Latest Updates
-
ചന്ദ്രൻ മിഥുനം രാശിയിൽ: ഈ രാശിക്കാർക്ക് ഭാഗ്യം, ഡിജിറ്റൽ ഇടപാടുകളിൽ ശ്രദ്ധ വേണം! -
2026 ജൂലൈ 11: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 11 ശനിയാഴ്ച: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക നേട്ടവും ഉറപ്പ്! -
വെള്ളിയാഴ്ചത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് ഭാഗ്യദിനം, ഗ്രഹനിലയിൽ വമ്പൻ മാറ്റങ്ങൾ -
മുംബൈയിൽ എലിപ്പനി ജാഗ്രത: വെള്ളക്കെട്ടിലൂടെ നടന്നവരാണോ നിങ്ങൾ? 72 മണിക്കൂറിനുള്ളിൽ ഈ മുൻകരുതലുകൾ എടുക്കൂ -
അമർനാഥ് യാത്ര: മഴയും തണുപ്പും ചർമ്മത്തെ ബാധിക്കുമോ? പാദങ്ങൾ സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ -
മഴക്കാലത്ത് വയർ വീർക്കുന്നുണ്ടോ? ഇത് കൊഴുപ്പല്ല, നീർക്കെട്ടാണ്; പരിഹാരമിതാ -
മഴക്കാലത്ത് ഡൽഹിയിൽ ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
ചിങ്ങം രാശിയിൽ ശുക്ര-കേതു സംഗമം: ജൂലൈ 11 മുതൽ ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ആകാശത്ത് അപൂർവ്വ വിസ്മയം: ശുക്രനും മകം നക്ഷത്രവും ഒന്നിക്കുന്നു, 3 രാശിക്കാർക്ക് വൻ ധനയോഗം
Chanakya niti: പവന് തരാമെന്ന് പറഞ്ഞാലും ഈ ആറ് തരക്കാരെ വീട്ടില്‍ കയറ്റരുത് - ചാണക്യന്
ചാണക്യന്റെ നീതിശാസ്ത്രത്തെക്കുറിച്ച് പലരും കേട്ടിട്ടുണ്ടാവും. അതില്‍ തന്നെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ സാധിക്കുന്ന പല കാര്യങ്ങളും ഉണ്ട്. പ്രണയത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും ദാമ്പത്യത്തെക്കുറിച്ചും സാമ്പത്തികത്തെക്കുറിച്ചും എല്ലാം ചാണക്യ നീതിയില്‍ പറയുന്നു. ചാണക്യ നീതി പ്രകാരം ചില കാര്യങ്ങള്‍ ഇന്നും വിശ്വസിച്ച് പോരുന്നവരും ധാരാളമാണ്. ചാണക്യ നീതി പ്രകാരം പല കാര്യങ്ങളുടേയും അര്‍ത്ഥം നോക്കിയാല്‍ അത് ജീവിതത്തെ വളരെയധികം മാറ്റി മറിക്കുന്നു.
പ്രാചീന തത്വ ചിന്തകനായിരുന്നു ചാണക്യനെന്ന് നമുക്കറിയാം. അദ്ദേഹത്തിന്റെ അര്‍ത്ഥശാസ്ത്രത്തില്‍ പല കാര്യങ്ങളെക്കുറിച്ചും കൃത്യമായി പറയുന്നുണ്ട്. ചാണക്യന് തന്റേതായ നീതി ശാസ്ത്രങ്ങള്‍ ഉണ്ടായിരുന്നു. അതില്‍ എത്രയൊക്കെ സ്നേഹമാണ് അടുപ്പമാണ് എന്ന് പറഞ്ഞാലും ചില ആളുകളെ എന്ത് സംഭവിച്ചാലും വീട്ടില്‍ കയറ്റരുത് എന്നാണ് ചാണക്യന് പറയുന്നത്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

വേദബോധമില്ലാത്തവര്
വേദങ്ങളെക്കുറിച്ച് അറിവില്ലാത്തവരുമായുള്ള ചങ്ങാത്തം അത്ര നല്ലതല്ല എന്നാണ് ചാണക്യന് പറയുന്നത്. .ഇത് നിങ്ങളുടെ ജീവിതത്തില്‍ ദോഷങ്ങള്‍ കൊണ്ട് വരുന്നു. അത്തരക്കാരോട് തര്‍ക്കിക്കുന്നത് വെള്ളത്തില്‍ വര വരക്കുന്നതിന് തുല്യമാണ് എന്നാണ് ചാണക്യന് പറയുന്നത്. വേദങ്ങള്‍ എന്നത് തന്നെ ജീവിത പാഠങ്ങളാണ്. അതുകൊണ്ട് തന്നെ ഇതിനെക്കുറിച്ച് അറിവില്ലാത്തവരുമായുള്ള ചങ്ങാത്തം മോശമാണെന്നാണ് ചാണക്യന് പറയുന്നത്.
