Latest Updates
-
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ!
ചാണക്യനീതി: നാശത്തിന് കാരണം, നിങ്ങള്‍ക്ക് തന്നെ തിരിച്ചടി; ഈ 7 കാര്യങ്ങള്‍ ആരോടും പറയരുത്
പൗരാണിക ഇന്ത്യയില്‍ ജീവിച്ചിരുന്ന ഒരു തത്ത്വചിന്തകനായിരുന്നു ചാണക്യന്. ചന്ദ്രഗുപ്ത മൗര്യന്റെ ഭരണകാലത്ത് അദ്ദേഹം ഇന്ത്യയെ സമ്പദ്വ്യവസ്ഥയിലും രാഷ്ട്രീയത്തിലും ഒരു പുതിയ ഉയരത്തിലേക്ക് എത്തിച്ചു. അദ്ദേഹത്തിന്റെ വാക്കുകളും ഉപദേശങ്ങളും ഇന്നും പ്രസക്തമാണ്. ചാണക്യ തത്വങ്ങള്‍ നിങ്ങള്‍ പിന്തുടരുകയാണെങ്കില്, നിങ്ങളുടെ ജീവിതം എളുപ്പവും ലളിതവുമാകുകയും നിങ്ങള്‍ വിജയത്തിലേക്ക് നീങ്ങാന്‍ തുടങ്ങുകയും ചെയ്യും.
ജീവിതത്തിലെ ബുദ്ധിമുട്ടുള്ള പല സത്യങ്ങളും ചാണക്യന് പണ്ടേതന്നെ പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ ഉപദേശം പാലിച്ചാല്‍ ജീവിതത്തില്‍ വിജയം ഉറപ്പാണ്. ചാണക്യന്റെ അഭിപ്രായത്തില്‍, ഒരു വ്യക്തി ജീവിതത്തില്‍ വിജയിക്കാന്‍ ചില കാര്യങ്ങള്‍ തന്നില്‍ത്തന്നെ മറച്ച് സൂക്ഷിക്കേണ്ടതുണ്ട്. അത് ഒരിക്കലും മറ്റുള്ളവരോട് പറയാന്‍ പാടില്ല. കാരണം അത് നിങ്ങളുടെ നാശത്തിന് കാരണമാകുന്നു. അതിനാല്‍ നിങ്ങള്‍ക്ക് വിജയം ലഭിക്കണമെങ്കില്‍ തീര്‍ച്ചയായും ചാണക്യനീതിയില്‍ പറയുന്ന ഈ ഏഴ് കാര്യങ്ങള്‍ രഹസ്യമാക്കി സൂക്ഷിക്കുക.

സ്വപ്നങ്ങളും ആഗ്രഹങ്ങളും
ഒരു മനുഷ്യന് തന്റെ സ്വപ്നങ്ങള്‍ പോലെ വലുതാണ് എന്ന് പറയാറുണ്ട്. സ്വപ്നം കാണാത്ത ആളുകള്‍ക്ക് ഒരിക്കലും ജീവിതത്തില്‍ വളരാനാകില്ല. പക്ഷേ, ചുറ്റുമുള്ളവരോട് നിങ്ങളുടെ സ്വപ്നത്തെക്കുറിച്ച് സംസാരിച്ചുകൊണ്ടിരുന്നാല്‍, അത് നിങ്ങള്‍ക്ക് പ്രശ്നമാകും. നിങ്ങള്‍ നിങ്ങളെക്കുറിച്ച് സംസാരിക്കുന്ന ആളുകള്‍ക്ക് നിങ്ങളില്‍ അത്ര വിശ്വാസമില്ലായിരിക്കാം. ആ അപകര്‍ഷതാ ബോധം ഉപയോഗിച്ച് അവര്‍ നിങ്ങളെ വിലയിരുത്തും. അവര്‍ നിങ്ങളുടെ ആത്മവിശ്വാസം കുറച്ചേക്കാം. അതിനാല്‍ നിങ്ങളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിച്ചതിനുശേഷം മാത്രം എല്ലാവരോടും പറയുക. അതിനു മുന്നേ നിങ്ങളുടെ സ്വപ്നങ്ങളും പദ്ധതികളും രഹസ്യമാക്കി വയ്ക്കുക. വാക്കുകളില്‍ വലുതാകരുത്, പ്രവൃത്തിയില്‍ വലുതാകുക.
