Latest Updates
-
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ
ചാണക്യനീതി; നിസ്വാര്‍ത്ഥ സൗഹൃദത്തിന്റെ തണല്‍, ഇവരുടെ കൂട്ട് നിങ്ങള്‍ ഒരിക്കലും വിടരുത്
പൗരാണിക ഭാരതത്തിലെ വലിയ പണ്ഡിതനായിരുന്നു ആചാര്യ ചാണക്യന്. ചന്ദ്രഗുപ്ത മൗര്യന്റെ ഗുരുവായിരുന്ന അദ്ദേഹത്തിന് ഈ ലോകത്തിലെ സകല കാര്യങ്ങളെക്കുറിച്ചും അഗാധമായ അറിവുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഉള്‍ക്കാഴ്ചകള്‍ ചാണക്യനീതി എന്ന പുസ്തകത്തിലൂടെ ഇന്നും മനുഷ്യരെ ആകര്‍ഷിക്കുന്നു. മനുഷ്യ ജീവിതവുമായി ബന്ധപ്പെട്ട മിക്കവാറും എല്ലാ വിഷയങ്ങളും ചാണക്യ നീതിയില്‍ പരാമര്‍ശിച്ചിരിക്കുന്നുണ്ട്. ഇന്നത്തെക്കാലത്തും ഈ നയങ്ങള്‍ പിന്തുടരുന്നവരുണ്ട്. ജീവിതത്തിലെ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ചാണക്യ നീതിയിലെ വാക്കുകള്‍ ഏറെ സഹായകമാണ്.
നമ്മുടെ ജീവിതത്തില്‍ നമ്മള് പലരെയും കണ്ടുമുട്ടുന്നു, അവരില്‍ ചിലര്‍ നമ്മോട് അടുപ്പം കാണിക്കുന്നു. എന്നാല്‍ നമ്മോട് അടുപ്പമുള്ളവരും നിസ്വാര്‍ത്ഥമായി നമ്മോട് സൗഹൃദം പുലര്‍ത്തുന്നവരും ആരാണെന്ന് തിരിച്ചറിയാന്‍ അല്‍പ്പം ബുദ്ധിമുട്ടാണ്. ഒരു വ്യക്തിയുടെ ഗുണദോഷങ്ങളും ഈ നീതി ശാസ്ത്രത്തില്‍ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. ജീവിതത്തില്‍ ആരെയാണ് നിങ്ങള്‍ കൂട്ടാളികള്‍ ആക്കേണ്ടത് എന്നതിനെക്കുറിച്ച് ഇതില്‍ പരാമര്‍ശമുണ്ട്. ചാണക്യ നീതിയിലെ ഈ കാര്യങ്ങള്‍ മനസ്സില്‍ സൂക്ഷിക്കുന്നത് നിങ്ങള്‍ക്ക് ഗുണം ചെയ്യും. ജീവിതത്തില്‍ ഒരിക്കലും നിങ്ങള്‍ കൂട്ടുകെട്ട് ഉപേക്ഷിക്കാന്‍ പാടില്ലാത്ത ചില ആളുകള്‍ ഇവരാണ്.

എന്തും തുറന്നുപറയുന്ന ആളുകള്‍
ചാണക്യ നീതിയുടെ അഭിപ്രായത്തില്‍, തന്റെ അഭിപ്രായങ്ങള്‍ മറ്റുള്ളവര്‍ക്ക് മുന്നില്‍ വ്യക്തമായി പ്രകടിപ്പിക്കുന്ന ഒരു വ്യക്തിക്ക് ആരെയും വഞ്ചിക്കാന്‍ കഴിയില്ല. അത്തരമൊരു വ്യക്തിയെ ഹൃദയശുദ്ധിയുള്ളവനായി കണക്കാക്കാം. ഇത്തരക്കാരുമായി സൗഹൃദം സ്ഥാപിക്കുന്നത് നിങ്ങള്‍ക്ക് ഗുണം ചെയ്യുമെന്ന് ചാണക്യന് പറയുന്നു.
അത്യാഗ്രഹമില്ലാത്തവര്
ഒരു തരത്തിലുള്ള അത്യാഗ്രഹമില്ലാത്ത ഒരു വ്യക്തിയെ നിങ്ങള്‍ക്ക് അന്ധമായി വിശ്വസിക്കാം. ആചാര്യ ചാണക്യന്റെ അഭിപ്രായത്തില്‍, ഒന്നിനോടും അത്യാഗ്രഹമില്ലാത്ത ആളുകള്‍ ആരെയും വഞ്ചിക്കില്ല. അതുകൊണ്ട് അത്തരക്കാരുമായി സൗഹൃദം നിലനിര്‍ത്തുന്നത് നിങ്ങള്‍ക്ക് ഗുണം ചെയ്യും.
