Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
Chanakya Niti: എത്രയൊക്കെ കഷ്ടപ്പാടും ദാരിദ്ര്യമെങ്കിലും ഇവരെ സഹായിക്കരുത്: അത് നിങ്ങള്‍ക്ക് നല്ലതിനല്ല
ലോകത്തിലെ ഏറ്റവും മികച്ച പണ്ഡിതന്മാരില് ഒരാളാണ് ചാണക്യന്. അതുകൊണ്ട് തന്നെ തന്നെ ചാണക്യന്റെ ദാര്‍ശനിക ഗ്രന്ഥങ്ങളെല്ലാം പ്രശസ്തമാണ്. നമ്മുടെ ജീവിതത്തിന്റെ ഏത് മേഖലകളെക്കുറിച്ചും ചാണക്യന് തന്െ ഗ്രന്ഥങ്ങളിലെല്ലാം പ്രതിപാദിക്കുന്നുണ്ട്. ജീവിതത്തില്‍ സാമ്പത്തികമായും സാമൂഹികമായും ദാമ്പത്യ ജീവിതത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും എല്ലാം ചാണക്യന് ചില കാര്യങ്ങള്‍ പ്രതിപാദിച്ചിട്ടുണ്ട്.
ചാണക്യന്റെ നിര്‍ദ്ദേശപ്രകാരം നാം എന്തൊക്കെ പ്രതിസന്ധികളുണ്ടായാലും സഹായിക്കാന്‍ പാടില്ലാത്ത ചിലരുണ്ട്. ദാരിദ്ര്യമെങ്കിലും ജീവിതം നശിക്കാനിടയായാലും ഇവരെ ഒരിക്കലും സഹായിക്കരുത് എന്നാണ് ചാണക്യന് പറയുന്നത്. അത്തരത്തില്‍ സഹായിക്കുന്നത് ഒരിക്കലും നിങ്ങള്‍ക്ക് നല്ലതല്ല നല്‍കുന്നത് എന്നാണ് പറയുന്നത്. മാത്രമല്ല ഇവര്‍ പിന്നീട് ജീവിതത്തില്‍ നിങ്ങള്‍ക്ക് തന്നെ ഒരു വെല്ലുവിളിയായി മാറുകയും ചെയ്യും എന്നാണ് ചാണക്യന് ചാണക്യ നീതിയില്‍ പറയുന്നത്. ചാണക്യന് തന്റെ ദാര്‍ശനിക രചനകളില്‍, സഹായിക്കാന്‍ പാടില്ലാത്ത 4 തരം ആളുകളെ പരാമര്‍ശിക്കുന്നു.

സ്വഭാവശുദ്ധിയില്ലാത്ത പെണ്‍കുട്ടി
പലപ്പോഴും സാധുവായ പാവപ്പെട്ട ഒരു പെണ്‍കുട്ടിയെങ്കില്‍ നാം എല്ലാം മറന്ന് പലപ്പോഴും സഹായം വാഗ്ദാനം ചെയ്യുന്നു. എന്നാല്‍ എന്തുകൊണ്ടാണ് അവര്‍ക്ക ്അത്തരത്തില്‍ ഒരു അവസ്ഥ വന്നതെന്ന് ആദ്യം മനസ്സിലാക്കണം. ശരിക്കും അവര്‍ കുഴപ്പത്തിലാണോ അതോ അത്തരത്തില്‍ അഭിനയം കാഴ്ച വെക്കുകയാണോ എന്നെല്ലാം തിരിച്ചറിഞ്ഞതിന് ശേഷം മാത്രമേ അവരെ സഹായിക്കാന്‍ പാടുകയുള്ളൂ. അല്ലാത്ത പക്ഷം നിങ്ങള്‍ കൂടി കുഴപ്പത്തിലാവുകയാണ് ചെയ്യുന്നത് എന്നതാണ് സത്യം. പലപ്പോഴും അവരുടെ പെരുമാറ്റവും സ്വഭാവവും തന്നെയാണ് ഇവരെ കുഴപ്പത്തിലാക്കുന്നത് എന്നാണ് ചാണക്യന് പറയുന്നത്. അതുകൊണ്ട് തന്നെ ശ്രദ്ധിച്ച് വേണം ഒരാളെ സഹായിക്കുന്നതിന്.
