Latest Updates
-
ഫ്രണ്ട്ഷിപ്പ് ഡേ സെൽഫികളിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? മഴയത്തും സുന്ദരിയായിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ബാത്ത്റൂമിൽ ഈ തെറ്റുകൾ വരുത്തുന്നുണ്ടോ? വീട്ടിലെ ഐശ്വര്യം നഷ്ടപ്പെടാൻ കാരണമാകും -
വീട്ടിൽ പണം വരണോ? അടുക്കളയിൽ ഇന്ന് രാത്രി ഈ ചെറിയ മാറ്റങ്ങൾ വരുത്തൂ -
പുതിയ മാസം തുടങ്ങുമ്പോൾ വീടിന്റെ ഉമ്മറത്ത് ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യം തേടിവരും! -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാണോ? അണുബാധ ഒഴിവാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ഓഗസ്റ്റ് 2-ന് ചൊവ്വ മിഥുനം രാശിയിലേക്ക്: ആശയവിനിമയത്തിൽ വൻ മാറ്റം, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
2026 ഓഗസ്റ്റ് 1: കരിയറിൽ വൻ നേട്ടത്തിന് ഈ സമയം നോക്കി തുടങ്ങാം, അഭിജിത്ത് മുഹൂർത്തം ഇങ്ങനെ പ്രയോജനപ്പെടുത്താം -
ഓഗസ്റ്റ് 1: ഈ 5 രാശിക്കാർക്ക് പ്രണയത്തിൽ വസന്തകാലം, പങ്കാളിയുമായുള്ള ബന്ധം ദൃഢമാക്കാൻ ഈ വഴികൾ നോക്കൂ -
ഓഗസ്റ്റ് 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും കുടുംബത്തിലും വൻ മാറ്റങ്ങൾ! -
ജൂലൈ 31 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം
പെണ്ണിനെ ആകര്‍ഷിക്കും ആണ് ഗുണങ്ങള്‍, ജീവന് തന്ന് സ്നേഹിക്കും- ചാണക്യന്
ചാണക്യന് രാജ്യത്തെ ഏറ്റവും വലിയ നയതന്ത്രഞ്ജനായി കണക്കാക്കുന്ന വ്യക്തിയാണ്. ചാണക്യന്റെ നീതി ശാസ്ത്രത്തില്‍ ഒരു മനുഷ്യ ജീവിതത്തില്‍ സംഭവിക്കാനിടയുള്ള എല്ലാ കാര്യങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്നു. കരിയറും, ധനവും, ദാമ്പത്യവും, വിവാഹവും, പ്രണയവും, കുടുംബവും എല്ലാം ചാണക്യന്റെ നീതി ശാസ്ത്രത്തില്‍ ഇടം പിടിച്ചവയാണ്. എന്നാല്‍ നീതി ശാസ്ത്രം അനുസരിച്ച് ഓരോ കാര്യത്തിനും എന്തൊക്കെ വ്യാഖ്യാനങ്ങള്‍ ചാണക്യന് നല്‍കുന്നുണ്ട് എന്നത് തിരിച്ചറിയണം.
പ്രണയത്തെക്കുറിച്ചും ചാണക്യന് ചിലത് പറയുന്നുണ്ട്. അതില്‍ വരുന്നതാണ് പലപ്പോഴും സ്ത്രീപങ്കാളികള് പുരുഷനില്‍ തേടുന്ന ഗുണങ്ങള്‍. അവ എന്തൊക്കെയെന്ന് കൃത്യമായി തിരിച്ചറിഞ്ഞ് മുന്നോട്ട പോയാല്‍ ജീവിതം സന്തോഷകരമായിരിക്കും. എന്തൊക്കെയാണ് ആണ്‍കുട്ടികളില്‍ പെണ്‍കുട്ടികള്‍ ശ്രദ്ധിക്കുന്നതും ഉണ്ടാവേണ്ടതുമായ ചില ഗുണങ്ങള്‍ എന്ന് നമുക്ക് നോക്കാം. ഇതിലൂടെ ജീവിതത്തില്‍ ഏതൊക്കെ പ്രതിസന്ധികളുണ്ടായാലും അവര്‍ വിട്ടിട്ട് പോവില്ല എന്നതാണ് ചാണക്യന് പറയുന്നത്.

ബുദ്ധിയുള്ള പുരുഷന്മാര്
ബുദ്ധിയുള്ള പുരുഷന്മാരെയാണ് പലപ്പോഴും പെണ്‍കുട്ടികള്‍ ഇഷ്ടപ്പെടുന്നത്. പലപ്പോഴും ഇത് തന്നെയാണ് ആചാര്യന്റെ ചാണക്യ ശാസ്ത്രത്തില്‍ പറയുന്നതും. അത്തരം ആണ്‍കുട്ടികള്‍ ഏത് സാഹചര്യത്തേയും നല്ല വിവേകപൂര്‍വ്വം കൈകാര്യം ചെയ്യുന്നു. ഇവര്‍ എടുക്കുന്ന തീരുമാനവും അത്തരത്തിലുള്ളതായിരിക്കും. അതുകൊണ്ട് തന്നെ ഈ സ്വഭാവമുള്ള അല്ലെങ്കില്‍ ഈ ഗുണങ്ങളുള്ള പുരുഷന്മാരെ എപ്പോഴും സ്ത്രീകള്‍ ആഗ്രഹിക്കുന്നത്. ഇത് ജീവിതം തന്നെ മാറ്റി മറിക്കും എന്നതാണ് ചാണക്യന് പറയുന്നത്.
