Latest Updates
-
ഓണസദ്യയ്ക്കിടയിലും മേക്കപ്പ് മങ്ങാതെ തിളങ്ങണോ? ഈ 10 മിനിറ്റ് ബ്യൂട്ടി ഹാക്ക് പരീക്ഷിക്കൂ -
തിരുവോണം 2026: നിങ്ങളുടെ രാശിക്ക് ഭാഗ്യം കൊണ്ടുവരുന്ന നിറവും നമ്പറും ഇതാ; ആഘോഷം ഗംഭീരമാക്കാൻ ചില വഴികൾ -
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം
Chanakya Niti: കുടുംബം കുട്ടിച്ചോറാവും, മനസ്സിന്റെ സ്വസ്ഥത തെറ്റും: പ്രണയം ഇത്തരത്തിലുള്ള സ്ത്രീയോടെങ്കില്
പ്രണയം എന്നത് വളരെ നല്ല ഒരു വികാരമാണ്, പരസ്പരം മനസ്സിലാക്കി അറിഞ്ഞ് നല്ല രീതിയില്‍ മുന്നോട്ട് പോവുന്ന നിരവധി പ്രണയം നമുക്ക് ചുറ്റുമുണ്ട്. എന്നാല്‍ തുടക്കത്തില്‍ തന്നെ ഇത് ബ്രേക്ക്അപ്പിലേക്ക് എത്തും എന്ന രീതിയിലുള്ള ധാരാളം പ്രണയവും നമുക്ക് ചുറ്റും ഒന്ന് കണ്ണോടിച്ചാല്‍ കാണാം. ആചാര്യന് ചാണക്യന്റെ അഭിപ്രായത്തില്‍ പ്രണയത്തില്‍ തുല്യത, ബഹുമാനം, സ്നേഹം, ക്ഷമ എന്നീ കാര്യങ്ങള്‍ വളരെ പ്രധാനപ്പെട്ടതാണ്. എന്നാല്‍ മാത്രമേ അത് നല്ല രീതിയില്‍ മുന്നോട്ട് പോവുകയുള്ളൂ.
അല്ലാത്ത പക്ഷം അത് ബന്ധത്തില്‍ ഏറ്റക്കുറച്ചിലുകളും താളപ്പിഴകളും ഉണ്ടാക്കുന്നു. പലപ്പോഴും അതിന്റെ അടിസ്ഥാനത്തില്‍ പ്രണയിക്കുന്നവര്‍ക്കിടയില്‍ ശത്രുതയും ഉണ്ടാവും. പ്രത്യേകിച്ച് ഇനി പറയുന്ന സ്വഭാവങ്ങളുള്ള പെണ്‍കുട്ടിയെയാണ് നിങ്ങള്‍ പ്രണയിക്കുന്നതെങ്കില്‍ അത് ബന്ധത്തെ എന്നന്നേക്കുമായി ഇല്ലാതാക്കുന്നു. അത്തരത്തില്‍ പ്രണയത്തേയും ജീവിതത്തേയും പ്രതിസന്ധിയിലേക്ക് തള്ളി വിടുന്ന സ്വഭാവക്കാര്‍ ആരൊക്കെയെന്ന് നോക്കാം.

തുല്യനല്ലാത്ത വ്യക്തി
പലപ്പോഴും പ്രണയത്തിന് കണ്ണില്ല എന്നാണ് പറയുന്നത്. എന്നാല്‍ തനിക്ക് തുല്യനല്ലാത്ത ഒരു വ്യക്തിയെയാണ് പ്രണയിക്കുന്നതെങ്കില്‍ അവര്‍ അല്പം ശ്രദ്ധിക്കണം. കാരണം ആ ബന്ധം അധികകാലം മുന്നോട്ട് പോവുകയില്ല എന്നത് തന്നെയാണ് സത്യം. ഇത് പലപ്പോഴും അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നു. ബന്ധം നിലനില്‍ക്കുന്നതിന് വരെ പലപ്പോഴും ഇതൊരു ഭീഷണിയായി മാറുന്നു.
അസമമായ സ്വഭാവം
പ്രണയത്തില്‍ പലപ്പോഴും സ്വഭാവത്തിന് വളരെയധികം പ്രാധാന്യം ഉണ്ട്. ചാണക്യന്റെ അഭിപ്രായ പ്രകാരം അസമമായ സ്വഭാവക്കാരുണ്ടെങ്കില്‍ അവര്‍ക്ക് പലപ്പോഴും ജീവിതത്തില്‍ പ്രണയം സ്ഥിരമായിരിക്കില്ല. ഒരാള്‍ മുകളിലോ മറ്റൊരാള്‍ താഴേയോ എന്ന ചിന്ത പലപ്പോഴും ഉണ്ടാവുന്നു. ഈ അസമത്വം നിങ്ങളുടെ ബന്ധത്തേയും ബാധിക്കുന്നു. ഇത്തരം അവസ്ഥയില്‍ കൂടുതല്‍ ശ്രദ്ധയോടെ മുന്നോട്ട് പോയില്ലെങ്കില്‍ അവര്‍ക്ക് ജീവിതത്തില്‍ ആ പ്രണയം നഷ്ടപ്പെടുന്നു.
