ചാണക്യനീതി: ഈ 2 ഗുണങ്ങള്‍ ഉണ്ടോ? എത്ര വലിയ ആളുകളുടെയും ആദരവും സ്‌നേഹവും പിടിച്ചുപറ്റാം

ഭാരതീയ തത്ത്വചിന്തകനും പണ്ഡിതനുമായ ചാണക്യന്‍ ജീവിത വിജയത്തിന്റെ എല്ലാ വശങ്ങളെ കുറിച്ചും അദ്ദേഹത്തിന്റെ പുസ്തകങ്ങളില്‍ പറയുന്നുണ്ട്. മറ്റുള്ളവര്‍ തന്നെ ബഹുമാനിക്കണമെന്നും ആദരിക്കണമെന്നും എല്ലാ വ്യക്തികളും ആഗ്രഹിക്കില്ലെങ്കിലും എല്ലാവര്‍ക്കും തന്നില്‍ മതിപ്പും തന്നോട്ട് താല്‍പ്പര്യവും ഇഷ്ടവും തോന്നണമെന്ന് എല്ലാവരും ആഗ്രഹിക്കാറുണ്ട്. അത് ഒരു വ്യക്തിയെന്ന നിലയിലുള്ള അവരുടെ വിജയമാണ്. ഇതെക്കുറിച്ചുള്ള അറിവുകളും ഉപദേശങ്ങളും ചാണക്യനീതിയില്‍ കാണാം. ഇതിനായി രണ്ട് പ്രധാന വഴികളാണ് ചാണക്യന്‍ ചൂണ്ടിക്കാട്ടുന്നത്. ഒന്ന് വിനയത്തിലൂടെ, മറ്റൊന്ന് സ്വയം അച്ചടക്കത്തിലൂടെ.

chanakya

വിനയവും അച്ചടക്കവും

മറ്റുള്ളവരുടെ ആദരവ് നേടുന്നതില്‍ വിനയത്തിന്റെ പ്രാധാന്യത്തില്‍ അടിയുറച്ച് വിശ്വസിച്ച ചാണക്യന്‍ അഹങ്കാരത്തിന് പകരം വിനയത്തിലൂടെയാണ് യഥാര്‍ത്ഥ ആദരവ് ലഭിക്കുകയെന്ന അറിവ് മറ്റുള്ളവര്‍ക്ക് പകര്‍ന്നുനല്‍കി. അതോടൊപ്പം തന്നെ ബഹുമാനം നേടുന്നതിനുള്ള ഒരു താക്കോലായി സ്വയം അച്ചടക്കത്തെയും അദ്ദേഹം കാണുന്നു. വ്യക്തിപരമായ വളര്‍ച്ചയ്ക്കും സാമൂഹത്തില്‍ നിലയും വിലയും ലഭിക്കുന്നതിനും ആത്മനിയന്ത്രണം നിര്‍ണായകമാണെന്ന് ചാണക്യനീതിയിലൂടെ ചാണക്യന്‍ പറയുന്നു. ആഗ്രഹങ്ങളും പ്രേരണകളും നിയന്ത്രിക്കാന്‍ കഴിയുന്നതിലൂടെ, വ്യക്തികള്‍ക്ക് സമപ്രായക്കാരില്‍ നിന്നും നേതാക്കളില്‍ നിന്നും ഒരുപോലെ പ്രശംസ നേടാനാകും.

ഈ രണ്ട് ഗുണങ്ങളും ഒരു വ്യക്തിയെ മറ്റുള്ളവരുടെ ഇഷ്ടവും സ്‌നേഹവും ബഹുമാനവും നേടാന്‍ സഹായിക്കുന്നത് എങ്ങനെയാണെന്ന് നോക്കാം.

വിനയം ഒരു ശക്തി

ഒരു വ്യക്തിയുടെ ഏറ്റവും വലിയ ഗുണങ്ങളില്‍ ഒന്നായി ചാണക്യന്‍ വിനയത്തെ വിലയിരുത്തുന്നു. എളിമയുള്ള വ്യക്തികള്‍ മറ്റുള്ളവരുടെ സ്‌നേഹവും ബഹുമാനവും പിടിച്ചുപറ്റും. കാരണം, സ്വന്തം നേട്ടങ്ങളെക്കുറിച്ച് വാചാലരാകുന്നതിന് പകരം മറ്റുള്ളവരെ ശ്രദ്ധിക്കുന്നതിലും മനസ്സിലാക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു മറ്റുള്ളവരുമായി തുറന്ന ആശയവിനിമയത്തിനും പരസ്പര ബഹുമാനത്തിനും വിനയമെന്ന ഗുണം സഹായിക്കുന്നു, വ്യക്തിജീവിതത്തിലും തൊഴിലിടത്തും വിജയത്തിന് അത് അത്യന്താപേക്ഷിതമാണ്.

