Latest Updates
-
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ഈ പെണ്ണിന് മുന്നില്‍ ഏത് കൊലകൊമ്പനും മുട്ടുകുത്തും: ധൈര്യമുണ്ടെങ്കില്‍ ഏതൊരാണിനും പരീക്ഷിക്കാം: ചാണക്യന്
ചില കാര്യങ്ങള്‍ പുരുഷന്മാര്ക്ക് മാത്രം ചെയ്യാന്‍ സാധിക്കുന്നുണ്ട്, അതുപോലെ തന്നെ ആണുങ്ങള് എത്ര തലകുത്തി മറിഞ്ഞാലും നിങ്ങള്‍ക്ക് ചെയ്യാന്‍ സാധിക്കുകയില്ല. ഇത്തരത്തില്‍ ചില കാര്യങ്ങളെക്കുറിച്ച് ചാണക്യന് തന്റെ നീതി ശാസ്ത്രത്തില്‍ പറയുന്നുണ്ട്. അവ എന്തൊക്കെയെന്നും എന്താണ് സ്ത്രീകളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതും എന്ന് നോക്കാം. പലപ്പോഴും 3 വിഷയങ്ങളില്‍ സ്ത്രീകള്‍ എപ്പോഴും പുരുഷന്മാരേക്കാള് മുന്നിലായിരിക്കും എന്നാണ് ചാണക്യന് പറയുന്നത്. എന്തൊക്കെ കാര്യങ്ങളിലാണ് എപ്പോഴും സ്ത്രീകള്‍ പുരുഷനെ തോല്‍പ്പിക്കുന്നത് എന്ന് നമുക്ക് നോക്കാം.
ഈ ലേഖനത്തില്‍ പറയാന്‍ പോവുന്ന കാര്യങ്ങളില്‍ ഒരു കാരണവശാലും പുരുഷന് സത്രീയെ തോല്‍പ്പിക്കാന്‍ സാധിക്കില്ല എന്നാണ് പറയുന്നത്. അത് മാത്രമല്ല ഇത് വളരെയധികം അത്ഭുതകരമായ ഗുണങ്ങളാണ് എന്നും ചാണക്യന് തന്റെ നീതി ശാസ്ത്രത്തില്‍ പ്രതിപാദിക്കുന്നു. ചാണക്യ നീതി എന്ന് പറയുന്നത് ദാര്‍ശനികവും ആത്മാര്‍ത്ഥവുമായ ഗ്രന്ഥമായാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ പലരും ഇന്നത്തെ കാലത്തും ചാണക്യന് എഴുതിയ തത്വങ്ങള്‍ പിന്തുടരുന്നു. മനുഷ്യരുടെ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ടുണ്ടാവുന്ന കാര്യങ്ങളെക്കുറിച്ചാണ് ചാണക്യന് തന്റെ നീതി ശാസ്ത്രത്തില്‍ പ്രതിപാദിക്കുന്നത്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

വിശപ്പ്
വിശപ്പ് സഹിക്കുന്ന കാര്യത്തില്‍ സ്ത്രീകളെ തോല്‍പ്പിക്കാന്‍ സാധിക്കില്ല എന്നാണ് ചാണക്യന് പറയുന്നത്. സ്ത്രീ-പുരുഷ വ്യത്യാസങ്ങളെക്കുറിച്ച് പറയുമ്പോള്‍ പലപ്പോഴും ഒരു സ്ത്രീക്കാണ് ഏത് വലിയ വിശപ്പും സഹിക്കാന്‍ സാധിക്കുന്നതെന്ന് ചാണക്യന് വ്യക്തമാക്കുന്നു. പട്ടിണിയും വിശപ്പും സഹിക്കുന്നതിന് പുരുഷനേക്കാള്‍ ഇരട്ടി കഴിവ് സ്ത്രീകള്‍ക്കുണ്ടെന്നാണ് ചാണക്യന് പറയുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍ എത്രയൊക്കെ തലകുത്തി മറിഞ്ഞാലും നിങ്ങള്‍ക്ക് സ്ത്രീകളെ തോല്‍പ്പിക്കാന്‍ കഴിയില്ലെന്നാണ് ചാണക്യന് പറയുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ സ്ത്രീകള്‍ക്ക് പുരുഷന്മാരേക്കാള് കൂടുതല്‍ കലോറിയും ഊര്‍ജ്ജവും ആവശ്യമാണ് എന്നതും ശ്രദ്ധേയമാണ്.
