Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ഭാര്യ ഉണ്ടായിട്ടും പുരുഷന് അന്യ സ്ത്രീയോട് ഭ്രാന്തമായ ഇഷ്ടം, ചാണക്യന് പറയുന്ന 5 കാരണം
ചാണക്യന്റെ ധാര്‍മ്മിക ജീവിതത്തില്‍ ഉള്‍പ്പെടുത്തുന്നവര്‍ക്ക് മെച്ചപ്പെട്ട ജീവിതം നയിക്കാന്‍ കഴിയുമെന്ന് പറയുന്നു. മതം, പണം, ജോലി, രക്ഷ, കുടുംബം, ബന്ധങ്ങള്‍, അന്തസ്സ്, സമൂഹം, ബന്ധങ്ങള്‍, രാജ്യം, ലോകം എന്നിവയും മറ്റു പല കാര്യങ്ങളും സംബന്ധിച്ച തത്ത്വങ്ങള്‍ ചാണക്യന് തന്റെ നീതി ശാസ്ത്രത്തില്‍ വിവരിച്ചിട്ടുണ്ട്. ചാണക്യന്റെ ഈ തത്വങ്ങള്‍ ഇന്നത്തെക്കാലത്തും വളരെ പ്രസക്തമാണ്.
ഭാര്യാഭര്ത്താക്കന്മാര് തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ചില തത്ത്വങ്ങളും ചാണക്യന് നല്‍കിയിട്ടുണ്ട്. എല്ലാവരും ഇത് അറിഞ്ഞിരിക്കേണ്ടത് വളരെ പ്രധാനമാണ്. പുരുഷനായാലും സ്ത്രീയായാലും മറ്റൊരാളോടുള്ള ആകര്‍ഷണം ഒരു സാധാരണ കാര്യമാണെന്ന് പറയപ്പെടുന്നു. ഇത് തെറ്റല്ല. എന്നാല്‍ ഈ ആകര്‍ഷണം അതിരുകടക്കാന്‍ തുടങ്ങുമ്പോള്‍ അത് തെറ്റാകുന്നു.
ആകര്‍ഷണം എന്നത് മനുഷ്യന്റെ അന്തര്‍ലീനമായ സ്വഭാവമാണെന്ന് പറയുന്നു. എന്നാല്‍ ഇത് നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ പിരിമുറുക്കമുണ്ടാക്കുന്നുവെങ്കില്, അത് വെറും ആകര്‍ഷണമല്ല. അത്തരമൊരു സാഹചര്യത്തില്‍, വിവാഹേതര ബന്ധങ്ങള്‍ ഉടലെടുക്കുന്നു. അത് സമയബന്ധിതമായി തിരുത്തിയില്ലെങ്കില്‍ നിങ്ങളുടെ ദാമ്പത്യബന്ധം തകരുമെന്ന് ഉറപ്പാണ്. ചാണക്യനീതി പ്രകാരം, ഒരു പുരുഷന് ഭാര്യയെ ഉപേക്ഷിച്ച് മറ്റൊരു സ്ത്രീയെ ഇഷ്ടപ്പെടുന്നതിന് ചില കാരണങ്ങളുണ്ട്. അത് എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

നേരത്തെയുള്ള വിവാഹം
ചെറുപ്രായത്തിലെ വിവാഹം ചിലപ്പോള്‍ ദാമ്പത്യ ജീവിതത്തില്‍ അവഗണിക്കാനാകാത്ത പ്രശ്നങ്ങള്‍ കൊണ്ടുവരുന്നു. ഒന്നാമതായി, ബുദ്ധിയുടെയും വിവേകത്തിന്റെയും കാര്യത്തില്‍ ഈ സമയം നിങ്ങള്‍ വളരെ താഴ്ന്ന നിലയിലായിരിക്കും. രണ്ടാമതായി കരിയറും മറ്റും സംബന്ധിച്ച് നിങ്ങള്‍ക്ക് ഇതിനകം തന്നെ പ്രശ്നങ്ങളുണ്ടാകാം. അത്തരമൊരു സാഹചര്യത്തില്‍ കരിയര്‍ അല്‍പ്പം മെച്ചമാകുമ്പോള്‍, നിങ്ങള്‍ നേടേണ്ടിയിരുന്ന പല കാര്യങ്ങളും നിങ്ങള്‍ ഉപേക്ഷിച്ചതായി നിങ്ങള്‍ക്ക് തോന്നുന്നു. ഇതുകാരണം ആളുകള്‍ വിവാഹേതര ബന്ധങ്ങള്‍ ആരംഭിക്കുന്നു.
