Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
Chanakya Niti: ഇക്കാര്യങ്ങളില്‍ പുരുഷനെ തോല്‍പ്പിക്കും പെണ്ണ്: കെട്ടുന്നവന് ഭാഗ്യവാന്
ചാണക്യന്റെ ഓരോ വാക്കുകളും ഓരോ ഉപദേശങ്ങളും ഇന്നും ലോകത്ത് പലയിടങ്ങളിലും ചര്‍ച്ചയായിക്കൊണ്ടിരിക്കുകയാണ്. പലപ്പോഴും ജീവിതത്തിലെ ഓരോ മാറ്റവും അനുകൂലവും പ്രതികൂലവുമായ മാറ്റങ്ങളിലൂടെ കൊണ്ട് പോവുന്നതിന് ചാണക്യന് സഹായിക്കുന്നു. പുരാതന തത്വചിന്തകനും ശ്രേഷ്ഠനുമായ ചാണക്യന് തന്റെ ചാണക്യ നീതിയിലുടെ ലോകത്തെ ചില കാര്യങ്ങള്‍ അറിയിച്ചിട്ടുണ്ട്. അതില്‍ ഒരു കുടുംബത്തിന്റെ വിജയത്തെക്കുറിച്ചും ജീവിതത്തില്‍ സംഭവിക്കുന്ന അനുകൂല പ്രതികൂല മാറ്റങ്ങളെക്കുറിച്ചും എല്ലാം പ്രതിപാദിക്കുന്നു.
ചാണക്യന്റെ അഭിപ്രായത്തില്‍ കുടുംബത്തില്‍ സൗഭാഗ്യം നിറക്കുന്നതും ഐശ്വര്യം കൊണ്ട് വരുന്നതും സ്ത്രീയാണ് എന്നാണ് പറയുന്നത്. പലപ്പോഴും ഒരു സ്ത്രീയുടെ സ്വഭാവം അവളുടെ കുടുംബത്തിന്റെ ഐശ്വര്യത്തേയും ഐക്യത്തേയും കുറിച്ച് പറയുന്നു. ഒരു കുടുംബത്തിന്റെ വിജയത്തിന് സ്ത്രീക്ക് വേണ്ട ഗുണങ്ങളും സ്വഭാവ സവിശേഷതകളും എന്തൊക്കെയെന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയുന്നതിന് ഈ ലേഖനം വായിക്കൂ.

കുടുംബ വിജയത്തില്‍ സ്ത്രീകളുടെ പങ്ക്
ചാണക്യന് പറയുന്നതനുസരിച്ച് കുടുംബത്തിന്റെ വിജയത്തിന് സ്ത്രീ വഹിക്കുന്ന പങ്ക് വളരെ വലുതാണ് എന്നതാണ്. ശക്തമായ ധാര്‍മ്മിക മൂല്യങ്ങളുള്ള ഒരു സ്ത്രീക്ക് അവളുടെ കുടുംബത്തെ വിജയത്തിലേക്കും ഉന്നതിയിലേക്കും നയിക്കാന്‍ സാധിക്കും എന്നതാണ്. മാത്രമല്ല ഇവര്‍ വീട്ടിലെ കാര്യങ്ങളെല്ലാം തന്നെ കൃത്യമായി കൈകാര്യം ചെയ്യുകയും ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങള്‍ കൊണ്ട് വരുകയും ചെയ്യുന്നു.
മൊത്തത്തിലുള്ള ക്ഷേമം
ഒരു കുടുംബത്തിന്റെ മൊത്തത്തിലുള്ള ക്ഷേമത്തിനായി പലപ്പോഴും ഒരു സ്ത്രീക്ക് പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നു. മാത്രമല്ല ചാണക്യന്റെ ഉള്‍ക്കാഴ്ച പറയുന്നത് പലപ്പോഴും ഒരു സ്ത്രീ കുടുംബത്തില്‍ ഉണ്ടാക്കുന്ന സ്വാധീനം എന്നത് നിങ്ങളുടെ ഗാര്‍ഹിക ചുമതലകള്‍ക്ക് അപ്പുറത്തേക്ക് വ്യാപിക്കുകയും അത് കൂടുംബത്തേയും സമൂഹത്തേയും ബന്ധിപ്പിക്കുന്ന തലത്തിലേക്ക് എത്തുകയും ചെയ്യും എന്നതാണ്. മാത്രമല്ല സാമ്പത്തിക നിലയെ വരെ ഇത് വഴി നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നു.