ക്ഷമയില്ലാത്ത സ്ത്രീ
ഒരു കാര്യത്തിലും ക്ഷമയില്ലാത്ത സ്ത്രീ എങ്കില്‍ അവര്‍ക്ക് പലപ്പോഴും ആ ബന്ധത്തില്‍ മുന്നോട്ട് പോവാന്‍ സാധിക്കണം എന്നില്ല. സഹിഷ്ണുത ഇല്ലാത്തവരെങ്കില്‍ ഇവര്‍ക്ക് കൂടുതല്‍ പ്രശ്നങ്ങള്‍ ഒരു ബന്ധത്തില്‍ ഉണ്ടാവുന്നു. ക്ഷമ വേണ്ട സാഹചര്യങ്ങളില്‍ പലപ്പോവും അതിന് സാധിക്കാതെ വരുകയും അത് ആ ബന്ധത്തെ ഇല്ലാതാക്കുകയും ചെയ്യുന്നു. എല്ലാ സാഹചര്യങ്ങളും എളുപ്പത്തില്‍ കൈകാര്യം ചെയ്യുകയും ചെയ്യുന്നതിന് സാധിക്കാത്ത അവസ്ഥയില്‍ അത് പലപ്പോഴും ബന്ധത്തെ ഇല്ലാതാക്കുന്നു.
പരസ്പര ബഹുമാനമില്ലായ്മ
പരസ്പര ബഹുമാനമില്ലായ്മ നിങ്ങളുടെ ജീവിതത്തെ നശിപ്പിക്കുന്നു. ഒരു സ്ത്രീയെ ബഹുമാനിക്കാത്തതും അല്ലെങ്കില്‍ പുരുഷനെ ബഹുമാനിക്കാത്തതുമായ ഒരു സ്ത്രീ എങ്കില്‍ അവരുടെ ബന്ധം അധിക കാലം നിലനില്ക്കുകയില്ല. അതുകൊണ്ട് തന്നെ അല്പം ശ്രദ്ധയോടെ വേണം ഒരു പങ്കാളിയെ തിരഞ്ഞെടുക്കുന്നതിന്. പരസ്പര ബഹുമാനത്തോടെയും സ്നേഹത്തോടേയും മാത്രമേ ഒരു വ്യക്തിക്ക് പ്രണയത്തില്‍ മുന്പോട്ട് പോവാന്‍ ആവുകയുള്ളൂ. അതുകൊണ്ട് തന്നെ ഇ്ത്തരം കാര്യങ്ങള്‍ ഇല്ലാത്തവരില്‍ പ്രണയവും നഷ്ടമാവുന്നു.
ജാഗ്രതയില്ലാത്തവര്‍
പലപ്പോഴും ജാഗ്രതയില്ലാത്ത അല്ലെങ്കില്‍ മുന്‍കരുതലുകള്‍ ഇല്ലാത്ത സ്ത്രീകളെങ്കില്‍ അവരുടെ പ്രണയത്തിനും അധികം ആയുസ്സുണ്ടാവുകയില്ല. പലപ്പോഴും ഇത്തരം സാഹചര്യങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിച്ചില്ലെങ്കില്‍ അത് പ്രണയത്തെ പ്രശ്നത്തിലാക്കുന്നു. അസമത്വവും അനാദരവും ഒഴിവാക്കുന്ന ബന്ധം മാത്രമേ ദീര്‍ഘകാലം നിലനില്ക്കുകയുള്ളൂ. ഇത്തരം കാര്യങ്ങള്‍ കൂടുതല്‍ ശ്രദ്ധയോടെ ഒരു ബന്ധത്തെ മുന്നോട്ട് നയിക്കുന്നു എന്നാണ് ചാണക്യന് പറയുന്നത്.
യാഥാര്‍ത്ഥ്യബോധമില്ലാത്ത സ്ത്രീകള്‍
പ്രണയം എന്നത് തന്നെ ഫാന്റസി നിറഞ്ഞ ഒരു ലോകത്തെ സൃഷ്ടിച്ചെടുക്കുന്നു. എന്നാല്‍ തീരെ യാഥാര്‍ത്ഥ്യ ബോധത്തോടെ അല്ലാത്ത സ്ത്രീകള്‍ പലപ്പോഴും ആ ബന്ധത്തെ പ്രശ്നത്തിലേക്ക് എത്തിക്കുന്നു. കാരണം ഒരു ബന്ധത്തില്‍ സ്നേഹവും യാഥാര്‍ത്ഥ്യബോധവും ഉള്‍ക്കൊള്ളാതെ ജീവിക്കുന്നവരെങ്കില്‍ ഇവര്‍ക്ക് ജീവിതത്തില്‍ പ്രണയത്തോടെ മുന്നേറാന്‍ സാധിക്കുകയില്ല എന്നതാണ് സത്യം. അതുകൊണ്ട് തന്നെ ഇവരുടെ ജീവിതം പ്രതിസന്ധിയിലാവുന്നു.



Click it and Unblock the Notifications