Latest Updates
-
ഫ്ലാറ്റിൽ ഗണപതിയെ പ്രതിഷ്ഠിക്കുന്നുണ്ടോ? വാസ്തുവും സുരക്ഷയും ശ്രദ്ധിക്കാൻ ഈ കാര്യങ്ങൾ മറക്കരുത്! -
ഭാദ്രപദ അമാവാസി 2026: സമയക്രമം ഇങ്ങനെ, ഈ കാര്യങ്ങളിൽ ജാഗ്രത വേണം! -
ഇന്ന് ഉച്ചയ്ക്ക് വെയിൽ കടുക്കും; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
നിമിഷ സജയന്റെയും രജിഷയുടെയും ബോഡി ട്രാൻസ്ഫോർമേഷൻ; ആരോഗ്യത്തോടെ ഭാരം കുറയ്ക്കാൻ താരങ്ങൾ പിന്തുടരുന്ന ആ രഹസ്യം ഇതാണ്! -
സെപ്റ്റംബർ 9: ചന്ദ്രന്റെ രാശിമാറ്റം, പണമിടപാടുകളിൽ അതീവ ജാഗ്രത; ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 9-15: ഈ 4 രാശിക്കാർക്ക് വൻ ഭാഗ്യം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സെപ്റ്റംബർ 9 നക്ഷത്രഫലം: ആയില്യം മാറി മകം ഉദിക്കുന്നു, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
സെപ്റ്റംബർ 9 രാശിഫലം: ഇന്ന് ഭാഗ്യം ആർക്കൊപ്പം? 12 രാശിക്കാരുടെയും സമ്പൂർണ്ണ ദിവസഫലം ഇതാ -
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും
ചാണക്യനീതി; ദാരിദ്ര്യത്തില്‍ നിന്ന് കരകയറില്ല, ജീവിതം കഠിനമാക്കുന്ന 5 ശീലങ്ങള്‍
മികച്ച രാഷ്ട്രതന്ത്രജ്ഞന്, നയതന്ത്രജ്ഞന്, സാമ്പത്തിക വിദഗ്ധന്‍ എന്നീ നിലകളില്‍ പ്രശസ്തനായ വ്യക്തിയാണ് ചാണക്യന്. ചന്ദ്രഗുപ്ത മൗര്യനെ ഇന്ത്യയുടെ ചക്രവര്‍ത്തിയാക്കിയത് അദ്ദേഹത്തിന്റെ നയങ്ങളെ അടിസ്ഥാനമാക്കിയാണ്. മനുഷ്യന്റെ സന്തോഷകരമായ ജീവിതത്തിനും ദുരിതങ്ങള്‍ അകറ്റാനുമായി ചില നയങ്ങളും അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഈ നയങ്ങള്‍ സ്വീകരിക്കുന്നതിലൂടെ ഒരാള്‍ക്ക് വിജയത്തിന്റെ കൊടുമുടിയിലെത്താനാകുന്നു. മനുഷ്യജീവിതം മെച്ചപ്പെടുത്താന്‍ അദ്ദേഹം നിരവധി കാര്യങ്ങള്‍ നല്‍കിയിട്ടുണ്ട്. ആളുകളെ ശരിയായ ദിശയിലേക്ക് നയിക്കുന്ന ഒരു ഗ്രന്ഥമാണ് ചാണക്യ നീതി.
ചാണക്യ നീതിയില്‍, പണത്തിന്റെ പ്രയോജനത്തെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും ചാണക്യന് വിശദമായി വിവരിച്ചിട്ടുണ്ട്. ഒരു വ്യക്തിയെ എപ്പോഴും ദാരിദ്ര്യത്തിന്റെ പാതയിലേക്ക് തള്ളിവിടുന്ന അഞ്ച് ശീലങ്ങളെക്കുറിച്ച് ചാണക്യന് തന്റെ നിതി ശാസ്ത്രത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഈ ശീലങ്ങളുള്ള ഒരാള്‍ക്ക് ജീവിതത്തില്‍ ഒരിക്കലും സമ്പന്നനാകാന്‍ കഴിയില്ല. ചാണക്യനീതി പ്രകാരം ഒരു വ്യക്തിയെ എപ്പോഴും ദാരിദ്ര്യത്തിന്റെ പാതയിലേക്ക് നയിക്കുന്ന മോശം ശീലങ്ങള്‍ ഇതാണ്.