പ്രധാന ഗുണങ്ങള്‍
ഒരു സ്ത്രീ കുടുംബത്തെ വിജയത്തിലേക്ക് എത്തിക്കുന്നു എന്നു പറയുമ്പോള്‍ അവള്‍ക്കുണ്ടായിരിക്കേണ്ട ചില ഗുണങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്നും ചാണക്യന് വിശദീകരിക്കുന്നുണ്ട്. കൃത്യമായ വിവേകത്തോടെയുള്ള തീരുമാനം എടുക്കാന്‍ ഇവര്‍ക്ക് സാധിക്കണം എന്നാണ് ചാണക്യന് പറയുന്നത്. അതിന്റെ ഫലമായി ക്ഷമയോടെ കാര്യങ്ങള്‍ കൃത്യമായി കണ്ടറിഞ്ഞ് കൈകാര്യം ചെയ്യുന്നതിനുള്ള കഴിവുണ്ടായിരിക്കണം. മാത്രമല്ല കുടുംബത്തില്‍ വിശ്വാസം ഉറപ്പിക്കുന്നതിനും ഇവര്‍ക്ക് സാധിക്കണം എന്നതാണ്. ഈ ഗുണങ്ങള്‍ വളര്‍ച്ചയ്ക്കും സ്ഥിരതയ്ക്കും അനുകൂലമായ അന്തരീക്ഷം നിങ്ങളുടെ കുടുംബത്തില്‍ ഉണ്ടാക്കിയെടുക്കുന്നു.
ഐക്യവും സഹകരണവും
ഒരു സ്ത്രീക്ക് കുടുംബത്തില്‍ വിജയം നേടുന്നതിനായി ഐക്യവും സഹകരണവും പ്രോത്സാഹിപ്പിപ്പിക്കുന്നതിന് സാധിക്കണം. അത് മാത്രമല്ല കൃത്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശം കുടുംബത്തിന് നല്‍കുന്നതിനും അതിന് നല്ല രീതിയില്‍ മുന്നോട്ട് പോവുന്നതിനും സാധിക്കണം.
ഇത് വഴി നിങ്ങള്‍ക്ക് കുടുംബത്തിനുള്ളില്‍ മികച്ച ആശയവിനിമയത്തിനും ധാരണയ്ക്കും വഴിയൊരുക്കുന്നു. മാത്രമല്ല ദീര്‍ഘകാല ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനും തടസ്സങ്ങളെ ഒരുമിച്ച് മറികടക്കുന്നതിനും ഇതെല്ലാം സഹായിക്കുകയും ചെയ്യുന്നു.
ചാണക്യന്റെ തത്വങ്ങള്‍
ചാണക്യന്റെ തത്വങ്ങളെക്കുറിച്ചും കുടുംബത്തേക്കുറിച്ചുള്ള കാഴ്ചപ്പാടിനെക്കുറിച്ചും നിരവധി തര്‍ക്കങ്ങള്‍ പലപ്പോഴായി നടക്കുന്നുണ്ട്. എന്നാല്‍ ഇവയില്‍ പലതും ഇന്നും പ്രസക്തമാണ് എന്നതാണ് സത്യം. മാത്രമല്ല ഈ മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതിലൂടെ, സ്ത്രീകള്‍ക്ക് അവരുടെ കുടുംബത്തിന്റെ നേട്ടങ്ങളില്‍ നിര്‍ണായക പങ്ക് വഹിക്കാന്‍ കഴിയും. അവരെ വിജയത്തിലേക്ക് എത്തിക്കുന്നതിനും സ്ത്രീക്ക് കഴിയും എന്നാണ് പറയുന്നത്.



Click it and Unblock the Notifications
