Latest Updates
-
2026 സെപ്റ്റംബർ 7: നിങ്ങളുടെ ജന്മസംഖ്യ പ്രകാരം ഇന്നത്തെ ഭാഗ്യനിറവും ദിശയും ഇതാ -
ചന്ദ്ര-മംഗള യോഗം 2026: സെപ്റ്റംബർ 7-ന് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടങ്ങൾ ഉറപ്പ്! -
സെപ്റ്റംബർ 7-ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
കനത്ത മഴ മുന്നറിയിപ്പ്: ചർമ്മവും മുടിയും ഫംഗസ് ബാധയിൽ നിന്ന് രക്ഷിക്കാൻ ഈ മുൻകരുതലുകൾ മതി -
വീട്ടിൽ ചൂൽ വെക്കാൻ ശരിയായ ദിശ ഏതാണ്? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ ദാരിദ്ര്യം വരാം -
ബുധൻ കന്നി രാശിയിലേക്ക്: ഔദ്യോഗിക രേഖകളും ഡിജിറ്റൽ കാര്യങ്ങളും കൃത്യമാക്കാൻ സുവർണ്ണാവസരം -
വീട്ടിൽ മണി പ്ലാന്റ് വെക്കുമ്പോൾ ഈ 6 തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് ഇതാണ് -
സ്വർണ്ണവില കുറഞ്ഞു! വീട്ടിൽ ഐശ്വര്യം നിറയാൻ ലോക്കർ എവിടെ വെക്കണം? അറിയേണ്ട വാസ്തു ടിപ്സ് -
കേരളത്തിൽ കടുത്ത ചൂടും യുവി രശ്മികളും; പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
അജ ഏകാദശി: പാരണ സമയം അറിയാം; കേരളത്തിലെ പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ
ചാണക്യനീതി: ഈ 4 തരം സ്ത്രീകളെ കുടിച്ച വെള്ളത്തില്‍ വിശ്വസിക്കരുത്; നാശത്തിന് കാരണം
മഹാപണ്ഡിതന്മാരിലും പണ്ഡിതന്മാരിലൊരാളായ ചാണക്യന് തന്റെ ധാര്‍മ്മികതയ്ക്ക് ഏറെ പ്രശസ്തനായ വ്യക്തിയാണ്. ചന്ദ്രഗുപ്ത മൗര്യനെ മഗധയുടെ ചക്രവര്‍ത്തിയാക്കിയത് ചാണക്യന്റെ നയങ്ങളുടെ ബലത്തിലാണ്. ചാണക്യന്റെ പുരാതന നയങ്ങള്‍ ഇന്നത്തെക്കാലത്തും പ്രസക്തമാണ്. അദ്ദേഹം തന്റെ ചാണക്യ നീതിയില്‍, മനുഷ്യജീവിതം ലളിതവും വിജയകരവുമാക്കുന്നതുമായി ബന്ധപ്പെട്ട പല കാര്യങ്ങളും പരാമര്‍ശിച്ചിട്ടുണ്ട്. അതില്‍ സമൂഹത്തിലെ മിക്കവാറും എല്ലാ വിഷയങ്ങളെക്കുറിച്ചും അദ്ദേഹം നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.
സമ്പത്ത്, സ്വത്ത്, ഭാര്യ, സൗഹൃദം, ദാമ്പത്യം തുടങ്ങി എല്ലാ വിഷയങ്ങളെക്കുറിച്ചും ചാണക്യന് തന്റെ നീതി ശാസ്ത്രത്തില്‍ ആഴത്തില്‍ സംസാരിച്ചിട്ടുണ്ട്. സ്ത്രീകളെ കുറിച്ച് ഒരുപാട് കാര്യങ്ങള്‍ ചാണക്യനീതിയില്‍ പറഞ്ഞിട്ടുണ്ട്. ഉദാഹരണത്തിന് അവരുടെ സ്വഭാവം, ചിന്ത, ഏത് സമയത്ത് അവര്‍ എങ്ങനെ പെരുമാറുന്നു എന്നൊക്കെ ചാണക്യനീതിയില്‍ നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും. ചില സ്ത്രീകളെ ഒരിക്കലും വിശ്വസിക്കാന്‍ പാടില്ലെന്ന് ചാണക്യനീതിയില്‍ പറഞ്ഞിട്ടുണ്ട്. അത് എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

മോശം സ്വഭാവമുള്ള സ്ത്രീ
അഴിമതിയും മോശം സ്വഭാവവുമുള്ള ഒരു സ്ത്രീയെ ഒരിക്കലും വിശ്വസിക്കരുതെന്ന് ചാണക്യന് പറയുന്നു. അത്തരമൊരു സ്ത്രീ ഒരിക്കലും വിശ്വാസയോഗ്യമല്ല. അവള് എപ്പോഴും മറ്റ് പുരുഷന്മാരിലേക്ക് ആകര്‍ഷിക്കപ്പെടുന്നു. അത്തരമൊരു സാഹചര്യത്തില്‍, അവളുടെ ഭര്‍ത്താവ് അവള്‍ക്ക് ഏറ്റവും വലിയ ശത്രുവായി മാറുന്നു.
കാരണം അവളുടെ ഉദ്ദേശ്യങ്ങള്‍ക്ക് നടുവില്‍ ഭര്‍ത്താവ് ഒരു തടസ്സമായി മാറുന്നു. അത് ഭര്ത്താക്കന്മാര്ക്ക് ആപത്ത് വരുത്തിവയ്ക്കും. അതിനാല്‍, മോശം സ്വഭാവമുള്ള ഒരു സ്ത്രീയെ ഒരിക്കലും വിശ്വസിക്കരുതെന്ന് ചാണക്യ നീതിയില്‍ പറയുന്നു.

