Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ചാണക്യനീതി; കഷ്ടതകളില്‍ നിന്ന് മോചനം, ജീവിത സംതൃപ്തിക്ക് ചാണക്യന് തരുന്ന ഉപദേശങ്ങള്‍
സന്തുഷ്ടവും സമാധാനപരവുമായ ഒരു ജീവിതത്തിനായി എല്ലാവരും ദിവസവും പോരാടുന്നു. എന്നാല്‍ ഇക്കാലത്ത് പണത്തിനു പിന്നാലെ സഞ്ചരിക്കുന്ന ലോകത്ത് പലരും സന്തോഷവും സമാധാനവും മറക്കുന്നു. സമാധാനവും സന്തോഷം നിറഞ്ഞതുമായ ഒരു ജീവിതത്തിനായി ചാണക്യന് ചില തത്വങ്ങള്‍ നല്‍കിയിട്ടുണ്ട്. ചാണക്യന്റെ അനുഭവങ്ങളുടെയും നയങ്ങളുടെയും സമാഹാരമായ ചാണക്യ നീതിയില്‍, ശരിയായ ജീവിതരീതികളെക്കുറിച്ചുള്ള വിവരങ്ങള്‍ പറഞ്ഞിട്ടുണ്ട്.
നിങ്ങള്‍ക്ക് ജീവിതത്തില്‍ വിജയവും സന്തോഷവും ലഭിക്കണമെങ്കില്‍ തീര്‍ച്ചയായും ചാണക്യന് പറഞ്ഞ ഈ തത്വങ്ങള്‍ പാലിക്കുക. കാരണം ഈ തത്ത്വങ്ങള്‍ക്ക് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷം നിറയ്ക്കാന്‍ ശക്തിയുണ്ട്. ചാണക്യനീതിയിലെ ഈ വാക്കുകള്‍ പിന്തുടരുന്ന ആര്‍ക്കും സന്തോഷകരമായ ജീവിതം നയിക്കാന്‍ സാധിക്കുന്നതായിരിക്കും. സന്തോഷം നിറഞ്ഞ ജീവിതത്തിനായി ചാണക്യനീതിയില്‍ പറഞ്ഞിരിക്കുന്ന ചില കാര്യങ്ങള്‍ ഇതാ.

സംതൃപ്തി
ചാണക്യന്റെ അഭിപ്രായത്തില്‍ സന്തോഷകരമായ ജീവിതത്തിന് ചില കാര്യങ്ങള്‍ വളരെ പ്രധാനമാണ്. അതില്‍ ഒന്നാമത്തേതാണ് സംതൃപ്തി. സന്തോഷത്തിന്റെ പര്യായമാണ് സംതൃപ്തി. എല്ലാ സാഹചര്യങ്ങളിലും സംതൃപ്തനായി തുടരുന്ന ഒരു വ്യക്തിക്ക് ഒരിക്കലും സങ്കടപ്പെടേണ്ടി വരുന്നില്ല. അത്തരം ആളുകളുടെ ജീവിതത്തില്‍ സന്തോഷം ഒഴുകുന്നു.
പ്രശ്നങ്ങള്‍ വന്നുകൊണ്ടേയിരിക്കും, എങ്കിലും പോസിറ്റീവ് ചിന്തകള്‍ കൊണ്ട് പ്രശ്നങ്ങള്‍ നേരിടുന്നവര്‍ക്ക് തീര്‍ച്ചയായും വിജയം ലഭിക്കും. മറ്റുള്ളവരുടെ സന്തോഷത്തില്‍ നിങ്ങളുടെ സന്തോഷം കണ്ടെത്താന്‍ ശ്രമിക്കുക. നിങ്ങള്‍ സന്തോഷവാനായിരിക്കുകയാണെങ്കില് മറ്റുള്ളവര്‍ക്കും സന്തോഷം നല്കാന് നിങ്ങള്‍ക്ക് സാധിക്കും.
നല്ല ആരോഗ്യം
നല്ല ആരോഗ്യമാണ് മനുഷ്യജീവിതത്തിന്റെ മൂലധനം എന്ന് ചാണക്യന് പറയുന്നു. ദിവസേനയുള്ള വ്യായാമവും സമീകൃതാഹാരവുമാണ് ആരോഗ്യകരവും സന്തോഷകരവുമായ ജീവിതത്തിന്റെ രഹസ്യം. ചാണക്യന് പറയുന്നതനുസരിച്ച്, ആരോഗ്യമില്ലാത്ത ഒരാള്‍ക്ക് ജീവിതത്തില്‍ ഒരിക്കലും വിജയം നേടാന്‍ കഴിയില്ല, അവന്റെ ജീവിതം പോരാട്ടങ്ങള്‍ നിറഞ്ഞതായിരിക്കും. ഈ പോരാട്ടത്തിനിടയില്‍ അയാള്‍ക്ക് ഒരിക്കലും സന്തോഷം ആസ്വദിക്കാന്‍ കഴിയില്ല. ആരോഗ്യമാണ് സമ്പത്ത്.
ആത്മവിശ്വാസം
ആത്മവിശ്വാസമുണ്ടെങ്കില്‍ നിങ്ങള്‍ക്ക് എത്ര കഠിനമായ ജോലിയായാലും അത് എളുപ്പത്തില്‍ ചെയ്യാന്‍ കഴിയും. നിങ്ങള്‍ക്ക് സ്വയം വിശ്വാസമുണ്ടെങ്കില്‍, നിങ്ങള്‍ ഒരിക്കലും പരാജയത്തെ ഭയപ്പെടുകയില്ല. നിങ്ങളുടെ പ്രവൃത്തികളിലും സത്യസന്ധതയിലും വിശ്വസിക്കുക. ഒരു വ്യക്തി പ്രശ്നങ്ങള്‍ അവസാനിക്കുന്നതുവരെ കാത്തിരിക്കുകയാണെങ്കില്‍, അവന്റെ ജീവിതം കെട്ടിക്കിടക്കുന്ന വെള്ളം പോലെയാകും. അതിനാല്‍ സ്വയം വിശ്വസിക്കുക, ബുദ്ധിമുട്ടുകളില്‍ നിന്ന് എങ്ങനെ രക്ഷപ്പെടാമെന്ന് ചിന്തിക്കുക.

