Latest Updates
-
ജിമ്മിൽ പോകണ്ട, വയറിലെ കൊഴുപ്പ് കളയാൻ ശിൽപ ഷെട്ടിയുടെ ഈ 'വി-സിറ്റ്' വ്യായാമം മതി! -
ഗുരു ഗോചരം 2026: വ്യാഴം കർക്കടകത്തിൽ എത്തുമ്പോൾ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന അപ്രതീക്ഷിത മാറ്റങ്ങൾ എന്തൊക്കെ? -
ജൂൺ 2-ലെ ഗ്രഹനില: കരിയറിൽ വൻ മാറ്റം, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, രാഹുകാലം കരുതിയിരിക്കുക -
ജൂൺ 2: ധനു, ഇടവം രാശിക്കാർക്ക് വൻ ധനയോഗം; ഇന്നത്തെ ശുഭമുഹൂർത്തവും ഗണ്ഡമൂല ദോഷവും അറിയാം -
2026 ജൂൺ 2: ചിങ്ങം, ധനു രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; ഇന്നത്തെ ഗ്രഹനിലയിൽ ഒളിഞ്ഞിരിക്കുന്ന അത്ഭുതങ്ങൾ! -
ജൂൺ 2 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു -
ഇന്നത്തെ രാശിഫലം: മേടം മുതൽ മീനം വരെ, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, അറിയാം സമ്പൂർണ്ണ ഫലം -
തപ്സി പന്നുവിന്റെ ഫ്ലാറ്റ് ബെല്ലി: സ്പോട്ട് റിഡക്ഷൻ എന്ന മിഥ്യയും നിങ്ങൾ അറിയേണ്ട സത്യങ്ങളും -
സിദ്ധ, സാധ്യ യോഗങ്ങളുടെ അപൂർവ്വ സംഗമം: ഇന്ന് നിങ്ങളുടെ സാമ്പത്തിക നേട്ടങ്ങൾക്കും കരിയർ വളർച്ചയ്ക്കും സുവർണ്ണാവസരം! -
തടി കുറയ്ക്കാൻ ഓടേണ്ട, ഹൃത്വിക് റോഷന്റെ ഈ ഫിറ്റ്നസ് മന്ത്രം മതി; കരുത്ത് കൂടും, മാറ്റം ഉറപ്പ്!
ചാണക്യനീതി: നിഴലായി കൂടെനില്‍ക്കും, ഭാര്യാഭര്‍തൃ സ്നേഹം വളര്‍ത്താന്‍ ചാണക്യന്റെ 7 തന്ത്രങ്ങള്‍
പരസ്പര സ്നേഹത്തിലും ബഹുമാനത്തിലും ധാരണയിലും അധിഷ്ഠിതമായ രണ്ട് വ്യക്തികള്‍ തമ്മിലുള്ള വിശുദ്ധമായ ബന്ധമാണ് വിവാഹം. വിജയകരവും സന്തുഷ്ടവുമായ ദാമ്പത്യ ജീവിതത്തിന്, ഭാര്യാഭര്ത്താക്കന്മാര് പരസ്പരം മനസ്സിലാക്കുകയും ബഹുമാനിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. ചാണക്യനീതിയില്‍ ചാണക്യന് ഭാര്യാഭര്‍തൃ ക്ഷേമവും സന്തോഷവും ഉറപ്പാക്കാന്‍ ചില തത്ത്വങ്ങളുടെ പ്രാധാന്യം ഊന്നിപ്പറയുന്നുണ്ട്. ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിലൂടെ നിങ്ങള്‍ക്ക് സന്തോഷകരമായ ദാമ്പത്യ ജീവിതം ഉറപ്പാക്കാന്‍ സാധിക്കും. സന്തോഷകരമായ ദാമ്പത്യ ജീവിതം ഉറപ്പാക്കാനായി ചാണക്യ നീതിയില്‍ പറഞ്ഞിരിക്കുന്ന ചില പ്രധാന തത്ത്വങ്ങള്‍ ഇതാ.