ബുദ്ധിശക്തി
ബുദ്ധിശക്തിയുടെ കാര്യത്തില്‍ പുരുഷനെ പലപ്പോഴും സ്ത്രീകള്‍ തോല്‍പ്പിക്കും എന്നും ചാണക്യന് തന്റെ നീതി ശാസ്ത്രത്തില്‍ പറയുന്നു. അതുകൊണ്ട് തന്നെയാണ് എല്ലാ കാര്യങ്ങളും സ്ത്രീകള്‍ വളരെയധികം ആലോചിച്ച് ശ്രദ്ധയോടെ ചെയ്യുന്നത്. സ്ത്രീകള്‍ പല കാര്യങ്ങളും പുരുഷന്മാരേക്കാള് ശ്രദ്ധിച്ച് കൈകാര്യം ചെയ്യുന്നു. മാത്രമല്ല ബുദ്ധിശക്തിയില്‍ അവരെ തോല്‍പ്പിക്കാന്‍ സാധിക്കില്ല എന്നതും പുരുഷന് മനസ്സിലാക്കേണ്ടതാണ്. ഒരു കാര്യത്തെ കൈകാര്യം ചെയ്യുമ്പോള്‍ അത് നിങ്ങളുടെ ഭാവിയിലും എപ്രകാരം ബാധിക്കുന്നു, എന്തൊക്കെയാണ് ഈ സമയം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നിവയെക്കുറിച്ചെല്ലാം കൃത്യമായി മനസ്സിലാക്കി മാത്രമേ സ്ത്രീകള്‍ ഒരു കാര്യത്തിന് ഇറങ്ങിപ്പുറപ്പെടുകയുള്ളൂ.
ധൈര്യം
ധൈര്യത്തിന്റെ കാര്യത്തിലും സ്ത്രീകളെ തോല്‍പ്പിക്കാന്‍ ആര്‍ക്കും സാധിക്കുകയില്ല. എത് കാര്യത്തിനും മുന്നിട്ടിറങ്ങുന്നതിനും അതില്‍ വിജയം കാണുന്നത് വരെ പോരാടുന്നതിനും സ്ത്രീക്കുള്ള കഴിവും ധൈര്യവും ഒരു പുരുഷനും ഇല്ലെന്നാണ് ചാണക്യന് പറയുന്നത്. ധീരതയിലും ധൈര്യത്തിലും നിങ്ങളെ തോല്‍പ്പിക്കാന്‍ ഒരു പുരുഷ കേസരിക്കും സാധിക്കുകയില്ല എന്നതാണ് പറയുന്നത്. ഏത് പ്രതികൂല സാഹചര്യങ്ങളിലും അവര്‍ പുരുഷന്മാരേക്കാള് ശക്തരായി നിലകൊള്ളുന്നു, ധൈര്യത്തോടെ എല്ലാം നേരിടുന്നതിനും സ്ത്രീകള്‍ക്ക് സാധിക്കുന്നു എന്നാണ് ചാണക്യന് തന്റെ നീതി ശാസ്ത്രത്തില്‍ പറയുന്നത്. ചില പുരുഷന്മാര് കരുതുന്നു ഒരു കാര്യത്തിലും പെണ്ണിന് ജയിക്കാന്‍ ആവില്ല എന്ന്, എന്നാല്‍ അത്തരം ചിന്തകള്‍ക്ക് ഒരു അവസാനം കൂടിയാണ് ഇനി പറയുന്ന കാര്യങ്ങളെന്നും ചാണക്യന് തന്റെ നീതി ശാസ്ത്രത്തില്‍ പറയുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