ശാരീരിക അസംതൃപ്തി
ശാരീരിക സംതൃപ്തിയും ഭാര്യാഭര്ത്താക്കന്മാരുടെ ബന്ധത്തില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. അതിന്റെ അഭാവം മൂലം ഇരുവരും തമ്മിലുള്ള ആകര്‍ഷണം ഗണ്യമായി കുറയാന്‍ തുടങ്ങുന്നു. മിക്ക കേസുകളിലും ശാരീരിക സംതൃപ്തിയുടെ അഭാവം കാരണം ഭാര്യാഭര്ത്താക്കന്മാര് തമ്മിലുള്ള ആകര്‍ഷണക്കുറവ് വ്യക്തമായി കാണാം. ആളുകള്‍ വിവാഹേതര ബന്ധങ്ങളിലേക്ക് നീങ്ങുന്നതിന്റെ പ്രധാന കാരണം ഇതാണ്. ശാരീരിക സംതൃപ്തി എന്നാല്‍ കിടക്കയില്‍ പരസ്പരം തൃപ്തിപ്പെടുത്തുക മാത്രമല്ല, മനസ്സിലും വാക്കുകളിലും പരസ്പരം ഉദാരമായി പെരുമാറുക എന്നതും അര്‍ത്ഥമാക്കുന്നു.
ബന്ധങ്ങളില്‍ വിശ്വാസമില്ലായ്മ
ദാമ്പത്യത്തിന്റെ ഏറ്റവും വലിയ ശക്തി വിശ്വസ്തതയാണ്. പങ്കാളികള്‍ തമ്മില്‍ പരസ്പര വിശ്വാസമുള്ള ഒരു ബന്ധം എക്കാലവും നിലനില്ക്കും. എന്നാല്‍, വിശ്വസ്തത ഒരിക്കല്‍ തകര്‍ന്നാല്‍ അത് വിളക്കിച്ചേക്കാന് പ്രയാസമാണ്. പങ്കാളികള്‍ തമ്മില്‍ വിശ്വാസം തകര്‍ക്കുമ്പോള്‍ അത് കൂടുതല്‍ പ്രശ്നത്തിലേക്ക് നീങ്ങുന്നു. വിവാഹേതര ബന്ധങ്ങളാണ് തങ്ങളുടെ ഏറ്റവും വലിയ നേട്ടമായി ചിലരില്‍ കാണുന്നത്. അത്തരമൊരു സാഹചര്യത്തില്‍, ഇണകള്‍ പരസ്പരം സമര്‍പ്പിക്കുകയും അവരുടെ ലൈംഗിക ജീവിതം വിജയകരമാകുകയും ചെയ്യേണ്ടത് വളരെ പ്രധാനമാണ്. അല്ലാത്തപക്ഷം നിങ്ങളുടെ ബന്ധം വൈകാതെ തകരാന്‍ തുടങ്ങും. പലപ്പോഴും പങ്കാളിയുമായുള്ള ബന്ധത്തില്‍ തൃപ്തനായിട്ടും, ഒരു വ്യക്തിക്ക് മറ്റൊരു ബന്ധം സ്ഥാപിക്കാന്‍ ആഗ്രഹമുണ്ടാകും. ഒരാളുടെ ജീവിതം നശിപ്പിക്കാന്‍ ഇത് ധാരാളം.
മാനസിക അകല്‍ച്ച
ഒരു ദാമ്പത്യ ബന്ധത്തില്‍ മറ്റ് സന്തോഷത്തോടൊപ്പം മാനസിക സന്തോഷവും പ്രധാനമാണ്. അതിന്റെ അഭാവം ആ ബന്ധത്തെ തകര്‍ക്കുന്നു. ഭാര്യാഭര്ത്താക്കന്മാര് പരസ്പരം ശ്രദ്ധിക്കാതിരിക്കുകയും പരസ്പരം സമയം നല്‍കാതിരിക്കുകയും അല്ലെങ്കില്‍ പരസ്പരം പോരായ്മകള്‍ മാത്രം കാണുകയും ചെയ്യുമ്പോള്‍, അത്തരം ബന്ധങ്ങള്‍ അധികകാലം നിലനില്‍ക്കില്ല. അത്തരമൊരു സാഹചര്യത്തില്‍, ഏതൊരു സ്ത്രീയും പുരുഷനും പുതിയ സന്തോഷം തേടാന്‍ തുടങ്ങും.
കുഞ്ഞിന്റെ വരവ്
ഏതൊരു പുരുഷനോ സ്ത്രീയോ മാതാപിതാക്കളാകുമ്പോള്‍ അവരുടെ മുന്‍ഗണനകള്‍ മാറുന്നു. അവന്റെ ജീവിതത്തില്‍ വലിയ മാറ്റമുണ്ടാകുന്നു. ഒരു കുട്ടിയുടെ ജനനത്തിനു ശേഷം, ഭാര്യാഭര്ത്താക്കന്മാര് തമ്മിലുള്ള ബന്ധം പലപ്പോഴും മാറാന്‍ തുടങ്ങുമെന്ന് ചാണക്യന് പറയുന്നു. ഭാര്യയ്ക്കും ഭര്‍ത്താവിനും പരസ്പരം സമയം ചെലവഴിക്കാന്‍ കഴിയില്ല. അത്തരമൊരു സാഹചര്യത്തില്‍ ചപലരായ പുരുഷന്മാര് മറ്റ് സ്ത്രീകളിലേക്ക് ആകര്‍ഷിക്കപ്പെടുന്നു. അവര്‍ ക്രമേണ വിവാഹേതര ബന്ധങ്ങളില്‍ ഏര്‍പ്പെടുന്നു.



Click it and Unblock the Notifications