ഭാര്യയുടെ അന്തസ്സിനെ ബഹുമാനിക്കുക
ചാണക്യന് പറയുന്നതനുസരിച്ച്, ഒരു ഭര്‍ത്താവ് എപ്പോഴും ഭാര്യയുടെ അന്തസ്സിനെ ബഹുമാനിക്കുകയും ബന്ധത്തില്‍ അവളെ തുല്യ പങ്കാളിയായി കണക്കാക്കുകയും വേണം. പരസ്പര ബഹുമാനവും ധാരണയുമാണ് ശക്തവും സന്തുഷ്ടവുമായ ദാമ്പത്യ ജീവിതത്തിന്റെ അടിത്തറയെന്ന് അദ്ദേഹം വിശ്വസിക്കുന്നു. ഇണയോടുള്ള വിവേചനമോ അനാദരവോ തെറ്റിദ്ധാരണകള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും ഇടയാക്കും, അത് കാലക്രമേണ നിങ്ങളുടെ ബന്ധത്തെയും ദുര്‍ബലപ്പെടുത്തും.

ഭാര്യയുടെ അഭിപ്രായം തേടുക
കുടുംബത്തില്‍ തീരുമാനങ്ങള്‍ എടുക്കുന്നത് പുരുഷന്മാരാണെന്നും പ്രധാന കാര്യങ്ങളില്‍ പലപ്പോഴും ഭാര്യമാരുടെ അഭിപ്രായങ്ങള്‍ പരിഗണിക്കുന്നില്ലെന്നതും പൊതുവെയുള്ള വിശ്വാസമാണ്. എന്നിരുന്നാലും, ബുദ്ധിമുട്ടുള്ള സമയങ്ങളില്‍ ഭാര്യമാരുടെ ഉപദേശവും തേടാന്‍ ചാണക്യന് ഭര്ത്താക്കന്മാരെ ഉപദേശിക്കുന്നു. ഭാര്യയുടെ യുക്തിക്ക് ഒരു പുതിയ വീക്ഷണം നല്‍കാനും കൂടുതല്‍ ഫലപ്രദമായ രീതിയില്‍ പ്രശ്നങ്ങള്‍ പരിഹരിക്കാനും സഹായിക്കും. ബന്ധത്തില്‍ വിശ്വാസവും ആത്മവിശ്വാസവും വളര്‍ത്തിയെടുക്കാനും ഇത് നിങ്ങളെ സഹായിക്കും.
പൊതുസ്ഥലത്ത് വഴക്കിടുകയോ അപമാനിക്കുകയോ ചെയ്യരുത്
ഭാര്യാഭര്ത്താക്കന്മാര് യോജിപ്പുള്ള ബന്ധം പുലര്‍ത്തണമെന്നും പൊതുസ്ഥലത്ത് വഴക്കോ വഴക്കോ ഒഴിവാക്കുകയും വേണമെന്നാണ് ചാണക്യന്റെ അഭിപ്രായം. തെറ്റ് ചെയ്താലും ഭാര്യയെ അപമാനിക്കുകയോ പീഡിപ്പിക്കുകയോ ചെയ്യരുതെന്ന് അദ്ദേഹം ഭര്ത്താക്കന്മാരെ ഉപദേശിക്കുന്നു. പകരം, തങ്ങള്‍ ചെയ്ത തെറ്റ് എന്താണെന്നും എങ്ങനെ അത് തിരുത്തണമെന്നും മനസ്സിലാക്കാന്‍ ഭാര്യമാരെ സഹായിക്കാന്‍ ഭര്ത്താക്കന്മാര് ശ്രമിക്കണം. പരസ്പര ബഹുമാനവും ധാരണയും വളര്‍ത്തിയെടുക്കാന്‍ ഈ സമീപനത്തിന് കഴിയും.
