Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
Chanakya Niti: ഈ ഗുണങ്ങളുള്ള ഭാര്യ ഭര്‍ത്താവിന്റെ അനുഗ്രഹം, മൂന്നേ മൂന്ന് കാര്യങ്ങള്‍ ചാണക്യന് പറയുന്നു
Chanakya Niti: ലോകത്തിലെ ഏറ്റവും മികച്ച പണ്ഡിതന്മാരില് ഒരാളാണ് ചാണക്യന്. ചാണക്യന്റെ നീതി ശാസ്ത്രം ലോകപ്രശസ്തമാണ് എന്ന് നമുക്കറിയാം. അതുകൊണ്ട് തന്നെ ചാണക്യന്റെ ആദര്‍ശങ്ങളും തത്വങ്ങളും എല്ലാം പലരും ഇന്നും പിന്തുടര്ന്ന് പോരുന്നു. തത്വചിന്തകന്‍ എന്നത് പോലെ തന്നെ സാമ്പത്തിക ശാസ്ത്രത്തിലും ചാണക്യന് മികച്ച് നിന്നിരുന്നു. മികച്ച ഒരു നയതന്ത്രഞ്ജനായിരുന്നത് കൊണ്ട് തന്നെ ജീവിതത്തിലെ പല കാര്യങ്ങളെക്കുറിച്ചും കൃത്യമായ ഞ്ജാനവും അറിവും അദ്ദേഹത്തിനുണ്ടായിരുന്നു.
സാമ്പത്തികം, കുടുംബം, ജോലി എന്ന് വേണ്ട എല്ലാ മേഖലകളിലും ചാണക്യന് തന്റെ തത്വങ്ങള്‍ വ്യക്തമാക്കിയിരുന്നു. ഇതെല്ലാം തന്നെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുന്നതിന് പലരും ശ്രമിക്കുന്നു. ചാണക്യന്റെ നീതി ശാസ്ത്രത്തെക്കുറിച്ച് പറയുകയാണെങ്കില്‍ ദാമ്പത്യജീവിതത്തെക്കുറിച്ചും മികച്ച പങ്കാളിയെക്കുറിച്ചും ചാണക്യന് തന്റെ നീതി ശാസ്ത്രത്തില്‍ പ്രതിപാദിച്ചിരുന്നു. ചില പ്രത്യേക ഗുണങ്ങളുള്ള ഭാര്യയാണ് നിങ്ങളുടേതെങ്കില്‍ അവര്‍ ഭര്‍ത്താവിന് അനുഗ്രഹമാണ് എന്നാണ് ചാണക്യന് തന്റെ നീതിശാസ്ത്രത്തില്‍ പരാമര്‍ശിക്കുന്നത്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

എന്തിനും ഏതിനും കൂടെ നില്ക്കുക
ഭര്‍ത്താവിന്റെ വിജയ പരാജയങ്ങളില്‍ കൂടെ നില്ക്കുക എന്നത് ഒരു ഭാര്യയുടെ കടമയാണ്. വിജയങ്ങളില്‍ സന്തോഷിക്കുകയും പരാജയങ്ങളില്‍ ആശ്വസിച്ച് കൂടെ നില്‍ക്കുകയും ചെയ്യുക എന്നത് വളരെയധികം മികച്ചതാണ്. ഇതായിരിക്കണം ഒരു നല്ല ഭാര്യ എപ്പോഴും ചെയ്യേണ്ടത് എന്നാണ് ഇദ്ദേഹം തന്റെ നീതീ ശാസ്ത്രത്തില്‍ പറയുന്നത്. അതെല്ലാം തന്നെ ഭര്‍ത്താവിന് ഐശ്വര്യവും സന്തോഷവും സ്നേഹവും കൊണ്ട് വരും എന്നാണ് ചാണക്യന്റെ അഭിപ്രായം.