സൗന്ദര്യത്തില്‍ മയങ്ങരുത്
ഒരു സ്ത്രീയുടെ സൗന്ദര്യം മാത്രം നോക്കി അവരെ വിശ്വസിക്കരുത്. അത്തരക്കാരെ വിശ്വസിക്കുന്നത് വലിയ തെറ്റാണ്. അവളുടെ ഗുണങ്ങള്‍ ബാഹ്യ സൗന്ദര്യത്തേക്കാള്‍ പ്രധാനമായിരിക്കണം. സൗന്ദര്യത്തേക്കാള്‍ ഒരു സ്ത്രീയുടെ സംസ്കാരത്തിനും വിദ്യാഭ്യാസത്തിനും കൂടുതല്‍ പ്രാധാന്യം നല്‍കണം.

അത്യാഗ്രഹമുള്ള സ്ത്രീകള്‍
ചാണക്യന്റെ അഭിപ്രായത്തില്‍, ഒരു സ്ത്രീയിലെ അത്യാഗ്രഹം വളരെ അപകടകരമാണ്. ഇത് വീടിന്റെ സമാധാനം കെടുത്തുക മാത്രമല്ല, ചിലപ്പോള്‍ കുടുംബത്തിന്റെ മുഴുവന്‍ നാശത്തിനും കാരണമാകും. അതിനാല്‍ അത്യാഗ്രഹമുള്ള ഒരു സ്ത്രീയെ നിങ്ങള്‍ ഒരിക്കലും വിശ്വസിക്കരുത്.

അഹങ്കാരികളായ സ്ത്രീകള്‍
അഹങ്കാരികളായ സ്ത്രീകളെ ഒരിക്കലും വിശ്വസിക്കരുതെന്ന് ചാണക്യന് പറയുന്നു. സരസ്വതിയും ലക്ഷ്മി ദേവിയും അഹങ്കാരിയായ ഒരു സ്ത്രീയോട് എപ്പോഴും ദേഷ്യത്തിലായിരിക്കും. അത്തരമൊരു സാഹചര്യത്തില്‍ അവള്‍ക്ക് അവളുടെ അറിവോ ബുദ്ധിയോ ഉപയോഗിക്കാന്‍ കഴിയില്ല. അഹങ്കാരികളായ സ്ത്രീകളുടെ പെരുമാറ്റം മൊത്തം കുടുംബത്തിന്റെയും സന്തോഷവും സമൃദ്ധിയും നശിപ്പിക്കുന്നു.

നിങ്ങള്‍ വിശ്വസിക്കേണ്ടത് ഇവരെ - അമ്മ
ഒരു പുരുഷന് ലോകത്തിലെ ഒരു സ്ത്രീയെ മാത്രമേ അന്ധമായി വിശ്വസിക്കാന്‍ കഴിയൂ എന്നും അത് അവന്റെ അമ്മയാണെന്നും ചാണക്യന് വിശ്വസിച്ചു. ഒരു അമ്മയ്ക്ക് ഒരിക്കലും തന്റെ കുഞ്ഞിനെ ഉപദ്രവിക്കാന്‍ കഴിയില്ല. അവളുടെ ഹൃദയത്തില്‍ മറ്റുള്ളവരോട് അസൂയയുണ്ടാവില്ല, എപ്പോഴും മക്കളുടെ ക്ഷേമം ആഗ്രഹിക്കുന്നു. അവസാന ശ്വാസം വരെ അവള് മക്കളെ സ്നേഹിക്കുന്നു എന്നും ചാണക്യന് പറയുന്നു.

വിദ്യാസമ്പന്നയായ സ്ത്രീ
ഒരു സ്ത്രീക്ക് വിദ്യാഭ്യാസം ലഭിക്കേണ്ടത് വളരെ പ്രധാനമാണെന്ന് ചാണക്യന് വിശ്വസിച്ചു, കാരണം അവള് ഒരു കുടുംബത്തിന്റെ അടിസ്ഥാനമാണ്. വിദ്യാസമ്പന്നയായ ഒരു സ്ത്രീ നിങ്ങളുടെ പല തലമുറകളെ പഠിപ്പിക്കുകയും കുലത്തെ രക്ഷിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ സ്ത്രീകള്‍ക്കിടയില്‍ വിദ്യാഭ്യാസത്തിന് വലിയ പ്രാധാന്യമുണ്ട്.

സൗന്ദര്യം പ്രധാനമല്ല
ഒരു സ്ത്രീയുടെ സൗന്ദര്യത്തേക്കാള്‍ പ്രധാനം അവളുടെ ഗുണങ്ങളും മൂല്യങ്ങളുമാണെന്ന് ചാണക്യന് പറയുന്നു. ഒരു സദ്വൃത്തയായ സ്ത്രീ എവിടെ ജീവിച്ചാലും അവള് എല്ലാകാര്യങ്ങളും നന്നായി ചെയ്യുന്നു. അതുകൊണ്ട് സ്ത്രീയുടെ സൗന്ദര്യത്തിന് പകരം പുരുഷന് അവളുടെ ഗുണങ്ങള്‍ കാണാന്‍ ശ്രമിക്കണം. അത്തരം സ്ത്രീകളെ നിങ്ങള്‍ക്ക് വിശ്വസിക്കാം.



Click it and Unblock the Notifications

