Latest Updates
-
മഴക്കാലത്ത് ചർമ്മം ചൊറിഞ്ഞു തടിക്കുന്നുണ്ടോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി! -
വെളുക്കാൻ തേക്കുന്ന ക്രീമുകൾ അപകടമോ? ഈ മൂന്ന് ബ്രാൻഡുകൾ ഉടൻ ഒഴിവാക്കൂ! -
ചന്ദ്രൻ മിഥുനം രാശിയിൽ: ഈ രാശിക്കാർക്ക് ഭാഗ്യം, ഡിജിറ്റൽ ഇടപാടുകളിൽ ശ്രദ്ധ വേണം! -
2026 ജൂലൈ 11: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 11 ശനിയാഴ്ച: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക നേട്ടവും ഉറപ്പ്! -
വെള്ളിയാഴ്ചത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് ഭാഗ്യദിനം, ഗ്രഹനിലയിൽ വമ്പൻ മാറ്റങ്ങൾ -
മുംബൈയിൽ എലിപ്പനി ജാഗ്രത: വെള്ളക്കെട്ടിലൂടെ നടന്നവരാണോ നിങ്ങൾ? 72 മണിക്കൂറിനുള്ളിൽ ഈ മുൻകരുതലുകൾ എടുക്കൂ -
അമർനാഥ് യാത്ര: മഴയും തണുപ്പും ചർമ്മത്തെ ബാധിക്കുമോ? പാദങ്ങൾ സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ -
മഴക്കാലത്ത് വയർ വീർക്കുന്നുണ്ടോ? ഇത് കൊഴുപ്പല്ല, നീർക്കെട്ടാണ്; പരിഹാരമിതാ -
മഴക്കാലത്ത് ഡൽഹിയിൽ ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ
Chanakya Niti: ഭര്‍ത്താവ് ചെയ്യുന്ന ഇക്കാര്യം ഭാര്യയില്‍ നിന്ന് രഹസ്യമാക്കി വെക്കണം - ചാണക്യന്
ചാണക്യന്റെ നീതി ശാസ്ത്രത്തില്‍ പല കാര്യങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്നുണ്ട്. പലപ്പോഴും ജീവിതം തന്നെ മാറി മറിയുന്ന അവസ്ഥകളെക്കുറിച്ച് ചാണക്യന് തന്റെ നീതി ശാസ്ത്രത്തില്‍ പറയുന്നു. സമ്പത്തിനെക്കുറിച്ചും കുടുംബത്തെക്കുറിച്ചും ദാമ്പത്യത്തെക്കുറിച്ചും എല്ലാം ചാണക്യന് തന്റെ നീതി ശാസ്ത്രത്തില്‍ പറയുന്നു. പലപ്പോഴും ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ സാധിക്കുന്ന പല കാര്യങ്ങളും നമുക്ക് ചാണക്യന് മുന്നേ പറഞ്ഞ് തന്നിട്ടുണ്ട്.
ചാണക്യ നീതിയില്‍ ദാമ്പത്യ ജീവിതത്തെക്കുറിച്ച് ചില കാര്യങ്ങള്‍ ചാണക്യന് വിശദീകരിക്കുന്നുണ്ട്. അതില്‍ ഭാര്യ ഭര്ത്താക്കന്മാര് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളെക്കുറിച്ചും പറയുന്നു. പലപ്പോഴും സത്യസന്ധതയും പരസ്പര ബഹുമാനവും എല്ലാം ദാമ്പത്യത്തില്‍ ശീലിക്കേണ്ട കാര്യങ്ങള്‍ തന്നെയാണ്. എന്നാല്‍ സന്തോഷകരമായ ജീവിതത്തിനും സാമ്പത്തിക നേട്ടത്തിനും കുടുംബത്തിന്റെ സ്വസ്ഥതക്കും സമാധാനത്തിനും വേണ്ടി ചില കാര്യങ്ങള്‍ ഭാര്യയില്‍ നിന്ന് ഭര്‍ത്താവ് ഒളിച്ച് വെക്കണം എന്നാണ് പറയുന്നത്. കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

നിങ്ങളുടെ വരുമാനം
ഒരു കാരണവശാലും നിങ്ങളുടെ വരുമാനത്തെക്കുറിച്ച് കൃത്യമായി ഭാര്യയോട് പറയരുത്. അത് ഭാര്യയെ കൂടുതല്‍ ചിലവഴിക്കുന്നതിനുള്ള സാഹചര്യം ഉണ്ടാക്കും എന്നാണ് ചാണക്യന് പറയുന്നത്. വരുമാനത്തേക്കാള്‍ കൂടുതല്‍ ചിലവാക്കാന്‍ പലപ്പോഴും ഭര്‍ത്താവും നിര്‍ബന്ധിതനാവുന്നു. അത് തന്നെയാണ്. കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതും. ഇത് ദാമ്പത്യ ജീവിതത്തിന്റെ താളം തെറ്റിക്കുകയും സാമ്പത്തിര പ്രതിസന്ധികള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. പലപ്പോഴും ആരോടും പറയാതെ ഇരുന്നാല്‍ ഇവര്‍ക്ക് പണം ലാഭിക്കാനും അത് സുരക്ഷിതമായി വെക്കുന്നതിനും സാധിക്കുന്നു. പിന്നീടുള്ള സാഹചര്യങ്ങളില്‍ പലപ്പോഴും അത് കുടുംബത്തിന് ഉപയോഗപ്രദമാവുകയും ചെയ്യുന്നു. ഇത്തരം കാര്യങ്ങള്‍ ഭര്‍ത്താവ് എപ്പോഴും ശ്രദ്ധിക്കണം എന്നാണ് ചാണക്യന് പറയുന്നത്.
