Latest Updates
-
മഴക്കാലത്ത് ഹിമാലയൻ യാത്രയാണോ? അട്ട കടിയും ചർമ്മരോഗങ്ങളും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ മതി -
2026 ജൂലൈ 14 മുതൽ ഗുരു അസ്തമയം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ഈ രാശിക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സൂര്യ-ബുധ കാസിമി: ആശയക്കുഴപ്പങ്ങൾ നീക്കി ജീവിതത്തിൽ വ്യക്തത കൊണ്ടുവരാൻ ഈ സമയം പ്രയോജനപ്പെടുത്തൂ! -
ഇന്ന് ജൂലൈ 12: വൃദ്ധി യോഗത്തിൽ തൊഴിൽ-സാമ്പത്തിക നേട്ടങ്ങൾ കൊയ്യാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 ജൂലൈ 12: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യകാലം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 12 ഞായറാഴ്ച: 27 നക്ഷത്രക്കാർക്കും സവിശേഷ മാറ്റങ്ങൾ, രാഹുകാലവും ശുഭമുഹൂർത്തവും അറിയാം! -
ജൂലൈ 12 രാശിഫലം: ഇന്ന് ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ; ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിഞ്ഞു തടിക്കുന്നുണ്ടോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി! -
വെളുക്കാൻ തേക്കുന്ന ക്രീമുകൾ അപകടമോ? ഈ മൂന്ന് ബ്രാൻഡുകൾ ഉടൻ ഒഴിവാക്കൂ! -
ചന്ദ്രൻ മിഥുനം രാശിയിൽ: ഈ രാശിക്കാർക്ക് ഭാഗ്യം, ഡിജിറ്റൽ ഇടപാടുകളിൽ ശ്രദ്ധ വേണം!
Chanakya niti: കണ്ണും പൂട്ടി കെട്ടാം ഇവരെ, കാലെടുത്ത് വെക്കുന്നതോടെ വീട് സ്വര്‍ഗ്ഗം
Chanakya niti: ചാണക്യ നീതിയും ചാണക്യന്റെ തന്ത്രങ്ങളും ലോകപ്രസിദ്ധമാണ്. ആചാര്യനായ ചാണക്യന് തന്റെ ജീവിത ദര്‍ശനങ്ങളെക്കുറിച്ച് ഒരു ഗ്രന്ഥത്തില്‍ വിശദമായി പ്രദിപാദിച്ചിട്ടുണ്ട്. ജീവിതത്തിലെ സുപ്രധാന വഴിത്തിരിവാണ് വിവാഹം. വിവാഹത്തിന്റെ കാര്യത്തിലും ചാണക്യന് ചില കാര്യങ്ങള്‍ പറയുന്നുണ്ട്. തന്റെ കനീതി ശാസ്ത്രത്തില്‍ ചാണക്യന് എല്ലാ മേഖലകളെക്കുറിച്ചും പ്രതിപാദിക്കുന്നു.
ഒരു പെണ്‍കുട്ടിക്ക് വിവാഹത്തെക്കുറിച്ച് നിരവധി സങ്കല്‍പ്പങ്ങള്‍ ഉണ്ടായിരിക്കും. എന്നാല്‍ മറ്റൊരു കുടുംബത്തിലേക്ക ്പറിച്ച് നടപ്പെടുമ്പോള്‍ അവരുടെ ജീവിതത്തില്‍ എന്തൊക്കെ മാറ്റങ്ങള്‍ ഉണ്ടാവുന്നു എന്നത് ആദ്യം അറിഞ്ഞിരിക്കംണ. കൂടാതെ ആ കുടുംബത്തിന് മൊത്തം സമൃദ്ധി കൈവരുന്നതിന് വേണ്ടി ഒരു പെണ്‍കുട്ടിക്ക് ചില ഗുണങ്ങള്‍ ഉണ്ടായിരിക്കണം. അതെന്തൊക്കെയെന്നും വിവാഹ ജീവിതം എപ്രകാരം വിജയകരമായി മുന്നോട്ട് പോവാം എന്നും നമുക്ക് നോക്കാം.

കുടുംബം നോക്കാന്‍ കഴിവുള്ളവര്‍
പ്രധാനമായും ഗൃഹനാഥന് എന്നാണ് ഒരു കുടുംബത്തെ സംരക്ഷിക്കുന്ന വ്യക്തിയെ പറയുന്ന പേര്. എന്നാല്‍ ഗൃഹനാഥയും ഇക്കാര്യത്തില്‍ ഒട്ടും മോശമല്ലെന്ന് തെളിയിക്കേണ്ടതാണ്. ഏതൊരു വീടിന്റെയും സമൃദ്ധിയുടേയും സ്ഥിരതയുടേയും കാര്യത്തില്‍ ഒരു പെണ്‍കുട്ടിക്ക് കൃത്യമായ ധാരണയുണ്ടായിരിക്കണം. അത് കൃത്യമായി നിറവേറ്റുന്ന വ്യക്തിയാണെങ്കില്‍ ഇവര്‍ക്ക് എല്ലാ പ്രയാസങ്ങളില്‍ നിന്നും കുടുംബത്തെ സംരക്ഷിക്കാന്‍ സാധിക്കുന്നു.
