Latest Updates
-
മെയ് 7-ലെ നക്ഷത്രമാറ്റം: പൂരാടം മാറി ഉത്രാടം എത്തുമ്പോൾ, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഇരട്ടിയാകും! -
2026 മെയ് 7: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ കുതിച്ചുചാട്ടം; ഭാഗ്യം തേടിയെത്തുന്ന രാശികൾ! -
ചന്ദ്രന്റെ തിരുവോണം മാറ്റം: ഈ നക്ഷത്രക്കാർക്ക് ഇന്ന് തൊഴിൽ നേട്ടവും സാമ്പത്തിക ഭാഗ്യവും! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം -
ഭാഗ്യദേവത കനിഞ്ഞേക്കും: ഇന്നത്തെ രാശിഫലത്തിൽ ഈ രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും! -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ തെറ്റുകൾ തിരുത്തിയില്ലെങ്കിൽ പണി പാളും! -
കത്തുന്ന വെയിലിൽ തളരരുത്; ശരീരത്തിന് കുളിർമയേകാൻ ഈ നാടൻ പാനീയങ്ങൾ പരീക്ഷിക്കൂ! -
മെയ് മാസത്തിലെ കാലാവസ്ഥാ മാറ്റം; ഗർഭിണികളും പിസിഒഎസ് ഉള്ളവരും അറിയാൻ ഞെട്ടിക്കുന്ന കാര്യങ്ങൾ! -
ഇന്റർമിറ്റന്റ് ഫാസ്റ്റിംഗോ അതോ ക്രാഷ് ഡയറ്റോ? വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഏതാണ് നല്ലത്? -
ഉത്തരേന്ത്യയിൽ കാലാവസ്ഥാ മാറ്റം: കടുത്ത ചൂടിനും മഴയ്ക്കുമിടയിൽ വർക്കൗട്ട് ചെയ്യുന്നവർക്ക് എന്ത് സംഭവിക്കും?
ചാണക്യനീതി: ധൈര്യം കാണിക്കുന്നത് മണ്ടത്തരം; ഈ സാഹചര്യങ്ങളില്‍ നിങ്ങള്‍ ഒരിക്കലും നില്‍ക്കരുത്
കൗടില്യന് എന്നറിയപ്പെടുന്ന വ്യക്തിയാണ് ചാണക്യന്. അദ്ദേഹം ഒരു അധ്യാപകനും തത്ത്വചിന്തകനും രാജകീയ ഉപദേശകനുമായിരുന്നു. അദ്ദേഹം തന്റെ ചാണക്യനീതിയില്‍ മനുഷ്യ ജീവിതവുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. അതിനാല്‍ത്തന്നെ, ആളുകള്‍ക്ക് ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളില്‍ ഒരു വഴികാട്ടിയാണ് ചാണക്യനീതി. പ്രയാസകരമായ സാഹചര്യങ്ങളില്‍ നിന്ന് കരകയറാനും വിജയം നേടാനും ചാണക്യന് നിരവധി മാര്‍ഗങ്ങള്‍ നല്‍കിയിട്ടുണ്ട്. സമൃദ്ധമായ ജീവിതം നയിക്കുന്നതിനുള്ള പ്രായോഗിക മാര്‍ഗനിര്‍ദേശം നല്കുന്ന പഴഞ്ചൊല്ലുകളുടെ ഒരു ശേഖരമാണ് ചാണക്യ നീതി.
നമ്മുടെ ക്ഷേമത്തിന് ഭീഷണിയായേക്കാവുന്ന അപകടങ്ങളെക്കുറിച്ച് ബോധവാന്മാരായിരിക്കണമെന്നതാണ് ചാണക്യ നീതിയുടെ പ്രധാന നിയമങ്ങളില്‍ ഒന്ന്. ചില പ്രതികൂല സാഹചര്യങ്ങളെ അഭിമുഖീകരിക്കാന്‍ നില്‍ക്കുന്നതിലും നല്ലത് ഓടിപ്പോകുന്നതാണെന്ന് ചാണക്യന് പറയുന്നുണ്ട്. കാരണം, അത്തരം ചില സാഹചര്യങ്ങളില്‍ നിങ്ങളുടെ ധൈര്യവും തലച്ചോറും പ്രവര്‍ത്തിച്ചേക്കില്ല. ഒരു വ്യക്തി ഈ സാഹചര്യങ്ങളെ തടയാനും അഭിമുഖീകരിക്കാനും ശ്രമിച്ചാല്‍, അയാള്‍ സ്വന്തം ജീവന് അപകടത്തില്‍പ്പെടുത്തുന്നതിന് തുല്യമായിരിക്കും അത്. ചാണക്യന് മുന്നറിയിപ്പ് നല്കുന്ന അത്തരം കാര്യങ്ങള്‍ ഇതാ.

വരള്‍ച്ച ബാധിത പ്രദേശം
വരള്‍ച്ചയുള്ള സ്ഥലം വാസയോഗ്യമല്ലെന്ന് ചാണക്യ നീതിയില്‍ പറയുന്നു. അത്തരം സ്ഥലങ്ങളില്‍ നിങ്ങള്‍ അവിടെ താമസിച്ചാല്‍, നിങ്ങളുടെ ജീവന് അപകടത്തിലാകും. ഇത് നിങ്ങളുടെ മുഴുവന്‍ കുടുംബത്തെയും കുഴപ്പത്തിലാക്കും. അത്തരമൊരു സ്ഥലം ഉടന്‍ തന്നെ നിങ്ങള്‍ ഉപേക്ഷിക്കണം.

