Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
തലകുത്തി മറിഞ്ഞ് അധ്വാനിച്ചാലും ഇവര്‍ക്ക് സമ്പത്ത് നിലനില്‍ക്കില്ല: ചാണക്യനീതി
ബുദ്ധിശക്തിയും കൗശലവും കൊണ്ട് ചന്ദ്രഗുപ്ത സഭയില്‍ പ്രധാനിയായിരുന്ന ഒരാളായിരുന്നു ചാണക്യന്. ജീവിതത്തില്‍ എന്ത് നടക്കണം, എന്ത് നടക്കരുത്, എന്ത് ശ്രദ്ധിക്കണം എന്തൊക്കെ പ്രധാനപ്പെട്ടതാണ് എന്ന സര്‍വ്വത് കാര്യവും ചാണക്യന് കൃത്യമായി അറിയാമായിരുന്നു. അന്നത്തെ കാലത്ത് രാഷ്ട്രതന്ത്രത്തില്‍ കൂര്‍മ്മബുദ്ധിയോടെ പ്രവര്‍ത്തിച്ചിരുന്ന വ്യക്തിയായിരുന്നു ഇദ്ദേഹം. ചാണക്യ നീതി എന്ന ഗ്രന്ഥത്തില്‍ ഒരു മനുഷ്യായുസ്സില്‍ സംഭവിക്കാനിടയുള്ളതായ എല്ലാ കാര്യത്തെക്കുറിച്ചും അദ്ദേഹം പറയുന്നുണ്ട്.
അതിന്റെ പ്രസക്തി ഇപ്പോഴും നിലനില്‍ക്കുന്നുണ്ട് എന്നതാണ് സത്യം. പലപ്പോഴും ചില പ്രത്യേക വിഭാഗത്തെക്കുറിച്ചും അവരുടെ സ്വഭാവ സവിശേഷതകളെക്കുറിച്ചും ചാണക്യന് പറഞ്ഞു കൊണ്ടിരുന്നു. കാലമെത്ര കഴിഞ്ഞിട്ടും ചാണക്യ ശാസ്ത്രത്തിനുള്ള പ്രാധാന്യത്തിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ല എന്നതാണ് സത്യം. ചിലയാളുകള്‍ എത്രയൊക്കെ അധ്വാനിച്ചാലും കഷ്ടപ്പെട്ടാലും അവര്‍ക്ക് സമ്പത്ത് നിലനില്‍ക്കില്ല എന്നാണ് ചാണക്യന് പറയുന്നത്. അത്തരക്കാര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

ചിന്തിക്കാതെ ചിലവഴിക്കുന്നവന്
പണം ചിന്തിക്കാതെ ചിലവഴിക്കുന്നവര്‍ ധാരാളമുണ്ട്. എന്നാല്‍ അവര്‍ക്ക് സ്വത്ത് സമ്പാദിക്കണം എന്നും ആഗ്രഹമുണ്ടായിരിക്കും. അതുകൊണ്ട് തന്നെ ഇത്തരക്കാര്‍ക്ക് എത്രയൊക്കെ കഷ്ടപ്പെട്ടാലും സ്വത്ത് സമ്പാദിക്കുന്നതിനോ ജീവിതത്തില്‍ സന്തോഷത്തോടെ മുന്നോട്ട് പോവുന്നതിനോ സാധിക്കുകയില്ല എന്നാണ് പറയുന്നത്. ഒരു വ്യക്തി അവന് എങ്ങനെ ജീവിക്കണം എന്ന് തീരുമാനിക്കുകയും ചെയ്യുന്നത് തന്നെയാണ് അവന് ധനികനാവുമോ ഇല്ലയോ എന്ന് തീരുമാനിക്കുന്നത്.
പണം നിക്ഷേപിക്കുന്നത്
പണം നിക്ഷേപിക്കുന്ന കാര്യത്തിലും പലപ്പോഴും ഇവര്‍ കാണിക്കുന്ന ചില ബുദ്ധിയില്ലായ്മയാണ് കൂടുതല്‍ വെല്ലുവിളികളിലേക്ക് എത്തുന്നത്. പലപ്പോഴും ഒരു വ്യക്തി ചിന്തിക്കാതെ ആലോചിക്കാതെ പണം ചിലവാക്കുന്നത് വഴി അത് നിങ്ങളെ നഷ്ടത്തിലേക്ക് എത്തിക്കുന്നു. കൂടാതെ സുരക്ഷിതമല്ലാത്ത കാര്യങ്ങള്‍ക്ക് വേണ്ടി പണം ചിലവാക്കുന്നതും സുരക്ഷിതമല്ലാത്ത നിക്ഷേപങ്ങള്‍ നടത്തുന്നതും എല്ലാം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങള്‍ ഒരിക്കലും നിങ്ങളെ പണക്കാരനാക്കില്ല.
തെറ്റായ വഴിയില്‍ സമ്പാദിക്കുന്നത്
പലപ്പോഴും തെറ്റായ വഴിയില്‍ സമ്പാദിക്കുന്നവനും സമ്പാദിച്ച പണം ഒരിക്കലും ധനികനാവാന്‍ ഉപയോഗപ്പെടില്ല. ഇവര്‍ സത്യസന്ധമല്ലാത്ത വഴികളിലൂടെ സമ്പാദിക്കുന്നതിനാല്‍ ജീവിതം തന്നെ പ്രതിസന്ധിയിലാവുന്നു. അത് മാത്രമല്ല പലപ്പോഴും ജീവിതത്തില്‍ പ്രതീക്ഷിക്കാത്ത തരത്തിലുള്ള വെല്ലുവിളികളും ഉണ്ടാവുന്നു. ഇതെല്ലാം തന്നെആളുകള് പെട്ടെന്ന് പണക്കാരാവാന്‍ വേണ്ടി ചെയ്യുന്നതാണ്. എന്നാല്‍ ഇത് നിങ്ങളെ പണക്കാരാക്കില്ല എന്നത് ചിന്തിക്കണം.
മോശം കൂട്ടുകെട്ട്
മോശം കൂട്ടുകെട്ടില്‍ ചെന്ന് പെടുന്നവരും ഇത്തരം കൂട്ടത്തില്‍ വരുന്നതാണ്. ഇവര്‍ എന്തൊക്കെ തല കുത്തി മറിഞ്ഞാലും പണം സമ്പാദിക്കുന്നതിന് സാധിക്കുകയില്ല. എന്ന് മാത്രമല്ല ഇവരുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുകയും ഇല്ല. ജീവിതം തന്നെ ഇവരെ ഇരുട്ടിലേക്ക് എത്തിക്കും. എപ്പോഴും അനുകൂലമല്ലാത്ത പല മാറ്റങ്ങളും ഇവരുടെ ജീവിതത്തില്‍ നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കും. ഒരു കാലത്തും ഇവര്‍ക്ക് പണം സമ്പാദിക്കാന്‍ സാധിക്കുകയില്ലെന്ന് മാത്രമല്ല ഇവര്‍ പണക്കാരാവുകയും ഇല്ല.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
