Latest Updates
-
സർവ്വാർത്ഥ സിദ്ധി യോഗം 2026: ഈ സമയത്ത് എന്ത് ചെയ്യണം? അബദ്ധങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ദീപാവലി മുഹൂർത്ത് ട്രേഡിംഗ്: നഷ്ടം ഒഴിവാക്കാൻ നിക്ഷേപകർ അറിയേണ്ട പ്രധാന കാര്യങ്ങൾ -
ദീപാവലിക്ക് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പ്രകാരം ഐശ്വര്യം വരാൻ ചെയ്യേണ്ടത് ഇതാണ് -
ധൻതേരാസ് 2026: സ്വർണ്ണം വാങ്ങുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത്, ശുഭമുഹൂർത്തം ഇങ്ങനെ കണ്ടെത്താം -
ബുധമാന്ദ്യം: ദീപാവലി ഷോപ്പിംഗിലും പണമിടപാടുകളിലും ഈ കരുതൽ നടപടികൾ മറക്കരുത് -
നവംബർ 7: ചന്ദ്രൻ തുലാം രാശിയിലേക്ക്; ധൻതേരസ് ഷോപ്പിംഗിന് ഈ സമയം ഏറ്റവും ഉചിതം -
ശുക്രൻ കന്നി രാശിയിൽ വക്രഗതിയിൽ: 12 രാശിക്കാർക്കും നിർണ്ണായക സമയം, ധൻതേരസ് ഷോപ്പിംഗിൽ ഈ തെറ്റുകൾ വരുത്തരുത്! -
കാർത്തിക അമാവാസി 2026: ലക്ഷ്മി പൂജ സമയം കൃത്യമായി അറിയാൻ ഈ വഴികൾ പരീക്ഷിക്കൂ -
നവംബർ 6: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
നവംബർ 6 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനെ?
ചാണക്യനീതി: ബന്ധങ്ങള്‍ നല്ല കെട്ടുറപ്പോടെ നിലനിര്‍ത്താന്‍ ചെയ്യേണ്ട 6 കാര്യങ്ങള്‍
മനുഷ്യജീവിതം ലളിതമാക്കുന്നതിനും വിജയം കൈവരിക്കുന്നതിനും ലക്ഷ്യമിട്ടുള്ള നിരവധി തത്ത്വങ്ങള്‍ ചാണക്യനീതിയില്‍ പറഞ്ഞിട്ടുണ്ട്. ചാണക്യ നീതിയുടെ അഭിപ്രായത്തില്‍, ഒരു വ്യക്തിയുടെ വിജയത്തിന് നല്ല ബന്ധങ്ങളും ഒരു പ്രധാന പങ്ക് വഹിക്കുന്നു. നല്ല ബന്ധങ്ങളുള്ള ഒരു വ്യക്തി എല്ലാ സാഹചര്യങ്ങളെയും എളുപ്പത്തില്‍ തരണം ചെയ്യുന്നു.
ഏതൊരു വ്യക്തിക്കും ജീവിതത്തില്‍ നല്ല ബന്ധങ്ങള്‍ വളരെ പ്രധാനമാണ്, അതിനാല്‍ നല്ല ആളുകളുമായുള്ള ബന്ധം ദുര്‍ബലമാകാന്‍ ഒരിക്കലും അനുവദിക്കരുത്. ഓരോ വ്യക്തിയും തന്റെ ബന്ധങ്ങള്‍ നല്ലതായിരിക്കണമെന്ന് ആഗ്രഹിക്കുന്നു, അതിനായി ആളുകളും പരിശ്രമിക്കുന്നു. ബന്ധങ്ങളെ സംബന്ധിച്ച പല സുപ്രധാന കാര്യങ്ങളും നീതി ശാസ്ത്രത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
വ്യക്തികളുമായി ബന്ധം സ്ഥാപിക്കുന്നതിനും മുമ്പ് അവരെ നന്നായി വിലയിരുത്തേണ്ടത് പ്രധാനമാണെന്ന് ചാണക്യന് പറയുന്നു. ഒരാളില്‍ വിശ്വാസം അര്‍പ്പിക്കുന്നതിനോ ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനോ മുമ്പ്, ചില അടിസ്ഥാന വശങ്ങള് പരിഗണിക്കണമെന്ന് ചാണക്യന് ഉപദേശിക്കുന്നു. അങ്ങനെ ചെയ്താല്‍ നിങ്ങള്‍ക്ക് ഒരിക്കലും ജീവിതത്തില്‍ ചതിവ് പറ്റില്ല. നിങ്ങളുടെ ബന്ധങ്ങളില്‍ നിങ്ങള്‍ക്ക് ദുഖിക്കേണ്ടിവരില്ല. ഒരു മനുഷ്യന് ഈ കാര്യങ്ങള്‍ മനസ്സില്‍ സൂക്ഷിക്കുകയാണെങ്കില്‍, അവന്റെ ബന്ധങ്ങള്‍ ശക്തമായി നിലനില്ക്കും. അതിനാല്‍ ബന്ധങ്ങളെക്കുറിച്ച് ചാണക്യനീതി എന്താണ് പറയുന്നത് എന്ന് നമുക്ക് നോക്കാം.

നിസ്വാര്‍ത്ഥത വിലയിരുത്തുക
സൗഹൃദം സ്ഥാപിക്കുമ്പോള്‍ ഒരു വ്യക്തിക്ക് ത്യാഗത്തിന്റെ ഗുണമുണ്ടോ എന്ന് തിരിച്ചറിയേണ്ടതിന്റെ പ്രാധാന്യം ചാണക്യന് ഉയര്‍ത്തിക്കാട്ടുന്നു. ചാണക്യനീതി പ്രകാരം നിസ്വാര്‍ത്ഥത പ്രകടിപ്പിക്കുന്നവര്‍ അചഞ്ചലമായ വിശ്വാസത്തിന് അര്‍ഹരാണ്. അത്തരം വ്യക്തികള്‍ മറ്റുള്ളവരുടെ ക്ഷേമത്തിന് മുന്‍ഗണന നല്‍കുകയും അവരുടെ സന്തോഷത്തിനായി സന്നദ്ധതയോടെ ത്യാഗങ്ങള്‍ ചെയ്യുകയും ചെയ്യുന്നു. അത്തരം വ്യക്തികളുമായി സൗഹൃദം വളര്‍ത്തിയെടുക്കുന്നതിലൂടെ, പ്രതിസന്ധികളില്‍ നിന്ന് നാം നമ്മെത്തന്നെ സംരക്ഷിക്കുന്നു.
സ്വഭാവം വിലയിരുത്തുക
നല്ല സ്വഭാവമുള്ള വ്യക്തികളുമായി സൗഹൃദം സ്ഥാപിക്കുന്നതിന്റെ പ്രാധാന്യം ചാണക്യന് ഊന്നിപ്പറയുന്നു. മറ്റുള്ളവരോട് പക കാണിക്കാതെ ജീവിക്കുന്നവരെ നിങ്ങള്‍ക്ക് വിശ്വസിക്കാം. നിര്‍മലതയുള്ള ആളുകളുമായി സഹവസിക്കുന്നതിലൂടെ, നിങ്ങള്‍ സുരക്ഷിതത്വബോധം വളര്‍ത്തിയെടുക്കുന്നു. കാരണം അവര്‍ നിങ്ങളുടെ വിശ്വാസത്തെ വഞ്ചിക്കാന്‍ സാധ്യതയില്ല. ആരെയും കൂടെ നിര്‍ത്തുന്നതിനു മുമ്പായി അവരുടെ സ്വഭാവം നല്ലവണ്ണം വിലയിലരുത്തുക. അതിനു ശേഷം മാത്രം സൗഹൃദം സ്ഥാപിക്കുക.
ഗുണങ്ങള്‍ പരിശോധിക്കുക
കോപം, സ്വാര്‍ത്ഥത, അഹങ്കാരം, അലസത, വഞ്ചന തുടങ്ങിയ നിഷേധാത്മക സ്വഭാവങ്ങള്‍ ഇല്ലാത്ത വ്യക്തികളെ നിങ്ങള്‍ക്ക് വിശ്വസിക്കാമെന്ന് ചാണക്യന് പറയുന്നു. അത്തരം വ്യക്തികള്‍ ഒരിക്കലും നിങ്ങളെ വഞ്ചിക്കുകയോ ചതിക്കുകയോ ചെയ്യില്ല. കൂടാതെ, അവര്‍ നിങ്ങളുടെ ജീവിതത്തിലെ സന്തോഷങ്ങളും സങ്കടങ്ങളും ആത്മാര്‍ത്ഥമായി പങ്കിടും. ഒരാളുടെ സ്വഭാവം വിലയിരുത്തുമ്പോള്‍ ഈ ഗുണങ്ങള്‍ പരിഗണിക്കേണ്ടത് അത്യാവശ്യമാണ്. കാരണം അവ ദീര്‍ഘകാലം നിലനില്‍ക്കുന്ന ബന്ധത്തിന്റെ അടിത്തറയാണ്.
പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുക
ഒരു വ്യക്തിയുടെ സ്വഭാവം ശരിക്കും മനസ്സിലാക്കാന്‍, നിങ്ങള്‍ അവരുടെ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ ചെലുത്തണം. ആവര്‍ത്തിച്ച് തെറ്റുകള്‍ വരുത്തുന്ന വ്യക്തികളെ സൂക്ഷിക്കുക, കാരണം അവര്‍ ചില സമയത്ത് നിങ്ങളുടെ വിശ്വാസത്തെ വഞ്ചിക്കാന്‍ സാധ്യതയുണ്ട്. പകരം, പുണ്യപ്രവൃത്തികളില്‍ സ്ഥിരമായി ഏര്‍പ്പെടുന്ന വ്യക്തികളെ തിരയുക. സമഗ്രതയും അനുകമ്പയും സ്ഥിരമായി പ്രകടിപ്പിക്കുന്നവരുമായി സഹവസിക്കുന്നതിലൂടെ, വിശ്വാസയോഗ്യമായ ബന്ധങ്ങള്‍ പരിപോഷിപ്പിക്കാന്‍ സാധിക്കുമെന്ന് ചാണക്യന് പറയുന്നു.
വിനയം
ചാണക്യനീതിയുടെ അഭിപ്രായത്തില്‍, സംസാരം മധുരമുള്ളതും മാന്യമായ പെരുമാറ്റവുമുള്ള വ്യക്തി എല്ലാവരുടെയും ഹൃദയം കീഴടക്കുന്നു. മധുരമായ സംസാരത്തിന് പരുഷമായ ഹൃദയത്തെ പോലും മാറ്റാനുള്ള കഴിവുണ്ട്, അതിനാല്‍ ഒരാള്‍ എപ്പോഴും തന്റെ സംസാരം മധുരവും പെരുമാറ്റം മര്യാദയും പാലിക്കണം.
അഹന്ത
ശക്തമായ ബന്ധത്തില്‍ പോലും വിള്ളലുണ്ടാക്കാന്‍ സാധിക്കുന്ന ഒന്നാണ് അഹന്ത. അഹംഭാവം വളരെ മോശമായ ഒരു കാര്യമാണ്. ഇക്കാരണത്താല്‍ പലപ്പോഴും ബന്ധങ്ങള്‍ വഷളാകാന്‍ തുടങ്ങുന്നു. ചാണക്യ നീതിയുടെ അഭിപ്രായത്തില്‍, നിങ്ങളുടെ ബന്ധങ്ങള്‍ക്ക് തടസ്സമാകുന്ന തരത്തില്‍ അഹംഭാവം വളരാന്‍ ഒരിക്കലും അനുവദിക്കരുത്.



Click it and Unblock the Notifications