മര്യാദ പാലിക്കുക
ചാണക്യനീതി പ്രകാരം, സന്തുഷ്ടകരമായ ദാമ്പത്യബന്ധത്തിന് പ്രധാനമാണ് മര്യാദശീലം. നിങ്ങളുടെ സംസാരത്തില്‍ എപ്പോഴും മാധുര്യവും പെരുമാറ്റത്തില്‍ വിനയവും കാത്തുസൂക്ഷിക്കുക. അത്തരം വ്യക്തികള്‍ എല്ലാവരുടെയും ഹൃദയം കീഴടക്കുന്നവരാണ്. അതിനാല്‍ നിങ്ങളുടെ സംസാരത്തിലും പെരുമാറ്റത്തിലും എല്ലായ്പ്പോഴും മര്യാദ പുലര്‍ത്തുക.
അഹന്ത ഒഴിവാക്കുക
പല പ്രശ്നങ്ങളെയും വിളിച്ചുവരുത്തുന്ന ഒരു വിപത്താണ് അഹന്ത. ശക്തമായ ഒരു ബന്ധത്തില്‍ പോലും വിള്ളല്‍ വീഴാന്‍ കെല്പുള്ള സ്വഭാവമാണിത്. പങ്കാളിയില്‍ ആര്‍ക്കെങ്കിലും അഹന്ത വന്നാല്‍ ആം ബന്ധം വഷളാകാന്‍ തുടങ്ങുന്നു. ചാണക്യ നിതിയുടെ അഭിപ്രായത്തില്‍, നിങ്ങളുടെ ബന്ധങ്ങളില്‍ ഒരിക്കലും ഈഗോ പാടില്ല. അഹന്ത ഒഴിവാക്കി നിര്‍ത്തിയാല്‍ നിങ്ങള്‍ക്ക് സന്തുഷ്ടകരമായ ദാമ്പത്യജീവിതം എക്കാലവും നയിക്കാനാകും.
മൂന്നാമതൊരാളെ ഇടപെടുത്താതിരിക്കുക
നിങ്ങളുടെ ദാമ്പത്യ ജീവിതം മെച്ചപ്പെടുത്താന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നിങ്ങളുടെ രഹസ്യങ്ങള്‍ നിങ്ങള്‍ക്കൊപ്പം തന്നെ സൂക്ഷിക്കുന്നതാണ് നല്ലത്. നിങ്ങളുടെ ബന്ധത്തില്‍ മൂന്നാമതൊരാളെ ഉള്‍പ്പെടുത്തിയാല്‍, നിങ്ങള്‍ തമ്മിലുള്ള പ്രശ്നം വഷളാകും. അതിനാല്‍ ഭാര്യാഭര്‍തൃ ബന്ധത്തിനിടയില്‍ മൂന്നാമതൊരു വ്യക്തിയെ ഒരിക്കലും കടന്നുവരാന്‍ വിടാതിരിക്കുക.
വിശ്വാസം
ഏതൊരു ബന്ധത്തിന്റെയും അടിസ്ഥാനം വിശ്വാസമാണെന്ന് ചാണക്യന് പറയുന്നു. ഒരു ബന്ധം വിശ്വാസത്തില്‍ അധിഷ്ഠിതമാണ്. ഭാര്യാഭര്ത്താക്കന്മാര് തമ്മിലുള്ള ബന്ധം വളരെ ലോലമാണ്. ഭര്‍ത്താവും ഭാര്യയുമാണെങ്കിലും കാമുകീകാമുകന്മാരാണെങ്കിലും പരസ്പര ബന്ധം ശക്തിപ്പെടുത്താന്‍ വിശ്വാസം പ്രധാനമാണ്. പങ്കാളികള്‍ തമ്മില്‍ അചഞ്ചലമായ വിശ്വാസമുണ്ടെങ്കില്‍, ജീവിതത്തിലെ ഏത് പ്രതിസന്ധികളെയും എളുപ്പത്തില്‍ നേരിടാന്‍ അവര്‍ക്ക് കഴിയും. നേരെമറിച്ച്, ബന്ധത്തില്‍ വിശ്വാസക്കുറവുണ്ടാകാന്‍ തുടങ്ങിയാല്‍ ആ ബന്ധം തല്‍ക്ഷണം തകരും.



Click it and Unblock the Notifications