ധന സമ്പാദനം
നിങ്ങള്‍ എത്ര ബുദ്ധിമാനായാലും പണം സമ്പാദിച്ചില്ലെങ്കില്‍ നിങ്ങള്‍ എപ്പോഴും അസന്തുഷ്ടനായിരിക്കുമെന്ന് ചാണക്യന് പറയുന്നു. സമ്പാദിച്ച പണം നിങ്ങളുടെ എല്ലാ ശക്തിയും ഉപയോഗിച്ച് സംരക്ഷിക്കുക. നിങ്ങളുടെ പണം ഒരിക്കലും ഒരു വിഡ്ഢിക്ക് കടം കൊടുക്കരുത്. ഒരു വിഡ്ഢിക്ക് പണം നല്‍കുന്നത് നിങ്ങളുടെ പണവും സമയവും നഷ്ടപ്പെടുത്തുന്നുവെന്നും ചാണക്യന് പറയുന്നു.
ദാനശീലം
സമ്പത്ത് നിങ്ങള്‍ക്ക് സമൃദ്ധിയും ബഹുമാനവും നല്‍കുമെന്ന് ചാണക്യന് പറയുന്നു. ബഹുമാനം ലഭിക്കാന്‍, നിങ്ങള്‍ സമ്പാദിച്ച പണം പൊതു സേവനത്തിനായി സംഭാവന ചെയ്യുക. ദാനം ചെയ്യുന്നത് തീര്‍ച്ചയായും നിങ്ങളുടെ ബഹുമാനവും അന്തസ്സും വര്‍ദ്ധിപ്പിക്കും.
ലക്ഷ്യബോധം
പണം സമ്പാദിക്കാനും ആ പണത്തില്‍ നിന്ന് സന്തോഷം നേടാനും ജീവിതത്തില്‍ ഒരു ലക്ഷ്യം ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണെന്ന് ചാണക്യന് പറയുന്നു. ലക്ഷ്യമില്ലാത്ത ഒരാള്‍ക്ക് ജീവിതത്തില്‍ ഒരിക്കലും സന്തോഷിക്കാന്‍ കഴിയില്ല. അതിനാല്‍, നിങ്ങളുടെ ജീവിതത്തില്‍ ഒരു ലക്ഷബോധം വളര്‍ത്തേണ്ടത് അത്യാവശ്യമാണ്.
ദയാശീലം
ഒരു മനുഷ്യനില്‍ ദയ വളരെ പ്രധാനമാണ്. ഇന്നത്തെക്കാലത്ത് പണവും പ്രശസ്തിയും നേടാനുള്ള തിരക്കിനിടയില്‍ പലരും അടുപ്പക്കാരെ പോലും അവഗണിക്കുന്നു. ഇത്തരത്തിലുള്ള പെരുമാറ്റം നല്ലതല്ലെന്നാണ് ചാണക്യന് പറയുന്നത്. ദയയുള്ളവനാണ് ഏറ്റവും സന്തുഷ്ടനെന്ന് ചാണക്യന് പറയുന്നു. നിങ്ങളുടെ മനസ്സില്‍ മറ്റ് ദോഷചിന്തകള് ഉണ്ടാകുന്നത് തടയുന്ന ഒരു ഗുണമാണ് ദയ.



Click it and Unblock the Notifications