സംയമനം പാലിക്കുന്ന പെണ്‍കുട്ടി
ഏത് കാര്യത്തിനും സംയമനത്തോടേയും സന്തുലിതവുമായി കാര്യങ്ങള്‍ കൈകാര്യം ചെയ്യുകയും അതിനെ പ്രതിരോധിക്കുകയും ചെയ്യുന്ന പെണ്‍കുട്ടികള്‍ ആണ് കുടുംബത്തിന് മികച്ചത് എന്നാണ് ചാണക്യന് പറയുന്നത്. പലപ്പോഴും എടുത്ത് ചാടുന്ന സ്വഭാവക്കാരാണെങ്കില്‍ ഇവര്‍ കുടുംബത്തില്‍ അസ്വാരസ്യങ്ങളും പ്രശ്നങ്ങളും ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ സംയമനം പാലിച്ചും പിരിമുറുക്കം സൃഷ്ടിക്കാതേയും മുന്നോട്ട് പോവുന്ന പെണ്‍കുട്ടികള്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു എന്നതാണ് സത്യം.
മനസ്സിന്റെ സൗന്ദര്യം
പുറം സൗന്ദര്യം മാത്രം കണ്ട് വിവാഹത്തിന് വേണ്ടി തയ്യാറെടുക്കുന്ന ഒരു വ്യക്തിയാണെങ്കില്‍ ജീവിതം സന്തോഷകരമായി മുന്നോട്ട് പോവണം എന്നില്ല. എന്നാല്‍ മനോഹരമായ ഹൃദയവും സൗന്ദര്യത്തിന്റെ പ്രധാന ഘടകം തന്നെയാണ്. ശരീരസൗന്ദര്യം പോലെ തന്നെ മനസ്സിന്റെ സൗന്ദര്യവും വളരെയധികം പ്രധാനപ്പെട്ടതാണ്. അത്തരത്തില്‍ ഒരു പെണ്‍കുട്ടിയെ വിവാഹം കഴിക്കുന്നത് വഴി നിങ്ങളുടെ കുടുംബത്തില്‍ ലക്ഷ്മി വസിക്കും എന്നാണ് ചാണക്യന് ചാണക്യ നീതിയില്‍ പറയുന്നത്.
ഇഷ്ടമില്ലാത്ത പെണ്‍കുട്ടി
വിവാഹത്തിന്റെ കാര്യത്തില്‍ പുരുഷന്റെ ഇഷ്ടം മാത്രമല്ല പെണ്‍കുട്ടിയുടെ താല്‍പ്പര്യവും ഇഷ്ടവും കൂടി പരിഗണിക്കേണ്ടതാണ്. എന്നാല്‍ മാത്രമേ ഒരു ദാമ്പത്യ ബന്ധം നല്ല രീതിയില്‍ മുന്നോട്ട് പോവുകയുള്ളൂ. ഇത്തരം കാര്യങ്ങളില്‍ ചാണക്യന് വളരെയധികം നിഷ്കര്‍ഷ മുന്നോട്ട് വെച്ചിരുന്നു. വിവാഹം എന്നത് പെണ്‍കുട്ടിയെ കൂടി സന്തോഷിപ്പിക്കുന്ന ഒന്നായിരിക്കണം. അല്ലാത്ത പക്ഷം ആ ബന്ധം പൂര്‍ണതയോടെ മുന്നോട്ട് പോവില്ല. അതുകൊണ്ട് തന്നെ യഥാര്‍ത്ഥ സംതൃപ്തിയും സന്തോഷവും നിലനിര്‍ത്താന്‍ ഇത്തരം കാര്യങ്ങളും പരിഗണിക്കണം.
ക്ഷമയുള്ള പെണ്‍കുട്ടി
ക്ഷമയോടേയും സന്തോഷത്തോടേയും ഒരു കാര്യം ചെയ്യുന്ന പെണ്‍കുട്ടിയാണെങ്കില്‍ ഇവര്‍ക്കും ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനിര്‍ത്താന്‍ സാധിക്കുന്നു. ഇത് കുടുംബത്തിലെ ഏത് വെല്ലുവിളികളേയും തരണം ചെയ്യുന്നതിനും കുടുംബത്തില്‍ സ്നേഹവും സന്തോഷവും നിലനിര്‍ത്തുന്നതിനും സഹായിക്കുന്നു. ഒരു പെണ്‍കുട്ടിയുടെ വരവോടെ ആ വീടിന്റെ ഗതി തന്നെ മാറുന്നു. സന്തോഷവും സമൃദ്ധിയും നിലനിര്‍ത്തുന്നതില്‍ അവര്‍ വലിയ പങ്ക് വഹിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications