Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ചാണക്യനീതി: ഈ ആളുകളുടെ കാര്യങ്ങളില്‍ ഇടപെടരുത്, പ്രശ്നം തിരിഞ്ഞ് സ്വന്തം തലയിലെത്തും
ജീവിതത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാകരുത് എന്നതല്ല സന്തോഷത്തിന്റെ രഹസ്യം, പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള വിദ്യ നാം പഠിക്കണം എന്നതാണ് രഹസ്യം. സന്തോഷകരമായ ജീവിതത്തിന്റെ പല രഹസ്യങ്ങളും ചാണക്യ നീതിയില്‍ പറഞ്ഞിട്ടുണ്ട്. മികച്ച രാഷ്ട്രീയക്കാരനും നയതന്ത്രജ്ഞനുമായിരുന്നു ആചാര്യ ചാണക്യന്. ജീവിതം വിജയകരമാക്കാന്‍ പല തരത്തിലുള്ള നയങ്ങള്‍ അദ്ദേഹം തന്റെ ചാണക്യനീതിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഒരാള്‍ സന്തോഷവാനായിരിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അവന് ഒരിക്കലും ഈ ആളുകളുടെ ജോലിയില്‍ ഇടപെടരുതെന്ന് ചാണക്യന് പറയുന്നു. ചാണക്യനീതിയില്‍ പറയുന്ന അത്തരം കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.
ജ്ഞാനികള്‍ക്കിടയില്‍ ഇടപെടരുത്
രണ്ട് ജ്ഞാനികള്‍ പരസ്പരം സംസാരിക്കുമ്പോള്‍ ആരും അവരുടെ സംഭാഷണം തടസ്സപ്പെടുത്തരുത് എന്ന് ചാണക്യന് പറയുന്നു. അങ്ങനെ ചെയ്യുന്നത് അവരുടെ ജോലിക്ക് തടസ്സമാകും. ഇതിനെയാണ് മണ്ടത്തരം എന്ന് പറയുന്നത്. ബുദ്ധിയുള്ള ഒരാള്‍ ഒരിക്കലും ഇത് ചെയ്യില്ല. അത്തരമൊരു സാഹചര്യത്തില്‍ നിങ്ങള്‍ അവരുടെ ഇടയിലേക്ക് പോയാല്‍, നിങ്ങള്‍ ഒരു വിഡ്ഢിയാണെന്ന് അവര്‍ കരുതും. അത് നിങ്ങളുടെ പ്രശസ്തിക്കും ബഹുമാനത്തിനും കോട്ടം വരുത്തും. അതുകൊണ്ട് ഒരിക്കലും ജ്ഞാനികളുടെ ഇടയില്‍ കയറരുത്.

ഭാര്യാഭര്ത്താക്കന്മാര്ക്കിടയില്
ഭാര്യയും ഭര്‍ത്താവും ജീവിത രഥത്തിന്റെ രണ്ട് ചക്രങ്ങളാണെന്ന് ചാണക്യന് തന്റെ ചാണക്യ നീതിയില്‍ പറയുന്നു. ഭാര്യാഭര്ത്താക്കന്മാര് ഒരുമിച്ച് ചില ജോലികള്‍ ചെയ്യുമ്പോള്‍ മൂന്നാമതൊരാള്‍ അവരുടെ ജോലിയില്‍ ഇടപെടരുതെന്ന് ചാണക്യന് പറയുന്നു. കൂടാതെ, ഒരു വ്യക്തിയും അവരുടെ സംഭാഷണം തടസ്സപ്പെടുത്തരുത്. ഇത് അവരുടെ സ്വകാര്യതയെ തകര്‍ക്കുന്നതാണെന്ന് അദ്ദേഹം പറയുന്നു.
കലപ്പയുടെയും കാളയുടെയും ഇടയില്‍
കലപ്പയും കാളയും ഒരുമിച്ചു പോകുമ്പോള്‍ അതിനിടയില്‍ പോകരുത്. അത് നിങ്ങളെ വേദനിപ്പിച്ചേക്കാം. ഈ തെറ്റ് ചെയ്താല്‍ മരണം വരെ സംഭവിക്കുമെന്ന് ചാണക്യന് പറയുന്നു.
