Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ചാണക്യനീതി: ഒരു പ്രതിസന്ധിയിലും തളരില്ല, കഷ്ടപ്പാടെല്ലാം ചാടിക്കടക്കും; വേണ്ടത് ഈ ഗുണങ്ങള്‍
ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ചാണക്യന് എഴുതിയ നയങ്ങള്‍ ഇന്നുത്തെക്കാലത്തും പ്രസക്തമാണ്. ചാണക്യനീതിയിലെ വാക്കുകള്‍ മനുഷ്യനെ ജീവിതത്തില്‍ മുന്നേറാന്‍ പ്രചോദിപ്പിക്കുക മാത്രമല്ല, ശരിയായ പാത കാണിച്ചുതരികയും ചെയ്യുന്നു. എല്ലാ മനുഷ്യരുടെയും ജീവിതത്തില്‍ സന്തോഷവും സങ്കടവും വരും. ഇത്തരം സാഹചര്യങ്ങളില്‍ ചില ആളുകളെ വളരെ ദുര്‍ബലരായി കാണപ്പെടുന്നു.
അതേസമയം പ്രതികൂല സാഹചര്യങ്ങളെ എളുപ്പത്തില്‍ തരണം ചെയ്യാന്‍ കഴിവുള്ള ചിലരുണ്ട്. മനുഷ്യരില്‍ കാണപ്പെടുന്ന ചില ഗുണങ്ങളെക്കുറിച്ച് ചാണക്യന് പറഞ്ഞിട്ടുണ്ട്, ഈ ഗുണങ്ങളുള്ള ആളുകള്‍ പ്രതികൂല സാഹചര്യങ്ങളില്‍ പോലും തളരില്ല. അവര്‍ ജീവിതത്തിലെ കഷ്ടപ്പാടുകളെ എളുപ്പത്തില്‍ തരണം ചെയ്യും. ചാണക്യനീതി പ്രകാരം ഈ ഗുണങ്ങളുള്ള ആളുകള്‍ പ്രതിസന്ധി ഘട്ടത്തില്‍ തളരില്ലെന്ന് പറയുന്നു.

ക്ഷമയും സംയമനവും
ക്ഷമ, സംയമനം എന്നീ ഗുണങ്ങളുള്ള ഒരാള്‍ പ്രതികൂല സാഹചര്യങ്ങളില്‍ ദുഃഖിക്കില്ലെന്നും സംയമനത്തോടെ പ്രശ്നങ്ങള്‍ പരിഹരിച്ച് മോശം സമയത്തെ എളുപ്പത്തില്‍ മറികടക്കുമെന്നും ചാണക്യന് പറയുന്നു.
ദാനവും ധനസമ്പാദനവും
ധാരാളെ സമ്പത്തുള്ള ഒരു വ്യക്തിക്ക് മോശം സമയം വന്നാലും അധികം ആകുലപ്പെടേണ്ടതില്ലെന്ന് ചാണക്യന് പറയുന്നു. അതിനാല്‍, ഒരു വ്യക്തി തന്റെ മോശം സമയത്തിനായി കുറച്ച് പണം ലാഭിക്കണം. നല്ല പ്രവൃത്തികള്‍ ഒരു വ്യക്തിയെ സന്തോഷിപ്പിക്കുന്നു. അതിനാല്‍ ഒരു വ്യക്തി ആവശ്യക്കാര്‍ക്ക് പാവപ്പെട്ടവര്‍ക്കും തന്റെ സമ്പാദ്യത്തില്‍ നിന്ന് ദാനം ചെയ്യണമെന്നും ചാണക്യന് പറയുന്നു.
തീരുമാനമെടുക്കാനുള്ള കഴിവ്
തീരുമാനങ്ങളെടുക്കാന്‍ കഴിവുള്ള ഒരാള്‍ക്ക് പ്രതികൂല സാഹചര്യങ്ങളില്‍ പ്രശ്നങ്ങള്‍ എളുപ്പത്തില്‍ പരിഹരിക്കാന്‍ കഴിയുമെന്ന് ചാണക്യന് പറയുന്നു. ജീവിതത്തില്‍ പുരോഗതിയും വിജയവും കൈവരിക്കുന്നതിന്, ഒരു വ്യക്തിക്ക് ഏറ്റവും ബുദ്ധിമുട്ടുള്ള സമയങ്ങളില്‍ തീരുമാനങ്ങള്‍ എടുക്കാനുള്ള കഴിവുണ്ടായിരിക്കണം.
അറിവ്
വിദ്യാഭ്യാസവും അറിവും ഒരു സമ്പത്താണെന്ന് ചാണക്യന് പറയുന്നു, അതിലൂടെ ബുദ്ധിമുട്ടുള്ളതും മോശമായതുമായ സമയങ്ങളെ എളുപ്പത്തില്‍ നിങ്ങള്‍ക്ക് മറികടക്കാന്‍ കഴിയും. എല്ലാ വഴികളും അടഞ്ഞിരിക്കുമ്പോഴും എല്ലാവരും നിങ്ങളെ വിട്ടുപോകുമ്പോഴും, അത്തരം കഠിനമായ സാഹചര്യങ്ങളില്‍ അറിവ് നിങ്ങള്‍ക്ക് ഒരു വഴി നിര്‍ദ്ദേശിക്കുന്നു. അറിവുള്ള വ്യക്തിക്ക് എപ്പോഴും സമൂഹത്തില്‍ ബഹുമാനവും ലഭിക്കും.