കരുതലുള്ളവര്‍
ചാണക്യ നീതി ശാസ്ത്ര പ്രകാരം പെണ്‍കുട്ടികള്‍ തങ്ങളെ കരുതലോടെ സംരക്ഷിച്ച് വരുന്ന ഒരു വ്യക്തിയെ ഇഷ്ടപ്പെടുന്നു എന്നാണ് പറയുന്നത്. അത് മാത്രമല്ല ഇവര്‍ക്ക് ഏത് കാര്യത്തിനും സംരക്ഷണവും കരുതലും ആവശ്യമായി വരുന്നുവോ അപ്പോള്‍ അതിന് വേണ്ടി തയ്യാറെടുക്കുന്ന പുരുഷന്മാരോട് പ്രത്യേക സ്നേഹവും ഇഷ്ടവും തോന്നുന്നു. പുരുഷന്മാര് തങ്ങളെ ഇത്തരം കരുതലോടെ ചേര്‍ത്ത് പിടിക്കുന്നത് പലപ്പോഴും പെണ്‍കുട്ടികളെ വളരെയധികം ആകര്‍ഷിക്കുന്നു.
മാതാപിതാക്കളോട് ഇടപെടുന്നത്
നിങ്ങളുടെ മാതാപിതാക്കളോട് ഇടപഴകുന്ന രീതിയും അവര്‍ ശ്രദ്ധിക്കും. സ്വന്തം മാതാപിതാക്കള്‍ക്ക് നല്കുന്ന അതേ പരിഗണനയും സ്നേഹവും നിങ്ങളുടെ കാമുകന് നിങ്ങളുടെ മാതാപിതാക്കള്‍ക്കും നല്കുന്നുണ്ടെങ്കില് അവര്‍ വളരെയധികം സന്തോഷിക്കുന്നു. ഇത് തന്നെയാണ് എല്ലാ പങ്കാളികളും ആഗ്രഹിക്കുന്നതും. ഇതിലൂടെ ജീവിതം കൂടുതല്‍ സ്വര്ഗ്ഗതുല്യമാവുന്നു എന്നാണ് ചാണക്യന് പറയുന്നത്.
തുല്യത
സ്ത്രീകള്‍ തന്റെ പങ്കാളിയില്‍ ആഗ്രഹിക്കുന്ന പ്രധാന ഗുണങ്ങളില്‍ ഒന്നാണ് തുല്യത എന്നത്. ചാണക്യന് ഇതിനെക്കുറിച്ച് വ്യക്തമായി പറയുന്നു. ഏത് കാര്യത്തിനും തുല്യതയും പ്രാധാന്യവും നല്കുന്ന പങ്കാളിയെ ഏതൊരു പെണ്‍കുട്ടിയും സ്നേഹിക്കുകയും ജീവിത കാലം മുഴുവന്‍ ഒരുമിച്ച് ജീവിക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു എന്നാണ് നീതി ശാസ്ത്രത്തില്‍ പറയുന്നത്. കൂടാതെ, അവരോടൊപ്പം നല്ല സമയം ചെലവഴിക്കാന്‍ അവര്‍ ഇഷ്ടപ്പെടുന്നു.
കഠിനാധ്വാനികള്‍
കഠിനാധ്വാനികളായ ആണ്‍കുട്ടികളെയും പെണ്‍കുട്ടികള്‍ ഇഷ്ടപ്പെടുന്നു. മാത്രമല്ല ഇവര്‍ ഏത് കാര്യത്തിലും മുന്നിട്ടിറങ്ങുകയും എത്രയൊക്കെ കഷ്ടപ്പെട്ടാലും അധ്വാനത്തിലൂടെ ജീവിതം നേടിയെടുക്കുകയും ചെയ്യുന്നതിനാല്‍ ഇവരെ പെണ്‍കുട്ടികള്‍ സ്വീകരിക്കുന്നു എന്നാണ് നീതിശാസ്ത്രത്തില്‍ ചാണക്യന് പറയുന്നത്. ഇവര്‍ വളരെ എളുപ്പത്തില്‍ വിജയം കൈപ്പിടിയില്‍ ആക്കുന്നു. മാത്രമല്ല ഇവരെ സ്നേഹിച്ചാല്‍ അത് ജീവിതത്തിലും പോസിറ്റീവിറ്റി നിറക്കുന്നു. അഭിമാനികളായിരിക്കും എന്നത് തന്നെയാണ് ഇവരുടെ പ്രത്യേകതയും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications