Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
ചാണക്യനീതി: ഉള്ളിലിരുന്ന് ഉരുകിയാലും പരസ്യമാക്കരുത്; ആരോടും പറയാന്‍ പാടില്ലാത്ത 6 രഹസ്യം
Chanakya Niti: ചാണക്യനെ ലോകത്തിലെ ഏറ്റവും മികച്ച പണ്ഡിതന്മാരില് ഒരാളായി കണക്കാക്കപ്പെടുന്നു. ഒരു വ്യക്തിക്ക് ജീവിതം വിജയിക്കാനാവശ്യമായ നിരവധി തത്ത്വങ്ങള്‍ അദ്ദേഹം നല്‍കിയിട്ടുണ്ട്. അവയെല്ലാം ഇന്നും ആളുകള്‍ക്ക് വഴികാട്ടിയാണ്. അദ്ദേഹം എഴുതിയ ചാണക്യനീതി ഇപ്പോഴും നിരവധി പേര്‍ക്ക് പ്രചോദനമാണ്. ജീവിത വിജയവും പുരോഗതിയും കൈവരിക്കുന്നതിനുള്ള നിരവധി രഹസ്യങ്ങള്‍ ചാണക്യനീതിയില്‍ ആചാര്യ ചാണക്യന് വെളിപ്പെടുത്തിയിട്ടുണ്ട്.
ഒരു വ്യക്തി ജീവിതത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. അതിലൂടെ നിങ്ങള്‍ക്ക് പല തരത്തിലുള്ള കുഴപ്പങ്ങളും ഒഴിവാക്കാനാകും. ചാണക്യന്റെ അഭിപ്രായത്തില്‍ നിങ്ങളുടെ ജീവിതത്തില്‍ ആരോടും പറയാന്‍ പാടില്ലാത്ത ചില രഹസ്യങ്ങളുണ്ട്. അത് എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

ബലഹീനത
നിങ്ങളുടെ ബലഹീനത ആരോടെങ്കിലും പറഞ്ഞാല്‍ അത് നിങ്ങള്‍ക്ക് ദോഷം ചെയ്യും. ആചാര്യ ചാണക്യന്റെ അഭിപ്രായത്തില്‍ ഒരാളുടെ ബലഹീനത ഒരിക്കലും മറ്റാരോടും പറയരുത്. നിങ്ങളുടെ പോരായ്മകളെ കുറിച്ച് ആളുകള്‍ അറിഞ്ഞുകഴിഞ്ഞാല്‍ അത് അവര്‍ പ്രയോജനപ്പെടുത്തിയേക്കാം.
കുടുംബ രഹസ്യങ്ങള്‍
നിങ്ങളുടെ കുടുംബത്തില്‍ ഏതെങ്കിലും തരത്തിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായാല്‍, അബദ്ധവശാല്‍ പോലും നിങ്ങള്‍ ആരോടും വീട്ടിലെ കാര്യങ്ങള്‍ പുറത്ത് പറയരുത്. ഇക്കാരണത്താല്‍, നിങ്ങള്‍ക്ക് അപമാനം നേരിടേണ്ടിവരും. നിങ്ങളുടെ ബന്ധത്തിലെ വിള്ളലുകള്‍ മറ്റ് ആളുകള്‍ അനാവശ്യമായി പ്രയോജനപ്പെടുത്തിയേക്കാം.
നിങ്ങളുടെ ദുഃഖം
പ്രശ്നങ്ങള്‍ നേരിടുമ്പോള്‍, ആളുകള്‍ അവരുടെ ദുഃഖം സുഹൃത്തുക്കളുമായോ പങ്കാളിയുമായോ പങ്കിടുന്നു. എന്നാല്‍ ചാണക്യ നയമനുസരിച്ച് ഇത് ചെയ്യുന്നത് തെറ്റാണ്. ചാണക്യന് പറയുന്നത്, നമ്മുടെ സങ്കടങ്ങള്‍ ആരോടെങ്കിലും പങ്കുവെച്ചാല്‍ മറ്റുള്ളവര്‍ അതിനെ പരിഹസിച്ചേക്കാം. നിനിങ്ങളുടെ പ്രശ്നങ്ങള്‍ ആരോടെങ്കിലും പറഞ്ഞാല്‍ മറ്റുള്ളവര്‍ അതിനെ കളിയാക്കും. കാരണം നിങ്ങള്‍ നല്ലവരാണെന്ന് കരുതുന്ന പലരും നിങ്ങളുടെ പരാജയം കൊതിക്കുന്നവരായിരിക്കുമെന്ന് ചാണക്യന് പറയുന്നു. അതിനാല്‍ നിങ്ങളുടെ സങ്കടങ്ങള്‍ നിങ്ങളുടെ ഉള്ളില്‍ തന്നെ സൂക്ഷിക്കുന്നതാണ് നല്ലത്. അതിനാല്‍ നിങ്ങളുടെ പ്രശ്നങ്ങള്‍ സ്വയം തന്നെ പരിഹരിക്കുക. ഒരിക്കലും മറ്റുള്ളവരുടെ മുന്നില്‍ അവതരിപ്പിക്കരുത്.
ഭാര്യയുടെ സ്വഭാവം
ചാണക്യ നിതിയുടെ അഭിപ്രായത്തില്‍, ഒരു ഭര്‍ത്താവ് ഒരിക്കലും തന്റെ ഭാര്യയുടെ മോശം കാര്യങ്ങള്‍ മറ്റുള്ളവരുടെ മുന്നില്‍ വെളിപ്പെടുത്തരുത്. ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങളുടെ ഭാര്യക്ക് അത് അപമാനമായേക്കാം. കൂടാതെ, ഭാവിയില്‍ അവര്‍ക്ക് അതുമൂലം പ്രശ്നങ്ങളും നേരിടേണ്ടി വന്നേക്കാം. വീട്ടിലെ കാര്യങ്ങള്‍ വീട്ടിനുള്ളില്‍ മാത്രം സൂക്ഷിക്കുന്നവനാണ് ബുദ്ധിമാന്. വഴക്കുകള്‍, സങ്കടങ്ങള്‍, സ്വഭാവം എന്നിവയെക്കുറിച്ച് മറ്റുള്ളവരോട് പറഞ്ഞാല്‍, ഭാവിയില്‍ നിങ്ങള്‍ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വന്നേക്കാം. സ്ത്രീകളോ പുരുഷന്മാരോ ഒരിക്കലും സ്വന്തം പങ്കാളിയെക്കുറിച്ച് മോശമായ കാര്യങ്ങള്‍ മറ്റുള്ളവരോട് പറയരുതെന്ന് ചാണക്യന് പറയുന്നു.
നിങ്ങളുടെ രഹസ്യങ്ങള്‍
ചിലര്‍ പലപ്പോഴും ദേഷ്യത്തില്‍ പല രഹസ്യങ്ങളും വെളിപ്പെടുത്താറുണ്ട്. എന്നിരുന്നാലും, അങ്ങനെ ചെയ്യുന്നത് തെറ്റാണെന്ന് ചാണക്യന് പറയുന്നു. ചാണക്യ നീതി പ്രകാരം, ഏതെങ്കിലും വിഡ്ഢി കാരണം നിങ്ങള്‍ക്ക് അപമാനം അനുഭവിക്കേണ്ടി വന്നാല്‍ അത് ആരോടും പറയരുത്. ഇങ്ങനെ ചെയ്യുന്നത് നിങ്ങളുടെ പ്രശസ്തിക്ക് കളങ്കമായേക്കാം.
സമ്പത്ത്
ചാണക്യ നീതിയുടെ അഭിപ്രായത്തില്‍, ഒരു വ്യക്തി ഒരിക്കലും പണം നഷ്ടപ്പെട്ട വാര്‍ത്ത ആരുമായും പങ്കിടരുത്. പലപ്പോഴും പണനഷ്ടം കാരണം, മിക്കവരും സങ്കടപ്പെടുകയും മറ്റുള്ളവരോട് പറയുകയും ചെയ്യുന്നു. ഇങ്ങനെ ചെയ്യുന്നത് തെറ്റാണ്. കാരണം നിങ്ങളുടെ സാമ്പത്തിക സ്ഥിതി മോശമാകുകയാണെന്ന് ആരെങ്കിലും അറിഞ്ഞാല്‍ ആരും തന്നെ നിങ്ങളെ സഹായിക്കില്ലെന്ന് ചാണക്യന് പറയുന്നു. പണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എപ്പോഴും രഹസ്യമായി സൂക്ഷിക്കണം.



Click it and Unblock the Notifications