ദാനം ചെയ്യുന്നത്
പലപ്പോഴും പലരും ചാരിറ്റിക്ക് വേണ്ടിയും ദാനധര്‍മ്മങ്ങള്‍ക്ക് വേണ്ടിയും ധാരാളം പണം ചിലവാക്കുന്നു. ഇത്തരം കാര്യങ്ങള്‍ നിങ്ങള്‍ ഓര്‍ത്തിരിക്കേണ്ടതാണ്. കാരണം ഇത് ചെയ്യുന്നതില്‍ നിന്ന് പലപ്പോഴും ഭാര്യ നിങ്ങളെ വിലക്കുന്നു. ഇത് പിന്നീട് കുടുംബത്തിലും പ്രശ്നങ്ങള്‍ക്ക് സാധ്യതയുണ്ടാവുന്നു. ദാനത്തെക്കുറിച്ച് അതുകൊണ്ട് തന്നെ ഭാര്യയോട് ഒരു കാരണവശാലും പറയരുത്. ഒരു കൈ കൊണ്ട് ദാനം ചെയ്യുന്നത് മറുകൈ അറിയരുത് എന്നാണ് ചാണക്യന് തന്റെ നീതി ശാസ്ത്രത്തില്‍ പറയുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ കുടുംബത്തെ അറിയിച്ച് കൊണ്ട് ചെയ്യരുത്.
അപമാനം നേരിട്ടത്
നിങ്ങള്‍ക്ക് എന്തെങ്കിലും സാഹചര്യത്തില്‍ അപമാനം നേരിട്ടിട്ടുണ്ടെ്ങ്കില് ഒരു കാരണവശാലും അത് ഭാര്യയോടെ പറയരുത്. അത് നിങ്ങളുട കുടുംബത്തെ വിഷമിപ്പിച്ചേക്കാം. നിങ്ങളുടെ ജീവിതത്തേയും ദാമ്പത്യ ജീവിതത്തേയും ഇത് കൂടുതല്‍ ബാധിക്കും. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ഒരിക്കലും നിസ്സാരമാക്കരുത്. ചില അവസരങ്ങളില്‍ നിങ്ങളോടുള്ള ബഹുമാനം വരെ അവര്‍ക്ക് കുറയുന്നതിന് ഇതൊരു കാരണമായേക്കാം. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് കുടുംബത്തില്‍ പ്രതിസന്ധികളുണ്ടാക്കുന്നു.
ബലഹീനത
നിങ്ങളുടെ ദൗര്‍ബല്യം എന്താണെന്നും എന്താണ് നിങ്ങളഉടെ ബലഹീനത എന്നും ഒരിക്കലും വേറൊരാളോട് പറയരുത്. അത് നിങ്ങളുടെ ഭാര്യയാണെങ്കില്‍ പോലും പറയരുത്. ഇത് നിങ്ങളുട കുടുംബത്തിലും പങ്കാളിക്കിടയിലും പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. പലപ്പോഴും എന്താണ് ശരി എന്താണ് തെറ്റ് എന്ന കാര്യത്തില്‍ പോലും ഇത് നിങ്ങളില്‍ ആശയക്കുഴപ്പം ഉണ്ടാക്കുന്നു. ബലഹീനത എന്താണെന്ന് ഒരിക്കലും അതുകൊണ്ട് തന്നെ സ്വന്തം പങ്കാളിയോട് പോലും തുറന്ന് പറയരുത്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications