിലൂടെ നേടിയ പണം അവന്റെ കുടുംബം പോറ്റാന്‍ ഉപയോഗിക്കണം. ചാണക്യന്റെ അഭിപ്രായത്തില്‍, ഈ സ്വഭാവമുള്ള പുരുഷന്മാര് ജീവിതത്തില്‍ എപ്പോഴും വിജയിക്കുന്നു.
ഗാഢനിദ്രയിലും ജാഗ്രത പാലിക്കുക
ചാണക്യന്റെ അഭിപ്രായത്തില്‍, ഒരു നായ ഉറങ്ങുമ്പോള്‍ പോലും ജാഗ്രത പാലിക്കുന്നതുപോലെ, പുരുഷന്മാര് എപ്പോഴും അവരുടെ കുടുംബത്തെക്കുറിച്ചും ജോലികളെക്കുറിച്ചും ജാഗരൂകരായിരിക്കണം. തങ്ങളുടെ കുടുംബത്തിനും തങ്ങള്‍ക്കും വേണ്ടി, പുരുഷന്മാര് എപ്പോഴും ശത്രുക്കള്‍ക്കെതിരേ ജാഗ്രത പാലിക്കണം. എത്ര ഗാഢമായ മയക്കത്തിലായാലും, ഏറ്റവും ചെറിയ ശബ്ദം കേട്ട് പോലും ഉണരാനുള്ള കഴിവുണ്ടായിരിക്കണം. അത്തരം സ്വഭാവസവിശേഷതകളുള്ള ഒരു പുരുഷന്റെ കൂടെ അവന്റെ ഭാര്യ എപ്പോഴും സന്തുഷ്ടയും സംതൃപ്തയുമായിരിക്കും.
ഭാര്യയോട് വിശ്വസ്തത പുലര്‍ത്തുക
ഒരു നായയുടെ വിശ്വസ്തതയില്‍ ആര്‍ക്കും സംശയമുണ്ടാകില്ല. അതുപോലെതന്നെ ഒരു പുരുഷന് തന്റെ ഭാര്യയോടും ജോലിയോടും വിശ്വസ്തനായിരിക്കണമെന്ന് ചാണക്യന് പറയുന്നു. അപരിചിതരായ സ്ത്രീകളെ കണ്ട് അത്യാഗ്രഹിക്കുന്ന പുരുഷന്റെ വീട്ടില്‍ എപ്പോഴും സന്തോഷമുണ്ടാകില്ല. അതിനാല്‍ സ്വന്തം ഭാര്യയില്‍ വിശ്വാസവും സംതൃപ്തിയും പുലര്‍ത്തുന്ന പുരുഷന്മാരില് ഭാര്യ എപ്പോഴും സന്തുഷ്ടയായിരിക്കും.
നിര്‍ഭയനും ധീരനുമായിരിക്കുക
ചാണക്യന്റെ അഭിപ്രായത്തില്‍ ഒരു നായ ധീരനും നിര്‍ഭയനുമാണ്. തന്റെ യജമാനനെ പ്രതിരോധിക്കാന്‍ സ്വന്തം ജീവന് പോലും നായ ത്യജിക്കാന്‍ തയാറാണ്. അതുപോലെ, പുരുഷന്മാരും ധൈര്യമുള്ളവരായിരിക്കണം. ആവശ്യമെങ്കില്‍ ഭാര്യയെയും കുടുംബങ്ങളെയും സംരക്ഷിക്കാന്‍ സ്വന്തം ജീവന് പോലും പണയപ്പെടുത്താന്‍ ഭയപ്പെടരുത്.
ഭാര്യയുടെ ശാരീരികവും മാനസികവുമായ സന്തോഷം നിലനിര്‍ത്തുക
ചാണക്യന്റെ അഭിപ്രായത്തില്‍, ഓരോ പുരുഷന്റെയും പ്രഥമ കര്‍ത്തവ്യവും ഉത്തരവാദിത്തവും തന്റെ ഭാര്യയെ എല്ലാ വിധത്തിലും തൃപ്തിപ്പെടുത്തുക എന്നതായിരിക്കണം. ഭാര്യയെ ശാരീരികമായും ബൗദ്ധികമായും സന്തോഷിപ്പിക്കുന്ന പുരുഷന്മാരില് ഭാര്യ എപ്പോഴും സന്തോഷിക്കുന്നു. ഇത് ചെയ്യുന്ന ഒരു പുരുഷനെ ഭാര്യ എപ്പോഴും ആരാധിക്കുന്നു.



Click it and Unblock the Notifications
