Latest Updates
-
ഓഗസ്റ്റ് 18: ഇന്നത്തെ അമൃതകാളം അറിയാം, ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
ഓണം നാളിലെ അപൂർവ്വ ഗ്രഹയോഗം: സർവ്വാർത്ഥ സിദ്ധി യോഗത്തിൽ ഇന്ന് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടം ഉറപ്പ് -
ഓണക്കാലത്ത് സലൂൺ ഓഫറുകൾക്ക് പിന്നാലെ പോകും മുൻപ് ഇത് ശ്രദ്ധിക്കൂ, മുടി കൊഴിച്ചിൽ ഒഴിവാക്കാം -
ഓണക്കോടി വാങ്ങിയോ? കഴുകാതെ ധരിച്ചാൽ പണി കിട്ടും, ചർമ്മത്തെ കാക്കാൻ ഈ മുൻകരുതലുകൾ -
ഓണത്തിന് വീട് ഒരുക്കുമ്പോൾ ബാത്ത്റൂമിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഓണസദ്യ ഉണ്ണുമ്പോൾ ഇരിപ്പിടം എങ്ങോട്ടാകണം? വാസ്തു പറയുന്ന ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു പറയുന്നത് ഇതാണ് -
ഓണം പർച്ചേസ്: വാലറ്റിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ പണം ഇരട്ടിയാകും; വാസ്തു പറയുന്നത് ഇതാണ് -
ഫ്ലാറ്റിലെ ഷൂ റാക്ക് എവിടെ വെക്കണം? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ വീട്ടിൽ ഐശ്വര്യം നിറയും! -
ഓണത്തിന് വീടൊരുക്കുമ്പോൾ ശ്രദ്ധിക്കുക; ഷൂ റാക്ക് വയ്ക്കുന്നതിൽ ഈ തെറ്റുകൾ വരുത്തിയാൽ ദോഷം!
ചാണക്യനീതി: ഉറ്റചങ്ങാതിയോട് പോലും പറയരുത് ഈ 6 കാര്യങ്ങള്‍; ഭാവിയില്‍ ദോഷം, അപമാന ഭാരം
രാഷ്ട്രീയക്കാരനും സാമ്പത്തിക വിദഗ്ധനുമായിരുന്നു ചാണക്യന്. ലളിതവും സന്തുഷ്ടവുമായ ജീവിതത്തിന്റെ നിരവധി സൂത്രവാക്യങ്ങള്‍ തന്റെ നീതിശാസ്ത്രത്തില്‍ അദ്ദേഹം നല്‍കിയിട്ടുണ്ട്. ചാണക്യന്റെ ഈ നയങ്ങള്‍ പിന്തുടരുകയാണെങ്കില് ഒരു വ്യക്തിക്ക് അവരുടെ ജീവിതത്തില്‍ നിന്ന് പല പ്രശ്നങ്ങളും ഒഴിവാക്കാനാകും.
ചാണക്യന്റെ നയങ്ങള്‍ ഇന്നത്തെ കാലത്തും ആളുകളെ നയിക്കുന്നു. ചാണക്യ നിതിയില്‍ മനുഷ്യജീവിതവുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും വിശദമായി വിവരിച്ചിട്ടുണ്ട്. അവ പാലിക്കുന്നതിലൂടെ ഒരു വ്യക്തിയുടെ ജീവിതം മെച്ചപ്പെടുക മാത്രമല്ല, പ്രതിസന്ധി ഘട്ടത്തില്‍ വിജയിക്കുകയും ചെയ്യുന്നു.
ചാണക്യന്റെ അഭിപ്രായത്തില്‍, ചില കാര്യങ്ങള്‍ നിങ്ങള്‍ വളരെ രഹസ്യമായി സൂക്ഷിക്കണമെന്ന് പറയുന്നു. ഈ കാര്യങ്ങള്‍ പരസ്യമായാല്‍ നിങ്ങളുടെ ബഹുമാനം നഷ്ടപ്പെടുമെന്ന് മാത്രമല്ല, ജീവിതത്തില്‍ നാണക്കേട് നേരിടേണ്ടിവരികയും ചെയ്യും. ചാണക്യനീതി പ്രകാരം ഒരു മനുഷ്യന് രഹസ്യമായി സൂക്ഷിക്കേണ്ട അത്തരം കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

സാമ്പത്തിക ബുദ്ധിമുട്ടുകള്‍
നിങ്ങള്‍ക്ക് സംഭവിക്കുന്ന ധനനഷ്ടങ്ങളെപ്പറ്റിയുള്ള കാര്യങ്ങള്‍ ആരോടും പറയരുതെന്ന് ചാണക്യനീതിയില്‍ പറയുന്നു. പലപ്പോഴും പണനഷ്ടം കാരണം, മിക്കവരും സങ്കടപ്പെടുകയും മറ്റുള്ളവരോട് പറയുകയും ചെയ്യുന്നു. ഇങ്ങനെ ചെയ്യുന്നത് തെറ്റാണ്. കാരണം നിങ്ങളുടെ സാമ്പത്തിക സ്ഥിതി മോശമാകുകയാണെന്ന് ആരെങ്കിലും അറിഞ്ഞാല്‍ ആരും തന്നെ നിങ്ങളെ സഹായിക്കില്ലെന്ന് ചാണക്യന് പറയുന്നു.
നിങ്ങളുടെ സുഹൃത്തുക്കളുമായോ ബന്ധുക്കളുമായോ നിങ്ങള്‍ ഒരിക്കലും ഇക്കാര്യം ചര്‍ച്ച ചെയ്യരുത്. ഒരാള്‍ക്ക് പണം നഷ്ടപ്പെടുമ്പോള്‍, അവന് സഹായം ചോദിച്ചേക്കുമെന്ന് അവന്റെ ബന്ധുക്കലും അടുപ്പക്കാരും അവനെ അകറ്റുമെന്ന് ചാണക്യന് പറയുന്നു. സമൂഹത്തില്‍ നിങ്ങളുടെ ബഹുമാനം നഷ്ടപ്പെടാനുള്ള കാരണമായും ഇത് മാറിയേക്കാം. അതിനാല്‍ നഷ്ടം മറ്റുള്ളവരോട് പറയുന്നതിന് പകരം സംഭവിച്ച നഷ്ടം എങ്ങനെ നികത്താമെന്ന് ചിന്തിക്കുക.

സങ്കടങ്ങള്‍
നിങ്ങളുടെ വിഷമങ്ങളും സങ്കടങ്ങളും ആരോടും പറയരുതെന്ന് ചാണക്യന് പറഞ്ഞിട്ടുണ്ട്. നിങ്ങളുടെ പ്രശ്നങ്ങള്‍ ആരോടെങ്കിലും പറഞ്ഞാല്‍ മറ്റുള്ളവര്‍ അതിനെ കളിയാക്കും. കാരണം നിങ്ങള്‍ നല്ലവരാണെന്ന് കരുതുന്ന പലരും നിങ്ങളുടെ പരാജയം കൊതിക്കുന്നവരായിരിക്കുമെന്ന് ചാണക്യന് പറയുന്നു. അതിനാല്‍ നിങ്ങളുടെ സങ്കടങ്ങള്‍ നിങ്ങളുടെ ഉള്ളില്‍ തന്നെ സൂക്ഷിക്കുന്നതാണ് നല്ലത്.

വീട്ടിലെ സ്ത്രീകളുടെ സ്വഭാവം
വീട്ടിലെ സ്ത്രീകളുടെ നല്ലതും ചീത്തയുമായ പെരുമാറ്റവും അവരുടെ സ്വഭാവവും സംബന്ധിച്ച വിവരങ്ങള്‍ ആരോടും പറയരുതെന്ന് ചാണക്യന് പറഞ്ഞിട്ടുണ്ട്. വീട്ടിലെ കാര്യങ്ങള്‍ വീട്ടിനുള്ളില്‍ മാത്രം സൂക്ഷിക്കുന്നവനാണ് ബുദ്ധിമാന്. വഴക്കുകള്‍, സങ്കടങ്ങള്‍, സ്വഭാവം എന്നിവയെക്കുറിച്ച് മറ്റുള്ളവരോട് പറഞ്ഞാല്‍, ഭാവിയില്‍ നിങ്ങള്‍ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വന്നേക്കാം. സ്ത്രീകളോ പുരുഷന്മാരോ ഒരിക്കലും സ്വന്തം പങ്കാളിയെക്കുറിച്ച് മറ്റുള്ളവരോട് പറയരുതെന്ന് ചാണക്യന് പറഞ്ഞിട്ടുണ്ട്.
ചാണക്യന്റെ അഭിപ്രായത്തില്‍, ബുദ്ധിയുള്ള ഒരാള്‍ ഒരിക്കലും തന്റെ ഭാര്യയുടെ സ്വഭാവമോ മനോഭാവമോ വ്യക്തിത്വമോ മറ്റൊരാളോട് ചര്‍ച്ച ചെയ്യരുത്. അവളെക്കുറിച്ചുള്ള രഹസ്യങ്ങള്‍ മറ്റുള്ളവരോട് പങ്കുവയ്ക്കുന്നത് ഭാവിയില്‍ നിങ്ങള്‍ക്ക് പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാം. ഒരു സുഹൃത്ത് എപ്പോള്‍ നിങ്ങളുടെ ശത്രുവാകുമെന്ന് ഉറപ്പില്ലാനാവില്ലെന്നും ചാണക്യന് പറയുന്നു.