തന്ത്രം
ജീവിതത്തില്‍ എന്തെങ്കിലും പ്രശ്നമോ ദുരന്തമോ വരുമ്പോള്‍, ആ സമയത്ത് കൃത്യമായ തന്ത്രത്തോടെ പ്രവര്‍ത്തിക്കേണ്ടത് അത്യാവശ്യമാണെന്ന് ചാണക്യന് പറയുന്നു. നിങ്ങളുടെ ശത്രു കൂടുതല്‍ ശക്തനാണെങ്കില്‍ പിന്‍വാങ്ങുന്നതാണ് ഏറ്റവും നല്ല വഴി. ഇതിനുശേഷം, ശക്തമായ തന്ത്രവുമായി ശരിയായ സമയത്തിനായി കാത്തിരിക്കുക. നിങ്ങള്‍ക്ക് അവസരം ലഭിക്കുമ്പോള്‍, നിങ്ങളുടെ ശത്രുവിനെ വീണ്ടും ആക്രമിക്കുക എന്നതാണ് ശരിയായ നയമെന്ന് ചാണക്യന് പറയപ്പെടുന്നു.
നിങ്ങള്‍ ശരിയായി പ്രവര്‍ത്തിച്ചാല്‍ തീര്‍ച്ചയായും നിങ്ങളുടെ ശത്രുവിനെ പരാജയപ്പെടുത്താന്‍ കഴിയും. അനാവശ്യ കോപം നിങ്ങളുടെ ഊര്‍ജ്ജം മാത്രമേ പാഴാക്കൂ, ശത്രുവിനെയല്ല. അത്തരമൊരു സാഹചര്യത്തില്‍ നമ്മുടെ ദേഷ്യം നിയന്ത്രിക്കണം. അങ്ങനെ നിങ്ങളുടെ ശത്രുവിന്റെ ശക്തി ശരിയായി കണക്കാക്കാന്‍ സാധിക്കും. ശക്തനായ ശത്രുവിനെ ചിന്താശൂന്യമായി ആക്രമിക്കുന്നത് വിഡ്ഢിത്തമാണെന്ന് ചാണക്യന് പറയുന്നു.
നിരീക്ഷണപാടവം
നിങ്ങളുടെ ശത്രുവിനെ നിങ്ങളേക്കാള്‍ ദുര്‍ബലനായി കണക്കാക്കരുതെന്ന് ചാണക്യന് പറയുന്നു. ശത്രുവിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും എപ്പോഴും നിരീക്ഷിക്കണം. ശത്രുവിന്റെ എല്ലാ ബലഹീനതകളും തിരിച്ചറിയണം. കാരണം ഈ ബലഹീനതകളുടെ ശക്തിയാല്‍ ശത്രുവിനെ എളുപ്പത്തില്‍ പരാജയപ്പെടുത്താനാകും. ബലഹീനനായ വ്യക്തിയെ നമ്മള് പലപ്പോഴും അവഗണിക്കുന്നു, എന്നാല്‍ ശരിയായ സമയം വരുമ്പോള്‍ അത്തരം ആളുകള്‍ക്ക് നമ്മെ ഉപദ്രവിച്ചേക്കാം. അതിനാല്‍, ശത്രുക്കളില്‍ ആരെയും ദുര്‍ബലരായി കണക്കാക്കരുതെന്ന് ചാണക്യന് പറയുന്നു.
ആരെയും അന്ധമായി വിശ്വസിക്കരുത്
ചാണക്യന്റെ അഭിപ്രായത്തില്‍, വിജയിച്ച വ്യക്തിയോട് അസൂയപ്പെടുന്ന ധാരാളം ആളുകളുണ്ട്. ഇവരില്‍ ചിലരെ നിങ്ങള്‍ക്കറിയാം, എന്നാല്‍ ചില അജ്ഞാത ശത്രുക്കളുമുണ്ട്. അവര്‍ രഹസ്യമായി ആക്രമിക്കുന്നവരാണ്. അത്തരം ആളുകള്‍ ഏറ്റവും മാരകവും ഹാനികരവുമാണെന്ന് ചാണക്യന് പറയുന്നു. അതുകൊണ്ടുതന്നെ ആരെയും നിങ്ങള്‍ അന്ധമായി വിശ്വസിക്കരുത്. കാരണം, ഒരു വ്യക്തി വിജയിക്കുമ്പോള്‍, പലരും അവന്റെ സുഹൃത്തുക്കളാകുകയും നിങ്ങള്‍ക്കൊപ്പം നില്‍ക്കുകയും ചെയ്യും. എന്നാല്‍ പിന്നില്‍ നിന്ന് അവര്‍ നിങ്ങള്‍ക്കെതിരെ എന്തെങ്കിലും ഗൂഢാലോചന നടത്തുന്നു. അതുകൊണ്ടാണ് നിങ്ങള്‍ നിങ്ങള്‍ക്ക് ചുറ്റുമുള്ള ഓരോ വ്യക്തിയുടെയും പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ ചെലുത്തേണ്ടത് അത്യാവശ്യമാണ്.



Click it and Unblock the Notifications
