Latest Updates
-
2026 സെപ്റ്റംബർ 9: ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്; ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ വരുത്തുന്ന വലിയ മാറ്റങ്ങൾ ഇതാ -
ഗജകേസരിയോഗം 2026: ഇന്ന് ഈ സമയത്ത് പണമിടപാടുകൾ നടത്തിയാൽ നേട്ടം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
2026 സെപ്റ്റംബർ 7: ഏഞ്ചൽ നമ്പറുകൾ നൽകുന്ന സൂചനകൾ; കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ടതെന്ത്? -
ഇന്നത്തെ നക്ഷത്രഫലം 2026 സെപ്റ്റംബർ 7: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും! -
രാശിഫലം: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം! -
സെപ്റ്റംബർ 7-13: നിങ്ങളുടെ ജന്മസംഖ്യ പ്രകാരം ഈ ആഴ്ചയിലെ ഭാഗ്യനിറങ്ങളും അനുകൂല സമയവും ഇതാ! -
മിഥുനം രാശിയിൽ ചന്ദ്രമംഗള യോഗം: സെപ്റ്റംബർ 6-ന് ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സിദ്ധി യോഗം അവസാനിക്കുന്നു: സെപ്റ്റംബർ 6-ന് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടും! -
വെയിൽ കടുക്കുന്നു; ചർമ്മം കരിവാളിക്കാതിരിക്കാൻ ഈ സൺസ്ക്രീൻ രീതി പരീക്ഷിക്കൂ -
വീട്ടിലെ ദുർഗന്ധം മാറ്റാൻ 'സാൾട്ട് വാസ്തു' പരീക്ഷിക്കൂ; ഈ ചെറിയ മാറ്റം വീടിന് നൽകും വലിയ ഉന്മേഷം
Chanakya Niti: നെഗറ്റിവിറ്റിയുടെ കേന്ദ്രം, ഈ മൂന്നുതരം ആളുകളുമായുള്ള ബന്ധം സന്തോഷവും സമാധാനവും നശിപ്പിക്കും
ഭാരതം കണ്ട മഹാനായ തത്വചിന്തകനും സാമ്പത്തിക വിദഗ്ധനും നയതന്ത്രജ്ഞനുമായിരുന്നു ചാണക്യന്. ചാണക്യത്തിന്റെ കൂര്‍മ്മബുദ്ധിയും കൗശലവും നയതന്ത്രങ്ങളും കാരണം മൗര്യ സാമ്രാജ്യം വളരെ സമ്പന്നവും സമൃദ്ധവുമായിരുന്നു. ചാണക്യ തന്ത്രം അഥവാ ചാണക്യ നീതിയിലൂടെയാണ് ചന്ദ്രഗുപ്ത മൗര്യന് മഗധയുടെ ഭരണാധികാരിയായത്.

രാഷ്ട്രീയം മാത്രമായിരുന്നില്ല, സമൂഹത്തിന്റെ എല്ലാ മേഖലകളെ കുറിച്ചും ചാണക്യത്തിന് വളരെ വ്യക്തമായ ധാരണയുണ്ടായിരുന്നു. സാമ്പത്തികശാസ്ത്രം, രാഷ്ട്രീയം, നയതന്ത്രം എന്നീ മേഖലകളെ കുറിച്ചെല്ലാം ചാണക്യന് ആഴത്തിലുള്ള ലേഖനങ്ങളും പ്രായോഗികമായ ചിന്തകളും എഴുതിയിട്ടുണ്ട്. മനുഷ്യരാശി ഏറെ പ്രതിസന്ധികളും പ്രശ്നങ്ങളും നേരിടുന്ന ഇക്കാലത്ത് ചാണക്യന് പകര്‍ന്നുനല്‍കിയ അറിവുകളും ഉപദേശങ്ങളും അദ്ദേഹത്തിന്റെ ചിന്തകളും ജീവിതപ്രശ്നങ്ങളില്‍ നിന്നും കരകയറാന്‍ ഏറെ ഉപകാരപ്പെടും.
ശത്രുക്കളേക്കാള്‍ വിഷം
ശത്രുക്കളേക്കാള്‍ വിഷമുള്ള, വളരെ അപകടകാരികളായ ചിലര്‍ നമുക്ക് ചുറ്റുമുണ്ടെന്ന് ചാണക്യന് പറയുന്നു. ഇവരുടെ സാന്നിധ്യമോ സ്വാധീനമോ ജീവിതത്തില്‍ ഉണ്ടെങ്കില്‍ സന്തോഷമോ സമാധാനമോ വിജയമോ നമ്മുടെ ജീവിതത്തില്‍ ഉണ്ടാകില്ല. അതുകൊണ്ടുതന്നെ നമുക്ക് ചുറ്റുമുള്ള ഇത്തരം ആളുകളെ തിരിച്ചറിയുകയും അവരില്‍ നിന്ന് അകന്ന് കഴിയുകയും വേണം. അങ്ങനെയുള്ള മൂന്ന് തരം ആളുകളെ കുറിച്ചാണ് ഈ ലേഖനം.
