Latest Updates
-
ഗോവർദ്ധൻ പൂജ 2026: കേരളത്തിൽ തീയതിയും സമയവും എങ്ങനെ കൃത്യമായി അറിയാം? ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ -
ലക്ഷ്മി പൂജയ്ക്ക് മുൻപ് വീടിന്റെ പ്രധാന വാതിലിൽ ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം തേടിയെത്തും -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് ഈ കാര്യങ്ങളിൽ ജാഗ്രത വേണം, അറിയേണ്ടതെല്ലാം -
ശനി പ്രദോഷം ഇന്ന് രാത്രിയോ? ആശയക്കുഴപ്പം ഒഴിവാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
നവംബർ 7 ധനയോഗം: സോഷ്യൽ മീഡിയയിലെ വ്യാജ സന്ദേശങ്ങൾ വിശ്വസിക്കരുത്; ആപ്പിൽ കൃത്യമായി പരിശോധിക്കുന്നത് എങ്ങനെ? -
ആകാശത്ത് വിസ്മയം! നവംബർ 7-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; ഈ കാഴ്ച മിസ്സാക്കരുത് -
നവംബർ 7 ചന്ദ്രരാശി മാറ്റം: കന്നിയിൽ നിന്ന് തുലാത്തിലേക്ക്, ദീപാവലി വാരാന്ത്യത്തിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ദീപാവലിക്ക് മുൻപ് പ്രീതി യോഗം മാറി ആയുഷ്മാൻ യോഗം: ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
നരക ചതുർദ്ദശി: എണ്ണത്തേച്ചുകുളിയും യമദീപവും കൃത്യസമയത്ത് ചെയ്യാം; പഞ്ചാംഗം ആപ്പുകൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടവ -
ലക്ഷ്മീപൂജ 2026: 12 രാശിക്കാർക്കും ധനനേട്ടം ഉറപ്പാക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ
ചാണക്യനീതി: വിജയം വരുന്നത് ഈ 6 കാര്യത്തിന്റെ ബലത്തില്‍, ചാണക്യന് പറയുന്ന രഹസ്യം
Chanakya Niti Success Tips : ഓരോ വ്യക്തിയും വിജയം നേടാന്‍ കഠിനമായി പരിശ്രമിക്കുന്നു. എന്നാല്‍ പലപ്പോഴും, രാവും പകലും ചെയ്യുന്ന കഠിനാധ്വാനം പലര്‍ക്കും ആഗ്രഹിച്ച ഫലം നല്കണമെന്നില്ല. അതുകാരണം നിങ്ങളുടെ മനസ്സ് സങ്കടപ്പെടുകയും ചെയ്യുന്നു. അത്തരമൊരു സാഹചര്യത്തില്‍, ആചാര്യ ചാണക്യന്റെ തത്വങ്ങളും ചിന്തകളും നിങ്ങള്‍ക്ക് വേദവാക്യമായി എടുക്കാവുന്നതാണ്. പൗരാണിക ഭാരതത്തിലെ ഒരു മഹാ പണ്ഡിതനും തന്ത്രജ്ഞനും ആയിരുന്നു ആചാര്യ ചാണക്യന്.
അദ്ദേഹത്തിന്റെ നയങ്ങള്‍ ഇന്നും ജനങ്ങളെ മുന്നോട്ട് നയിക്കുന്നു. ജീവിതവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അദ്ദേഹം തന്റെ കാഴ്ചപ്പാടുകള്‍ ചാണക്യനീതി എന്ന ഗ്രന്ഥത്തില്‍ എഴുതിവച്ചിട്ടുണ്ട്. നിങ്ങളുടെ ലക്ഷ്യം എത്ര വലുതാണോ അത്രയും വലുതാണ് നിങ്ങള്‍ നേരിടേണ്ടിവരുന്ന പ്രശ്നങ്ങളുമെന്ന് അദ്ദേഹം പറയുന്നു. ഇതിനെയെല്ലാം ധൈര്യത്തോടെ നേരിടുന്നവര്‍ക്ക് മാത്രമേ വിജയം കൈവരിക്കാന്‍ സാധിക്കുകയുള്ളൂ. നിങ്ങള്‍ക്കും ജീവിതത്തില്‍ വിജയിക്കണമെങ്കില്‍, ആചാര്യ ചാണക്യന്റെ ഈ വാക്കുകള്‍ തീര്‍ച്ചയായും പിന്തുടരുക.

മറ്റുള്ളവരുടെ തെറ്റുകളില്‍ നിന്നും പഠിക്കുക
ചാണക്യന്റെ അഭിപ്രായത്തില്‍ നിങ്ങള്‍ക്ക് ജീവിതത്തില്‍ വിജയിക്കണമെങ്കില്‍, നിങ്ങളുടെ സ്വന്തം തെറ്റുകളില്‍ നിന്നും മറ്റുള്ളവരുടെ തെറ്റുകളില്‍ നിന്നും പഠിക്കാന്‍ തയാറാകണം. മറ്റുള്ളവരുടെ തെറ്റുകളില്‍ നിന്ന് പാഠം പഠിക്കാത്ത വ്യക്തി തന്റെ ജീവിതത്തില്‍ പുരോഗതി കൈവരിക്കാന്‍ ഒരുപാട് പാടുപെടുമെന്ന് ചാണക്യന് പറയുന്നു. ഇത്തരക്കാര്‍ക്ക് വിജയത്തിന്റെ വഴിയില്‍ പലതവണ പരാജയങ്ങളും നേരിടേണ്ടി വരും.