മന:സാക്ഷിയില്ലാത്തവര്
പലപ്പോഴും മറ്റുള്ളവരുടെ സങ്കടത്തില്‍ സന്തോഷം കണ്ടെത്തുന്ന നിരവധി പേര് നമുക്ക് ചുറ്റും ഉണ്ട്. ഒരു കാരണവശാലും ഇവരെ വീട്ടില്‍ കയറ്റുകയോ അവരോടൊപ്പം ചങ്ങാത്തം പുലര്‍ത്തുകയോ ചെയ്യരുത്.. ഇത് നിങ്ങളുടെ ജീവിതത്തിലും അത്തരം സ്വഭാവങ്ങള്‍ വരുന്നതിനും നിങ്ങളെ അതെല്ലാം സ്വാധീനിക്കുന്നതിനും കാരണമാകുന്നു. അതുകൊണ്ട് തന്നെ മറ്റുള്ളവരെ ദ്രോഹിച്ച് അവരുടെ ദു:ഖത്തില്‍ സന്തോഷിക്കുന്നവരെ ഒരു കാരണവശാലും വീട്ടിലേക്ക് കയറ്റരുത്.
അവസരത്തിനൊത്ത് സംസാരിക്കുന്നവര്‍
പറഞ്ഞ വാക്കില്‍ ഉറച്ച് നില്‍ക്കാതെ അവസരത്തിനൊത്ത് സംസാരിക്കുന്ന വ്യക്തിയാണ് നിങ്ങളെങ്കില്‍ അവരോട് ഒരിക്കലും ചങ്ങാത്തം അരുത്. അത് നിങ്ങളുടെ ജീവിതത്തില്‍ ദോഷഫലങ്ങള്‍ കൊണ്ട് വരുന്നു എന്ന് മാത്രമല്ല നിങ്ങളുടെ ചിന്തകളെ പോലും സ്വാധീനിക്കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ എത്തുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കണം. അവസരത്തിനൊത്ത് സംസാരിക്കുന്നവര്‍ വിശ്വസിക്കാന്‍ കൊള്ളാത്തവരാണ്.
തെറ്റ് ചെയ്യുന്നവര്‍
അറിയാതെ നമ്മളില്‍ പലരും പല തെറ്റുകളും ചെയ്ത് കാണും. എന്നാല്‍ തെറ്റാണെന്ന് അറിഞ്ഞിട്ടും തെറ്റ് ചെയ്യുന്ന വ്യക്തിയാണ് നിങ്ങളുടെ സുഹൃത്തെങ്കില്‍ അവരെ ഒരിക്കലും വീട്ടില്‍ കയറ്റരുത്. തെറ്റ് ന്യായീകരിക്കുന്നതിന് വേണ്ടി അവര്‍ പലപ്പോഴും സംസാരിച്ച് കൊണ്ടിരിക്കും. അത് മോശമായ രീതിയില്‍ നിങ്ങളെ സ്വാധീനിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം ന്യായീകരണങ്ങളേയും തെറ്റുകളേയും ഒരിക്കലും അംഗീകരിക്കരുത്. അവരെ വീട്ടില്‍ കയറ്റുകയും ചെയ്യരുത്.
നല്ലവരായി അഭിനയം കാഴ്ചവെക്കുന്നവര്‍
നിങ്ങള്‍ക്ക് മുന്പില് മാത്രം നല്ല പിള്ള ചമയുകയും അപ്പുറം മാറി നിന്ന് നിങ്ങളുടെ കുറ്റം പറയുകയും ചെയ്യുന്ന വ്യക്തികളുണ്ടെങ്കില്‍ അവരേയും അല്പം ശ്രദ്ധിക്കണം. അകലത്തില്‍ നിര്‍ത്തുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം നിങ്ങളുടെ കുടുംബം കുട്ടിച്ചോറാവും എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇവരെ പൊന്നു കൊണ്ട് മൂടാം എന്ന് പറഞ്ഞാലും ഒരു കാരണവശാലും വീട്ടിലേക്ക് ക്ഷണിക്കരുത്.
നിഷേധാത്മകത
നല്ല കാര്യങ്ങളെ പോലും അംഗീകരിക്കാത നിഷേധാത്മകമായി സംസാരിക്കുന്ന വ്യക്തിയാണ് നിങ്ങളുടെ കൂടെ എങ്കില്‍ അവരെ ഒരിക്കലും അംഗീകരിക്കരുത്. മാത്രമല്ല ഇവരുമായി ഒരു തരത്തിലും ചങ്ങാത്തം പാടില്ല. എന്ന് മാത്രമല്ല വീട്ടിലേക്ക് ക്ഷണിക്കുകയും അരുത്. അത് നിങ്ങളുടെ ജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തും എന്നതില്‍ സംശയം വേണ്ട.



Click it and Unblock the Notifications