പ്രശ്നത്തെ കൈകാര്യം ചെയ്യുന്നത്
ഏത് പ്രശ്നത്തേയും കൃത്യമായ രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്ന ഒരു വ്യക്തിയായിരിക്കണം എപ്പോഴും മികച്ച ഒരു ജീവിത പങ്കാളി. ഏത് പ്രതിസന്ധി ഘട്ടത്തിലും സ്വയം നിയന്ത്രിച്ച് കഠിനമായ പരിശ്രമത്തോടെ ക്ഷമയോടെ വേണം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന്. ഇത് ഭര്‍ത്താവിന്റെ കാര്യമാണെങ്കിലും സ്വന്തം കാര്യമാണെങ്കിലും അത്തരത്തില്‍ തന്നെ വേണം എന്നാണ് ചാണക്യന് പറയുന്നത്.
പരസ്പര ബഹുമാനം
പരസ്പര ബഹുമാനത്തോടെ കുടുംബവും ദാമ്പത്യവും മുന്നോട്ട് കൊണ്ട് പോവാന്‍ സാധിക്കുന്ന പങ്കാളിയാണ് നിങ്ങളുടേത് എങ്കില്‍ അവര്‍ക്ക് ജീവിതത്തില്‍ വളരെ വലിയ മാറ്റങ്ങള്‍ സംഭവിക്കുന്നു. പലപ്പോഴും ഭര്‍ത്താവ് ആഗ്രഹിക്കുന്നതും ഇത്തരത്തില്‍ ഒരു ഭാര്യയെ തവന്നെയാണ്. വിശ്വാസവും സ്നേഹവും വര്‍ദ്ധിപ്പിക്കുക വഴി ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സ്നേഹവും സമാധാനവും നിലനില്ക്കുന്നു. ഇതെല്ലാം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുന്നതിന് എപ്പോഴും നല്ല ഗുണങ്ങളുള്ള ഒരു ഭാര്യക്ക് മാത്രമേ സാധിക്കുകയുള്ളൂ.
കാര്യങ്ങളെ മനസ്സിലാക്കുന്നത്
ചെയ്യുന്ന കാര്യമാണെങ്കിലും വരാനിരിക്കുന്നതുമായ കാര്യമാണെങ്കിലും വളരെയധികം ശ്രദ്ധയോടെ വേണം കൈകാര്യം ചെയ്യുന്നതിന്. അല്ലാത്ത പക്ഷം അത് കുടുംബത്തില്‍ പ്രശ്നങ്ങളുണ്ടാക്കുന്നു. എപ്പോഴും കാര്യങ്ങള്‍ മനസ്സിലാക്കി കൈകാര്യം ചെയ്യുന്ന ഭാര്യയാണ് നിങ്ങളുടേതെങ്കില്‍ നിങ്ങള്‍ ജീവിതത്തില്‍ വിജയിച്ചു എന്നാണ് അര്‍ത്ഥമാക്കുന്നത്. ഇത്തരം ഭാര്യമാര്‍ നിങ്ങളുടെ ഭാഗ്യമാണ് എന്നാണ് ചാണക്യന് പറയുന്നത്. ജീവിതത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും ഇത് വഴി നിങ്ങള്‍ക്കുണ്ടാവുന്നു.
വിശ്വസ്തത
എപ്പോഴും ഭര്‍ത്താവിനോട് വിശ്വസ്തതയോടെ പെരുമാറുന്നതിന് ശ്രദ്ധിക്കണം. ഇത് ദാമ്പത്യജീവിതത്തില്‍ വളരെയധികം ഉറപ്പും സന്തോഷവും നല്കുന്നു. ജീവിതത്തിലെ എല്ലാ വിധത്തിലുള്ള പ്രതിസന്ധികളേയും മറികടക്കുന്നതിന് ഈ ഗുണങ്ങള്‍ ഭാര്യക്കുണ്ടായിരിക്കണം. അതുകൊണ്ട് തന്നെ ഇവരുടെ കുടുംബ ജീവിതത്തിലും ആ സന്തോഷം നിലനില്ക്കുന്നു. ജീവിതത്തിലെ എല്ലാ പ്രതിസന്ധികളേയും മറികടക്കുന്നതിന് ഇത്തരത്തില്‍ പരസ്പര വിശ്വാസമുള്ള ദമ്പതികള്‍ക്ക് സാധിക്കും എന്നാണ് ചാണക്യന് തന്റെ നീതി ശാസ്ത്രത്തില്‍ പറയുന്നത്.



Click it and Unblock the Notifications