സഹായിക്കുന്നവര്‍
ജീവിതത്തില്‍ നിസ്വാര്‍ത്ഥമായി ജോലി ചെയ്യുന്നവരുമായി എപ്പോഴും സൗഹൃദം പുലര്‍ത്തണം. ഇത്തരക്കാര്‍ ആരോടും മോശമായി പെരുമാറില്ല. ഇവരെ നിങ്ങള്‍ക്ക് വിശ്വസിക്കാമെന്നും ചാണക്യന് പറയുന്നു.
പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുന്നവര്‍
മറ്റുള്ളവര്‍ പറയുന്ന കാര്യങ്ങള്‍ പൂര്‍ണ അര്‍ത്ഥത്തോടെ ശ്രദ്ധിക്കുന്നവരെ ശുദ്ധഹൃദരായി കണക്കാക്കപ്പെടുന്നു. ഈ ആളുകള്‍ക്ക് ജീവിതത്തില്‍ എന്തെങ്കിലും നേടാനുള്ള ആഗ്രഹം കൂടുതലായിരിക്കും. അതിനാല്‍ അവരെ വിശ്വസിക്കാമെന്ന് ചാണക്യന് പറയുന്നു.
ആവശ്യമുള്ളപ്പോള്‍ ഉപകരിക്കുന്നവര്
ആവശ്യമുള്ളപ്പോള്‍ ഉപകാരപ്പെടുന്നവനാണ് ഒരു ഉത്തമ സുഹൃത്തെന്ന് ചാണക്യന് പറഞ്ഞിട്ടുണ്ട്. നിങ്ങളുടെ ജീവിതത്തില്‍ എന്തെങ്കിലും കുഴപ്പം വന്നാല്‍, മോശം സമയത്തും ഒരു ഉത്തമ സുഹൃത്ത് നിങ്ങളെ പിന്തുണയ്ക്കണം. എന്നാല്‍, മിത്രമായി മാറിയ ശത്രുവിനോട് നിങ്ങള്‍ അബദ്ധവശാല്‍ പോലും സഹായം തേടരുതെന്നും ചാണക്യന് പറഞ്ഞിട്ടുണ്ട്. ഇത് നിങ്ങള്‍ക്ക് കൂടുതല്‍ പ്രശ്നങ്ങള്‍ വരുത്തിവയ്ക്കും.
ഇങ്ങനെയുള്ളവരെ കൂട്ടത്തില്‍ കൂട്ടരുത്
ഒരാള്‍ എപ്പോഴും തുല്യരുമായി സൗഹൃദത്തിലായിരിക്കണമെന്നും അല്ലാത്തപക്ഷം അത്തരം ബന്ധങ്ങള്‍ പിന്നീട് തകരുമെന്നും ചാണക്യ നിതിയില്‍ പറയുന്നുണ്ട്. ധനികരുമായി ചങ്ങാത്തം കൂടുന്നവര്‍ക്ക് പിന്നില്‍ തീര്‍ച്ചയായും എന്തെങ്കിലും സ്വാര്‍ത്ഥ താല്പര്യമുണ്ടാകും. സുഹൃത്തിന്റെ പണം മുതലെടുക്കാന്‍ അവര്‍ ശ്രമിച്ചേക്കാം. അത്തരം വ്യക്തികളോട് നിങ്ങള്‍ ജാഗ്രത പാലിക്കണം.
ചാണക്യ നയമനുസരിച്ച്, ഒരാള്‍ ഒരിക്കലും വിപരീത സ്വഭാവമുള്ള ഒരാളുമായി സൗഹൃദം സ്ഥാപിക്കരുത്. കാരണം പാമ്പിനും ആടിനും കടുവയ്ക്കും ഒരിക്കലും പരസ്പരം ചങ്ങാത്തം കൂടാന്‍ കഴിയില്ല. ഒരു സുഹൃത്തിനെയും ഒരിക്കലും അന്ധമായി വിശ്വസിച്ച് സ്വകാര്യ രഹസ്യങ്ങള്‍ പങ്കുവയ്ക്കരുതെന്ന് ചാണക്യന് പറയുന്നു. കാരണം ബന്ധം വഷളാകുമ്പോള്‍, അവര്‍ നിങ്ങളുടെ രഹസ്യങ്ങള്‍ മറ്റുള്ളവര്‍ക്ക് മുന്നില്‍ പരസ്യപ്പെടുത്തിയേക്കാം. നിങ്ങളുടെ മുഖത്ത് നോക്കി നിങ്ങളെ പുകഴ്ത്തുന്ന ആളുകളോട് ജാഗ്രത പാലിക്കണമെന്നും ചാണക്യന് പറയുന്നുണ്ട്.



Click it and Unblock the Notifications