അക്രമം നടക്കുന്ന സ്ഥലം
എവിടെയെങ്കിലും അക്രമമോ കലാപമോ പൊട്ടിപ്പുറപ്പെട്ടാല്‍ ഉടന്‍ തന്നെ നിങ്ങള്‍ അവിടെനിന്ന് ഓടിപ്പോകണമെന്ന് ചാണക്യന് പറയുന്നു. ഇത്തരത്തിലുള്ള അവസരങ്ങളില്‍ നിങ്ങള്‍ എപ്പോള്‍ വേണമെങ്കിലും ആക്രമിക്കപ്പെട്ടേക്കാം. അതുകൊണ്ട് നിങ്ങളുടെ ജീവന് രക്ഷിക്കാനായി അത്തരം ഇടങ്ങളില്‍ നിന്ന് ഓടിപ്പോകുന്നതാണ് ബുദ്ധി. ഇത്തരമൊരു സ്ഥലത്ത് ദീര്‍ഘനേരം നില്‍ക്കുന്നത് ജീവിന് ആപത്താണ്.

യുദ്ധം
രാജ്യങ്ങളോ സൈന്യമോ തമ്മില്‍ യുദ്ധം ഉണ്ടാകുമ്പോള്‍, കൃത്യസമയത്ത് അവിടം വിട്ടുപോകുന്നതാണ് നല്ലതെന്ന് ചാണക്യനീതിയില്‍ പറയുന്നു. അല്ലെങ്കില്‍, യുദ്ധസമയത്ത് നിങ്ങള്‍ക്കും അതിന്റെ നഷ്ടം സഹിക്കേണ്ടിവരും. തന്ത്രമോ പ്രതിരോധമോ ഇല്ലാതെ യുദ്ധമേഖലയില്‍ ജീവിക്കുന്നത് അപകടമാണെന്ന് ചാണക്യന് പറയുന്നു. അതുകൊണ്ട് തന്നെ എത്രയും പെട്ടെന്ന് അത്തരം സ്ഥലത്തുനിന്ന് ഓടിപ്പോകുന്നതാണ് നല്ലത്.

സമ്പത്വ്യവസ്ഥ തകരുന്ന സ്ഥലം
ഒരിക്കലും നിങ്ങള്‍ സമ്പത്വ്യവസ്ഥ തകരുന്ന സ്ഥലങ്ങളില്‍ താമസിക്കരുതെന്ന് ചാണക്യന് പറയുന്നു. അല്ലാത്തപക്ഷം പിന്നീട്, തിന്നാനും കുടിക്കാനും ജീവിക്കാനുമുള്ള വിഭവങ്ങള്‍ക്കുമായി നിങ്ങള്‍ കഷ്ടപ്പെടേണ്ടിവരും. കൂടാതെ, നിങ്ങള്‍ക്ക് വലിയ സാമ്പത്തിക നഷ്ടവും സംഭവിച്ചേക്കാം. അങ്ങനെയുള്ള സ്ഥലങ്ങളില്‍ ദീര്‍ഘനേരം നിന്നാല്‍ നിങ്ങള്‍ക്ക് ജീവിതത്തില്‍ നഷ്ടം വഹിക്കേണ്ടി വന്നേക്കാം.

മോശം വ്യക്തികള്‍
ദുഷ്ടന്മാര് ഒരിക്കലും ആരുമായും അടുക്കില്ല. അവര്‍ നിങ്ങളെ എത്ര സ്നേഹിച്ചാലും അവരുടെ കെണിയില്‍ വീഴരുത്. അത്തരം ആളുകള്‍, അവസരം കിട്ടുമ്പോള്‍ നിങ്ങളെ ഉപദ്രവിക്കാതിരിക്കില്ല. കുറ്റവാളികള്‍ താമസിക്കുന്ന സ്ഥലത്ത് ഒരിക്കലും നിങ്ങള്‍ നില്‍ക്കരുതെന്ന് ചാണക്യന് പറയുന്നു. ഒരു കുറ്റവാളി നിങ്ങളുടെ അടുത്ത് വന്നാല്‍, ഉടന്‍ അവിടെ നിന്ന് പോകണം. കാരണം ഇത് നിങ്ങളെ പ്രശ്നങ്ങളില്‍ അകപ്പെടുത്തും. അവരുടെ സഹവാസം നിങ്ങളെ പ്രതികൂലമായി ബാധിക്കുകയും നിങ്ങളുടെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍ക്കുകയും ചെയ്യും.

അക്രമാസക്തമായ മൃഗങ്ങള്‍
സിംഹം, കരടി, കടുവ തുടങ്ങിയ അക്രമാസക്തമായ മൃഗങ്ങളെ സൂക്ഷിക്കണമെന്ന് ചാണക്യന് ഉപദേശിക്കുന്നു. അവരുടെ സ്വഭാവം ആക്രമണോത്സുകമാണ്. അവര്‍ ഒരു നിമിഷം നിങ്ങളോട് സൗഹൃദത്തിലായാല് പോലും, അവര്‍ക്ക് ദേഷ്യമോ വിശപ്പോ വരുമ്പോള്‍ നമുക്ക് നേരെ തിരിയും. അതിനാല്‍, ഇത്തരം മൃഗങ്ങളുമായി കൂടുതല്‍ അടുക്കുന്നത് ഒഴിവാക്കുകയും അവയില്‍ നിന്ന് സുരക്ഷിതമായ അകലം പാലിക്കുകയും ചെയ്യുന്നതാണ് നല്ലതെന്ന് ചാണക്യന് പറയുന്നു.



Click it and Unblock the Notifications
