Latest Updates
-
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ് -
ഭൗമ പ്രദോഷം 2026: ഇന്നത്തെ ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം
ചാണക്യനീതി: വിവാഹശേഷം ഭാര്യയിലെ ഈ മാറ്റം സൂചിപ്പിക്കുന്നത് വരാന്‍ പോകുന്ന ദുരിതകാലം
പൗരാണിക ഭാരതത്തില്‍ ജീവിച്ചിരുന്ന മഹാപണ്ഡിതനായിരുന്നു ചാണക്യന്. സാമ്പത്തികമായാലും വ്യക്തിപരമായ പ്രശ്നങ്ങളായാലും ഏത് പ്രശ്നവും എളുപ്പത്തില്‍ പരിഹരിക്കാന്‍ കഴിവുള്ളവ ജ്ഞാനിയായിരുന്നു അദ്ദേഹം. മനുഷ്യജീവിതത്തെ സംബന്ധിച്ച മിക്കവാറും എല്ലാ കാര്യങ്ങളിലും അദ്ദേഹത്തിന് അറിവുണ്ടായിരുന്നു. അതുകൊണ്ടാണ് ചാണക്യന്റെ വാക്കുകള്‍ നൂറ്റാണ്ടുകള്‍ക്ക് ഇപ്പുറവും പലരും പിന്തുടരുന്നത്. ചാണക്യന് തന്റെ ചിന്തകളും കാഴ്ചപ്പാടുകളുമെല്ലാം ചാണക്യനീതി എന്ന ഗ്രന്ഥത്തില്‍ വിവരിച്ചിട്ടുണ്ട്.
ഒരു പുരുഷന്റെയും സ്ത്രീയുടെയും തുല്യ പങ്കാളിത്തമാണ് വിവാഹത്തിന്റെ അടിസ്ഥാനം എന്ന് ചാണക്യന് പറയുന്നു. ഇണകളുടെ സ്വതന്ത്ര സമ്മതമാണ് ഒരു വിവാഹത്തിലേക്ക് നയിക്കുന്നത്. സ്ഥിരത, വിശ്വസ്തത എന്നിവ ദാമ്പത്യ ജീവിതത്തിന് അത്യന്താപേക്ഷിതമാണ്. കാരണം, ഈ ഘടകങ്ങളാണ് വിവാഹത്തിന്റെ ഉദ്ദേശ്യങ്ങളെ പരിപോഷിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നത്.
സ്ത്രീയും പുരുഷനും തമ്മിലുള്ള വിവാഹവുമായി ബന്ധപ്പെട്ട് നിരവധി നിയമങ്ങള്‍ ചാണക്യന് നല്‍കിയിട്ടുണ്ട്. ചാണക്യ നയമനുസരിച്ച്, വിവാഹശേഷം സ്ത്രീകളും പുരുഷന്മാരും പരസ്പര പൂരകങ്ങളാകുന്നു. എന്നാല്‍ കാലക്രമേണ ഭാര്യയില്‍ ചില മാറ്റങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയാല്‍, അത് നിങ്ങളുടെ ജീവിതത്തില്‍ പ്രശ്നങ്ങളുടെ തുടക്കമായിരിക്കും. ചാണക്യന് പറയുന്ന അത്തരം കാര്യങ്ങള്‍ ഇതാ.

അത്യാഗ്രഹം
വിവാഹശേഷം സ്ത്രീയും പുരുഷനും വീട് ഒരുമിച്ച് ഭരിക്കുന്നു. എന്നാല്‍ സ്ത്രീ അത്യാഗ്രഹിയും ദുര്വ്യയവുമുള്ളവളുമാണെങ്കില് അത്തരമൊരു വീട് ഒരിക്കലും പുരോഗതി പ്രാപിക്കില്ലെന്ന് ചാണക്യന് പറയുന്നു. അത്തരമൊരു സ്ത്രീ തന്നെക്കുറിച്ച് മാത്രം ചിന്തിക്കുകയും പണത്തിനായി ഭര്‍ത്താവിനെ ഉപദ്രവിക്കുകയും ചെയ്യും. അവര്‍ അത്യാഗ്രഹത്തില്‍ തെറ്റായ കാര്യങ്ങളും ചെയ്യുന്നു.