വിനയത്തെ കുറിച്ച് ചാണക്യന്‍ നല്‍കുന്ന ഉപദേശങ്ങള്‍ ദൈനംദിന ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുന്നവര്‍ക്ക് വ്യക്തിഗതമായ വളര്‍ച്ചയുണ്ടാകും. വിനയത്തെ ഏവരും വിലമതിക്കുന്നതിനാല്‍, വിനയാന്വിതരായ ആളുകളോട് മറ്റുള്ളവര്‍ക്ക് പ്രത്യേക അടുപ്പം തോന്നും. വിനയം ഒരു സമൂഹത്തിന് ഒന്നാകെ മുതല്‍ക്കൂട്ടാകുന്ന സ്വഭാവസവിശേഷതയാണ്.

സ്വയം അച്ചടക്കത്തിന്റെ പ്രാധാന്യം

സ്വയം അച്ചടക്കം എന്നത് സ്വന്തം പ്രവര്‍ത്തനങ്ങളെയും വികാരങ്ങളെയും നിയന്ത്രിക്കാനുള്ള കഴിവാണ്. ഇത്തരത്തിലുള്ള ആത്മ നിയന്ത്രണവും അച്ചടക്കവും മികച്ച തീരുമാനമെടുക്കുന്നതിലേക്ക് ഒരു വ്യക്തിയെ നയിക്കുമെന്ന് ചാണക്യന്‍ വിശ്വസക്കുന്നു. ലക്ഷ്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും സ്ഥിരമായ പുരോഗതി ഉറപ്പാക്കാനും ഈ ഗുണം സഹായിക്കുന്നു. വ്യക്തിപരമായ നേട്ടങ്ങള്‍ക്ക് മാത്രമല്ല, സമൂഹത്തിന്റെ സ്വീകാര്യതയും ആദരവും നേടുന്നതിലും അച്ചടക്കം ഒരു വ്യക്തിക്ക് മുതല്‍ക്കൂട്ടാകും.

സ്വയം അച്ചടക്കം പ്രകടിപ്പിക്കുന്നവരെ മറ്റുള്ളവര്‍ ബഹുമാനിക്കുമെന്ന് ചാണക്യന്‍ പറയുന്നു. പ്രകോപനപരമായ സാഹചര്യങ്ങളിലും മറ്റുള്ളവരോടുള്ള പ്രതികരണങ്ങള്‍ നിയന്ത്രിക്കുന്നതിലൂടെ, അച്ചടക്കമുള്ള വ്യക്തികള്‍ മറ്റുള്ളവരുടെ വിശ്വാസവും പ്രശംസയും നേടുന്നു, അത് നേതൃത്വപരമായ റോളുകള്‍ക്ക് അത്യന്താപേക്ഷിതമാണ്. വ്യക്തമായ ലക്ഷ്യങ്ങള്‍ സജ്ജീകരിക്കുന്നതും ഘടനാപരമായ ദിനചര്യകള്‍ സൃഷ്ടിക്കുന്നതും സ്വയം നിയന്ത്രണമെന്ന ശീലം വളര്‍ത്തിയെടുക്കുന്നതിന് അത്യാവശ്യമാണ്. സ്വന്തം പ്രവര്‍ത്തനങ്ങളെയും അതിന്റെ ഫലങ്ങളെയും കുറിച്ചുള്ള പതിവ് വിലയിരുത്തല്‍ ഈ സ്വഭാവത്തെ കൂടുതല്‍ ശക്തിപ്പെടുത്തും. കാലക്രമേണ, ഈ രീതികള്‍ അച്ചടക്കമുള്ള ജീവിതശൈലിയിലേക്ക് നയിക്കുന്നു.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല.

The image used in the story is AI-generated

Story first published: Tuesday, November 19, 2024, 14:00 [IST]
X
Desktop Bottom Promotion