വിശ്വസ്തതയില്ലാത്തവര്‍
സഹായത്തിന് വേണ്ടി മാത്രം നിങ്ങളെ ആശ്രയിക്കുകയും അത് കഴിഞ്ഞാല്‍ മറക്കുകയും ചെയ്യുന്നവരാണെങ്കിലും അവരെ ഒരിക്കലും വിശ്വസിക്കരുത്. ഇത്തരത്തില്‍ വിശ്വസ്തതയില്ലാത്തവരെ ഒരു കാരണവശാലും സഹായിക്കരുത് എന്ന് മാത്രമല്ല അവരെ തിരിഞ്ഞ് പോലും നോക്കരുത്. അത് നിങ്ങള്‍ക്കും വളരെ വലിയ ഒരു വെല്ലുവിളിയായിരിക്കും. അത് സ്ത്രീ ആണെങ്കിലും പുരുഷനാണെങ്കിലും ഇത്തരം കാര്യങ്ങള്‍ ഓര്‍മ്മയില്‍ വെച്ചതിന് ശേഷം മാത്രമേ സഹായിക്കാന്‍ പാടുള്ളൂ. അല്ലാത്ത പക്ഷം നിങ്ങള്‍ കൂടി പ്രശ്നത്തിലാവും എന്നതില്‍ സംശയം വേണ്ട. .അതുകൊണ്ട് ഇത്തരത്തിലുള്ളവരുടെ കെണിയില്‍ പെടാതിരിക്കുന്നതിന് ശ്രദ്ധിക്കണം.
ഏകാന്തതയും സങ്കടവും
യഥാര്‍ത്ഥത്തില്‍ ഏകാന്തതയും സങ്കടവും ഉള്ളവരെ സഹായിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ ഇത്തരം വികാരങ്ങള്‍ അഭിനയിക്കുന്നവരാണ് എങ്കില്‍ അവരെ സഹായിക്കുന്നതിന് മുന്‍പ് രണ്ട് വട്ടം ആലോചിക്കേണ്ടതാണ്. കാരണം അവര്‍ ഒരിക്കലും സന്തുഷ്ടരായിരിക്കില്ല ലോകം തന്നെ കാല്ക്കീഴില് കൊണ്ട് വെച്ചാലും ഇവര്‍ സന്തോഷിക്കുകയില്ല. എപ്പോഴും ഒന്നല്ലെങ്കില്‍ മറ്റൊന്നിനെക്കുറിച്ച് ആലോചിച്ച് വിലപിച്ച് കൊണ്ടിരിക്കുന്നു. ഇത്തരക്കാരെ സഹായിക്കുന്നത് നിങ്ങള്‍ക്ക് കൂടി പൊല്ലാപ്പാവുകയേ ഉള്ളൂ. ഒരു കാരണവുമില്ലാതെ വിഷമിക്കുന്നവരെ അതുകൊണ്ട് തന്നെ അകറ്റി നിര്‍ത്തണം. ഇവര്‍ നിങ്ങള്‍ക്ക് കൂടി നെഗറ്റീവിറ്റി പകര്‍ത്തുകയേ ചെയ്യൂ.
വിഡ്ഢികളെ സഹായിക്കരുത്
എപ്പോഴും ഓര്‍ക്കേണ്ടത് വിഡ്ഢികളെ സഹായിക്കരുത് എന്നതാണ്. അറിവ് പകര്‍ന്ന് നല്‍കുന്നത് പോലും പലപ്പോഴും അവര്‍ക്ക് ഇഷ്ടപ്പെടണം എന്നില്ല. എന്ന് മാത്രമല്ല കാര്യങ്ങള്‍ ശരിയായ ദിശയില്‍ മനസ്സിലാക്കുന്നതിന് പോലും ഇവര്‍ ശ്രമിക്കില്ല. മാത്രമല്ല പല കാര്യങ്ങളെക്കുറിച്ചും ഇവര്‍ തര്‍ക്കിച്ച് കൊണ്ടേ ഇരിക്കും. അവരെ തിരുത്തുന്നതിനോ അല്ലെങ്കില്‍ അവരോട് കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കിപ്പിക്കുന്നതിനോ ഒരിക്കലും ശ്രമിക്കരുത്. അത് അത്ര നല്ല ഒരു കാര്യമായല്ല കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ചാണക്യന് പറയുന്നത് ഒരിക്കലും ഇത്തരക്കാരെ സഹായിക്കുന്നതിനോ അവരെ ഉപദേശിക്കാനോ പോവരുത് എന്നതാണ്.



Click it and Unblock the Notifications