പരാജയത്തില്‍ തളരരുത്
സാധാരണയായി, ചില ആളുകള്‍ ഒരു തെറ്റോ പരാജയമോ നേരിടുമ്പോള്‍ അവരുടെ ലക്ഷ്യങ്ങളില്‍ നിന്ന് പിന്‍വാങ്ങുന്നു. എന്നിരുന്നാലും, അങ്ങനെ ചെയ്യുന്നത് ഉചിതമല്ലെന്ന് ചാണക്യന് പറയുന്നു. ആചാര്യ ചാണക്യന്റെ നയമനുസരിച്ച്, നിങ്ങള്‍ ഒരിക്കലും പോയ കാര്യങ്ങളെക്കുറിച്ച് ഓര്‍ത്ത് പശ്ചാത്തപിക്കേണ്ടതില്ല. വിജയത്തിനായി അടുത്തത് എന്ത് ചെയ്യണമെന്ന് ആലോചിച്ച് മുന്നോട്ട് നീങ്ങുക.
ഇത്തരം സ്ഥലത്ത് നില്‍ക്കരുത്
ചാണക്യ നീതിയുടെ അഭിപ്രായത്തില്‍, ഒരു വ്യക്തി ജീവിതത്തില്‍ ഒരിക്കലും തനിക്ക് ബഹുമാനം ലഭിക്കാത്ത സ്ഥലത്ത് താമസിക്കാന്‍ പാടില്ല. നിങ്ങളുടെ ആത്മാഭിമാനത്തിന് നിങ്ങള്‍ മുന്‍ഗണന നല്കിയാല്, നിങ്ങള്‍ക്ക് ജീവിതത്തില്‍ ഒരു വിജയിച്ച വ്യക്തിയാകാന്‍ കഴിയും.
ഭാഗ്യത്തെ മാത്രം ആശ്രയിക്കരുത്
ഒരു വ്യക്തി ഒരിക്കലും തന്റെ വിജയത്തിനായി ഭാഗ്യത്തെ മാത്രം ആശ്രയിക്കരുത്. ഒരു വ്യക്തി തന്റെ കഠിനാധ്വാനത്തിലൂടെയും അര്‍പ്പണബോധത്തിലൂടെയും വേണം ഭാഗ്യം ഉണ്ടാക്കിയെടുക്കാന്‍. ഏറ്റവും വിഷമകരമായ സാഹചര്യങ്ങളിലും ഒരു വ്യക്തി തന്റെ ലക്ഷ്യത്തില്‍ ഉറച്ചുനില്‍ക്കണമെന്ന് ചാണക്യന് പറയുന്നു.
തപസ്സിന്റെ ഫലം
തപസ്സുചെയ്യുന്നതിലൂടെ ബുദ്ധിമുട്ടുള്ള ജോലികള്‍ പോലും എളുപ്പമായിത്തീരുമെന്ന് ചാണക്യന് പറയുന്നു. തപസ്സുകൊണ്ട് എല്ലാ കാര്യങ്ങളും നേടാനാകും. എന്നാല്‍ എന്താണ് തപസ്സ്? തപസ്സിന്റെ യഥാര്‍ത്ഥ അര്‍ത്ഥം പ്രയാസകരമായ സാഹചര്യങ്ങളെ ധൈര്യത്തോടെ നേരിടുക എന്നതാണ്. വിശപ്പ്-ദാഹം, ദുഃഖം-സുഖം, നഷ്ടം-ലാഭം, ജീവിതം-മരണം ഇതെല്ലാം ജീവിതത്തിന്റെ തപസ്സുകളാണ്.
മൂല്യം വളരെ വലുത്
വിജയം നേടാന്‍ നിങ്ങള്‍ തപസ്സു ചെയ്യണം. നിങ്ങള്‍ക്ക് എന്തെങ്കിലും എളുപ്പത്തില്‍ ലഭിച്ചാല്‍ അതിന്റെ മൂല്യം നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിയില്ല. ലോകത്തിലെ എല്ലാ മഹാന്മാരും ജീവിതവിജയം നേടുകയും ലക്ഷ്യത്തിലെത്തുകയും ചെയ്തത് അവരുടെ തപസ്സിന്റെ ശക്തികൊണ്ട് മാത്രമാണ്. തപസ്സില്ലാതെ ഒരു വ്യക്തിക്ക് ജീവിതത്തില്‍ ഒരു സ്ഥാനവും നേടാന്‍ കഴിയില്ല. കാരണം ജീവിതത്തില്‍ വിജയം എളുപ്പമല്ല. തപസ്സിലൂടെ മാത്രമേ ഒരാള്‍ ജീവിതത്തില്‍ ഉന്നതസ്ഥാനം നേടുകയും സമൂഹത്തില്‍ ബഹുമാനം നേടുകയും ചെയ്യുകയുള്ളൂവെന്ന് ചാണക്യന് പറയുന്നു.



Click it and Unblock the Notifications