വിഡ്ഢിയായ ഭാര്യ
ഭര്‍ത്താവ് ജ്ഞാനിയും ഭാര്യ വിഡ്ഢിയുമാണെങ്കില് അവള് ചിന്തിക്കാതെ പ്രവര്‍ത്തിക്കുമെന്ന് ചാണക്യന് വിശദീകരിക്കുന്നു. വിഡ്ഢികളായ ആളുകള്‍ ജ്ഞാനികളോട് തര്‍ക്കിക്കുന്നു. പ്രബുദ്ധമായ കാര്യങ്ങള്‍ കേള്‍ക്കാന്‍ അവര്‍ ഇഷ്ടപ്പെടുന്നില്ല. അത്തരം വിഡ്ഢികളായ ഭാര്യമാര്‍ക്ക് ഭര്‍ത്താവ് ശത്രുവിനെപ്പോലെയായിരിക്കുമെന്നും ചാണക്യന് പറയുന്നു.

കള്ളത്തരം
ചാണക്യന്റെ അഭിപ്രായത്തില്‍ ഭൂരിഭാഗം സ്ത്രീകള്‍ക്കും കള്ളം പറയുന്ന ശീലമുണ്ട്. ചില സ്ത്രീകള്‍ക്ക് വീട്ടിലെ അംഗങ്ങളെ കുറിച്ച് കുശുകുശുക്കുന്ന സ്വഭാവവും ചെറിയ കാര്യങ്ങള്‍ വലുതാക്കി പറയുന്ന ശീലമുണ്ട്. അത്തരം സ്ത്രീകളെ ആരും വിശ്വസിക്കില്ല. ഈ സ്ത്രീകള്‍ക്ക് മറ്റുള്ളവരില്‍ നിന്ന് ഒരിക്കലും ബഹുമാനം ലഭിക്കില്ല. അത്തരം ശീലമുള്ള ഭാര്യമാര്‍ ഭര്ത്താക്കന്മാരുടെ ജീവിതം നരകമാക്കുന്നു.

പരപുരുഷ ബന്ധം
ഭര്‍ത്താവല്ലാതെ മറ്റൊരാളുമായി ബന്ധം പുലര്‍ത്തുന്ന സ്ത്രീയുടെ ഏറ്റവും വലിയ ശത്രു ഭര്‍ത്താവായിരിക്കുമെന്ന് ചാണക്യന് പറയുന്നു. സ്വഭാവം മോശമായ അത്തരം സ്ത്രീകള്‍ സംയമനം ഇഷ്ടപ്പെടുന്നില്ല. അവര്‍ ഭര്‍ത്താവിനെ ശത്രുവായി കണക്കാക്കുന്നു. അത്തരം സ്ത്രീകള്‍ ഭര്‍ത്താവിന്റെ ജീവിതം നരകമാക്കുമെന്ന് ഉറപ്പാണ്.

മുതിര്‍ന്നവരെ അനാദരിക്കല്
മുതിര്‍ന്നവരെ ബഹുമാനിക്കാത്ത സ്ത്രീകള്‍ വീടിന്റെ ഐശ്വര്യക്കേടാണ്. അത്തരം സ്ത്രീകള്‍ മുതിര്‍ന്നവരോട് അപമര്യാദയായി സംസാരിക്കുകയും എന്തു കാര്യത്തിനും വഴക്കിടുകയും ചെയ്യുന്നു. അവര്‍ വീടിന്റെ സമാധാനത്തിനും സന്തോഷത്തിനും വലിയ ഭീഷണിയാണ്. അത്തരമൊരു ഭാര്യയുള്ള ഒരു പുരുഷനും ദാമ്പത്യജീവിതത്തില്‍ സന്തോഷം ലഭിക്കില്ല.

ദേഷ്യം
ദേഷ്യം കാണിക്കുന്നത് സ്ത്രീകളുടെ ശീലമാണ്. പക്ഷേ, എല്ലാ കാര്യത്തിലും കോപം കാണിക്കുന്നത് ശരിയല്ല. കാരണം മുന്നില്‍ നില്‍ക്കുന്നയാള്‍ക്ക് നിങ്ങളോട് വളരെ ദേഷ്യം തോന്നുകയും അതിന്റെ ദൂഷ്യഫലങ്ങള്‍ നിങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുകയും ചെയ്യും. ദേഷ്യ സ്വഭാവമുള്ള ഭാര്യമാരുള്ള പുരുഷന്മാര്ക്ക് ജീവിതം ഒരു ദുരിതമായി മാറുന്നു.



Click it and Unblock the Notifications