വൃത്തിഹീനമായി നടക്കുന്നത്
ചാണക്യന്റെ അഭിപ്രായത്തില്‍ ശരീരം വൃത്തിയായി സൂക്ഷിക്കുന്നതിനൊപ്പം പല്ലുകളും വസ്ത്രങ്ങളും വൃത്തിയായി സൂക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. പതിവായി കുളിക്കാത്തവരും മുഷിഞ്ഞ വസ്ത്രം ധരിക്കുന്നവരുമായ ആളുകള്‍ക്ക് ലക്ഷ്മീദേവിയുടെ അനുഗ്രഹം ഒരിക്കലും ലഭിക്കില്ല. അത്തരം ആളുകള്‍ അവരുടെ ജീവിതത്തിലുടനീളം രോഗങ്ങളെ ആകര്‍ഷിക്കുന്നു, അവരുടെ പണമെല്ലാം അതിനായി ചെലവഴിക്കുന്നു. ഇത്തരക്കാര്‍ക്ക് ജീവിതത്തില്‍ എക്കാലവും കഷ്ടപ്പാടുകളും ദുരിതങ്ങളും നേരിടേണ്ടിവരുന്നു. മിക്ക സമയവും അവരുടെ ജീവിതം ദാരിദ്ര്യത്തിന്റെ കൂട്ടിലായിരിക്കുമെന്നും ചാണക്യന് പറയുന്നു.
മോശമായ സംസാരം
മറ്റുള്ളവരോട് മോശമായി സംസാരിക്കുന്ന ശീലമുള്ള ആളുകള്‍ എപ്പോഴും നെഗറ്റീവ് ഊര്‍ജ്ജം പരത്തുന്നു. ആരും ഇത്തരക്കാരുടെ കൂടെ നില്‍ക്കാറില്ല. ഇക്കാരണത്താല്‍, വിജയത്തിന്റെ എല്ലാ വാതിലുകളും അവര്‍ക്കായി അടയുകയും അവര്‍ ദാരിദ്ര്യത്തിലേക്ക് വഴുതി വീഴുകയും ചെയ്യുന്നുവെന്ന് ചാണക്യന് പറയുന്നു. വാക്കുകളാല്‍ മറ്റുള്ളവരെ വേദനിപ്പിക്കുന്നവര്‍ക്ക് ലക്ഷ്മി ദേവിയുടെ അനുഗ്രഹം ഒരിക്കലും ലഭിക്കില്ലെന്നും അവരുടെ സുഹൃത്തുക്കളാകാന്‍ ആരും തയാറാകില്ലെന്നും ചാണക്യന് പറയുന്നു.

അധികമായി ഉറങ്ങുന്നത്
ചാണക്യ നീതി പ്രകാരം പ്രഭാത സമയം ഏറ്റവും വിലപ്പെട്ടതാണ്. അതിനാല്‍ ഒരു വ്യക്തി എല്ലായ്പ്പോഴും അതിരാവിലെ എഴുന്നേല്‍ക്കണം. അതേസമയം, രാവിലെ വൈകി ഉണരുന്നവര്‍ പല രോഗങ്ങളും തങ്ങളിലേക്ക് ആകര്‍ഷിക്കുന്നു. രാവിലെ മുതല്‍ വൈകുന്നേരം വരെ ഉറങ്ങുന്ന ഒരാള്‍ക്ക് ഒരിക്കലും സമ്പന്നനാകാന്‍ കഴിയില്ലെന്ന് ചാണക്യന് പറയുന്നു. സൂര്യോദയം മുതല്‍ സൂര്യാസ്തമയം വരെ ഉറങ്ങുന്ന ഒരാള്‍ക്ക് ലക്ഷ്മീദേവിയുടെ അനുഗ്രഹം ലഭിക്കില്ല. ഒരു കാരണവുമില്ലാതെ ഉറങ്ങുന്നത് മനുഷ്യര്‍ക്ക് ദോഷകരമാണ്. അവര്‍ എപ്പോഴും ദാരിദ്ര്യത്തിലായിരിക്കും ജീവിക്കുക എന്നും ചാണക്യന് പറയുന്നു.
ആവശ്യത്തിലധികം ഭക്ഷണം കഴിക്കുന്നത്
എല്ലാ ജീവജാലങ്ങള്‍ക്കും ഭക്ഷണം വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണ്. ചാണക്യന്റെ അഭിപ്രായത്തില്‍ എല്ലാവരും കൃത്യസമയത്ത് ഭക്ഷണം കഴിക്കണം. ഇക്കാരണത്താല്‍, ആവശ്യമായ അളവിലുള്ള ശക്തിയും ഊര്‍ജ്ജവും നമ്മുടെ ശരീരത്തില്‍ നിലനിര്‍ത്തുന്നു. എന്നാല്‍ മിക്ക ആളുകളും ആവശ്യത്തിലധികം ഭക്ഷണം കഴിക്കുന്നു. അത്തരം ആളുകളുടെ മനസ്സ് എല്ലായ്പ്പോഴും ഭക്ഷണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു, അതിനാല്‍ അവര്‍ക്ക് സമ്പത്ത് ശേഖരിക്കാന്‍ കഴിയില്ല. ആവശ്യത്തിലധികം ഭക്ഷണം കഴിക്കുന്നത് ഒരു വ്യക്തിയെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുന്ന പ്രവര്‍ത്തിയാണെന്ന് ചാണക്യന് പറയുന്നു.
അധാര്‍മ്മിക പ്രവൃത്തികള്‍
അനീതി, കൗശലം, സത്യസന്ധത എന്നിവയിലൂടെ പണം സമ്പാദിക്കുന്ന ആളുകള്‍ അധികകാലം സമ്പന്നരായിരിക്കില്ല. അവര്‍ക്ക് പെട്ടെന്ന് പണം നഷ്ടപ്പെടുമെന്ന് ചാണക്യ പറയുന്നു. സന്മാര്ഗ്ഗം ഉപേക്ഷിച്ച് അധര്‍മ്മത്തില്‍ മുഴുകുന്നവരുടെ കൂടെ ലക്ഷ്മി ദേവി അധികനാള്‍ നില്‍ക്കില്ല എന്ന് ചാണക്യന് പറയുന്നു.



Click it and Unblock the Notifications