പൂജയ്ക്കും പൂജാരിക്കുമിടയില്
ഒരു പൂജാരി അഗ്നികുണ്ഡത്തിന് സമീപം ഇരുന്ന് പൂജ നടത്തുമ്പോള്‍ ആരും അതിലൂടെ കടന്നുപോകരുത്. ഇങ്ങനെ ചെയ്യുന്നതിലൂടെ അവരുടെ ആരാധനയില്‍ തടസ്സം ഉണ്ടാകുകയും പൂജ മുടങ്ങുകയും ചെയ്യും. ഇത് ഒരു വ്യക്തിയെ പാപത്തില്‍ പങ്കാളിയാക്കുന്നുവെന്ന് ചാണക്യന് പറയുന്നു. ചാണക്യന്റെ അഭിപ്രായത്തില്‍, ഒരു വ്യക്തി ഒരിക്കലും മേല്‍പ്പറഞ്ഞവരുടെ കാര്യങ്ങളിലോ അവരുടെ ജീവിതത്തിലോ ഇടപെടരുത്. ഇത് ഒരു വ്യക്തിയുടെ മരണത്തിനോ നാശത്തിനോ കാരണമാകുമെന്നതിനാല്‍ ജാഗ്രത പാലിക്കുക.
കാര്യങ്ങള്‍ ഉള്‍ക്കൊള്ളുക
ജോലിസ്ഥലത്ത് എല്ലാവരെയും ഒന്നിച്ചു കൊണ്ടുപോകുന്നവര്‍ വിജയം കൈവരിക്കുമെന്ന് ചാണക്യന് പറയുന്നു. അവര്‍ക്ക് ആരോടും അസൂയ തോന്നില്ല, അവര്‍ക്ക് എല്ലാ മേഖലകളിലും വിജയം ലഭിക്കും. ചാണക്യന്റെ അഭിപ്രായത്തില്‍ ഐക്യം എന്നത് ഒരു വലിയ ശക്തിയാണ്. നിങ്ങള്‍ക്ക് എല്ലാവരുടെയും പിന്തുണ ലഭിച്ചാല്‍, ഏറ്റവും ബുദ്ധിമുട്ടുള്ള ജോലി പോലും എളുപ്പത്തില്‍ ചെയ്യാനാകും.
ബഹുമാനിക്കുക
ചാണക്യ നീതിയുടെ അഭിപ്രായത്തില്‍, സഹപ്രവര്‍ത്തകരുടെ പിന്തുണയില്ലാതെ ഒരു ലക്ഷ്യവും പൂര്‍ത്തീകരിക്കാനാവില്ല. എല്ലാവരുടെയും പിന്തുണ ലഭിക്കണമെങ്കില്‍ ആദ്യം നിങ്ങള്‍ അവരെ ബഹുമാനിക്കുകയും വേണം. അപ്പോള്‍ മാത്രമേ നിങ്ങളുടെ ജോലികള്‍ സുഗമമായി പൂര്‍ത്തിയാക്കാന്‍ കഴിയൂ. എല്ലാവരേയും ബഹുമാനിക്കുന്നതിലൂടെ മാത്രമേ പുരോഗതിയുടെ വഴി തുറക്കൂ.
പ്രോത്സാഹിപ്പിക്കുക
ഒരു മനുഷ്യന് ഉന്നത സ്ഥാനം നേടുമ്പോഴോ അല്ലെങ്കില്‍ എന്തെങ്കിലും വിജയം നേടുമ്പോഴോ അവനില്‍ ഒരു അഹംഭാവം ഉണ്ടാകുന്നു എന്ന് ചാണക്യന് പറയുന്നു. കഴിവുള്ളവരെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നവരുടെ ഭാവി മോശമാകാന്‍ തുടങ്ങുന്നുവെന്ന് ചാണക്യന് പറയുന്നു. അഹംഭാവത്തില്‍ ഒരുവന് നശിച്ചുപോകുമെന്നതിനാല്‍ ഇത്തരം സാഹചര്യത്തില്‍ നിങ്ങള്‍ വളരെയേറെ ജാഗ്രത പാലിക്കണം. അതുകൊണ്ട് ഈഗോ ഉപേക്ഷിച്ച് മുന്നോട്ട് കൊണ്ടുപോകാന്‍ ശ്രമിക്കുക.
ശക്തിക്കനുസരിച്ച് പെരുമാറുക
ചാണക്യന്റെ അഭിപ്രായത്തില്‍, സന്ദര്‍ഭത്തിനനുസരിച്ച് സംസാരിക്കുന്ന വ്യക്തികള്‍ക്ക് മാത്രമേ ജീവിതത്തില്‍ വിജയം കൈവരിക്കൂ. നിങ്ങളുടെ ശക്തിക്കനുസരിച്ച് പെരുമാറുക, നിങ്ങളുടെ കഴിവിനനുസരിച്ച് കോപിക്കുക. എന്നാല്‍ ഒരു മനുഷ്യന് ഒരിക്കലും അവന്റെ ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിക്കരുത്. അധികാരത്തിന് വിരുദ്ധമായി പെരുമാറുക, അനാവശ്യമായി ദേഷ്യപ്പെടുക തുടങ്ങിയ കാര്യങ്ങളും ചെയ്യരുത്.



Click it and Unblock the Notifications