സാമ്പത്തിക സ്ഥിതി
നിങ്ങളുടെ ധനസ്ഥിതി എന്തുതന്നെയായാലും, ഉള്ളതും ഇല്ലാത്തതും മറ്റുള്ളവരോട് പറയാതിരിക്കുന്നതാണ് നല്ലത്. വിശ്വസ്തരായ ആളുകളില്‍ നിന്നുപോലും നിങ്ങളുടെ ധനസ്ഥിതി മറച്ചുവയ്ക്കുക. ഈ രഹസ്യം നിങ്ങളുടെ ഉള്ളില്‍ത്തന്നെ കൊണ്ടുനടക്കുന്നതാണ് നല്ലത്.
വ്യക്തിപരമായ പ്രശ്നങ്ങള്‍
മിക്ക ആളുകള്‍ക്കും വ്യക്തിപരമായ പ്രശ്നങ്ങള്‍ ഉണ്ടാകും. അത് ശാരീരികമോ മാനസികമോ ആയ പ്രശ്നമാകാം. എന്നാല്‍ നിങ്ങളുടെ ഇത്തരം പ്രശ്നങ്ങളെല്ലാം അനാവശ്യമായി മറ്റുള്ളവരോട് പങ്കുവെക്കരുത്. വ്യക്തിപരമായ പ്രശ്നങ്ങള്‍ക്കുള്ള പരിഹാരം നിങ്ങള്‍ തന്നെ കണ്ടെത്താന്‍ ശ്രമിക്കണമെന്ന് ചാണക്യന് പറയുന്നു.
വിശ്വാസങ്ങള്‍
എല്ലാവര്ക്കും അവരവരുടേതായ വിശ്വാസങ്ങള്‍ കാണും. നിങ്ങള്‍ക്ക് അത്തരത്തിലുള്ള എന്തെങ്കിലും ഉണ്ടെങ്കില്‍, അത് തികച്ചും നിങ്ങളുടെ വ്യക്തിപരമായ കാര്യമാണ്. ഒരു കാരണവുമില്ലാതെ നിങ്ങള്‍ ഇത് മറ്റുള്ളവരുമായി പങ്കുവെച്ചാല്‍, പിന്നീടത് നിങ്ങളെ കുഴപ്പത്തിലാക്കും. അതിനാല്‍ നിങ്ങളുടെ വിശ്വാസം നിങ്ങളില്‍ തന്നെ സൂക്ഷിക്കുക.
ബന്ധങ്ങള്‍
നിങ്ങളുടെ ബന്ധങ്ങളെക്കുറിച്ചുള്ള പൂര്‍ണ വിവരങ്ങള്‍ നിങ്ങള്‍ ആരുമായും പങ്കുവയ്ക്കരുത്. ലോകത്തില്‍ പൂര്‍ണ്ണമായ ഒരു ബന്ധം എന്നൊന്നില്ല. കാമുകി-കാമുകന് അല്ലെങ്കില്‍ ഭര്‍ത്താവ്-ഭാര്യ തുടങ്ങിയ ബന്ധങ്ങള്‍ വളരെ സാധാരണമായ ഒരു പ്രതിഭാസമാണ്. നിങ്ങള്‍ അത് ആവശ്യമില്ലാത്ത ആളുകളുമായി പങ്കിടുകയാണെങ്കില്‍, അത് കിംവദന്തികള്‍ സൃഷ്ടിക്കുകയും നിങ്ങളുടെ പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
ഭൂതകാലം
ഒരിക്കലും നിങ്ങളുടെ ഭൂതകാലം സംബന്ധിച്ച പൂര്‍ണ വിവരങ്ങള്‍ മറ്റുള്ളവരോട് പറയരുത്. അതിനെക്കുറിച്ച് അറിയണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്ന വ്യക്തിയോട് മാത്രം അത്തരം കാര്യങ്ങള്‍ പറയുക. എല്ലാവരോടും നിങ്ങളുടെ ഭൂതകാലം പങ്കുവയ്ക്കുന്നതിലൂടെ നിങ്ങളുടെ ബന്ധങ്ങള്‍ സങ്കീര്‍ണമാകുന്നു.
ആരോഗ്യസ്ഥിതി
നിങ്ങള്‍ക്കുണ്ടായ ഏതെങ്കിലും ശാരീരിക രോഗത്തെക്കുറിച്ചോ അവസ്ഥയെക്കുറിച്ചോ നിങ്ങള്‍ എല്ലാവരോടും പറയരുത്. കാരണം ഉപദേശം നല്കാന് ധാരാളം ആളുകളുണ്ടാകും. എന്നാല്‍ സഹായത്തിന് ആരുമുണ്ടാകില്ല. അതിനാല്‍ ഇത് നിങ്ങളെ പ്രശ്നത്തിലേക്ക് തള്ളിവിട്ടേക്കാം.



Click it and Unblock the Notifications