നിങ്ങള്‍ നേരിട്ട അപമാനം
ആരെങ്കിലും നിങ്ങളോട് മോശമായ വാക്കുകള്‍ പറയുകയോ നിങ്ങളെ അപമാനിക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ ഈ സംഭവം ആരോടും പറയരുതെന്ന് ചാണക്യനീതിയില്‍ പറഞ്ഞിട്ടുണ്ട്.
അത്തരം കാര്യങ്ങള്‍ മറ്റുള്ളവര്‍ അറിഞ്ഞാല്‍ അവര്‍ നിങ്ങളെ കളിയാക്കാനുള്ള സാധ്യതയുണ്ട്. അത് പിന്നീട് കൂടുതല്‍ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. ഒരാളുടെ വ്യക്തിപരമായ പ്രശ്നങ്ങള്‍ മറ്റുള്ളവരുമായി പങ്കിടരുതെന്ന് ചാണക്യന് പറയുന്നു. എന്നാല്‍ നിങ്ങളുടെ അടുപ്പക്കാരോട് നിങ്ങളുടെ പ്രശ്നങ്ങളും ഉത്കണ്ഠകളും പങ്കുവയ്ക്കരുതെന്ന് ഇതിനര്‍ത്ഥമില്ല. ചില കാര്യങ്ങള്‍ സ്വകാര്യമാക്കാനുള്ളതാണ്, എന്നാല്‍ മറ്റു ചിലത് രഹസ്യമായി സൂക്ഷിക്കാനുള്ളതും.

സാമ്പത്തിക സ്ഥിതി
നിങ്ങളുടെ താഴ്ന്ന സാമ്പത്തിക സ്ഥിതി ഒരിക്കലും മറ്റുള്ളവര്‍ക്ക് മുന്നില്‍ വെളിപ്പെടുത്തരുത്. സമൂഹത്തില്‍, നല്ല സാമ്പത്തിക സ്ഥിതി ഉള്ളവര്‍ മാത്രമേ ബഹുമാനിക്കപ്പെടുകയുള്ളൂ. അതിനാല്‍, ഒരാളുടെ ദാരിദ്ര്യത്തെക്കുറിച്ചോ നഷ്ടപ്പെട്ട സാമ്പത്തിക നിലയെക്കുറിച്ചോ ഉള്ള വാര്‍ത്തകള്‍ ഒരിക്കലും വെളിപ്പെടുത്തരുത്. ദരിദ്രരെ ദുര്‍ബലരായി കണക്കാക്കുകയും ചൂഷണം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്യുന്നതാണ് ഇന്നത്തെ സമൂഹത്തിന്റെ ശീലം.

കുടുംബ രഹസ്യങ്ങള്‍
നിങ്ങളുടെ കുടുംബത്തില്‍ ഏതെങ്കിലും തരത്തിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായാല്‍, അബദ്ധവശാല്‍ പോലും നിങ്ങള്‍ ആരോടും വീട്ടിലെ കാര്യങ്ങള്‍ പുറത്ത് പറയരുത്. ഇക്കാരണത്താല്‍, നിങ്ങള്‍ക്ക് അപമാനം നേരിടേണ്ടിവരും. നിങ്ങളുടെ ബന്ധത്തിലെ വിള്ളലുകള്‍ മറ്റ് ആളുകള്‍ അനാവശ്യമായി പ്രയോജനപ്പെടുത്തിയേക്കാം.



Click it and Unblock the Notifications