ബുദ്ധിസാമര്ത്ഥ്യമുള്ളവര്, അത്യാഗ്രഹികള്‍
ചാണക്യ നീതി ശാസ്ത്രമനുസരിച്ച്, സ്വന്തം കാര്യങ്ങള്‍ക്ക് പ്രാമുഖ്യം നല്കുന്ന, സ്വാര്‍ത്ഥമതികളില്‍ നിന്നും അകന്നുകഴിയുന്നതാണ് സ്വന്തം സന്തോഷത്തിനും സമാധാനത്തിനും നല്ലത്. എത്ര വലിയ പ്രതിസന്ധിയില്‍ പെട്ടാലും വെല്ലുവിളികളില്ജ ജീവിതം വഴിമുട്ടിയാലും ഇത്തരക്കാരുടെ ഉപദേശമോ പിന്തുണയോ ആവശ്യപ്പെടരുതെന്നാണ് ചാണക്യന് പറയുന്നത്. കാരണം അത്യാഗ്രഹവും അസൂയയും കാരണം ഇവര്‍ ഒരിക്കലും നേരായ ഉപദേശം നല്‍കില്ല. യഥാര്‍ത്ഥത്തില്‍, അസൂയ സ്വഭാവമുള്ള ആളുകള്‍ക്ക് ശരിയും തെറ്റും തിരിച്ചറിയാന്‍ കഴിവുണ്ടാകുകയില്ല. മറ്റുള്ളവരുടെ വിജയത്തിലോ ജീവിതപുരോഗതിയിലോ ഉള്ളാലെ സന്തോഷിക്കാന്‍ ഇവര്‍ക്ക് കഴിയില്ല. അവരുടെ വിജയങ്ങള്‍ ഇല്ലാതാക്കാനും വേദനിപ്പിക്കാനും ആയിരിക്കും ഇവരുടെ ആഗ്രഹം.
പരുക്കനായ, നിന്ദ്യമായ സ്വഭാവമുള്ളവര്‍
അഹങ്കാരികളായ പരുക്കനും മറ്റുള്ളവരെ വില കല്പ്പിക്കാത്തവരുമായ ആളുകളുമായി ബന്ധം സ്ഥാപിക്കുന്നതും അവരില്‍ നിന്നും ഉപദേശം തേടുന്നതും നമുക്ക് ഒരിക്കലും ഗുണം ചെയ്യില്ല. ഇവരെ ഒരിക്കലും അന്ധമായി വിശ്വസിക്കരുത്. ഇവര്‍ നിങ്ങളുടെ നന്മ ആഗ്രഹിക്കില്ലെന്ന് മാത്രമല്ല, തിന്മയ്ത്ത് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യും. ശത്രുക്കള്‍ മുമ്പില്‍ നിന്നാണ് ആക്രമിക്കുന്നതെങ്കില്‍ ദയയില്ലാത്ത, സ്വാര്‍ത്ഥമതികള്‍ പിന്നില്‍ നിന്നാണ് ആക്രമിക്കുക. ശത്രുക്കളുടെ അക്രമത്തെ നമ്മള് കരുതിയിരിക്കുമെങ്കില് ഈ സ്വഭാവമുള്ളവരുടെ ആക്രമം മുന്നില്‍ നിന്നും അപ്രതീക്ഷിതമായിട്ടായിരിക്കും. വിശ്വസിക്കാന്‍ കൊള്ളുന്നവരല്ല ഈ സ്വഭാവക്കാര്‍. അവര്‍ അവരുടെ താല്‍പ്പര്യങ്ങള്‍ക്കും ജീവിതത്തിനുമാണ് പ്രാധാന്യം നല്‍കുക. മറ്റുള്ളവരെ അവരുടെ സ്വാര്‍ത്ഥത നിറവേറുന്നതിനുള്ള കളിപ്പാവകള്‍ ആക്കും.
മുന്കോപികള്, ദേഷ്യക്കാര്‍
ദേഷ്യവും മുന്‍കോപവും ആളുകളെ നല്ല കാര്യങ്ങള്‍ക്കായി സമീപിക്കാന്‍ കഴിയില്ല. ഒരു മനുഷ്യന്റെ ഏറ്റവും വലിയ ശത്രു ദേഷ്യമാണെന്നാണ് പറയപ്പെടുന്നത്. കാരണം ദേഷ്യവും മുന്‍കോപവും ആളുകളെ വെറുപ്പിക്കും. കാര്യങ്ങളെ വസ്തുനിഷ്ഠമായി കാണാനും യുക്തിസഹമായ തീരുമാനങ്ങള്‍ എടുക്കാനും ദേഷ്യവും മുന്‍കോപവും അനുവദിക്കില്ല. ദേഷ്യം കാരണം ആളുകള്‍ക്ക് ശരിയും തെറ്റും തിരിച്ചറിയാന്‍ പറ്റാതിരിക്കുകയും സ്വന്തം സംതൃപ്തിയിലേക്ക് മാത്രം ശ്രദ്ധ തിരിക്കുകയും ചെയ്യും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications