Latest Updates
-
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കാലാവസ്ഥ മാറുമ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? ഈ ലളിതമായ മാറ്റങ്ങൾ വരുത്തിയാൽ മതി! -
49-ാം വയസ്സിലും മല്ലിക ഷെരാവത്ത് എങ്ങനെ ഇത്ര ഫിറ്റായിരിക്കുന്നു? ആ രഹസ്യം ഇതാ, നിങ്ങൾക്കും പരീക്ഷിക്കാം!
Chanakya Niti: ലക്ഷ്മി ദേവി പടി കയറി വരും പണം ഇങ്ങനെ ചിലവാക്കിയാല്‍
Chanakya Niti: ആചാര്യന് ചാണക്യന്റെ വാക്കുകള്‍ക്ക് ഇന്നും പ്രസക്തിയുണ്ടെന്ന് സൂചിപ്പിക്കുന്ന പല കാര്യങ്ങളുമാണ് ഇന്നത്തെ കാലഘട്ടത്തില്‍ നടക്കുന്നത്. പലപ്പോഴും ആചാര്യന്റെ ഉപദേശം വളരെയധികം പ്രാധാന്യം നിലനില്‍ക്കുന്ന ഒന്നാണ് എന്നതില്‍ സംശയം വേണ്ട. സാമ്പത്തിക ശാസ്ത്രത്തില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നമുക്ക് അതിനെ കൃത്യമായി ചിലവഴിക്കുന്നതിനും ഇരട്ടിപ്പിക്കുന്നതിനും സാധിക്കുന്നു. എന്നാല്‍ ഏതൊക്കെ മേഖലകളില്‍ നിങ്ങള്‍ക്ക് പണം ചിലവാക്കേണ്ടതുണ്ട് എന്നത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇത് ലക്ഷ്മി ദേവിയുടെ അനുഗ്രഹം നിങ്ങള്‍ക്ക് നല്കുന്നു.
ഏതൊക്കെ മേഖലയില്‍ പണം ചിലവാക്കുന്നത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഐശ്വര്യവും കൊണ്ട് വരുന്നു എന്ന് നോക്കാം. ഇനി പറയുന്ന അഞ്ചിടങ്ങളില്‍ പണം ചിലവാക്കുന്നത് നിങ്ങളുടെ ജീവിതത്തില്‍ ഐശ്വര്യം വര്‍ദ്ധിപ്പിക്കുമെന്നും ജീവിതത്തില്‍ ലക്ഷ്മി ദേവിയുടെ സാന്നിധ്യം വര്‍ദ്ധിപ്പിക്കുമെന്നുമാണ് സൂചിപ്പിക്കുന്നത്. എപ്രകാരം ഇതിന് കാരണമാകുന്നു എന്ന് നോക്കാം.

രോഗികളെ സഹായിക്കുക
രോഗികളെ സഹായിക്കുക എന്നത് വളരെ പ്രധാനപ്പെട്ടതാണ്. പലപ്പോഴും ജീവിതത്തിലെ മാറ്റങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നതിന് ഇത് കാരണമാകുന്നു. രോഗബാധിതനായ ഒരു വ്യക്തിയെ സഹായിക്കുമ്പോള്‍ അവരുടെ ജീവിതത്തില്‍ പുതിയ ജീവിത്തതിന് തുടക്കമിടുകയാണ് ചെയ്യുന്നത്. ഇത് വലിയ പുണ്യമായാണ് കണക്കാക്കുന്നതും. വിഷമിക്കുന്ന മനുഷ്യനെ സഹായിക്കുന്നത് വഴി നിങ്ങളുടെ ജീവിതവും മെച്ചപ്പെടുന്നു. ഇത് സമ്പത്തിന്റെ ഒഴുക്ക് നിങ്ങളിലേക്ക് എത്തിക്കുന്നതിനും സഹായിക്കുന്നു. ലക്ഷ്മി ദേവിയുടെ അനുഗ്രഹം ലഭിക്കുന്നത് വഴി സമ്പത്തും ഐശ്വര്യവും നിങ്ങളിലേക്ക് എത്തുന്നു.
നിര്‍ധനരെ സഹായിക്കുന്നത്
നിര്‍ധനരെ സഹായിക്കുന്നതിന് പലപ്പോഴും നിങ്ങള്‍ക്ക് കിട്ടുന്ന അവസരം ഒരിക്കലും പാഴാക്കരുത്. ഇത് നിങ്ങളുടെ ജീവിതത്തില്‍ നേട്ടങ്ങളും ഐശ്വര്യവും വര്‍ദ്ധിപ്പിക്കുന്നു. പണക്കാരല്ലാത്തവരെ സഹായിക്കുന്നത് വഴി അത് ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും നിങ്ങളിലേക്ക് എത്തിക്കുന്നു. നല്ല വാക്കുകളും അനുഗ്രഹങ്ങളും നിങ്ങള്‍ക്ക് ലഭിക്കുന്നതിനും ഇത് കാരണമാകുന്നു. അശരണരെ സഹായിക്കുന്നത് വഴി ലക്ഷ്മി ദേവി നിങ്ങളെ തേടി എത്തും എന്നതാണ് സത്യം. ചാണക്യന് പറയുന്നത് ദുര്‍ബലരെ ഒരിക്കലും സഹായിക്കാതിരിക്കരുത് എന്നതാണ്.

സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്ക്
സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി പണം ചിലവാക്കുന്നത് നിങ്ങളുടെ ജീവിതത്തില്‍ ഐശ്വര്യം നിറയ്ക്കുന്നു എന്നതാണ് സൂചിപ്പിക്കുന്നത്. നിങ്ങള്‍ക്ക് ലഭിക്കുന്ന വരുമാനത്തില്‍ നിന്ന് ഒരു ഭാഗം അശരണര്‍ക്കായി മാറ്റി വെക്കേണ്ടതാണ്. ഇത് ചെയ്യുന്നത് വഴി നിങ്ങളുടെ ജീവിതം മാറി മറിയുന്നു എന്നതാണ് സത്യം. സമൂഹത്തില്‍ നിങ്ങള്‍ക്കുള്ള മതിപ്പ് വര്‍ദ്ധിക്കുന്നതിനും ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും സമൃദ്ധിയും നിറയുന്നതിനും ഇത് കാരണമാകുന്നു. സമൂഹത്തില്‍ നന്മ ചെയ്യുമ്പോള്‍ അത് നിങ്ങളുടെ ജീവിതത്തില്‍ ഐശ്വര്യവും സമ്പത്സമൃദ്ധിയും വര്‍ദ്ധിപ്പിക്കും എന്നതാണ് പറയുന്നത്.
ദാനം ചെയ്യുന്നത്
ആവശ്യമുള്ളവര്‍ക്ക് സമ്പത്ത് ദാനം ചെയ്യുന്നത് എന്തുകൊണ്ടും നല്ലതാണ്. പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതും അര്‍ഹതയുള്ളവര്‍ക്ക് പണം ദാനം ചെയ്യുന്നതും നിങ്ങള്‍ക്ക് ലക്ഷ്മി ദേവിയുടെ അനുഗ്രഹം ലഭ്യമാക്കുന്നു. ജീവിതത്തില്‍ പോസിറ്റീവ് ഊര്‍ജ്ജം നിറയ്ക്കുന്ന കാര്യത്തില്‍ ഏറ്റവും മികച്ചതാണ് ഈ പ്രവൃത്തി എന്നതാണ് ചാണക്യന് പറയുന്നത്. അത് മാത്രമല്ല പുണ്യ ക്ഷേത്രങ്ങളും സ്ഥലങ്ങളും സന്ദര്‍ശിക്കുന്നത് വഴി നിങ്ങളുടെ ജീവിതം തന്നെ മാറി മറിയുന്നു. ഇത്രയും കാര്യങ്ങള്‍ ചാണക്യ നീതി പ്രകാരം ചെയ്യുന്നത് നിങ്ങളില്‍ ലക്ഷ്മീ സാന്നിധ്യം വര്‍ദ്ധിപ്പിക്കുകയും ഐശ്വര്യം നിറയ്ക്കുകയും ചെയ്യുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications