Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
ചാണക്യനീതി: വിഡ്ഢിയായ സുഹൃത്തിനേക്കാള്‍ നല്ലത് മിടുക്കനായ ശത്രു; ഇത്തരക്കാര്‍ ദോഷം ചെയ്യും
മനുഷ്യനെ നേര്‍വഴിക്ക് നയിക്കാന്‍ സഹായിക്കുന്ന തത്വങ്ങളുടെ ഒരു സമാഹാരമാണ് ചാണക്യനീതി. ജീവിതത്തിന്റെ എല്ലാ വശങ്ങളെക്കുറിച്ചും ചാണക്യ നീതിയില്‍ പരാമര്‍ശിക്കുന്നുണ്ട്. ചാണക്യനീതിയിലെ വാക്കുകള്‍ ദൈനംദിന ജീവിതത്തില്‍ പാലിക്കുന്നവര്‍ക്ക് തീര്‍ച്ചയായും ജീവിത വിജയം ലഭിക്കാനാകും. ഇത് മാത്രമല്ല, സമ്പത്തിന്റെ ദേവതയായ ലക്ഷ്മി ദേവിയും ഒരിക്കലും നിങ്ങളുടെ കൈ വിടില്ല.
എല്ലാ ബന്ധങ്ങളിലും വച്ച് ഏറ്റവും ശക്തമായത് സൗഹൃദമാണെന്ന് പറയപ്പെടുന്നു. ഒരു വ്യക്തിക്ക് മകന്, സഹോദരന്, അനന്തരവന്, മരുമകന് തുടങ്ങി നിരവധി ബന്ധങ്ങള്‍ ജന്മനാ തന്നെ ലഭിക്കുന്നു. എന്നാല്‍ ഒരു വ്യക്തി സ്വന്തമായി സൃഷ്ടിക്കുന്ന ഒരേയൊരു ബന്ധം സൗഹൃദം മാത്രമാണ്. അതുകൊണ്ടാണ് സൗഹൃദത്തെ ഏറ്റവും മഹത്തരമായി കണക്കാക്കുന്നത്. സൗഹൃദത്തെക്കുറിച്ച് ആചാര്യ ചാണക്യന് ചില കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. ചിരിച്ചുകാണിക്കുന്ന എല്ലാവരും സുഹൃത്തുക്കളല്ലെന്ന് ചാണക്യന് പറയുന്നു. ഇത്തരക്കാര്‍ സുഹൃത്തുക്കളാകാന്‍ വന്നാല്‍ അവരില്‍ നിന്ന് അകലം പാലിക്കണമെന്ന് ചാണക്യന് പറയുന്നു.

സ്വാര്‍ത്ഥ സുഹൃത്തുക്കളില്‍ നിന്ന് അകന്നു നില്ക്കുക
സ്വാര്‍ത്ഥരും അത്യാഗ്രഹികളുമായ സുഹൃത്തുക്കളില്‍ നിന്ന് അകന്നു നില്‍ക്കണമെന്ന് ചാണക്യ നീതിയില്‍ പറയുന്നു. കാരണം, ഇത്തരക്കാര്‍ അവരുടെ നിലനില്പിനെക്കുറിച്ച് മാത്രമേ ചിന്തിക്കൂ. അവരുടെ ആവശ്യങ്ങള്‍ നിറവേറ്റാനായി അത്തരം ആളുകള്‍ എന്തും ചെയ്യാന്‍ തയ്യാറാണ്. ഇത്തരക്കാരോട് ജാഗ്രത പാലിക്കാന്‍ ചാണക്യനീതിയില്‍ ഉപദേശിക്കുന്നുണ്ട്. കെട്ടിപ്പിടിക്കുകയും ഷേക്ക് ഹാന്റ് തരികയും ചെയ്യുന്ന എല്ലാവര്ക്കും സുഹൃത്തുക്കളാകാന്‍ കഴിയില്ല. ഇക്കാര്യം മനസിലാക്കാത്തവര്‍ക്ക് പിന്നീട് പശ്ചാത്തപിക്കേണ്ടി വന്നേക്കും.
വിഡ്ഢികളായ സുഹൃത്തുക്കളെ ഒഴിവാക്കുക
ഒരു വിഡ്ഢിയായ സുഹൃത്ത് നിങ്ങളെ എപ്പോള്‍ വേണമെങ്കിലും കുഴിയില്‍ ചാടിച്ചേക്കാം. എപ്പോഴും മിടുക്കരായവരെ വേണം സുഹൃത്തുക്കളാക്കാനെന്ന് ചാണക്യ നീതിയില്‍ പറയുന്നു.
സൗഹൃദത്തില്‍ ജാഗ്രത വേണം
ചാണക്യനീതിയില്‍ പറയുന്നത് നിങ്ങള്‍ ഒരാളുമായി സൗഹൃദം സ്ഥാപിക്കുമ്പോള്‍ ശ്രദ്ധിക്കണം എന്നാണ്. ഒരു കാരണവശാലും നിങ്ങളുടെ എല്ലാ കാര്യങ്ങളും നിങ്ങളുടെ സുഹൃത്തിനോട് പറയരുത്. കാരണം നിങ്ങളുടെ സുഹൃത്ത് വിശ്വാസയോഗ്യനല്ലെങ്കില് നിങ്ങള്‍ക്ക് അത് പിന്നീട് ദോഷം ചെയ്യും. നിങ്ങളുടെ രഹസ്യ കാര്യങ്ങള്‍ അവര്‍ നിങ്ങള്‍ക്കെതിരേ പ്രയോഗിക്കും. സ്വാര്‍ത്ഥ സുഹൃത്തുക്കളില്‍ നിന്ന് അകലം പാലിക്കുക. കാരണം അത്തരം ആളുകള്‍ നിങ്ങളെ മുതലെടുക്കാന്‍ ആഗ്രഹിക്കുന്നവരാണ്. അവര്‍ നിങ്ങളുടെ ക്ഷേമമല്ല, സമയം മുതലെടുക്കുകയാണ്. നിങ്ങള്‍ക്ക് ഒരു മോശം സമയം വരുമ്പോള്‍ അത്തരക്കാര്‍ തീര്‍ച്ചയായും നിങ്ങളെ വിട്ട് മാറിനില്‍ക്കും.
പാപം ചെയ്യുന്നവരുമായി സൗഹൃദം പാടില്ല
ചാണക്യന് തന്റെ നീതി ശാസ്ത്രത്തില്‍ വിശദീകരിക്കുന്നത് എന്തെന്നാല്‍ പാപം ചെയ്യുന്നവരുമായി സൗഹൃദം പാടില്ല എന്നാണ്. അത്തരമൊരു വ്യക്തിയുമായുള്ള സൗഹൃദം നിങ്ങളെ എപ്പോള്‍ വേണമെങ്കിലും കുഴപ്പത്തിലാക്കിയേക്കാം. പാപം ചെയ്യുന്ന ഒരു വ്യക്തി ഒരിക്കലും നിങ്ങളുടെ കുടുംബത്തിനും സന്തോഷം നല്‍കില്ല. ഇതുമൂലം നിങ്ങളുടെ പ്രശ്നങ്ങള്‍ എപ്പോള്‍ വേണമെങ്കിലും വര്‍ദ്ധിച്ചേക്കാം.
ദുശ്ശീലങ്ങള്‍ ഉള്ളവരില്‍ നിന്ന് അകന്നുനില്ക്കുക
ചാണക്യന്റെ അഭിപ്രായത്തില്‍ ഒരാള്‍ എപ്പോഴും ദുഷ്ടന്മാരില് നിന്ന് അകന്നു നില്‍ക്കണം. ചാണക്യ നീതിയുടെ അഭിപ്രായത്തില്‍, മോശം ശീലങ്ങളാല്‍ ചുറ്റപ്പെട്ട ഒരു വ്യക്തിയുമായുള്ള സൗഹൃദം നിങ്ങള്‍ക്ക് ഒരിക്കലും പ്രയോജനകരമല്ല. അത്തരക്കാരുടെ ദുശ്ശീലങ്ങള്‍ നിങ്ങളുടെ ജീവിതത്തെയും ബാധിച്ചേക്കാം. ഒരു ദുഷ്ടന് എപ്പോള്‍ വേണമെങ്കിലും നിങ്ങളോട് മോശമായ കാര്യങ്ങള്‍ ചെയ്യാനും നിങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും കുഴപ്പം വരുത്താനും കഴിയും.
അത്യാഗ്രഹിയായവര്
ചാണക്യനീതി പ്രകാരം, സ്വാര്‍ത്ഥരും അത്യാഗ്രഹികളുമായ ആളുകളില്‍ നിന്ന് എപ്പോഴും അകലം പാലിക്കണം. അവര്‍ സ്വന്തം നന്മയെക്കുറിച്ചാണ് എപ്പോഴും ചിന്തിക്കുന്നത്. സ്വാര്‍ത്ഥനായ ഒരാള്‍ സ്വന്തം താല്‍പ്പര്യങ്ങള്‍ക്കായി എന്തും ചെയ്യാന്‍ തയ്യാറാകും. അത്തരം ആളുകള്‍ കൂടുതല്‍ അപകടകാരികളാണ്. അവരുടെ നേട്ടത്തിനായി ആരെയും വഞ്ചിക്കാന്‍ അവര്‍ മുതിരും. അതുകൊണ്ട് അത്യാഗ്രഹിയും സ്വാര്‍ത്ഥരുമായ സുഹൃത്തുക്കളില്‍ നിന്ന് നിങ്ങള്‍ അകലം പാലിക്കണമെന്ന് ചാണക്യന് പറയുന്നു.



Click it and Unblock the Notifications
